×
login
പ്രവാചക നിന്ദയോ ഭാരത നിന്ദയോ?

'പ്രവാചക നിന്ദ അപലപനീയം' എന്നെഴുതിയവരൊക്കെ സമൂഹത്തില്‍ തെറ്റിദ്ധാരണ പടര്‍ത്താനുള്ള ചിലരുടെ ശ്രമത്തിനു എരിതീയില്‍ എണ്ണ ഒഴിക്കുകയാണുണ്ടായത്. സത്യത്തില്‍ ആരാണ് പ്രവാചകനെ നിന്ദിച്ചത്? നൂപുര്‍ ശര്‍മ്മ പറഞ്ഞത് പൊതുസമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കട്ടെ. പൊതുചര്‍ച്ചയോ കോടതിയില്‍ വാദപ്രതിവാദങ്ങളൊ നടത്തട്ടെ.

പ്രവാചകനെ നിന്ദിച്ചു, അവഹേളിച്ചു തുടങ്ങി വലിയ പ്രചരണത്തിന്, കേരളത്തിലെ ചില മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും തുടക്കം കുറിച്ചിരിക്കുകയാണ്. ടൈംസ് നൗ ചാനലിലെ  അന്തിചര്‍ച്ചയില്‍ മുസ്ലിം രാഷ്ട്രീയ കൗണ്‍സില്‍ അധ്യക്ഷന്‍ ഡോ. ടി. എ. റെഹ്മാനി, ശിവലിംഗത്തെ ആക്ഷേപിച്ചു നടത്തിയ പ്രസംഗത്തിനു ബിജെപി വക്താവ് കൊടുത്ത മറുപടിയാണ് ഇവരെ ചൊടിപ്പിച്ചത്. ഹിന്ദു ദേവതകളെ ആക്ഷേപിക്കുമ്പോള്‍ മിണ്ടാതിരിക്കണം, ആക്ഷേപകന്റെ കാലില്‍ വീഴണം എന്നൊന്നും യുവതിയായ നൂപര്‍ ശര്‍മ്മക്കറിയില്ല. അവരുടേത് പ്രസ്താവനയുമല്ല,  'താങ്കള്‍ ശിവലിംഗത്തെ ആക്ഷേപിക്കുന്നതു പോലെ ഹദീസ് ഉദ്ധരിച്ച് മറ്റുള്ളവര്‍ പ്രവാചകനെ വിമര്‍ശിച്ചാലോ എന്ന ചോദ്യമാണ്' അവരുന്നയിച്ചത്. ഖുര്‍ആന്‍ എന്ന വിശുദ്ധ ഗ്രന്ഥത്തോടൊപ്പമാണ് മുസ്ലിം സമൂഹത്തില്‍ നബിയുടെ ചര്യകള്‍ക്കുള്ള സ്ഥാനവും. അതിലേറ്റവും അംഗീകാരമുള്ള സാഹി അല്‍ ബുഖാരിയില്‍ 5134 ല്‍ മുഹമ്മദ് നബിയെക്കുറിച്ചും ആയിഷ ബീഗത്തെകുറിച്ചും പറയുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് നടന്ന ഒരു കാര്യത്തെ കുറിച്ച് ആരാണ് ആക്ഷേപിക്കുന്നത്?

'മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണ പോലെ' ഉടനെ ചിലര്‍ രംഗത്തു വന്നു. 'ഇസ്ലാമിക സമാധാന പ്രസ്ഥാനങ്ങളും' നമ്മുടെ പ്രതിപക്ഷബന്ധുക്കളും ഒഐസിയിലെ ഖത്തര്‍, പാകിസ്ഥാന്‍, താലിബാന്‍ തുടങ്ങിയ സമാധാനത്തിന്റെ വെള്ളരിപ്രാവുകളും. പ്രവാചകനെ നിന്ദിച്ചു എന്നവരട്ടഹസിച്ചു.  ഒരു മാധ്യമവും എന്താക്ഷേപം, ആക്ഷേപിച്ചെന്താണ് പറഞ്ഞത് എന്നൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. ഇനി ബിജെപി നേതാക്കള്‍ 'പ്രവാചകന്‍, ഹദീസ് ' എന്നൊക്കെ പറഞ്ഞാല്‍ അതിനെ നിന്ദിക്കല്‍ എന്നും മതേതരക്കാര്‍ പറഞ്ഞാല്‍ വന്ദിക്കല്‍ എന്നും മറ്റും ഏതെങ്കിലും നിഘണ്ടുവില്‍ അര്‍ഥമുണ്ടോ എന്നൊന്നും നമുക്കാര്‍ക്കും അറിഞ്ഞുകൂടാ.

'പ്രവാചക നിന്ദ അപലപനീയം' എന്നെഴുതിയവരൊക്കെ സമൂഹത്തില്‍ തെറ്റിദ്ധാരണ പടര്‍ത്താനുള്ള ചിലരുടെ ശ്രമത്തിനു എരിതീയില്‍ എണ്ണ ഒഴിക്കുകയാണുണ്ടായത്. സത്യത്തില്‍ ആരാണ് പ്രവാചകനെ നിന്ദിച്ചത്? നൂപുര്‍ ശര്‍മ്മ പറഞ്ഞത് പൊതുസമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കട്ടെ. പൊതുചര്‍ച്ചയോ കോടതിയില്‍ വാദപ്രതിവാദങ്ങളൊ നടത്തട്ടെ. കുറ്റവാളിയാണെങ്കില്‍ നൂപുര്‍ ശര്‍മ്മയെ തൂക്കി കൊല്ലട്ടെ. ഒരു യുവതിയ്‌ക്കെതിരെയുള്ള അകാരണമായ മാധ്യമവേട്ടയും രാഷ്ട്രീയവിചാരണയും കണ്ടില്ലെന്നു നടിക്കാന്‍ വനിതാകമ്മീഷന്‍, ദേശീയ മനുഷ്യാവകാശകമ്മീഷന്‍ എന്നിവര്‍ക്കാകുമോ?


കുറച്ചുകാലം മുമ്പ്, മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലം. ഇന്ത്യയില്‍ മതേതരത്വവും ജനാധിപത്യവും പൂത്തുലഞ്ഞു നിന്നു. എങ്ങും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു മാത്രം. എം. എഫ്. ഹുസൈന്‍ എന്ന ചിത്രകാരന് രാജാരവിവര്‍മ്മ പുരസ്‌കാരം നല്കി ആദരിക്കാന്‍ കേരളത്തിലെ അച്ചുതാനന്ദന്‍ സര്‍ക്കാരിലെ വിദ്യാഭ്യാസവകുപ്പ് മന്ത്രി എം.എ. ബേബിയും കൂട്ടരും തീരുമാനിക്കുന്നു. ഹുസൈന്റെ വിഖ്യാതചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് ഏതൊരിന്ത്യാക്കാരനും നന്നായറിയാം. സരസ്വതീ ദേവിയുടെയും ദുര്‍ഗാ ദേവിയുടെയും നഗ്‌നചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ കേമനാണിയാള്‍. സീതാദേവി നഗ്‌നയായി ഹനുമാന്റെ വാലില്‍ തൂങ്ങുന്നു. 'തനിക്ക് ഇഷ്ടമില്ലാത്തവരുടെ നഗ്‌ന ചിത്രങ്ങളേ  വരയ്ക്കൂ' എന്നിയാള്‍ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ചില സിനിമാ നടികളെ നഗ്‌നരാക്കി തന്റെ മുമ്പില്‍ ഇരുത്തിയാണത്രെ ഇയാളുടെ വര. ഒരു തരം ഞരമ്പു രോഗം. ഇയാള്‍ക്ക് രവിവര്‍മ്മ പുരസ്‌കാരം നല്കുന്നതിനെതിരെ ജാതിമതഭേദമന്യേ കേരളത്തില്‍ എതിര്‍പ്പുണ്ടായി. ഉടനെ കൂലി എഴുത്തുകാര്‍ ആവിഷ്‌കാര സ്വാതന്ത്ര്യപ്രേമികളായെത്തി. ജനരോഷത്തിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. പുരസ്‌കാരം വാങ്ങാന്‍ ഹുസൈന്‍ കേരളത്തില്‍ വന്നില്ല. ഹുസൈന്‍ ഇന്ത്യയെ ആക്ഷേപിച്ചു കൊണ്ട് ഖത്തറിലേക്ക് പലായനം ചെയ്തു. ഖത്തര്‍ അയാളെ അതിഥിയായി സ്വീകരിച്ചു.

ആ ഖത്തറും പാക്കിസ്ഥാനും തുര്‍ക്കിയുമാണ് ഇന്ത്യയുടെ ക്ഷമാപണം ആവശ്യപ്പെടുന്നത്. കൂട്ടത്തില്‍ ഇവിടെ ചിലരും. എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും കാണിക്കണമെന്നു യു.എന്‍. സെക്രട്ടറി ജനറല്‍ പറഞ്ഞത് പാക്കിസ്ഥാന്‍ പത്രപ്രവര്‍ത്തകനോടാണെങ്കിലും നമ്മുടെ മാധ്യമങ്ങള്‍ അതേറ്റെടുത്തു. അവരുടെ കണക്കില്‍ അത് ഇന്ത്യയ്ക്കുള്ള തട്ടാണ്. ഒന്നാം പേജില്‍ വാര്‍ത്തയും നല്കി.

പി. സി. ജോര്‍ജ് പറഞ്ഞതെന്തെന്നു നമ്മളൊക്കെ കേട്ടു. പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ അരിയും മലരും കുന്തിരിക്കവും കരുതിക്കോളാന്‍ ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടും പറഞ്ഞതും കേട്ടു. അസ്ത്രം തയ്യാറാണെന്ന് ഫസല്‍ ഗഫൂര്‍ പറഞ്ഞതും കേട്ടു. പക്ഷെ, നൂപുര്‍ ശര്‍മ്മ പറഞ്ഞ നിന്ദ എന്താണെന്ന് ഇവരാരും പറയുന്നില്ല.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.