×
login
കൊച്ചിക്ക് വേണം ഒരു ആഞ്ഞിലിത്തറ തുരുത്ത്

കേരളത്തില്‍ ഗുസ്തിയാണ്. കേരളം വിട്ടാല്‍ ദോസ്തിയും. ത്രിപുരയില്‍ കണ്ടതല്ലെ. അതിനു ശേഷവും അടങ്ങിയില്ലല്ലോ. പാര്‍ലമെന്റിനകത്തും പുറത്തും ഒറ്റമനസ്സും ഒറ്റശരീരവും പോലെയല്ലെ. അവിടെ ആര്‍ക്കൊക്കെ നട്ടെല്ലുണ്ടെന്ന് റിയാസ് തപ്പിനോക്കിയിട്ടുണ്ടോ ആവോ. തിരുവനന്തപുരത്ത് പരസ്പരം തമ്മിലടിക്കുമ്പോള്‍ പല സ്ഥലത്തും തോളില്‍ കയ്യിട്ടല്ലെ നടപ്പ്. ഇതിനിടയില്‍ പടയപ്പയെപോലെ കൊമ്പും കുലുക്കി നടക്കുന്നതല്ലാതെ മിണ്ടാന്‍ മടിച്ച് മുഖ്യമന്ത്രി. ഒടുവില്‍ മിണ്ടിയപ്പോള്‍ അന്വേഷണ കമ്മീഷന്‍. ആര്‍ക്കുവേണമത്. ഇരുപക്ഷവും ഏറ്റുപിടിച്ചത് ബ്രഹ്മപുരത്തെ ചൊല്ലിയാണ്. കൊച്ചിയിലെ മാലിന്യം തള്ളാന്‍ എന്തിന് ബ്രഹ്മപുരം. ഹിന്ദുക്കളെ ആക്ഷേപിക്കാനോ അവഹേളിക്കോനോ? ബ്രഹ്മാവ് ഹിന്ദുക്കളെ സംബന്ധിച്ച് ദൈവമാണ്. പരബ്രഹ്മമാണ്. സൃഷ്ടികര്‍ത്താവാണ്. അങ്ങിനെയുള്ള ഒരാളുടെ സ്മരണനിലനില്‍ക്കുന്ന സ്ഥലം തന്നെ വേണോ മാലിന്യം തള്ളാന്‍.

തെരുവു ചന്തയെ തോല്‍പ്പിക്കുന്ന പോര്‍വിളി. തെറിവിളി. രാവണന്‍കോട്ട പോലെ കെട്ടിപ്പൊക്കിയ നിയമസഭയുടെ പല കോണിലുമാണിതൊക്കെ. ബാനര്‍ ഉയര്‍ത്തിക്കൊണ്ട് പ്രതിപക്ഷം. സഭാനാഥനെ മറയ്ക്കാന്‍ പാടില്ലെന്ന ചട്ടത്തിനെല്ലാം പുല്ലുവില. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്ന് സ്പീക്കര്‍. കണ്ടാല്‍ ഞങ്ങള്‍ക്ക് പുല്ലാണെന്ന മട്ടില്‍ പ്രതിപക്ഷം. 'നിങ്ങളില്‍ പലരും നേരിയ ഭൂരിപക്ഷത്തിന് ജയിച്ചവരാണ്. അടുത്തസഭയില്‍ കാണില്ല' സ്പീക്കര്‍ ഇങ്ങനെ പറഞ്ഞത് പലര്‍ക്കും കൊണ്ടു. ചിലരുടെ പേരെടുത്ത് പറയാനും സ്പീക്കര്‍ മറന്നില്ല.

ഷാഫി പറമ്പില്‍ അടുത്ത തവണ തെരഞ്ഞെടുപ്പില്‍ തോല്‍ക്കും. ടി.ജെ.വിനോദ്, എറണാകുളത്തെ ആളുകള്‍ ഇതെല്ലാം കാണുന്നുണ്ട്. മുഖംമറയ്ക്കുന്ന രീതിയില്‍ ബാനര്‍ പിടിക്കരുത്. ജനങ്ങള്‍ കാണുന്നുണ്ട്. ആ ബോധ്യമുണ്ടായാല്‍ മതി. മഹേഷ്, കരുനാഗപ്പള്ളിയിലെ ജനങ്ങള്‍ കാണുന്നുണ്ട്്. റോജി, ഇത് അങ്കമാലിയിലെ ജനങ്ങള്‍ കാണുന്നുണ്ട്. അതേ എനിക്ക് പറയാനുള്ളൂ. ചെറിയ മാര്‍ജിനിലാണ് പലരും ജയിച്ചത്. 16-ാം സഭയില്‍ വരേണ്ടതാണ്. വെറുതെ ഇമേജ് മോശമാക്കരുത്. എല്ലാവരും ചെറിയ ഭൂരിപക്ഷത്തില്‍ ജയിച്ചവരാണ്. ഷാഫി, അടുത്ത തവണ തോല്‍ക്കും. അവിടെ തോല്‍ക്കും' -സ്പീക്കര്‍ പറഞ്ഞതാണ് പലര്‍ക്കും കൊണ്ടത്. ഞാന്‍ തോറ്റിട്ട് അവിടെ ആര് ജയിക്കുമെന്ന് പറയണമെന്നും ഷാഫി.

നാടിനു വേണ്ടി, ശുദ്ധ വായുവിനു വേണ്ടി നിയമസഭയില്‍ ശബ്ദം ഉയര്‍ത്തിയതിന്റെ പേരിലാണ് ഈ ഭീഷണി. ഷാഫി പറമ്പില്‍ തോല്‍ക്കും, ആല്ലെങ്കില്‍ തോല്‍പ്പിക്കും എന്ന് സിപിഎം പറയുമ്പോള്‍ അവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ രണ്ടാമത് എത്തിയ ബിജെപിയെ ജയിപ്പിക്കും എന്നല്ലേ? ബിജെപിക്ക് ജയിക്കാന്‍ സിപിഎമ്മിന്റെ ചീട്ടും വേണ്ട, കോണ്‍ഗ്രസിന്റെ കൂട്ടും വേണ്ട എന്ന സത്യം ഇരിക്കട്ടെ. അമിത്ഷായും, പിണറായി വിജയനും പ്രചാരണത്തിന് വന്നിട്ടും നടന്നില്ല. പിന്നല്ലേ ഷംസീര്‍. വിജയന്‍ പറയും പോലെയല്ല' എന്നാണ് കോണ്‍ഗ്രസുകാരുടെ വാശി. പ്രതിപക്ഷനേതാവിന്റെ അരിശം വേറെ ചെലവിലാണ്. സഭയില്‍ കുടുംബ അജണ്ടയാണ് നടപ്പാക്കുന്നതെന്നാണ് അങ്ങേരുടെ വാദം. റിയാസ് മരുമകന്‍ അമ്മാവന്‍ മുഖ്യമന്ത്രിക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ആക്ഷേപം. മരുമകനത് കേട്ടാല്‍ സഹിക്കുമോ?


നട്ടെല്ല് വാഴപ്പിണ്ടിയിലായ ആളാണ്. സതീശനെ കുറ്റപ്പെടുത്തലും. അത് ആര്‍എസ്എസിന് പണയം വച്ച് വന്നിരിക്കുകയാണെന്നും ആക്ഷേപം. ധനാഭ്യര്‍ഥനയ്ക്ക് ക്ഷണിച്ചപ്പോഴും ഇതാവര്‍ത്തിച്ചു. വാഴപ്പിണ്ടി നട്ടെല്ല് വാടകയ്ക്ക് എടുക്കുകയും കൊടുക്കുകയും ചെയ്യുന്ന പണി സിപിഎം സ്വന്തമായി നടത്തിയാല്‍ മതിയല്ലോ. അതല്ലെ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ആര്‍എസ്എസിന് വാഴപ്പിണ്ടി പണയത്തിനെടുക്കുന്ന പണിയില്ലെന്നെങ്കിലും റിയാസ് മനസ്സിലാക്കേണ്ടെ. കോണ്‍ഗ്രസും കമ്യൂണിസ്റ്റും നാമൊന്ന് നമുക്കൊന്ന് എന്ന മട്ടിലല്ലെ പ്രവര്‍ത്തിക്കുന്നത്.

കേരളത്തില്‍ ഗുസ്തിയാണ്. കേരളം വിട്ടാല്‍ ദോസ്തിയും. ത്രിപുരയില്‍ കണ്ടതല്ലെ. അതിനു ശേഷവും അടങ്ങിയില്ലല്ലോ. പാര്‍ലമെന്റിനകത്തും പുറത്തും ഒറ്റമനസ്സും ഒറ്റശരീരവും പോലെയല്ലെ. അവിടെ ആര്‍ക്കൊക്കെ നട്ടെല്ലുണ്ടെന്ന് റിയാസ് തപ്പിനോക്കിയിട്ടുണ്ടോ ആവോ. തിരുവനന്തപുരത്ത് പരസ്പരം തമ്മിലടിക്കുമ്പോള്‍ പല സ്ഥലത്തും തോളില്‍ കയ്യിട്ടല്ലെ നടപ്പ്. ഇതിനിടയില്‍ പടയപ്പയെപോലെ കൊമ്പും കുലുക്കി നടക്കുന്നതല്ലാതെ മിണ്ടാന്‍ മടിച്ച് മുഖ്യമന്ത്രി. ഒടുവില്‍ മിണ്ടിയപ്പോള്‍ അന്വേഷണ കമ്മീഷന്‍. ആര്‍ക്കുവേണമത്. ഇരുപക്ഷവും ഏറ്റുപിടിച്ചത് ബ്രഹ്മപുരത്തെ ചൊല്ലിയാണ്. കൊച്ചിയിലെ മാലിന്യം തള്ളാന്‍ എന്തിന് ബ്രഹ്മപുരം. ഹിന്ദുക്കളെ ആക്ഷേപിക്കാനോ അവഹേളിക്കോനോ? ബ്രഹ്മാവ് ഹിന്ദുക്കളെ സംബന്ധിച്ച് ദൈവമാണ്. പരബ്രഹ്മമാണ്. സൃഷ്ടികര്‍ത്താവാണ്. അങ്ങിനെയുള്ള ഒരാളുടെ സ്മരണനിലനില്‍ക്കുന്ന സ്ഥലം തന്നെ വേണോ മാലിന്യം തള്ളാന്‍.

ബ്രഹ്മപുരാണം അനുസരിച്ച് ബ്രഹ്മാവ് ആദ്യമനുഷ്യനെയും അതിലൂടെ സകല മനുഷ്യരാശിയേയും സൃഷ്ടിച്ചതായും വിശ്വസിക്കുന്നു. രാമായണത്തിലും, മഹാഭാരതത്തിലും മാനവസൃഷ്ടി ബ്രഹ്മാവിലൂടെയെന്ന് പ്രതിപാദിക്കുന്നു. വേദാന്തത്തില്‍ പറയപ്പെടുന്ന ബ്രഹ്മം എന്നതിന് ഇതുമായി തുലനം ചെയ്യാനാകില്ല. കാരണമത് പുരുഷ സങ്കല്പമേയല്ല, അത് നിരാകാരമായതാണ്. സൃഷ്ടി നടത്താന്‍ അറിവ് ആവശ്യമായതിനാല്‍ ബ്രഹ്മപത്‌നിയായി സങ്കല്പിച്ചുവരുന്നത് വിദ്യയുടെ ദേവിയായി കരുതുന്ന സരസ്വതിയെയാണ്. സരസ്വതിയുമായി ചേര്‍ന്നുനില്‍ക്കുന്ന സങ്കല്പം ആയതുകൊണ്ടുതന്നെ ശബ്ദത്തിന്റെയും സംസാരശക്തിയുടെയും മൂര്‍ത്തിയായും കരുതിവരുന്നു. രജോഗുണമൂര്‍ത്തിയാണ് ബ്രഹ്മാവ്. ബ്രഹ്മാവിനെ പൊതുവേ ക്ഷേത്രങ്ങളിലോ അല്ലാതെയോ ആരാധിക്കാറില്ല. കാരണം സൃഷ്ടിക്ക് കാരണമായ എല്ലാത്തിനെയും സൃഷ്ടിച്ച ബ്രഹ്മാവിന് വേറൊരു അമ്പലം മനുഷ്യര്‍ സൃഷ്ടിക്കേണ്ട എന്നതുകൊണ്ടാണ്.

മഹാഭാഗവതവും, ഭഗവത്ഗീതയും, നാരായണീയവും മഹാവിഷ്ണുപുരാണവും അനുസരിച്ച് പരമാത്മാവായ സാക്ഷാല്‍ ആദിനാരായണന്റെ നാഭിയില്‍ നിന്നാണ് സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ് ഉണ്ടായതെന്നും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തില്‍ നിന്ന് പരമശിവന്‍, എല്ലാ ദേവീദേവന്മാരും, സമസ്ഥ ബ്രഹ്മാണ്ഡവുമുണ്ടായി എന്ന് പറയുന്നു. ആദിയില്‍ എല്ലാത്തിനും കാരണഭൂതനായ ദൈവം ആയതിനാല്‍ 'ആദി' എന്ന വാക്കും'. 'മനുഷ്യന് ആശ്രയിക്കാവുന്ന ദൈവം' അല്ലെങ്കില്‍ നേരത്തെ അയനം ചെയ്യുന്നവന്‍ അഥവാ പ്രപഞ്ചത്തെ കറക്കിക്കൊണ്ടിരിക്കുന്ന ദൈവം എന്ന അര്‍ത്ഥത്തില്‍ 'നാരായണന്‍' ആദിനാരായണന്‍ എന്നും കരുതുന്നു. ഇങ്ങനെയുള്ള ഭഗവാന്റെ പേരിലെ സ്ഥലത്തുള്ള മാലിന്യം തള്ളല്‍ അവസാനിപ്പിക്കണം. കൊച്ചിക്കാര്‍ക്കായി പുതിയ സ്ഥലം കണ്ടെത്തണം. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയില്‍ പറയുന്ന ഒരു പേരാണ് മനസ്സില്‍ വരുന്നത്. ആഞ്ഞിലിത്തറത്തുരുത്ത് അഥവാ തീട്ടപ്പറമ്പ്. പട്ടിയേയും പൂച്ചയേയും തള്ളുന്ന സ്ഥലം. അതൊന്നു പരീക്ഷിച്ചുനോക്കാവുന്നതല്ലേ. രണ്ടാഴ്ചയായി കൊച്ചിക്കാരെ വിഷപ്പുക തീറ്റിച്ചിട്ടും മുഖ്യമന്ത്രി മിണ്ടിയിട്ടും സോണ്ട കമ്പനിയെ വെറുതെവിട്ടു. തൊട്ടതിനും പിടിച്ചതിനും അമേരിക്കയെ വെറുപ്പോടെ കാണുന്ന കമ്മ്യൂണിസ്റ്റുകാര്‍ അമേരിക്കയിലും തീ കത്തിയതായി ഓര്‍മ്മിപ്പിക്കുന്നു. എല്ലാ പാപവും തീര്‍ക്കാം. നമുക്ക് ബ്രഹ്മപുരത്തെ മോചിപ്പിക്കാം. അങ്ങിനെയെങ്കിലും മോക്ഷം കിട്ടുമോ എന്ന് നോക്കാം.

comment

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.