login
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മന്ദബുദ്ധി)

യുപി എന്നാല്‍ കേരളത്തെക്കാള്‍ ആറിരട്ടി ജനസംഖ്യയുള്ള സംസ്ഥാനമാണ്. അവിടെ കോവിഡ് നിയന്ത്രണത്തില്‍ മികച്ച പ്രകടനം നടത്തി. മൂന്നരക്കോടി മാത്രം ജനസംഖ്യയുള്ള കേരളം ഇന്ന് കോവിഡ് വ്യാപനത്തില്‍ ഒന്നാം സ്ഥാനത്താണ്. നേരത്തെ പ്രചരിപ്പിച്ച പൊങ്ങച്ചമെല്ലാം പൊളിഞ്ഞിരിക്കുന്നു.

ഗുരുവായൂര്‍ സത്യാഗ്രഹം സംഘടിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല. അന്ന് ഏ.കെ. ഗോപാലന്‍ കമ്മ്യൂണിസ്റ്റുകാരനുമായിരുന്നില്ല. അതൊരു വലിയ നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന സംഭവമാണ്. ഏ.കെ. ഗോപാലന്റെ ഗുരുവാണെന്നവകാശപ്പെടുന്ന കെ. കേളപ്പനുള്‍പ്പെടെ ഒട്ടനവധി നായര്‍, നായര്‍ ഇതര നായകര്‍ അണിനിരന്ന സമരത്തില്‍ ഏ.കെ. ഗോപാലന് അന്ന് നായകസ്ഥാനമൊന്നുമില്ല. എന്നിട്ടും ഏ.കെ. ഗോപാലനൊപ്പം മന്നത്ത് പത്മനാഭനും ഉണ്ടായിരുന്നു എന്ന് സിപിഎം പത്രം പറയുമ്പോള്‍ എന്തൊ ഒരു വശപിശകുണ്ട്.

മന്നത്ത് പത്മനാഭന്‍ വാക്കില്‍ മാത്രമല്ല പ്രവര്‍ത്തിയിലും നവോത്ഥാനനായകനാണ്. ഹൈന്ദവരുടെ ഉന്നമനത്തിനും അയിത്തത്തിനും എതിരെ പൊരുതിയ മഹാ പ്രതിഭ. ജാതി ചിന്തവെടിയണമെന്ന അടങ്ങാത്ത ആഗ്രഹമാണ് അദ്ദേഹത്തിന്റെ പേരിനൊപ്പമുണ്ടായിരുന്ന ജാതിപ്പേര് ഉപേക്ഷിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എന്നാല്‍ നവോത്ഥാനത്തിന്റെ ഉടമസ്ഥരെന്നവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകാര്‍ പലരും ജാതിപ്പേര് പേരിനൊപ്പം ഉറപ്പിച്ചുനിര്‍ത്താന്‍ ശ്രമിച്ചു. ഉദാഹരണം ഇഎംഎസ്. അദ്ദേഹം ഒപ്പിടുന്നതുപോലും നമ്പൂതിരിപ്പാടിനെ കയ്യൊഴിയാതെ തന്നെ.  

ഇന്ന് മന്നത്തിനെ മഹത്വവല്‍ക്കരിക്കാന്‍ ദേശാഭിമാനി തയ്യാറായതില്‍ സന്തോഷം, എന്നാല്‍ ഇതേ ദേശാഭിമാനിയാണ് 'മന്നത്ത് പത്മനാഭന്‍ പ്രഖ്യാപിത വര്‍ഗ്ഗീയ വാദി'യെന്ന് ആക്ഷേപിച്ചത്. സിപിഎമ്മിന്റെ താത്വിക ആചാര്യനും ജനപ്രതിനിധിയുമായ പി. ഗോവിന്ദപിള്ള എഴുതിയ ദേശാഭിമാനി വാരാദ്യപതിപ്പില്‍ ''കുഞ്ഞിക്കണ്ണന്‍ കുടം തുറന്നപ്പോള്‍'' എന്ന മുഖ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞത്. അത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് പറയാന്‍ സിപിഎം ഇതുവരെ തയ്യാറായിട്ടില്ല. എന്നിട്ടും ഇപ്പോള്‍ മന്നത്തിന് മഹത്വമേറെ എന്ന് പറയുമ്പോള്‍ ദീപ സ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം വോട്ട് എന്ന ന്യായം കൊണ്ടുമാത്രമല്ല.

മന്നത്തിന്റെ കാര്യത്തില്‍ മാത്രമല്ലെ ശ്രീനാരായണഗുരുദേവന്റെ കാര്യത്തിലും സിപിഎമ്മിന്റെ നിലപാട് വ്യത്യസ്തമല്ലെ. ശ്രീനാരായണന്റെ ആശയങ്ങള്‍ക്ക് പിന്തിരിപ്പന്‍ സ്വഭാവമുണ്ടെന്ന് രേഖപ്പെടുത്തിയത് ഇഎംഎസ് നമ്പൂതിരിപ്പാടായിരുന്നില്ലെ ? അരുവിപ്പുറം പ്രതിഷ്ഠാശതാബ്ദി ആഘോഷം 1988 ഫെബ്രിവരി 15നായിരുന്നു. ആ ആഘോഷത്തില്‍ നമ്പൂതിരിപ്പാടിനെയും ക്ഷണിച്ചതായിരുന്നു. ബിജെപി നേതാവ് എല്‍.കെ. അദ്വാനി അതില്‍ പങ്കെടുക്കാന്‍ ദല്‍ഹിയില്‍ നിന്നെത്തി. രാജീവ് ഗാന്ധിയും എത്തി. എന്നാല്‍ ഇഎംഎസ് അരുവിപ്പുറത്തെത്തിയില്ലെന്ന് മാത്രമല്ല പാര്‍ട്ടി പത്രത്തില്‍ ഗുരുദേവനെ ആക്ഷേപിച്ച് ലേഖനവുമെഴുതി. എന്നിട്ടിപ്പോള്‍ ഗുരുദേവന്‍ മഹാനെന്ന് വാഴ്ത്തുമ്പോള്‍ അതില്‍പ്പരം ഇരട്ടത്താപ്പ് വേറെയുണ്ടോ ?

ബുദ്ധി വികാസമില്ലാത്തവരെ നേരത്തെ മന്ദബുദ്ധികളെന്ന് ജനം വിളിക്കും. നരേന്ദ്രമോദി സര്‍ക്കാര്‍ വന്നശേഷം അങ്ങനെവിളക്കരുതെന്ന് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. അത്തരക്കാരെ ഭിന്നശേഷിക്കാരനെന്നേ ഇപ്പോള്‍ പറയാന്‍ പാടുള്ളൂ. സിപിഐ (എം) എന്നത് നരേന്ദ്രമോദി വരും മുമ്പുള്ള പാര്‍ട്ടിയാണ്. അതിനെ ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് എന്നതിന് പകരം മന്ദുബുദ്ധി എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റെന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. ചതിയും വഞ്ചനയും നുണയുമാണവരുടെ കൈമുതല്‍. കാര്യംകാണാന്‍ ഏത് കഴുതക്കാലും  പിടിക്കാനവര്‍ക്ക് മടിയില്ല.

ദല്‍ഹിയില്‍ സോണിയയുടെയും രാഹുലിന്റെയും സാമന്തരെപ്പോലെയാണവരുടെ പെരുമാറ്റം. കേരളത്തിലാണെങ്കില്‍ കോണ്‍ഗ്രസ്സിനെയും രാഹുലിനെയും നിശിതമായി വിമര്‍ശിക്കും. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ഒരു മനഃസാക്ഷിക്കുത്തുമില്ല. രാജസ്ഥാനിലും ബീഹാറിലും കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതിന് മടിയില്ല. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് മാത്രമല്ല മുസ്ലിം ലീഗും സഖ്യകക്ഷിയാണ്. കേരളത്തില്‍ മുസ്ലിംവര്‍ഗ്ഗീയ ഭീകര സംഘടനകളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് പ്രഖ്യാപിത പരിപാടി.  

അവരെ സന്തോഷിപ്പിക്കാനല്ലേ യുപി മുഖ്യമന്ത്രിക്കെതിരെയുള്ള ഗോഗ്വാവിളി. യുപിയില്‍ ഭീകരാക്രമണമുണ്ട്. സ്‌ഫോടകവസ്തുശേഖരമുണ്ട്. ഇതില്‍ പിടിക്കപ്പെട്ടവരാകട്ടെ കേരളത്തിലുള്ളവര്‍. ഇവരുടെ കൂട്ടാളികള്‍ ഇവിടെ ഉണ്ട്. പക്ഷേ പിടികൂടുന്നില്ലെന്ന് മാത്രം.  

യുപി എന്നാല്‍ കേരളത്തെക്കാള്‍ ആറിരട്ടി ജനസംഖ്യയുള്ള സംസ്ഥാനമാണ്. അവിടെ കോവിഡ് നിയന്ത്രണത്തില്‍ മികച്ച പ്രകടനം നടത്തി. മൂന്നരക്കോടി മാത്രം ജനസംഖ്യയുള്ള കേരളം ഇന്ന് കോവിഡ് വ്യാപനത്തില്‍ ഒന്നാം സ്ഥാനത്താണ്. നേരത്തെ പ്രചരിപ്പിച്ച പൊങ്ങച്ചമെല്ലാം പൊളിഞ്ഞിരിക്കുന്നു.  

ശരിയാണ്. യുപിയില്‍ സ്വപ്‌നാടനമില്ല. സ്വര്‍ണക്കടത്തില്ല. ഡോളര്‍ കടത്തില്ല. മന്ത്രിമാരോ മുഖ്യമന്ത്രിയോ സംശയത്തിന്റെ നിഴലിലേ ഇല്ല. അവിടെ പ്രോട്ടോക്കോള്‍ ഓഫീസില്‍ ഫയല്‍ കത്തിച്ചിട്ടില്ല. ലൈഫ് മിഷന്റെ പേരില്‍ അഴിമതിയില്ല. ഇതൊന്നും ഇല്ലാത്തത് അയോഗ്യതയാണെങ്കില്‍ പിണറായി വിജയനോട് സ്‌നേഹപൂര്‍വ്വം പറയട്ടെ. ഇതെല്ലാം സ്വന്തമായുള്ള അങ്ങ് പരമയോഗ്യന്‍ തന്നെ.

comment

LATEST NEWS


കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.