login
കോണ്‍ഗ്രസിന്റെ ഗതികേട്

അന്നന്ന് വാര്‍ത്തകള്‍ക്കിടയില്‍ കടന്നുകൂടാന്‍ വേണ്ടുന്ന കുറെ ചെപ്പടി വിദ്യകള്‍ പ്രയോഗിക്കുന്നു; അതിന് ഏത് വിവരക്കേടും ഏത് തരംതാണ പ്രസ്താവനയുമാവാം; അതാണ് രാഹുല്‍ സ്വീകരിക്കുന്ന ശൈലി. അതൊക്കെ ഏറ്റുപാടാന്‍ കുറെ രാഷ്ട്രീയ സ്തുതിപാഠകരും അവര്‍ക്കൊപ്പം കോണ്‍ഗ്രസിന്റെ ദക്ഷിണ ഏറ്റുവാങ്ങി എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന കുറെ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും

കോണ്‍ഗ്രസിലെ പുതിയ പൊട്ടിത്തെറി നിസാരമായി കണ്ടുകൂടാ. ജി23 എന്ന, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുടെ ഗ്രൂപ്പ്, കഴിഞ്ഞദിവസം ജമ്മുവില്‍ സമ്മേളിച്ചത് പുണ്യം കിട്ടാനല്ല. പാര്‍ട്ടിയില്‍  ജനാധിപത്യ പ്രക്രിയ പുനഃസ്ഥാപിക്കണം, അതിനൊരു കഴിവുറ്റ പ്രസിഡന്റുണ്ടാവണം എന്നൊക്കെ വിലപിച്ച ഈ 23 നേതാക്കള്‍.  സോണിയയ്ക്ക് കത്തുമെഴുതി.  ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, രാജ് ബബ്ബാര്‍, മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ, വിവേക് ധന്‍ക എന്നിവരൊക്കെ ആ കൂട്ടത്തിലുണ്ടായിരുന്നു.  അവരാണിപ്പോള്‍ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടി നീരസം വീണ്ടും പരസ്യമാക്കിയത്. അതിനവര്‍ തിരഞ്ഞെടുത്ത സമയമാണ് ശ്രദ്ധിക്കേണ്ടത്. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടനെ. പാര്‍ട്ടി വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത് എന്നത് വ്യക്തം.

സാധാരണ നിലക്ക് ഈ കക്ഷിയിലെ  മുതിര്‍ന്ന നേതാക്കള്‍ ഹൈകമ്മാണ്ടിനെതിരെ ഇത്തരത്തില്‍ പരസ്യമായി പ്രതികരിക്കാറില്ല. അങ്ങിനെ ചെയ്തവര്‍ക്ക് പാര്‍ട്ടിയില്‍ പിടിച്ചുനില്‍ക്കുക അസാധ്യവുമാണ്. അതാണ് കോണ്‍ഗ്രസിന്റെ ശൈലി. കാരണം സോണിയയുടെ നേരെ തുറിച്ചു നോക്കുന്നവര്‍ക്ക്, അവരുടെ മക്കളെക്കുറിച്ച് എന്തെങ്കിലും ദോഷം പറയുന്നവര്‍ക്ക് ഒക്കെ പു

റത്തേക്ക് പോകേണ്ടിവന്നിട്ടുണ്ട്. പക്ഷെ ഇന്നിപ്പോള്‍ സോണിയയെ ആണ് ഇവര്‍ വെല്ലുവിളിച്ചത്. ഇന്നത്തെ താല്‍ക്കാലിക പാര്‍ട്ടി അധ്യക്ഷ പരാജയമാണ്,  ഈ പാര്‍ട്ടിയെ കരകയറ്റാന്‍ അവര്‍ക്കാവില്ല എന്നൊക്കെ പറഞ്ഞ കാലം മുന്‍പ് പാര്‍ട്ടിയിലുണ്ടായിട്ടുണ്ടോ?   ഇതൊക്കെ ആദ്യമായല്ല എന്നതുമോര്‍ക്കുക.   ശശി തരൂര്‍ അടക്കമുള്ളവര്‍ നേരത്തെ  തയ്യാറാക്കിയ കത്ത് യഥാര്‍ഥത്തില്‍ ആ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ ദീന രോദനമായിരുന്നു. തരൂര്‍ പക്ഷെ, അതൊക്കെ മറന്നുവെന്ന് തോന്നുന്നു. അദ്ദേഹം കേരളത്തില്‍ എത്തി  മുന്നണിക്ക് പ്രകടനപത്രിക ഉണ്ടാക്കാന്‍ നടക്കുകയാണ്. അപ്പോഴാണ് ആസാദും സിബലും ആനന്ദ് ശര്‍മയും ഒക്കെ ജമ്മുവില്‍ നിന്ന് മറ്റൊരു വെല്ലുവിളി ഉയര്‍ത്തുന്നത്.

ഇപ്പോള്‍ ഈ കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷ്യമിടുന്നത് രാഹുലിനെത്തന്നെയാണ്. രാഹുല്‍ അടുത്തിടെ തിരുവനന്തപുരത്തുവന്ന് ഉത്തരേന്ത്യക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ കോലാഹലത്തിന് വഴിവെച്ചതാണല്ലോ. ദക്ഷിണേന്ത്യക്കാരെയും ഉത്തരേന്ത്യക്കാരെയും താരതമ്യം ചെയ്യുകയും ഒരു കൂട്ടര്‍ മോശമാണെന്ന് തുറന്നുപറയുകയും ചെയ്തു; അതില്‍,  കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്തിയ അമേത്തിയിലെ വോട്ടര്‍മാരോടുള്ള രോഷവും അടങ്ങിയിരുന്നു. ഇക്കാര്യം  ദേശീയ തലത്തില്‍ ഉയര്‍ത്തിയത് ബിജെപിയാണ്. രാഹുലിന്റെ രാഷ്ട്രീയ അപക്വതയെ അവര്‍ കടന്നാക്രമിച്ചു. ആ സമയത്ത് അദ്ദേഹത്തെ ന്യായീകരിക്കാന്‍ ഒരു കോണ്‍ഗ്രസുകാരനുമെത്തിയില്ല; പകരം നാം കണ്ടത്, ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍ എന്നിവര്‍ നടത്തിയ ഒളിയമ്പുകളാണ്. ഇത്തരം പ്രസ്താവനകള്‍ കോണ്‍ഗ്രസിനെ ഹിന്ദി ഹൃദയഭൂമിയില്‍ കൂടുതല്‍ ഒറ്റപ്പെടുത്തുമെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. ഇത്തരമൊരു അവസ്ഥ ആ പാര്‍ട്ടിയില്‍ സംജാതമാവുന്നതും പുതിയ കാര്യമാണല്ലോ. കെ.സി വേണുഗോപാല്‍ മാത്രമാണ് രാഹുലിനെ ന്യായീകരിച്ചു രംഗത്ത് വന്നത്.

എങ്ങിനെ അദ്ദേഹത്തെ സഹിക്കും?

രാഹുലിന്റെ പല നീക്കങ്ങളും പ്രസ്താവനകളും സംശയാസ്പദമാണ് എന്നത്  ദേശീയ തലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും. രാജ്യവിരുദ്ധ നിലപാടുകള്‍ അഥവാ ദേശീയ താല്പര്യം അവഗണിക്കുന്ന സമീപനങ്ങള്‍ എന്നൊക്കെ വിവക്ഷിക്കപ്പെടുന്ന വിധത്തിലുള്ള നീക്കങ്ങള്‍.  എന്നാല്‍ ഒരിക്കലും ഒരു തിരുത്തലിനെക്കുറിച്ച് അദ്ദേഹം ചിന്തിക്കാറില്ല. അഥവാ അബദ്ധം തിരിച്ചറിഞ്ഞിട്ടില്ല.  അന്നന്ന് വാര്‍ത്തകള്‍ക്കിടയില്‍ കടന്നുകൂടാന്‍ വേണ്ടുന്ന കുറെ ചെപ്പടി വിദ്യകള്‍ പ്രയോഗിക്കുന്നു; അതിന് ഏത് വിവരക്കേടും ഏത് തരംതാണ പ്രസ്താവനയുമാവാം; അതാണ് അദ്ദേഹം സ്വീകരിക്കുന്ന ശൈലി. അതൊക്കെ  ഏറ്റുപാടാന്‍ കുറെ രാഷ്ട്രീയ സ്തുതിപാഠകരും അവര്‍ക്കൊപ്പം കോണ്‍ഗ്രസിന്റെ ദക്ഷിണ ഏറ്റുവാങ്ങി എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന കുറെ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും.

കേരളത്തില്‍ പക്ഷെ ഇത്തരം രാഷ്ട്രീയമൊക്കെ വിരളമായിരുന്നു. ഈ വിധം  രാഷ്ട്രീയത്തിന് ഒരിക്കലും കേരളം വിളഭൂമിയായിട്ടില്ലല്ലോ. അത്തരക്കാര്‍ക്ക്   വലിയ സ്ഥാനം ഒരിക്കലും കിട്ടിയിട്ടില്ല.  ഇത്തരം ചെപ്പടിവിദ്യകള്‍ കൊണ്ട് കേരളത്തില്‍ മുന്നോട്ട് പോകാനാവില്ല എന്നു രാഹുലിനെ ബോധ്യപ്പെടുത്തേണ്ടത് ആരാണ്? ആ ചുമതല നിര്‍വഹിക്കാന്‍  കേരളത്തിലെ നേതാക്കള്‍ തയ്യാറുമല്ല.  ഇവിടെ ഒരു നാള്‍ ഒരു ട്രാക്ടര്‍ ഓടിച്ചാല്‍, കടലോരത്ത് വന്നു വേഷം കെട്ടിയാല്‍ നാല് വോട്ട് അധികം പെട്ടിയില്‍ വീഴുമോ; അതൊക്കെ കോണ്‍ഗ്രസുകാര്‍ക്ക് അറിയാത്തതാണോ? പിന്നെ ആരാണ് ഈ കോപ്രായത്തിന് പിന്നില്‍?  

  മത്സ്യബന്ധന മേഖലയിലെ സാഹചര്യങ്ങള്‍ വോട്ടാക്കി മാറ്റാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ഒരു പക്ഷെ ആരെങ്കിലും ഈ  മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെ ഉപദേശിച്ചിരിക്കും. ദൈനം ദിന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പോലും പ്രൊഫഷണലുകള്‍ ഇടപെടുന്നതും ഉപദേശിക്കുന്നതും  കാണുന്ന കാലമാണല്ലോ. അങ്ങിനെ രൂപപ്പെട്ട കാര്യമാവുമിതെന്നാണ് കരുതേണ്ടത്. അല്ലാതെ ഇത്രക്ക് വിവരക്കേട് കേരളത്തിലെ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിനുണ്ട് എന്ന് കരുതാന്‍ ഇപ്പോഴും വിഷമമാണ്.  പക്ഷെ, അപ്പോഴും അതിനൊക്കെ ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും മുല്ലപ്പള്ളിയെയും പോലുള്ള നേതാക്കള്‍ നിന്ന് കൊടുക്കുന്നതോ? അവര്‍ക്കും തോന്നുന്നില്ലേ നാണക്കേട്? കെസി വേണുഗോപാലിനെ മറക്കാം; അദ്ദേഹമിപ്പോള്‍ ഡല്‍ഹിയിലാണ്. അതുകൊണ്ട് ഇതൊക്കെ സഹിച്ചേതീരൂ.   കോപ്രായം മാത്രമായിരുന്നില്ല അതെന്നത് പിന്നീട് നാം കേട്ടുവല്ലോ. ആ മത്സ്യ ബന്ധന ബോട്ടിന്റെ ഉടമക്ക് അഡ്വാന്‍സായി കോണ്‍ഗ്രസ് പാര്‍ട്ടി 30,000 രൂപ കൊടുത്തുവെന്നും ഫിഷിങ് ബോട്ടില്‍ നേരത്തെ തന്നെ മത്സ്യം ശേഖരിച്ചുവെച്ചിരുന്നു എന്നും.   പിന്നെ നമ്മള്‍ കണ്ടതൊക്കെ മുന്‍കൂട്ടി പറഞ്ഞു നിശ്ചയിച്ച നാടകമായിരുന്നു എന്നും മറ്റും .............. അതായത് നിലയുള്ള ഭാഗത്ത് കടലിലേക്ക് രാഹുല്‍ എടുത്തുചാടും എന്നും രക്ഷിക്കണമെന്നും നേരത്തെ നിശ്ചയിച്ചു.  അങ്ങിനെയാണ് നാമൊക്കെ കണ്ട വെള്ളത്തിലേക്കുള്ള ആ ചാട്ടം അരങ്ങേറിയത്.

സ്വാഭാവികമാണിത്. അത് കണ്ടപ്പോള്‍ തന്നെ പലര്‍ക്കും തോന്നിയതാണ്.  ഞാന്‍ അത് അന്നുതന്നെ ഒരു ചാനല്‍ ചര്‍ച്ചയില്‍ സൂചിപ്പിച്ചതുമാണ്. കാരണം, രാഹുലിനുള്ളത് അതീവ തീവ്ര സുരക്ഷാ സംവിധാനമാണ്. എസ്പിജി ഇല്ലെന്നേ ഉള്ളു; അവര്‍ പ്രദാനം ചെയ്തതിന് സമാനമായ സുരക്ഷാ സംവിധാനമാണ് കേന്ദ്ര ഏജന്‍സികള്‍ നല്‍കുന്നത്. അദ്ദേഹത്തിന്റെ അടുത്തുവരുന്ന ഓരോരുത്തരെയും ആ സുരക്ഷാ ഉദ്യോഗസ്ഥര്‍  ശ്രദ്ധിക്കുന്നത് കണ്ടിട്ടില്ലേ?  അവര്‍ ഈ പൊറാട്ട് നാടകത്തിനൊന്നും അനുമതി കൊടുക്കില്ല; അവരുടെ പച്ചക്കൊടിയില്ലാതെ ആ ബോട്ടിലെന്നല്ല ഒരിടത്തും ഒരാള്‍ക്കും ഒന്നും ചെയ്യാനുമാവില്ല.  ഇത്തരം സുരക്ഷയുള്ള ഒരാള്‍ കടലിലേക്ക് എടുത്തുചാടിയാല്‍ സാധാരണ നിലയില്‍ അതിനൊപ്പം നാല് കേന്ദ്ര സുരക്ഷാ സേനാംഗങ്ങള്‍ എങ്കിലും ചാടേണ്ടതായിരുന്നല്ലോ.

ജി23 എങ്ങോട്ട്

ഇതൊക്കെ സൂചിപ്പിച്ചത് ഒരു ദേശീയ കക്ഷിയുടെ ഇന്നത്തെ ദുരവസ്ഥ ഓര്‍മ്മിപ്പിക്കാനാണ്. ആര്‍ക്കാണ് ഇതൊക്കെ സഹിക്കാനാവുക? ദശാബ്ദങ്ങളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള ഗുലാം നബി ആസാദ്, ഇന്ത്യയിലെ തന്നെ പ്രഗത്ഭ അഭിഭാഷകന്‍ എന്ന് പ്രതിയോഗികള്‍ പോ

ലും സമ്മതിക്കുന്ന കപില്‍ സിബല്‍, വിവേക് ധന്‍ക, ആനന്ദ് ശര്‍മ്മ, ഭൂപീന്ദര്‍ ഹൂഡ ........  വിവരമില്ലാത്തവരല്ല അവരാരും. അവര്‍ ഇതുപോലെ പ്രതികരിക്കുന്നുവെങ്കില്‍ അതിനൊരു ലക്ഷ്യമുണ്ടാവണം. കോണ്‍ഗ്രസിനെ നന്നാക്കാനാണ് ശ്രമം എന്നവര്‍ പറയുന്നുണ്ട്. ശരിയാണ്, അതുതന്നെയാണ് ലക്ഷ്യം എന്ന് കരുതുക. പക്ഷെ, അതിന് ഇപ്പോഴാണോ ഇതൊക്കെ  ചെയ്യേണ്ടത്? യുദ്ധമുന്നണിയില്‍ നിരന്നുനിന്ന് പോരാടാന്‍ ഒരുക്കം നടത്തുമ്പോള്‍ പിന്നില്‍ നിന്നുകൊണ്ട്  ഇങ്ങനെയൊക്കെ ചെയ്യാമോ? മാത്രമല്ല ഇത് ഒരു ജീവന്മരണ പോരാട്ടമാണ് കോണ്‍ഗ്രസിന്. നാല് സംസ്ഥാനങ്ങളില്‍ ഒന്നുപോലും ജയിക്കുമെന്ന് തീര്‍ച്ചയില്ല. തമിഴ്നാട്ടില്‍ കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ പകുതി സീറ്റേ നല്‍കൂ എന്നാണ് രാഹുലിന്റെ മുഖത്ത് നോക്കി ഡിഎംകെ പറഞ്ഞത്. പുതുച്ചേരിയില്‍ അവര്‍ കോണ്‍ഗ്രസ് സഖ്യമെ വേണ്ടെന്ന നിലപാടിലും. അതായത് സഖ്യകക്ഷികള്‍ക്ക് ഈ പാര്‍ട്ടിയെ വേണ്ടാത്ത അവസ്ഥ. നക്കാപ്പിച്ച സീറ്റുകള്‍ക്ക് വേണ്ടി കാലുപിടിക്കേണ്ടുന്ന ഗതികേടിലേക്ക് ഇന്ത്യയുടെ മുത്തശ്ശി പാര്‍ട്ടി എത്തിപ്പെട്ടിരിക്കുന്നു. ഓ, ഇതൊരു വല്ലാത്ത ഗതികേട് തന്നെ. അപ്പോഴാണ് ആസാദിന്റെയും സിബലിന്റെയും നീക്കത്തിന് പ്രാധാന്യമേറുന്നത്.  

comment
  • Tags:

LATEST NEWS


കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.