×
login
സ്വയം പ്രതിരോധത്തിലായ ജാഥ

കേരളത്തിന്റെ യഥാര്‍ത്ഥ പ്രശ്നം കേന്ദ്രനയങ്ങളല്ല, ദീര്‍ഘവീക്ഷണമില്ലാത്ത, അഴിമതിക്കാരായ നേതൃത്വമാണ്. പരിധിയില്ലാതെ കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയാല്‍ കേരളത്തിന്റെ പ്രശ്നം തീരുമെന്ന് വിശ്വസിക്കുന്ന നേതാക്കള്‍ ഈ നാടിന്റെ ശാപമാണ്. കേരളം രൂപീകരിക്കുന്നതിനു മുമ്പു തന്നെ ഉണ്ടായിരുന്ന നേട്ടങ്ങളുടെ പേരിലാണ് നാം ഇന്നും അഭിമാനിക്കുന്നത്. 67 വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന ആ പല നേട്ടങ്ങളും ഇന്ന് കേരളത്തിന് കൈമോശം വന്നിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. കേരളത്തിന്റെ ഒന്നാം നമ്പര്‍ സ്ഥാനം നമുക്ക് തിരികെ പിടിക്കേണ്ടതുണ്ട്. അതിന് ആദ്യം വേണ്ടത് വ്യാജ പ്രചരണം അവസാനിപ്പിച്ച് യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുക എന്നതാണ്. കെടുകാര്യസ്ഥതയും അഴിമതിയും അവസാനിപ്പിക്കുക എന്നതാണ്. അല്ലാതെ കേരളം മുഴുവന്‍ സഞ്ചരിച്ച് കേന്ദ്രസര്‍ക്കാരിനെ പുലഭ്യം പറഞ്ഞാല്‍ കേരളത്തിന്റെ പ്രതിസന്ധി തീരില്ല.

129 വേദികളിലായി 28 ദിവസം കൊണ്ട് അരങ്ങേറിയ മറ്റൊരു രാഷ്ട്രീയ നാടകത്തിനു കൂടി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ തിരശ്ശീല വീണു. ജനകീയ പ്രതിരോധ ജാഥ എന്ന് പേരിട്ട രാഷ്ട്രീയ ജാഥ കേന്ദ്രസര്‍ക്കാരിനെതിരായ കള്ളപ്രചരണത്തിനുള്ള വേദിയായാണ് ഉദ്ദേശിച്ചതെങ്കിലും ജാഥ തന്നെ പ്രതിരോധത്തിലായ കാഴ്ചയാണ് കേരളം കണ്ടത്.

'എൗഹഹ ീള ടീൗിറ മിറ എൗൃ്യ, ടശഴിശള്യശിഴ ചീവേശിഴ'എന്ന മാക്ബത്തിന്റെ ആത്മഗതത്തിനപ്പുറം ഒരു പ്രാധാന്യവും ഈ ജാഥ കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയില്ല. ആകെ വെടിയും പുകയും മാത്രം. മേമ്പൊടിയായി നട്ടാല്‍ കുരുക്കാത്ത നുണകളും. ജാഥാ ക്യാപ്റ്റന്റെ സൗണ്ട് എഞ്ചിനീയറിംഗ് വൈദഗ്ധ്യവും അപ്പം വില്‍പ്പനയുടെ സാമ്പത്തിക ശാസ്ത്രവും അകാല ചരമം പ്രാപിച്ച തത്വശാസ്ത്രത്തിന്റെ നിരൂപണവും അതുകേട്ട് കിളിപോയ അണികളുടെ ഗതികെട്ട കയ്യടിയും ഒഴിച്ചു നിര്‍ത്തിയാല്‍ സഞ്ചരിക്കുന്ന ഒരു നുണഫാക്ടറിയായിരുന്നു ജാഥ. 'ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്' എന്ന മട്ടിലായിരുന്നു ജാഥാ നായകന്റേയും അംഗങ്ങളുടേയും നുണപ്രസംഗം.

കേരളത്തെ സാമ്പത്തികമായി നശിപ്പിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു എന്നതായിരുന്നല്ലോ ജാഥയുടെ പ്രധാന സന്ദേശം. അര്‍ഹമായ ധനസഹായം നിഷേധിച്ചു എന്നു മാത്രമല്ല, കടമെടുക്കാന്‍ പോലും അനുവദിക്കാതെ കേരളത്തെ പിന്നാട്ടടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിക്കുകയാണെന്ന് ജാഥയിലുടനീളം വിലപിച്ചു. ഈ നിലവിളിക്ക് അപ്പുറം വസ്തുതകളും കണക്കുകളും നിരത്തി ഇത് ബോധ്യപ്പെടുത്താന്‍ ആര്‍ക്കും സാധിച്ചില്ല. ഇടതുപിന്തുണയോടെ കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചിരുന്ന കാലത്ത് കിട്ടിയതിനേക്കാള്‍ കൂടുതല്‍ സഹായം കേരളത്തിന് കിട്ടിയത് മോദി സര്‍ക്കാരിന്റെ കാലത്താണ് എന്നതിന് കണക്കുകള്‍ തന്നെയാണ് തെളിവ്. അക്കാലത്ത് കേരളത്തിന് 7 കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്നു എന്നതും മറക്കരുത്.

യുപിഎ സര്‍ക്കാരിന്റെ 10 വര്‍ഷക്കാലയളവില്‍ 45,900 കോടിയുടെ കേന്ദ്ര സഹായമാണ് കിട്ടിയതെങ്കില്‍ കഴിഞ്ഞ 8 വര്‍ഷത്തെ ബിജെപി ഭരണകാലത്ത് 1,15,000 കോടി രൂപയാണ് കേരള വികസനത്തിനായി മോദി സര്‍ക്കാര്‍ അനുവദിച്ചത്. കേരള സര്‍ക്കാര്‍ ഭരണ നേട്ടമായി ഉയര്‍ത്തിപ്പിടിക്കുന്ന ദേശീയ പാതയുടെ വികസനം മാത്രം നോക്കിയാല്‍ മതി കേന്ദ്രസഹായത്തിന്റെ തോത് മനസിലാക്കാന്‍. കേരളത്തിന്റെ റോഡ് വികസനത്തിനായി 68,000 കോടി രൂപയാണ് കഴിഞ്ഞ ബജറ്റില്‍ മാത്രം കേന്ദ്രം നീക്കി വെച്ചത്. ദേശീയ പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്ന ചെലവിന്റെ 25% വഹിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തെങ്കിലും അതില്‍ നിന്ന് പിന്നോട്ടു പോയതായി കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. റോഡ് നിര്‍മ്മാണ സാമഗ്രികളുടെ നികുതി എങ്കിലും ഒഴിവാക്കണമെന്ന കേന്ദ്ര അഭ്യര്‍ത്ഥനയും സംസ്ഥാന സര്‍ക്കാര്‍ നിരസിക്കുകയാണ് ഉണ്ടായത്. കേരളത്തില്‍ ഒരു കി.മീ റോഡ് പണിയാന്‍ 100 കോടി രൂപയാണ് ചെലവാകുന്നത്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഇത് കൂടാതെയാണ് ഗ്രാമഗ്രാമന്തരങ്ങളില്‍ പണി തീര്‍ന്നു കൊണ്ടിരിക്കുന്ന ഗ്രാമീണ റോഡുകള്‍ക്ക് നല്‍കുന്ന തുക.


സംസ്ഥാനത്തെ എല്ലാ വീടുകളിലും സൗജന്യമായി കുടിവെള്ളം എത്തിക്കാന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്രം അനുവദിച്ചത് 1,804 കോടി രൂപയാണ്. മുന്‍ വര്‍ഷം 404 കോടി രൂപ മാത്രമാണ് അനുവദിച്ചത്. കേന്ദ്ര പദ്ധതിയായ ജല്‍ജീവന്‍ മിഷന്‍ തുടങ്ങിയ 2019ലെ കണക്കനുസരിച്ച് 67.14 ലക്ഷം വീടുകളില്‍ വെറും 16 ലക്ഷത്തില്‍ മാത്രമായിരുന്നു പൈപ്പ് വഴി കുടിവെള്ളം എത്തിയിരുന്നത്. ഇപ്പോഴത് 30 ലക്ഷം കവിഞ്ഞു. അപ്പോഴും കേരളം സ്വന്തമായി നടപ്പാക്കിയ പല കുടിവെള്ള പദ്ധതികളില്‍ കൂടിയും നൂറു കണക്കിന് കോടി രൂപയാണ് പൊട്ടിയൊലിച്ച് പോയതെന്ന് മറക്കരുത്.

സംസ്ഥാനത്തെ പകുതിയിലധികം ജനങ്ങള്‍ക്കും കഴിഞ്ഞ മൂന്ന്  വര്‍ഷമായി സൗജന്യ റേഷന്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാനത്തെ 35 ലക്ഷം കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വഴി 6000 രൂപ വീതം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സ്വയംതൊഴില്‍ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന മുദ്രാ യോജന വഴി സംസ്ഥാനത്തെ 48 ലക്ഷം ചെറുപ്പക്കാര്‍ 62,635 കോടി രൂപ വായ്പ എടുത്തിട്ടുണ്ട്. ഈ കണക്ക് കാണിച്ചാണ് സംരംഭകര്‍ക്ക് അനുകൂലമായ സംസ്ഥാനമാണ് കേരളം എന്ന് പരസ്യം ചെയ്തത്. സംസ്ഥാനത്തെ 3.5 ലക്ഷം സ്ത്രീകള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ കേന്ദ്ര സഹായം കൊണ്ട് കിട്ടി. അതേ സമയത്താണ് കേരളം പെട്രോളിന് 10 രൂപ അധികം വാങ്ങി സാധാരണക്കാരന്റെ നടുവൊടിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 2.30 ലക്ഷം കോടി രൂപയാണ് ധനകാര്യ കമ്മീഷന്‍ വിഹിതമായും വിവിധ പദ്ധതികള്‍ മുഖാന്തിരവും കേന്ദ്ര സഹായമായി കേരളത്തിന് കിട്ടിയത്.

ജാഥയില്‍ ഉന്നയിക്കപ്പെട്ട മറ്റൊരു പരാതി കടമെടുക്കാന്‍ കേന്ദ്രം അനുവദിക്കുന്നില്ല എന്നതാണ്. റിസര്‍വ് ബാങ്ക് ചട്ടം അനുസരിച്ച് ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ 3.5 ശതമാനമാണ് കടമെടുക്കാവുന്ന പരിധി. കേരളത്തിന്റെ കടം ഇപ്പോള്‍ തന്നെ 4 ശതമാനത്തിന് മുകളിലാണ്. 4 ലക്ഷം കോടി രൂപയാണ് ഇപ്പോഴത്തെ നമ്മുടെ പൊതുകടം. കുടിവെള്ളം, ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ തുടങ്ങി എല്ലാത്തിനും അന്യസംസ്ഥാനങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ജനതയെ ഈ കടക്കെണിയിലാക്കിയത് ആരായിരുന്നു എന്ന് വിശദീകരിച്ചിട്ട് പോരെ കേന്ദ്രവിരുദ്ധ പ്രചാരണം? ഏത് വന്‍കിട പദ്ധതി നടപ്പാക്കിയാണ് കേരളം ഇത്ര വലിയ കടക്കെണിയിലായത്? നിത്യനിദാന ചെലവിനും മുന്‍ കടത്തിന്റെ പലിശ കൊടുക്കാനും വീണ്ടും വീണ്ടും കടമെടുക്കേണ്ട ഗതികേടിലേക്ക് നാടിനെ തള്ളിയിട്ടത് കഴിഞ്ഞ 67 വര്‍ഷത്തെ ഇടതു-വലത് ദുര്‍ഭരണമാണ്.

സര്‍ക്കാര്‍ സ്ഥാപനമായ കേരളാ ട്രാന്‍സ്പോര്‍ട്ട് ഡെവലെപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിക്ഷേപിച്ചവര്‍ക്ക് തിരികെ നല്‍കാന്‍ പണം ഇല്ലാതായത് മോദി സര്‍ക്കാര്‍ കാരണമാണോ? 600 കോടി രൂപയാണ് കോര്‍പ്പറേഷന്‍ തിരികെ നല്‍കേണ്ടത്. കെഎസ്ആര്‍ടിസി കുത്തുപാളയെടുത്തതിന് കാരണം മോദി സര്‍ക്കാരാണോ? സംസ്ഥാനത്തെ സഹകരണ മേഖലയില്‍ ആയിരക്കണക്കിന് കോടി രൂപ വെട്ടിപ്പ് നടത്തി നിക്ഷേപകരെ പറ്റിച്ചത് കേന്ദ്ര നയം മൂലമാണോ? നിത്യച്ചെലവിന് പോലും പണമില്ലാതെ വിഷമിക്കുന്ന സര്‍ക്കാര്‍ ധൂര്‍ത്തും ആഡംബരവും നടത്തി ജനങ്ങളെ വീണ്ടും വെല്ലുവിളിക്കുകയാണ്. കേന്ദ്രം തരാനുള്ള ജിഎസ്ടി നഷ്ടപരിഹാരത്തുകയുടെ കണക്ക് പെരുപ്പിച്ച് കാണിച്ച് സംസ്ഥാന ധനമന്ത്രി നാണം കെട്ടിട്ട് കാലം അധികമായില്ല. ചെലവാക്കിയ പണത്തിന്റെ കണക്ക് കൊടുക്കാത്തതു മൂലം നിരവധി പദ്ധതികള്‍ക്കുള്ള കേന്ദ്രഫണ്ട് പാഴായി പോകുന്ന സംഭവവും കേരളത്തിന് പുതുമയുള്ളതല്ല. ഇത്തരം നിരവധി ദുര്‍ഭരണ കഥകള്‍ കൊണ്ട് വികൃതമായ മുഖം മറയ്ക്കാനാണ് എം. വി ഗോവിന്ദനും കൂട്ടരും കേന്ദ്രവിരുദ്ധ സമരവുമായി രംഗത്തിറങ്ങിയത്.

വികസനത്തില്‍ രാഷ്ട്രീയമില്ല എന്ന് പലതവണ വ്യക്തമാക്കിയ നേതാവാണ് നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മന്ത്രി ജി. സുധാകരനും അടക്കമുള്ള പലര്‍ക്കും ഇത് അനുഭവമാണ്. കേരളത്തിന്റെ യഥാര്‍ത്ഥ പ്രശ്നം കേന്ദ്രനയങ്ങളല്ല ദീര്‍ഘവീക്ഷണമില്ലാത്ത, അഴിമതിക്കാരായ നേതൃത്വമാണ്. പരിധിയില്ലാതെ കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയാല്‍ കേരളത്തിന്റെ പ്രശ്നം തീരുമെന്ന് വിശ്വസിക്കുന്ന നേതാക്കള്‍ ഈ നാടിന്റെ ശാപമാണ്. കേരളം രൂപീകരിക്കുന്നതിനു മുമ്പു തന്നെ  ഉണ്ടായിരുന്ന നേട്ടങ്ങളുടെ പേരിലാണ് നാം ഇന്നും അഭിമാനിക്കുന്നത്. 67 വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന ആ പല നേട്ടങ്ങളും ഇന്ന് കേരളത്തിന് കൈമോശം വന്നിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. കേരളത്തിന്റെ ഒന്നാം നമ്പര്‍ സ്ഥാനം നമുക്ക് തിരികെ പിടിക്കേണ്ടതുണ്ട്. അതിന് ആദ്യം വേണ്ടത് വ്യാജ പ്രചരണം അവസാനിപ്പിച്ച് യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുക എന്നതാണ്. കെടുകാര്യസ്ഥതയും അഴിമതിയും അവസാനിപ്പിക്കുക എന്നതാണ്. അല്ലാതെ കേരളം മുഴുവന്‍ സഞ്ചരിച്ച് കേന്ദ്രസര്‍ക്കാരിനെ പുലഭ്യം പറഞ്ഞാല്‍ കേരളത്തിന്റെ പ്രതിസന്ധി തീരില്ല.

    comment

    LATEST NEWS


    മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി; പൂര്‍വവിദ്യാര്‍ത്ഥി ഗസ്റ്റ് ലക്ചറര്‍ ആയി; കള്ളി വെളിച്ചത്ത്; പിന്നില്‍ എസ്എഫ്‌ഐ എന്ന് ആരോപണം


    വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു, ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം


    വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


    നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


    വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


    ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.