×
login
ക്രിപ്‌റ്റോ കറന്‍സി‍; സാധ്യതകളും ചതിക്കുഴികളും

ക്രിപ്റ്റോകറന്‍സികള്‍ ഡിജിറ്റല്‍ പണമാണ്, അവ കാണാനോ സ്പര്‍ശിക്കാനോ കഴിയില്ല, എന്നാല്‍ അവയ്ക്ക് മൂല്യമുണ്ട്

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാണ് ക്രിപ്‌റ്റോ കറന്‍സി. ക്രിപ്‌റ്റോ കറന്‍സികളില്‍ ആദ്യം തരംഗമായ കറന്‍സിയായിരുന്നു ബിറ്റ്‌കോയിന്‍. അതിനുശേഷമാണ് എതേറിയം, കാര്‍ഡാനം, റിപ്പിള്‍, ഡോജ്‌കോയിന്‍ തുടങ്ങി നിരവധി കോയിനുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇടയ്ക്ക് ചില ഇടിവ് ഉണ്ടായെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ കോയിനുകളെല്ലാം മുന്നേറുകയാണ്. വളരെ വേഗത്തിലാണ് ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി തരംഗമായത്. നിരവധി എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമുകള്‍ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ ക്രിപ്‌റ്റോകറന്‍സികള്‍ വാങ്ങാനും വില്‍ക്കാനും അവസരം നല്‍കി. അതുകൊണ്ട് തന്നെ ക്രിപ്റ്റോ കറന്‍സിയേക്കുറിച്ച് നിരവധി ചോദ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്. ക്രിപ്റ്റോകറന്‍സികള്‍ ഡിജിറ്റല്‍ പണമാണ്, അവ കാണാനോ സ്പര്‍ശിക്കാനോ കഴിയില്ല, എന്നാല്‍ അവയ്ക്ക് മൂല്യമുണ്ട്. ഒരു ബാങ്ക് പോലുള്ള കേന്ദ്രീകൃത അതോറിറ്റി ഇതിനില്ല. എന്നാല്‍ ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാന്‍ കംപ്യൂട്ടര്‍ ശൃംഖലയെ ആശ്രയിക്കുന്ന ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയാണ് ഇവ പിന്തുണയ്ക്കുന്നത്.

എങ്ങനെ പ്രവര്‍ത്തിക്കും?

ക്രിപ്റ്റോകറന്‍സികള്‍ നിലവില്‍ വന്നിട്ട് അധികം കാലമായില്ല. അവയുടെ കൃത്യമായ ഉപയോഗം ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്വര്‍ണ്ണം, റിയല്‍ എസ്റ്റേറ്റ് പോലുള്ള ആസ്തികളുടെ മൂല്യത്തിന്റെ സ്റ്റോറായി ഇതിനെ താരതമ്യം ചെയ്യാം. കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഈ നാണയങ്ങള്‍ കൈവശം വയ്ക്കാന്‍ തുടങ്ങുമെന്നതിനാല്‍, കാലക്രമേണ മൂല്യം വര്‍ദ്ധിക്കുകയും കൂടുതല്‍ ഉപയോഗം ഉണ്ടാകുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. അതേസമയം, സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികളുടെ പ്രവര്‍ത്തനം രാജ്യത്ത് പരിമിതപ്പെടുത്തുന്നതിനുള്ള നിയമങ്ങള്‍ തയ്യാറാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ക്രിപ്റ്റോ കറന്‍സി ബില്ല് അവതരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ രണ്ട് കാര്യങ്ങളാണ് പ്രധാനമായും അറിയാനുള്ളത് ഒന്ന്: ക്രിപ്‌റ്റോ കറന്‍സികളുടെ ഇനിയുള്ള പ്രവര്‍ത്തനം, രണ്ട്: ആര്‍ബിഐയുടെ ഔദ്യോഗിക ക്രിപ്‌റ്റോ കറന്‍സികളുടെ രംഗപ്രവേശനം എന്നിവയാണ്. ഔദ്യോഗിക ക്രിപ്‌റ്റോ കറന്‍സികള്‍ക്കു കരുത്ത് പകരുന്നതിനാണു സ്വകാര്യ കറന്‍സികളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തുന്നതെന്നാണ് സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.  

വിശ്വസനീയമോ ക്രിപ്‌റ്റോ കറന്‍സികള്‍  

ക്രിപ്‌റ്റോ കറന്‍സികളെ കുറിച്ച് പലര്‍ക്കും വലിയ ആശങ്കയാണുള്ളത്. തട്ടിപ്പുകള്‍ നിറഞ്ഞ ലോകത്തെ പുതിയ ചതിക്കുഴികള്‍ ക്രിപ്‌റ്റോ കറന്‍സിക്ക് മറവിലും ഉണ്ടാകുമോ എന്ന് പലരും ആശങ്കപ്പെടുന്നു. ആശങ്കകള്‍ക്ക് പ്രധാനകാരണം ആരുടെയും നിയന്ത്രണത്തില്‍ അല്ല ക്രിപ്‌റ്റോ കറന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ്. സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികളുടെ സ്വീകാര്യത ഔദ്യോഗിക കറന്‍സിക്കു കൈവരിക്കാന്‍ സാധിക്കുമോ എന്നതും ചോദ്യ ചിഹ്നമായി നില്‍ക്കുന്നു. എന്നാല്‍, ഡിജിറ്റല്‍ രൂപത്തില്‍ ആര്‍ബിഐ നല്‍കുന്ന നിയമപരമായ കറന്‍സിയായിരിക്കും ഡിജിറ്റല്‍ കറന്‍സി. കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥയ്ക്ക് ഊന്നല്‍ നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ആര്‍ബിഐയുടെ ഔദ്യോഗിക കറന്‍സിക്ക് ഉണ്ടാകുമെന്ന് ഉറപ്പാണ്. സാധാരണ കറന്‍സിയുടെ മൂല്യവും അത് അച്ചടിക്കുന്നതിനുള്ള ചെലവും തമ്മിലുള്ള വ്യത്യാസം ഡിജിറ്റല്‍ കറന്‍സി കുറയ്ക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

വെല്ലുവിളികളനേകം

ക്രിപ്‌റ്റോകറന്‍സി വ്യാപിക്കുന്നതില്‍ ആര്‍ബിഐയ്ക്കും ആശങ്കകള്‍ ഉണ്ടെന്നാണ് സൂചന. ചരക്കുകളും സേവനങ്ങളും വാങ്ങുന്നതിനുള്ള വിപണിയില്‍ ക്രിപ്‌റ്റോകറന്‍സികള്‍ പ്രധാന ഇടപാടായി മാറിയാല്‍ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഒരു പക്ഷേ ആര്‍ബിഐയ്ക്ക് സാധിച്ചെന്ന് വരില്ല. സ്വകാര്യ കോയിനുകളുടെ നീക്കങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നതു തന്നെയാണ് പ്രധാന കാരണം. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സിക്ക് സാധിക്കും. ജന്‍ ധന്‍ അക്കൗണ്ടുകള്‍ പ്രഖ്യാപിച്ചിട്ടും ബാങ്കിങ് സേവനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നവരെല്ലാം ഡിജിറ്റല്‍ കറന്‍സിയിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.

തുടക്കം മുതലേ തട്ടിപ്പ്

ക്രിപ്‌റ്റോ കറന്‍സി എന്ന വാക്ക് കേരളത്തില്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ തലപൊക്കിയിരിക്കുകയാണ് തട്ടിപ്പുകളും. പേര് കേട്ട് തുടങ്ങിയപ്പോഴേക്കും തട്ടിപ്പും തുടങ്ങി. കേരളത്തില്‍ ഇതിലൂടെ വെട്ടിപ്പ് നടത്തിയിരിക്കുന്നത് 100 കോടിയാണ്. സംഭവത്തില്‍ നാലുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. കോടികളുടെ തട്ടിപ്പില്‍ പോലീസിന് പുറമേ, ഇഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്)യും അന്വേഷണം നടത്തുന്നുണ്ട്. ക്രിപ്‌റ്റോ കറന്‍സിയുടെ മറവില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്നാണ് അന്വേഷണം.  

  comment

  LATEST NEWS


  ഗോവയില്‍ 34 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ട് ബിജെപി; മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംഗ്ലിയില്‍; രണ്ട് മന്ത്രിമാരെ ഒഴിവാക്കി


  പാകിസ്ഥാന്‍ ഐഎസ്‌ഐ ഇസ്ലാമിക ജിഹാദ് പ്രചരിപ്പിക്കാന്‍ തബ്ലിഗി ജമാത്തിനെ ഉപയോഗിക്കുന്നു


  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.