×
login
ഇന്ധനവില‍യിൽ പ്രതിപക്ഷത്തിന്റേത് കാപട്യം

മഹാമാരിയുടെ ആഘാതത്തിൽ നിന്ന് അതിവേഗം തിരിച്ചുവരുന്ന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ ഉയർന്നിരിക്കുന്നു. 2022-23 ൽ, ആഗോളതലത്തിൽ തന്നെ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ ഇന്ത്യയായിരിക്കുമെന്ന IMF ന്റെ ഏറ്റവും പുതിയ വളർച്ചാ അനുമാനങ്ങൾ ഈ യാഥാർത്ഥ്യം പ്രതിഫലിക്കുന്നു. ആഗോള വളർച്ചാനിരക്കായ 3.6% മായി താരതമ്യം ചെയ്യുമ്പോൾ 2022 കലണ്ടർ വർഷം 8.2% ആയിരിക്കും ഇന്ത്യയുടെ വളർച്ചാനിരക്ക്.

ഹർദീപ് എസ് പുരി

(കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ഭവന, നഗരകാര്യ മന്ത്രി)

ലോകമെമ്പാടുമുള്ള ഗവൺമെന്റുകൾ കോവിഡ് -19 മഹാമാരിയുടെ ആഘാതത്താൽ, പരിണാമവിധേയമായിക്കൊണ്ടിരിക്കുന്ന ലോകക്രമവുമായി പൊരുത്തപ്പെടാൻ 2020-ന്റെ തുടക്കം മുതൽ സദാ പരിശ്രമിക്കുമായാണ്.

മഹാമാരിയുടെ ആഘാതത്തിൽ നിന്ന് അതിവേഗം തിരിച്ചുവരുന്ന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ ഉയർന്നിരിക്കുന്നു. 2022-23 ൽ, ആഗോളതലത്തിൽ തന്നെ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ ഇന്ത്യയായിരിക്കുമെന്ന  IMF ന്റെ ഏറ്റവും പുതിയ വളർച്ചാ അനുമാനങ്ങൾ ഈ യാഥാർത്ഥ്യം പ്രതിഫലിക്കുന്നു. ആഗോള വളർച്ചാനിരക്കായ 3.6% മായി താരതമ്യം ചെയ്യുമ്പോൾ 2022  കലണ്ടർ വർഷം 8.2% ആയിരിക്കും ഇന്ത്യയുടെ വളർച്ചാനിരക്ക്.

മഹാമാരി സൃഷ്ടിച്ച സാമൂഹിക-സാമ്പത്തിക ആഘാതങ്ങൾ അവസരമാക്കി മാറ്റാൻ ഇന്ത്യക്ക് സാധിച്ചതിന്  മോദി സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള സംരംഭങ്ങൾക്ക് നന്ദി പറയേണ്ടിയിരിക്കുന്നു. അഭൂതപൂർവമായ ഇടപെടൽ എന്നു വിശേഷിപ്പിക്കാവുന്ന 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിർഭർ ഭാരത് പാക്കേജ്’ രാജ്യം സമസ്തരെയും ഉൾക്കൊള്ളുന്ന സുസ്ഥിര സാമ്പത്തിക പുനരുജ്ജീവനത്തിന് പദ്ധതിയിടുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്. 80 കോടി ഇന്ത്യൻ പൗരന്മാർക്ക് സൗജന്യ റേഷൻ നൽകുന്നത്  കേന്ദ്ര ഗവൺമെന്റ് തുടരുകയാണ് ; 188 കോടി വാക്സിൻ ഡോസുകൾ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു (ഈ ലേഖനം എഴുതുന്ന സമയത്ത്);  സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന മേഖലകളെ പുനരുജ്ജീവിപ്പിക്കാൻ ദേശീയ അടിസ്ഥാന സൗകര്യ പൈപ്പ്‌ലൈൻ പദ്ധതിയിൽ (NIP) 111 ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. വരുമാനം കുറഞ്ഞിട്ടും സംസ്ഥാന സർക്കാരുകൾക്ക് കാര്യമായ സഹായങ്ങൾ ലഭ്യമാക്കിയെന്നത് മോദി സർക്കാരിന്റെ മുൻഗണനകൾ വ്യക്തമാക്കുന്നു.

മഹാമാരിയുടെ വ്യാപനം കുറഞ്ഞ ശേഷം, അസംസ്കൃത എണ്ണ വിലയിൽ 500% വർദ്ധന രേഖപ്പെടുത്തിയിട്ടും, ഉക്രെയ്നിലെ സൈനിക നടപടികൾ മൂലമുള്ള ചാഞ്ചാട്ടം നിലനിൽക്കുമ്പോഴും, ഉത്തരവാദിത്ത ഭരണക്രമത്തിന്റെയും സഹകരണ ഫെഡറലിസത്തിന്റെയും ധാർമ്മികതകൾ ഗവൺമെന്റ് പാലിക്കുന്നത് സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന സാമ്പത്തിക പിന്തുണയിൽ പ്രതിഫലിക്കുന്നു. പെട്രോളിയം ആവശ്യകതയുടെ 85 ശതമാനവും ഇറക്കുമതിയായതിനാൽ ഈ മേഖലയിൽ ഇന്ത്യക്ക് കാര്യമായ ഭാരം ചുമക്കേണ്ടിവരുന്നു.

വിദേശ ആശ്രിതത്വം കുറയ്ക്കാൻ അതിവേഗം പുനരുപയോഗ ഊർജ്ജ ശേഷി വർദ്ധിപ്പിക്കുമ്പോഴും, ഇന്ത്യയിൽ പ്രതിദിനം 6 കോടിയിലധികം പൗരന്മാർ ചില്ലറ വിൽപനശാലകളിൽ നിന്ന് പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നുവെന്നത് തിരിച്ചറിയണം. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച വേഗത്തിലാകുകയും ഉപഭോഗം വർധിക്കുകയും ചെയ്യുന്നതിനാൽ, ഇന്ത്യ ഒരു ഹരിത സമ്പദ്‌വ്യവസ്ഥയിലേക്ക് മാറുന്നത് വരെ, ഊർജത്തിന്റെ പ്രതിശീർഷ ആവശ്യം ഇതിലും കൂടാനാണ് സാധ്യത. ഈ പശ്ചാത്തലത്തിൽ, ഉപഭോക്താവിന്റെ ഭാരം കുറയുന്നുവെന്ന് ഉറപ്പാക്കാൻ ഭരണകൂടങ്ങൾ സമാനദിശയിലാണോ ചലിക്കുന്നതെന്ന് ചിന്തിക്കേണ്ടതുണ്ട്.

മോദി ഭരണകാലത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ  വില പിടിച്ചു നിർത്താൻ  പരമാവധി ശ്രമിച്ചിട്ടുണ്ട്. 2021 ഏപ്രിലിനും 2022 ഏപ്രിലിനും ഇടയിൽ, ഇന്ത്യ (16%) യു‌എസ്‌എ (50.6%), കാനഡ (50.7%), ജർമ്മനി (50%), യുകെ (58.9%), ഫ്രാൻസ് (33) എന്നിങ്ങനെയാണ് പെട്രോൾ വില വർദ്ധന. വിലക്കയറ്റത്തിൽ സമാനമായ വ്യത്യാസങ്ങൾ ഡീസലിനും നിരീക്ഷിക്കപ്പെടുന്നു; പ്രധാന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ വർദ്ധന ഇന്ത്യയിലാണ്.

2014 മുതൽ 2022 വരെയുള്ള കാലയളവിൽ പെട്രോളിന്റെ വില വർധനവ് 36% ആണെന്ന് (ലിറ്ററിന് 77 രൂപയിൽ നിന്ന് 105 രൂപ)  ആഭ്യന്തര വിലക്കയറ്റത്തിന്റെ ചരിത്രപരമായ വിശകലനം വ്യക്തമാക്കുന്നു. കഴിഞ്ഞ 42 വർഷത്തെ വിവിധ കാലഘട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും താഴ്ന്നതാണിത്: 2007-14 കാലയളവിൽ 60% (48 രൂപയിൽ നിന്ന് 77 രൂപ); 2000-2007 കാലയളവിൽ 70% (28 രൂപയിൽ നിന്ന് 48 രൂപ); 1993-2000 കാലഘട്ടത്തിൽ 55% (18 രൂപയിൽ നിന്ന് 28 രൂപ); 1986- 1993 കാലഘട്ടത്തിൽ 125% (8 രൂപയിൽ നിന്ന് 18 രൂപ); 1979-1986 കാലഘട്ടത്തിൽ 122% (3.6 രൂപയിൽ നിന്ന് 8 രൂപ); 1973-79 കാലഘട്ടത്തിൽ 140% (1.25 രൂപയിൽ നിന്ന് 3 രൂപ).

2010-ൽ പെട്രോളിന്റെയും 2014-ൽ ഡീസലിന്റെയും വില നിയന്ത്രണം എടുത്തുകളഞ്ഞത് കാലാന്തരത്തിൽ വിപണിയെ സ്വാധീനിച്ചു എന്നത്  ഇത്തരുണത്തിൽ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. മഹാമാരി സൃഷ്ടിച്ച വരുമാനക്കമ്മി നിലനിൽക്കുമ്പോഴും, മോദി സർക്കാർ 2021 നവംബറിൽ പെട്രോളിന് ലിറ്ററിന് 5 രൂപയും / ഡീസൽ ലിറ്ററിന് 10 രൂപയും എക്സൈസ് തീരുവ കുറച്ചു.


മൂല്യവർധിത നികുതി (VAT) വെട്ടിക്കുറയ്ക്കാൻ മിക്ക സംസ്ഥാന സർക്കാരുകളും തയ്യാറായിട്ടുണ്ടെങ്കിലും , മഹാരാഷ്ട്ര, തമിഴ്‌നാട്, ജാർഖണ്ഡ് തുടങ്ങിയ കോൺഗ്രസ്, കോൺഗ്രസ് സഖ്യകക്ഷി സർക്കാരുകൾ അമിതമായ എക്സൈസ് തീരുവ ചുമത്തുന്നത് തുടരുന്നു. വിലക്കയറ്റത്തിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷം ഇന്ധനത്തിന് ഏറ്റവും ഉയർന്ന വാറ്റ് ഈടാക്കുന്നത് രസകരമാണ്. ചുവടെ സൂചിപ്പിച്ചിരിക്കുന്ന കണക്കുകൾ ഈ അസമത്വം വെളിപ്പെടുത്തുകയും വ്യക്തമാക്കുകയും ചെയ്യും:

 • മഹാരാഷ്ട്ര 26% +  ലിറ്ററിന് 10.12 രൂപ
 • രാജസ്ഥാൻ 31% +  ലിറ്ററിന് 1.5 രൂപ
 • കേരളം 30% +  ലിറ്ററിന് 1
 • ആന്ധ്രാപ്രദേശ് 31% +  ലിറ്ററിന് 5 രൂപ
 • തെലങ്കാന  35%
 • പശ്ചിമ ബംഗാൾ 25% +  ലിറ്ററിന് 13 രൂപ

അടുത്തിടെ മുഖ്യമന്ത്രിമാരുടെ ഒരു യോഗത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയതുപോലെ, പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങളും പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയിലൂടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ഇരട്ടി വരുമാനം നേടുന്നു.

വിമാന ഇന്ധനം (ഏവിയേഷൻ ടർബൈൻ ഫ്യൂവൽ - ATF) പോലുള്ള മറ്റ് പ്രധാന പെട്രോളിയം ഉത്പന്നങ്ങളിന്മേൽ, മഹാരാഷ്ട്രയും ഡൽഹിയും 25% വരെ വാറ്റ് ഈടാക്കുന്നത് തുടരുന്നു, അതേസമയം ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ അഹമ്മദാബാദിൽ വാറ്റ് 5% മാത്രമാണ്. വ്യോമഗതാഗതത്തിൽ, പ്രവർത്തനച്ചെലവിന്റെ 40% വരെ ATF ചെലവ് ആണെന്നതിനാലും, ഈ ചെലവ് ഏതാണ്ട് പൂർണ്ണമായും വിമാന യാത്രക്കാർക്ക് കൈമാറുന്നതിന്നാലും  ഇത് അധിക ഭാരം ഉണ്ടാക്കുന്നു.

വിരോധാഭാസമെന്നു പറയട്ടെ, മേൽപ്പറഞ്ഞ സംസ്ഥാനങ്ങളിൽ പലതും മദ്യത്തിനും സ്പിരിറ്റിനുമുള്ള നികുതി വെട്ടിക്കുറയ്ക്കാൻ അല്പം പോലും  സമയം പാഴാക്കിയില്ല. 2021 നവംബറിൽ മഹാരാഷ്ട്ര സർക്കാർ ഇറക്കുമതി ചെയ്ത മദ്യത്തിന്റെ എക്സൈസ് തീരുവ 300% ൽ നിന്ന് 150% ആയി കുറച്ചു. അതേ മാസം, ആന്ധ്രാപ്രദേശ് സർക്കാർ മദ്യത്തിന്റെ മൂല്യവർദ്ധിത നികുതി 130% മുതൽ 190% ൽ നിന്ന് 35% മുതൽ 60% വരെ കുറച്ചു. നേരത്തെ, 2021 ഏപ്രിലിൽ രാജസ്ഥാൻ സർക്കാർ ബിയറിന്റെ അധിക എക്സൈസ് തീരുവ 34% ൽ നിന്ന് 31% ആയി കുറച്ചിരുന്നു.

യുപിഎ സർക്കാരിന്റെ കാലത്താണ് ദീർഘകാല ഓയിൽ ബോണ്ടുകൾ ഇറക്കിയതെന്ന് പ്രതിപക്ഷം ഓർക്കുന്നത് നന്നായിരിക്കും. 2005-12 കാലയളവിൽ 1.44 ലക്ഷം കോടി രൂപയുടെ ബോണ്ടുകളാണ് ഇറക്കിയത്. യുപിഎ കാലത്തെ ഈഎണ്ണ ബോണ്ടുകൾക്കായി ഇപ്പോൾ ഇന്ത്യാ ഗവൺമെന്റ് 3.2 ലക്ഷം കോടി രൂപ നീക്കി വയ്‌ക്കേണ്ടതുണ്ട്. എണ്ണ പര്യവേക്ഷണവും ഉത്പാദനവും നിലച്ചതിന് കാരണമായ ലൈസൻസ് നിർത്തലാക്കലിന് ഉത്തരവാദിയും യുപിഎ ഭരണകൂടമാണ്.ഇന്ത്യയുടെ ഊർജ സുരക്ഷ അപകടത്തിലാക്കിയ ദീർഘകാല പരാജയങ്ങൾക്ക് ശേഷം,വിലക്കയറ്റത്തെക്കുറിച്ച് വലിയ വായിൽ നിലവിളിക്കുന്ന പ്രതിപക്ഷത്തിന്റെ  നടപടി അവിശ്വസനീയമാണ്മെന്നേ പറയാനാകൂ. പ്രതിപക്ഷത്തിന്റെ നുണപ്രചാരണം തുറന്നു കാട്ടേണ്ട ഇന്ത്യൻ മാധ്യമങ്ങൾ പ്രകടമാം വിധം തെറ്റും നിന്ദ്യവുമായ ഈ പ്രചാരണത്തിൽ വീണു പോയി എന്നതാണ് അതിലും ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യം.

രാഷ്ട്രനിർമ്മാണത്തിന്റെ കൂട്ടായ ദൗത്യത്തിൽ പാരസ്പര്യത്തിന്റെ ഒരു മിതമായ സമീപനമാണ് നാം പ്രതീക്ഷിക്കുന്നത്. ധനകാര്യ കമ്മീഷൻ ഗ്രാന്റുകൾ വഴി നികുതി വരുമാനത്തിന്റെ 42% വിഹിതവും, GST വരുമാനത്തിൽ നിന്ന് കൂടുതൽ വിഹിതവും, കൂടുതൽ GST നഷ്ടപരിഹാരവും ലഭ്യമാക്കുന്നതുൾപ്പെടെയുള്ള പ്രത്യക്ഷവും പരോക്ഷവുമായ നടപടികളിലൂടെ സംസ്ഥാന സർക്കാരുകളെ ഇന്ത്യാ ഗവൺമെന്റ് പിന്തുണച്ചിട്ടുണ്ട്. സംസ്ഥാന വികസന വായ്പകൾ (SDL) മുഖേന ഒരു ലക്ഷം കോടിയിലധികം രൂപയുടെ പലിശ രഹിത വായ്പകളും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, വെയ്‌സ് ആൻഡ് മീൻസ് അഡ്വാൻസുകളും (WMA) സ്‌പെഷ്യൽ ഡ്രോയിംഗ് ഫെസിലിറ്റി (SDF) വായ്പകളും സംസ്ഥാന സർക്കാരുകൾക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കി. കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാന സർക്കാരുകൾ  ഇന്ധന നികുതിയായി 15.16 ലക്ഷം കോടി രൂപയാണ് പിരിച്ചെടുത്തത്.

ചില  സംസ്ഥാന സർക്കാരുകൾ ഉപഭോക്താക്കൾക്ക് ആശ്വാസം പകരാൻ തങ്ങളാലാവുന്നത് ചെയ്യാൻ വിമുഖത കാണിക്കുന്നത് ഞെട്ടിപ്പിക്കുന്നു. ഒരു വശത്ത്, കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം ഇന്ധന വിലയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു, മറുവശത്ത്, അവർ തങ്ങളുടെ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കൾക്ക് കൂടുതൽ ആശ്വാസമേകും വിധം  പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് കുറയ്ക്കാൻ വിസമ്മതിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ കാപട്യവും ദിശാബോധമില്ലാത്തതുമാണ്.

ഈ ഗവൺമെന്റ് എണ്ണ, പ്രകൃതി വാതക മേഖലയിലെ വെല്ലുവിളികളെക്കുറിച്ച് തികച്ചും ബോധവാന്മാരാണ്. ഇത് മുൻനിർത്തി ആഭ്യന്തര ശേഷി വികസിപ്പിക്കുന്നതിന് യുക്തമായ തീരുമാനങ്ങൾ എടുക്കുന്നുമുണ്ട്. വിഷയത്തിൽ സമഗ്രമായ വീക്ഷണം സ്വീകരിക്കുന്നത് തുടരുന്നതിനൊപ്പം, ഇന്ത്യയിലെ പൗരന്മാർക്ക് കാഴ്ചപ്പാടിൽ വ്യക്തത, പ്രവർത്തനത്തിൽ സുതാര്യത, എല്ലാവർക്കും ക്ഷേമം എന്നിവ ഉറപ്പു നൽകുകയും ചെയ്യുന്നു. തുടർച്ചയായ തിരഞ്ഞെടുപ്പുകളിലൂടെ പൗരന്മാർ  നമ്മിലേൽപ്പിക്കുന്ന വർദ്ധിച്ച ഉത്തരവാദിത്തങ്ങൾ ഗവണ്മെന്റിന്റെ പ്രവർത്തനങ്ങളിലുള്ള അവരുടെ വിശ്വാസത്തെയാണ്  പ്രതിഫലിപ്പിക്കുന്നത്.

  comment

  LATEST NEWS


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22


  ടിഎച്ച്ഡിസി ഇന്ത്യ ലിമിറ്റഡില്‍ 45 എന്‍ജിനീയര്‍ ട്രെയിനി; അവസരം സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ബിഇ/ബിടെക് 65% മാര്‍ക്കോടെ ജയിച്ചവര്‍ക്ക്


  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെച്ചു; പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.