×
login
മരുന്നു വാങ്ങി ആരും ദരിദ്രരാവരുത്; ഇന്ന് ജന്‍ ഔഷധി‍ ദിനം

നാലഞ്ച് വര്‍ഷം മുമ്പുവരെ ഭീമമായ ചികിത്സാചെലവുകള്‍ കാരണം ദരിദ്രരാകുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്ന ഒരു രാജ്യമായിരുന്നു ഇന്ത്യ. ഇതുസംബന്ധിച്ച് കണക്ക് കുറേ മുമ്പ് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. അതനുസരിച്ച് ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ മരുന്ന് വാങ്ങി ദരിദ്രരായവരാണ്.

ന്ന് നാലാമത് ജന്‍ഔഷധി ദിനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് 7500-ാമത് ജന്‍ഔഷധി കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഷില്ലോങ്ങില്‍ നിര്‍വ്വഹിച്ചത്. ഈ വര്‍ഷം ജന്‍ഔഷധി ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ എണ്ണായിരത്തിലേറെ ജന്‍ഔഷധി കേന്ദ്രങ്ങളില്‍ മാര്‍ച്ച് ഒന്ന് മുതല്‍ ഏഴു വരെയുള്ള ഒരാഴ്ച വിവിധ ബോധവത്കരണ പരിപാടികള്‍ നടന്നുവരുന്നു.

നാലഞ്ച് വര്‍ഷം മുമ്പുവരെ ഭീമമായ ചികിത്സാചെലവുകള്‍ കാരണം ദരിദ്രരാകുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്ന ഒരു രാജ്യമായിരുന്നു ഇന്ത്യ. ഇതുസംബന്ധിച്ച് കണക്ക് കുറേ മുമ്പ് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. അതനുസരിച്ച് ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ മരുന്ന് വാങ്ങി ദരിദ്രരായവരാണ്. ഇന്ന് സ്ഥിതി മാറിയിട്ടുണ്ട്. കാരണം, അമിതവില കൊടുത്ത് മരുന്നുവാങ്ങാന്‍ കഴിയാത്തവര്‍ക്ക് വളരെ കുറഞ്ഞ വിലയ്ക്ക് മിക്കവാറും എല്ലാ മരുന്നുകളും ലഭ്യമാക്കാനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെല്ലായിടത്തും നടപ്പാക്കി കഴിഞ്ഞിരിക്കുന്നു.  

കേന്ദ്ര സര്‍ക്കാരിന്റെ ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പിനു കീഴിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യ(പിഎംബിഐ) നടത്തുന്ന പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി കേന്ദ്രങ്ങളിലൂടെ മരുന്നുകള്‍ ലഭിക്കുന്നത് 40 ശതമാനം മുതല്‍ 85 ശതമാനം വരെ വിലക്കുറവിലാണ്.

മരുന്നുകള്‍ മൂന്നിലൊന്നു വിലയ്ക്ക്

2008ലാണ് പിഎംബിഐ ആരംഭിച്ചത്. തുടക്കത്തില്‍ ദല്‍ഹിയില്‍ മാത്രമാണ് ജന്‍ഔഷധി കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നത്. അവയില്‍ പലതും പൂട്ടി. ജനറിക് മരുന്നുകള്‍ ലഭ്യമാക്കുന്നതിലും വിതരണം ചെയ്യുന്നതിലുമുള്ള അപാകതയും മികച്ച ആസൂത്രണത്തിന്റെ അഭാവവുമായിരുന്നു കാരണം. എന്നാല്‍ 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതോടെ ഇതിന് മാറ്റമുണ്ടായി. പാവപ്പെട്ടവന് കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി അടിയന്തിര പ്രാ

ധാന്യത്തോടെ നടപ്പാക്കുകയും രാജ്യമൊട്ടാകെ വ്യാപിപ്പിക്കുകയും ചെയ്യാന്‍ മോദി സര്‍ക്കാര്‍ നടപടികളെടുത്തു. ഇന്ത്യയിലെ നിരവധി മരുന്നുത്പാദന കമ്പനികളില്‍ കുറഞ്ഞവിലയ്ക്ക് മരുന്ന് നിര്‍മ്മിച്ച് ശക്തമായ വിതരണശൃംഖലയിലൂടെ ജന്‍ഔഷധി കേന്ദ്രങ്ങളിലേക്കും അതുവഴി ആവശ്യക്കാരിലേക്കും എത്തിക്കാനുള്ള സംവിധാനം അതിവേഗം പ്രാവര്‍ത്തികമായി.  


ഇപ്പോള്‍ ഇന്ത്യയിലൊട്ടാകെ 8000ത്തിലേറെ ജന്‍ഔഷധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 1451 ഇനം മരുന്നുകളും 240 ഇനം സര്‍ജിക്കല്‍ ഉത്പന്നങ്ങളും ജന്‍ഔഷധി വിപണനം ചെയ്യുന്നു. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള വിലയേറിയ ജീവന്‍രക്ഷാ ഔഷധങ്ങളും ജീവിതശൈലീരോഗങ്ങള്‍ക്കുള്ള സ്ഥിരമായി കഴിക്കേണ്ട മരുന്നുകളുമൊക്കെ മൂന്നിലൊന്ന് വിലയ്ക്ക് ലഭിക്കുമ്പോള്‍ തുച്ഛമായ വരുമാനം കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കുന്ന കോടിക്കണക്കിന് പാവപ്പെട്ട തൊഴിലാളികളുടെയും കര്‍ഷകരുടെയും കുടുംബങ്ങളാണ് ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ്ടുപോകാതെ പിടിച്ചു നില്‍ക്കുന്നത്.

ജനറിക് നാമത്തെക്കുറിച്ച് അറിവുണ്ടായി

ജന്‍ഔഷധി കേന്ദ്രങ്ങള്‍ വ്യാപകമായതോടെ മരുന്ന് ഉപയോക്താക്കളില്‍ വലിയൊരു വിഭാഗം ജനറിക് മരുന്നുകളെ കുറിച്ച് ബോധവാന്മാരായി എന്നത് ഒരു വസ്തുതയാണ്. എന്താണ് ജനറിക് മരുന്നുകള്‍?

മരുന്നുകള്‍ അവയുടെ രാസനാമത്തിന് പകരം ജനറിക് നാമത്തിലാണ് അറിയപ്പെടുക. ഇത് പൊതുവായതായിരിക്കും.  മരുന്നുണ്ടാക്കുന്ന വിവിധ കമ്പനികള്‍ അവരവരുടേതായ ബ്രാന്‍ഡ് നാമം ഇവയ്ക്ക് കൊടുക്കുന്നു. ഉദാഹരണം- പാരസിറ്റമോള്‍ എന്നത് ഒരു മരുന്നിന്റെ ജനറിക് നാമമാണ്. അതിന്റെ ബ്രാന്‍ഡ് നാമങ്ങളാണ് കാല്‍പോള്‍, ക്രോസിന്‍, ഡോളോ തുടങ്ങിയവ. ജനറിക് നാമം ലോകത്തെല്ലായിടത്തും ഒന്നായിരിക്കും. ബ്രാന്‍ഡ് നാമം കമ്പനി മാറുന്നതിനനുസരിച്ച് മാറും.

ഡോക്ടര്‍മാര്‍ ജനറിക് പേരുകളില്‍ മരുന്ന് കുറിപ്പടി എഴുതണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ മിക്ക ഡോക്ടര്‍മാരും ബ്രാന്‍ഡ് നാമങ്ങളില്‍ ആണ് മരുന്ന് എഴുതിക്കൊടുക്കുന്നത്. ജന്‍ഔഷധി സ്റ്റോറുകള്‍ സാര്‍വ്വത്രികമായതോടെ ജനറിക് നാമത്തെക്കുറിച്ച് ഉപഭോക്താക്കള്‍ അറിവുള്ളവരായി. ഒരര്‍ത്ഥത്തില്‍ ആഗോളതലത്തിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന മരുന്ന് മാഫിയയുടെ കൈകളില്‍ നിന്ന് ഇന്ത്യയിലെ ജനങ്ങളെ ഒരു പരിധിവരെയെങ്കിലും രക്ഷിക്കാന്‍ ജന്‍ഔഷധി പദ്ധതിക്ക് സാധിച്ചിട്ടുണ്ട്.

ജനറിക് മരുന്നുകള്‍ ഗുണനിലവാരമില്ലാത്തവയാണെന്ന പ്രചാരണം ഇതിനിടയില്‍ നടക്കുന്നുണ്ട്. മരുന്ന് മാഫിയകളും അവരുടെ അച്ചാരം കൈപ്പറ്റുന്ന ഡോക്ടര്‍മാരുമാണ് ഇതിന് പിന്നില്‍. ഗുണനിലവാരം ജനറിക് മരുന്നുകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. ജനറിക് ആയാലും ബ്രാന്‍ഡ് ആയാലും കൃത്യമായ ഗുണനിലവാര പരിശോധന കഴിഞ്ഞ് മാത്രം വിപണിയിലിറക്കുക എന്നത് നിര്‍ബന്ധിതമായി നടപ്പാക്കേണ്ടതുണ്ട്.  

ആയിരക്കണക്കിന് മരുന്നുകളുടെ ഓരോ ബാച്ചിന്റെയും ഗുണനിലവാരം പരിശോധിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റാന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് അധികൃതര്‍ക്ക് സാധിക്കാത്ത സാഹചര്യം ഇപ്പോഴുണ്ട്. അത് പരിഹരിക്കപ്പെടുന്നതിനൊപ്പം ആധുനിക പരിശോധനാ രീതികള്‍ നടപ്പാക്കേണ്ടതുമുണ്ട്. ജന്‍ഔഷധിയിലൂടെ വിപണനം ചെയ്യുന്ന എല്ലാ മരുന്നുകളും വിവിധ കമ്പനികള്‍ ഉത്പാദിപ്പിക്കുന്നവയാണെങ്കിലും നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസ് (എന്‍എബിഎല്‍) പരിശോധന കഴിഞ്ഞ ശേഷമാണ് സ്റ്റോറുകളിലെത്തുന്നത്.

  comment

  LATEST NEWS


  ആദ്യമൂന്നുദിനം എത്തിയത് 56,960 അപേക്ഷകള്‍; 'അഗ്നിവീര്‍ വായു' സൈനികരാകാന്‍ മുന്നോട്ടുവന്ന് യുവാക്കള്‍; വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന


  'ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി'; അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്‍


  ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


  ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.