login
പരിവര്‍ത്തനത്തിന് പുതിയ നേതൃത്വം

ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇത്ര ഭാവനാസമ്പന്നമായ സ്ഥാനാര്‍ത്ഥി നിരയെ അണിനിരത്തിയിട്ടില്ല. എഴുത്തുകാരും കലാകാരന്മാരും പ്രൊഫഷണലുകളും മുന്‍ വൈസ് ചാന്‍സ്‌ലര്‍മാരും സാമൂഹ്യ പ്രവര്‍ത്തകരും പിന്നാക്കവിഭാഗം നേതാക്കളും കേരളത്തിലെ യുവനിര രാഷ്ട്രീയ നേതാക്കളും തുടങ്ങി വൈവിധ്യമേറെയുള്ള സ്ഥാനാര്‍ത്ഥിനിരയാണിത്. ഇത് കേരളത്തിന്റെ രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമാണ്.

തെരഞ്ഞെടുപ്പ് ചിത്രം ഏതാണ്ട് വ്യക്തമായതോടെ കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പി.യ്ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞുവെന്നാണ് വ്യക്തമാകുന്നത്. ലോകപ്രശസ്ത സാങ്കേതികവിദഗ്ധന്‍ എഞ്ചിനീയര്‍ ഇ.ശ്രീധരന്‍ മുതല്‍ മികവുറ്റ സ്ഥാനാര്‍ത്ഥി നിരയും കൂടി ആയതോടെ ഈ പിന്തുണയ്ക്ക് ശക്തിയേറുകയാണ്.

88-ാം വയസിലാണ് കര്‍മനിരതനായ ഇ. ശ്രീധരന്‍ ലോകത്തിലെ ഏറ്റവും വലിയരാഷ്ട്രീയ പാര്‍ട്ടിയായ ബി.ജെ.പി.യില്‍ ചേര്‍ന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശന കാരണങ്ങള്‍ വിശദമാക്കി കൊണ്ടുള്ള പ്രഖ്യാപനം ഉജ്ജ്വലവും ധീരോദാത്തവുമാണ്. യൂ.ഡി.എഫ്.ന്റെയും എല്‍.ഡി.എഫ്.ന്റെയും ഭരണ കാലം പൂര്‍ണമായും അഴിമതി നിറഞ്ഞതാണെന്നും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക് മാത്രമേ കേരളത്തില്‍ അഴിമതിഭരണം അവസാനിപ്പിച്ചു ജനോപകാരപ്രദമായ ഭരണ സംവിധാനവും വികസനപദ്ധതികളും നടപ്പാക്കാന്‍ കഴിയൂവെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അടിമുടി പാര്‍ട്ടിയോഫീസുകളില്‍ കൈക്കൂലികൊടുത്തു കൊണ്ട് വ്യവസായ വികസനം സാധ്യമല്ല. കേരള സര്‍ക്കാര്‍ കടംവാങ്ങി മുടിഞ്ഞിരിക്കുന്നുവെന്നും ഓരോ കേരളീയനും 120000 രൂപയുടെകടക്കാരനാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കടംവാങ്ങിയ പണം തോന്നിയത് പോലെ ധൂര്‍ത്തടിക്കുന്നു. കിഫ്ബിക്കെതിരായി ഓഡിറ്റ് റിപ്പോര്‍ട്ട് എഴുതിയ ഭരണഘടനാസ്ഥാപനമായ സി.എ.ജി.യെ കേരള സര്‍ക്കാര്‍ അകാരണമായി കടന്നാക്രമിച്ചതായി വെളിപ്പെടുത്തുന്നു. ഇതിനുള്ള മറുപടിയായി കിഫ്ബി പറഞ്ഞത് വളരെ വിചിത്രമാണ്. ഇ. ശ്രീധരന്‍ നേതൃത്വം നല്‍കിയ കൊങ്കണ്‍ റെയില്‍വേയും ഡല്‍ഹി മെട്രോയും ലക്‌നൗമെട്രോയും കൊച്ചി മെട്രോയും നഷ്ടത്തില്‍ ആണെന്നാണ് കിഫ്ബി പറയുന്നത്. ഭരണഘടനാലംഘനത്തെ കുറിച്ചു കിഫ്ബിപരാമര്‍ശിക്കുന്നതേ ഇല്ല.  

കേരളത്തിലെ യുഡി.എഫ്, എല്‍.ഡി.എഫ്. സര്‍ക്കാരുകളുടെ വികലമായവികസന കാഴ്ചപ്പാടുകളെ കുറിച്ചു ഈ വിദഗ്ധന്‍ വിശദമായി പ്രതിപാദിക്കുന്നു. നടപ്പാക്കാതെ പോയ പദ്ധതികളെ കുറിച്ചു അദ്ദേഹം കേരളീയരോട് വ്യക്തമാക്കുന്നു.

വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച ശ്രീധരന്റെ അനുഭവ സമ്പത്ത് കേരളത്തിന് ഗുണകരമാകും. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അറിവിന്റെ ആഴവുമുണ്ട്. 2011 ല്‍ ഡല്‍ഹിമെട്രോയുടെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് വിരമിച്ചതിനു ശേഷവും സാങ്കേതിക ഉപദേഷ്ടാവായി അദ്ദേഹം തുടര്‍ന്നു. ഇന്ത്യന്‍ റെ

യില്‍വെയുടെ വികസനത്തില്‍ ഇ. ശ്രീധരന്റെ പങ്ക് വ്യക്തമാണ്. ബുള്ളറ്റ് ട്രെയിന്റെ വരവോടുകൂടി ഇന്ത്യന്‍ റെയില്‍വേ ലോകത്തിലെ ഏറ്റവും വലിയ റെയില്‍ മേഖലയായി മാറിയിരിക്കുന്നു. ഡല്‍ഹി മെട്രോ, കൊച്ചി മെട്രോ, ലക്‌നൗ മെട്രോ എന്നിവ ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചതാണ്. ഇന്ത്യയിലെ 10 മഹാനഗരങ്ങളില്‍ മെട്രോറെയില്‍ സംവിധാനം നിലവില്‍ വന്നു. കോടിക്കണക്കിനു യാത്രക്കാര്‍ക്ക് ഗുണം ചെയ്യുന്ന ഈ സംവിധാനം ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നു. ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ചയില്‍ മെട്രോറെയില്‍ കമ്പനികള്‍ മുഖ്യപങ്കുവഹിക്കുന്നു. രാജ്യം ഈ പുരോഗതിനേടിയതില്‍ എഞ്ചിനീയര്‍ ഇ. ശ്രീധരനോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. അഴിമതിരഹിതമായി പദ്ധതി നടപ്പാക്കുന്നതില്‍ അദ്ദേഹം സൃഷ്ടിച്ച മാതൃക ഉദാത്തമാണ്. രാഷ്ട്രം ഇ. ശ്രീധരന് പത്മശ്രീ, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കിയത് ഈ മികവിന്റെ പേരിലാണ്.  

അടിസ്ഥാന മേഖലാ വികസനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നമേഖലയാണ് റെയില്‍വേ. 110 ലക്ഷം കോടിരൂപയുടെ അടിസ്ഥാന മേഖലാവികസനം 2021 - 2022 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസമാണ് 'മെട്രോമാന്‍' എന്ന് ലോകമെമ്പാടും അറിയപ്പെടുന്ന ഇ.ശ്രീധരന്‍ ബി.ജെ.പി.യില്‍ ചേര്‍ന്നത്. 2021 - 22 ലെ വാര്‍ഷിക ബജറ്റില്‍ 80000 കോടിയുടെ അടിസ്ഥാന മേഖലാ വികസനമാണ് കേരളത്തിനായി നീക്കിവച്ചത്. ഇതില്‍ 2650 കോടിയുടെ കൊച്ചിമെട്രോ രണ്ടാംഘട്ടവും ഉള്‍പ്പെടും. കൊച്ചി മെട്രോയുമായി ശ്രീധരനുള്ള ആത്മബന്ധം എടുത്ത് പറയേണ്ടതില്ല. പ്രധാനമന്ത്രി ഫെബ്രുവരി 19 ന് കേരളത്തില്‍ ഉത്ഘാടനം ചെയ്ത 6150 കോടിയുടെ വൈദ്യുത പ്രസരണപദ്ധതിയും അതിനുമുന്‍പ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത 6500 കോടിയുടെ ബി.പി.സി.എല്‍. വികസന പദ്ധതികളും അടക്കം 13000 കോടിയുടെ പദ്ധതികളാണ് കേരളത്തിന്‌ലഭിച്ചത്. കേരളത്തിന്റെ വികസനത്തില്‍ ബി.ജെ.പി.സര്‍ക്കാറിന്റെ പരിഗണന സംസ്ഥാനത്തെ ബിജെപി വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് ഏതൊരു രാഷ്ട്രീയ വിദ്യാര്‍ത്ഥിയ്ക്കുമറിയാം.  

ഇ. ശ്രീധരന്റെ ബിജെപി പ്രവേശനത്തില്‍ വിറളിപൂണ്ടവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശ്രീധരന്റെ മഹത്വം എത്രത്തോളം ഉയര്‍ന്നതാണെന്നതിന്റെ സൂചന കൂടിയാണ്. എന്‍.എസ്. മാധവന്റെ പ്രതിഷേധകുറിപ്പില്‍ ഇതു കാണാം. ഡല്‍ഹി മെട്രോ തലവനായിരിക്കെ നിര്‍മാണത്തിലിരുന്ന മെട്രോറെയിലിനു വേണ്ടിയുള്ള 'സ്ലാബ്' തകര്‍ന്നു 6 തൊഴിലാളികള്‍ മരിച്ചതിനെ സംബന്ധിച്ചാണ് മാധവന്‍ സൂചിപ്പിക്കുന്നത്. 97 വയസുള്ള വി.എസ്. അച്യുതാനന്ദന്‍ എം.എല്‍.എ. ആയി തുടരുമ്പോള്‍. 80 ല്‍ അധികം വയസുള്ള വയലാര്‍ രവിയും എ.കെ. ആന്റണിയും കോണ്‍ഗ്രസ് നേതാക്കളായും ഭാരവാഹികളായും തുടരുമ്പോള്‍ 102 വയസുള്ള കെ.ആര്‍. ഗൗരിയമ്മ തന്റെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി തുടരുമ്പോള്‍ ഇ. ശ്രീധരന് പ്രായമേറിയെന്ന് പറയാന്‍ ആരോപണമുന്നയിക്കുന്നവര്‍ക്ക് ഒരു മടിയുമില്ല. 88 വയസ്സുള്ള ഇ. ശ്രീധരന് ഇനിയും കര്‍മ്മമേറെ ചെയ്യാനുണ്ടെന്ന് ഉറപ്പാണ്. പ്രൊജക്റ്റ് മാനേജ്‌മെന്റില്‍ വിജയിച്ച ഇ. ശ്രീധരനെപോലെയുള്ള എന്‍ജിനീയര്‍മാര്‍ സമൂഹത്തിലെ എല്ലാരംഗങ്ങളിലും ആഴത്തിലുള്ള അറിവുള്ളവരാണ്. സാധാരണ തൊഴിലാളികള്‍ക്കൊപ്പം റെയില്‍ വേലൈനുകളില്‍ പൊരിവെയിലത്തു ജോലി ചെയ്ത അനുഭവം മറ്റേതൊരു രാഷ്ട്രീയക്കാരനെക്കാളും കരുത്തുറ്റതാണ്.

സി.വി. ആനന്ദബോസ്, ഐ.എസ്.ആര്‍.ഒ.യുടെ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ തുടങ്ങി നിരവധി പ്രമുഖരാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. ഇക്കഴിഞ്ഞ കാലഘട്ടത്തിലൊന്നുമില്ലാത്ത മാറ്റമാണ് ബിജെപിക്കുണ്ടായിരിക്കുന്നത്. രാഷ്ട്രീയത്തിനപ്പുറം സാമൂഹ്യ ജീവിത മേഖലകളിലെ പ്രമുഖരാണ് ബിജെപിയോടൊപ്പം ചേര്‍ന്നത്.

ഈ സാഹചര്യത്തിലാണ് കേരളാ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയുടെ വളര്‍ച്ച സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രമേയങ്ങളില്‍ നിന്ന് തന്നെ വ്യക്തമായി വായിച്ചെടുക്കാം. ചില സ്ഥലങ്ങളില്‍ ബി.ജെ.പിയുടെ വോട്ടുനില 22%ല്‍ അധികമായി ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 300 സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു ലഭിച്ചത് 32% വോട്ടുകളാണ്. ഘടകകക്ഷികളെ ഒഴിച്ച് നിര്‍ത്തിയാല്‍ ഇതില്‍ സി.പി.എം. വിഹിതം 24%ആണ്.

മുന്‍ ഐ.എ.എസ്.കാരും ഐ.പി.എസ്.കാരും പ്രമുഖരുമടങ്ങുന്ന ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര കേരള രാഷ്ട്രീയത്തില്‍ പുതിയ പരീക്ഷണമാണ്. ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇത്ര ഭാവനാസമ്പന്നമായ സ്ഥാനാര്‍ത്ഥി നിരയെ അണിനിരത്തിയിട്ടില്ല. എഴുത്തുകാരും കലാകാരന്മാരും പ്രൊഫഷണലുകളും മുന്‍ വൈസ് ചാന്‍സ്‌ലര്‍മാരും സാമൂഹ്യ പ്രവര്‍ത്തകരും പിന്നാക്കവിഭാഗം നേതാക്കളും കേരളത്തിലെ യുവനിര രാഷ്ട്രീയ നേതാക്കളും തുടങ്ങി വൈവിധ്യമേറെയുള്ള സ്ഥാനാര്‍ത്ഥിനിരയാണിത്. ഇത് കേരളത്തിന്റെ രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമാണ്.

പ്രൊഫ. ഡി. അരവിന്ദാക്ഷന്‍

  comment

  LATEST NEWS


  പണം കണ്ടാണ് ഇതു ചെയ്തതെങ്കില്‍ നിങ്ങളേക്കാള്‍ മാന്യത തെരുവില്‍ ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവര്‍ക്കുണ്ട്;ഏഷ്യാനെറ്റ്ന്യൂസിനോട് യുവമോര്‍ച്ച


  ബിജെപിക്കും യുഡിഎഫിനും എതിരായി കള്ളക്കഥകള്‍ ഉണ്ടാക്കുക; ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുടെ നിര്‍ദേശം; സിന്ധുവിന്റെ ഇ-മെയ്ല്‍; പുറത്തുവിട്ട് സുരേന്ദ്രന്‍


  മരണത്തെ പുഞ്ചിരിയോടെ പുണര്‍ന്ന യുവ സാഹസികന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം; നന്ദു മഹാദേവയെ അനുസ്മരിച്ച് കുമ്മനം


  ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് അടുത്താഴ്ച പുറത്തിറങ്ങും; ആദ്യഘട്ടം വിതരണം ചെയ്യുന്നത് 10,000 ഡോസ്, രോഗികളിലെ ഓക്‌സിജന്‍ ക്ഷമത കൂട്ടുമെന്ന് പഠനം


  പൊതിച്ചോറെന്ന പേരില്‍ കഞ്ചാവ്; കോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ കഞ്ചാവ് കടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍ (വീഡിയോ)


  രാജ്യത്തിന് ആശ്വാസമായി കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്; മരണസംഖ്യയും കുറയുന്നു


  ആരോഗ്യകേരളത്തിന് വീണ്ടും അപമാനം; മലപ്പുറത്ത് കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; അറ്റന്‍ഡര്‍ അറസ്റ്റില്‍


  അറബിക്കടലിലെ ന്യൂനമര്‍ദ്ദം ടൗട്ടെ ചുഴലിക്കാറ്റായി, 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കും; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.