login
എന്താണ് നമ്മുടെ കേരളം ഇങ്ങനെ

എവിടെ തിരിഞ്ഞു നോക്കിയാലും പൊട്ടിയ റോഡുകളും, വിള്ളലുള്ള പാലങ്ങളും, ചോരുന്ന കുടിവെള്ള പൈപ്പുകളും മാത്രം. എന്താണ് നമ്മുടെ കേരളം ഇങ്ങനെ. പണി തീരുന്നതിന് മുമ്പ് പൊളിഞ്ഞുപോകുന്ന പാലങ്ങള്‍. കോടികളുടെ നഷ്ടം വരുത്തിവെക്കുന്ന നിര്‍മ്മാണങ്ങള്‍. സിനിമയിലെ പഞ്ചവടിപാലത്തെ ഓര്‍മ്മിപ്പിക്കുന്ന പാലാരിവട്ടം പാലം. നമ്മള്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം എഞ്ചിനീയര്‍ എന്നു പറഞ്ഞാല്‍ അത് സിവില്‍ എഞ്ചിനീയറാണ്. കാരണം അവരാണ് വീടുകളും, റോഡുകളും, പാലങ്ങളും, ഡാമുകളുമെല്ലാം പണിയുന്നത്. ഗവണ്‍മെന്റ് സര്‍വീസിലുള്ള സിവില്‍ എഞ്ചിനീയര്‍മാര്‍ പൊതുമരാമത്ത് വകുപ്പ്, ജലസേചന വകുപ്പ്, ജലഅതോറിറ്റി, പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നീ വിഭാഗങ്ങളിലാണ് കൂടുതലായി ഉള്ളത്. കെഎസ്ഇബിയിലും ആയിരത്തിലേറെ സിവില്‍ എഞ്ചിനീയര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ നല്ല ഗുണനിലവാരത്തില്‍ നിര്‍മ്മിക്കേണ്ട ഉത്തരവാദിത്വം സിവില്‍ എഞ്ചിനീയര്‍മാര്‍ക്കാണ്. എന്നാല്‍ കേരളത്തില്‍ ഗുണനിലവാരമില്ലാത്ത നിര്‍മ്മാണങ്ങളാണെങ്ങും. എന്തുകൊണ്ടാണിത്?

പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍

കേരളത്തിലെ റോഡുകള്‍ രാജ്യത്ത് ഏറ്റവും മോശമാണ്. മഴക്കാലത്ത് പൊട്ടിപ്പൊളിയാത്ത തരത്തിലുള്ള റോഡുകള്‍ നിര്‍മ്മിക്കാന്‍ പൊതു മരാമത്ത് വകുപ്പിന് ഇന്നേവരെ സാധിച്ചിട്ടില്ല. അടുത്തകാലത്ത് രണ്ട് വലിയ പാലങ്ങള്‍ തകര്‍ന്നു, ഒന്ന് തലശ്ശേരി - മാഹി ബൈപ്പാസിലും, മറ്റേത് പാലാരിവട്ടത്തും. കേരളത്തിലെ റോഡുകളില്‍ പകല്‍ സമയത്ത്, ശരാശരി നാല്‍പ്പത് കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാനാവില്ല. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് നുറ് കിലോമീറ്റാണ് എന്നിട്ടും ഇവിടെ റോഡപകടങ്ങളില്‍ പ്രതിദിനം ശരാശരി പന്ത്രണ്ട് പേര്‍ മരിക്കുന്നു. അതിലെത്രയോ മടങ്ങ് ആളുകള്‍ മാരകമായി പരിക്കേറ്റ് കിടപ്പിലാവുന്നു. കേരളത്തില്‍, ട്രാഫിക് ജാമില്‍പെട്ട് കത്തിത്തീരുന്ന പെട്രോളിന്റെയോ, ഡീസലിന്റെയോ കണക്ക് ഇതുവരെ ആരും തിട്ടപ്പെടുത്തിയിട്ടില്ല. എങ്കിലും പ്രതിവര്‍ഷം ഇത് അനേകായിരം കോടി രൂപ വരും എന്ന കാര്യത്തില്‍ സംശയമില്ല.

നമ്മുടെ നഗരങ്ങളിലും, പട്ടണങ്ങളിലും ശരിയായ വിധത്തിലുള്ള ഡ്രയിനേജ് സംവിധാനം നിര്‍മ്മിച്ചിട്ടേയില്ല. അതുകൊണ്ടാണ് ഓരോ മഴക്കാലത്തും, കൊച്ചിപോലുള്ള മെട്രോ നഗരങ്ങളില്‍ പോലും വെള്ളക്കെട്ട് ഉണ്ടാവുന്നത്. ഈ ആധുനിക കാലഘട്ടത്തിലും കേരളത്തിലെ ഒരു നഗരത്തില്‍ പോലും ഇ.റ്റിപി. അതായത് എഫ്‌ലുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിലവിലില്ല. മലിനജലം നേരെ നദിയിലേക്കോ, കടലിലേക്കോ തള്ളുന്നു. ഇതെല്ലാം സിവില്‍ എഞ്ചിനീയര്‍മാരുടെ പരാജയത്തെയാണ് കാണിക്കുന്നത്.

 

കുടിവെള്ളം ഒഴുകി പരക്കുമ്പോള്‍

കേരള സംസ്ഥാനത്താകമാനം ജലവിതരണം നടത്തുന്നത് വാട്ടര്‍ അതോറിറ്റിയാണ്. ഇവര്‍ നൂറ് ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ച് പമ്പ് ചെയ്യുമ്പോള്‍, അമ്പത്തഞ്ച് ലിറ്റര്‍ വെള്ളം മാത്രമാണ് ഉപഭോക്താവിന്റെ അടുക്കലെത്തുന്ന്. ബാക്കി നാല്‍പ്പത്തഞ്ച് ലിറ്ററ് വെള്ളവും, കേരളത്തിലെ കനം കുറഞ്ഞ റോഡുകള്‍ പൊളിക്കാനും, നഗരവാസികളുടെ ജീവിതം നരകതുല്യമാക്കാനുമാണ് ഉപയോഗിക്കുന്നത്. പുതുതായി ടാര്‍ ചെയ്യുന്ന റോഡുകള്‍ ഉടനടി വെട്ടിപ്പൊളിച്ച് പൈപ്പുകള്‍ കുഴിച്ചിടുന്നതും, പിറ്റേ ദിവസം മുതല്‍ മണ്ണിനടിയില്‍ നിന്ന് ലീക്ക് തുടങ്ങുന്നതും ഇവിടെ സ്ഥിരം കാഴ്ചയാണ്. പൈപ്പുകള്‍ മണ്ണിട്ടു മൂടുന്നതിനു മുമ്പായി അവയുടെ പ്രവര്‍ത്തന മര്‍ദ്ദത്തിന്റെ ഒന്നരമടങ്ങ് സമ്മര്‍ദ്ദത്തില്‍ ഹൈഡ്രോ ടെസ്റ്റ് ചെയ്താല്‍, ഈ പ്രശ്‌നം ഒഴിവാക്കാം. ഈ പരിഹാര മാര്‍ഗ്ഗം നടപ്പിലാക്കാന്‍ കേരള വാട്ടര്‍ അതോറ്റി തയ്യാറാവുമോ? ഇപ്പോഴുള്ള നാല്‍പ്പത്തഞ്ച് ശതമാനം ജല നഷ്ടം, അടുത്ത ആണ് വര്‍ഷത്തിനുള്ളില്‍ പത്ത് ശതമാനമായി കുറക്കും എന്നതായിരിക്കട്ടെ വാട്ടര്‍ അതോറിറ്റിയുടെ ലക്ഷ്യം.

 

വര്‍ദ്ധിക്കുന്ന പദ്ധതി ചെലവുകള്‍

കേരളത്തിലെ ഡാമുകളും, കനാലുകളും, കടല്‍ ഭിത്തികളും നിര്‍മ്മിക്കുന്നത് ജലസേചന വകുപ്പാണ്. നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഇടമലയാര്‍, കാരാപ്പുഴ , ബാണാസുരസാഗര്‍, മൂവാറ്റുപുഴ എന്നീ ജലസേചന പദ്ധതികള്‍ അമ്പതു വര്‍ഷമായിട്ടും പൂര്‍ത്തിയായിട്ടില്ല. ഇത് ഖജനാവിന് വലിയ ബാദ്ധ്യതയാണ് ഉണ്ടാക്കുന്നത്, കാരണം സുദീര്‍ഘമായ ഈ കാലയളവില്‍ എസ്റ്റിമേറ്റ് തുക നൂറ് മടങ്ങ് വരെ വര്‍ദ്ധിച്ചിരിക്കുന്നു. നാലു ജലസേചന പദ്ധതികളും പൂര്‍ത്തിയാക്കാന്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ തുക ഇനിയും വര്‍ധിക്കും.

ഓരോ മണ്‍സൂണ്‍ കാലത്തും തീരദേശത്ത് കടലാക്രമണത്തില്‍ അനേകം വീടുകളും  സ്ഥലവും നശിക്കുന്നു. അതോടൊപ്പം ജലസേചന വകുപ്പ് പണിയുന്ന കടല്‍ഭിത്തികള്‍, കടലില്‍ തന്നെ അലിഞ്ഞു ചേരുന്ന കാഴ്ചയും നാം കാണുന്നു. ധനനഷ്ടവും, കഷ്ടതയും സൃഷ്ടിക്കുന്ന ഈ സിവില്‍ എഞ്ചിനീയറിംഗ് സംസ്‌കാരം മാറ്റേണ്ടതല്ലേ.

കേരളത്തില്‍ 730 മെഗാവാട്ട് ശേഷിയുള്ള 90 ചെറുകിട ജലവൈദ്യുത പദ്ധതികളാണ് മുടങ്ങികിടക്കുന്നത്. വലിയ ജലസംഭരണി ആവശ്യമില്ലാത്ത തടയണ മാത്രം കൊണ്ട് ഈ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നില്ല. കണ്ണൂര്‍ ജില്ലയിലെ, പയ്യാവൂര്‍ പഞ്ചായത്തിലുള്ള മൂന്ന് മെഗാവാട്ടിന്റെ വഞ്ചിയം ചെറുകിട ജലവൈദ്യുത പദ്ധതി നോക്കാം. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയത്. 1993 ലാണ് കഴിഞ്ഞ ഇരുപത്തേഴ് വര്‍ഷങ്ങള്‍ കൊണ്ട്, ഇരുപത്തഞ്ച് ശതമാനം പണി മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. കെ.എസ്.ഇ.ബിയിലെ ആയിലത്തിലേറെ സിവില്‍ എഞ്ചിനീയര്‍മാര്‍, കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് കൂട്ടിച്ചേര്‍ത്ത ഉല്‍പ്പാദന ശേഷി വെറും ഏഴ് മെഗാവാട്ടാണ്. പ്രതി വര്‍ഷം ഉപഭോഗം നൂറു മെഗാവാട്ട് വീതം കൂടുമ്പോഴാണിത് സംഭവിക്കുന്നത്. ഇക്കാരണങ്ങള്‍ കൊണ്ട് ഓരോ വര്‍ഷവും പുറമേ നിന്ന് 8500 കോടി രൂപയുടെ കറന്റ് വാങ്ങിക്കേണ്ടിവരുന്നു. വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ട് നാട്ടില്‍ തേടി നടക്കുന്ന അവസ്ഥ.

ഗവണ്‍മെന്റ് സര്‍വ്വീസിലുള്ള എഞ്ചിനീയര്‍മാര്‍ പ്രധാനമായും മൂന്നു രീതികളിലാണ് അഴിമതി നടത്തുന്നത്. 1. ഓരോ മാസത്തെയും മാസപ്പടി, 2 പെര്‍സന്റേജ് കട്ട്, 3. കമ്മീഷന്‍. മാസപ്പടിയുടെ കാര്യത്തില്‍ പ്രത്യേക വിശദീകരണം ആവശ്യമില്ല. പെര്‍സെന്റേജ് കട്ട് എന്നാല്‍ പത്തു മുതല്‍ ഇരുപത് ശതമാനം വരെയുള്ള കിക്ക് ബാക്ക്‌സ് ആണ്. ഇത് ഉന്നത തലങ്ങളിലുള്ളവര്‍ക്ക് കരാര്‍ ഒപ്പിടുമ്പോഴും, ബില്ലുകള്‍ മാറി പണം കിട്ടുമ്പോഴും കൈമാറ്റം ചെയ്യുന്നതാണ്.

റോഡുകളുടെയും, പാലങ്ങളുടെയും ഗുണനിലവാരത്തെ ഏറ്റവും മോശമായി ബാധിക്കുന്നത് കമ്മീഷനാണ്. കമ്മീഷനെ നാല് ഉപവിഭാഗങ്ങളായി തിരിക്കാം. ഒന്നാമത്തേത്, മെഷര്‍മെന്റ് ബുക്കില്‍ യഥാര്‍ത്ഥ അളവിനേക്കാള്‍ കൂടുതലായി എഴുതിക്കൊടുക്കുമ്പോള്‍ ലഭിക്കുന്ന് രണ്ടാമത്തേത്, എളുപ്പപ്പണി ചെയ്യുമ്പോള്‍ ഉള്ള ലാഭവിഹിതം. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം, ഘട്ടം ഘട്ടമായുള്ള അമര്‍ത്തല്‍  ഇല്ലാതെ മണ്ണ് ബാക്ക്ഫില്‍ ചെയ്യുന്നത്. മുന്നാമത്തെ രീതി, കോണ്‍ക്രീറ്റ് മിക്‌സില്‍ സിമന്റ് കുറച്ചും, ഹോട്ട് മിക്‌സില്‍ ടാര്‍ കുറച്ചും ഉണ്ടാക്കുന്ന ലാഭത്തിന്റെ വിഹിതം. നാലാമത്തെ രീതി, വാങ്ങിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരവും, അളവും കുറക്കുന്നത്. ഇത് പര്‍ച്ചേസ് വിഭാഗമാണ് സാധാരണ ചെയ്യാറുള്ളത്. ഇതില്‍ നിന്നെല്ലാം വ്യക്തമാവുന്നതുപോലെ, സാങ്കേതിക അഴിമതി, നിര്‍മ്മാണത്തിന്റെ ഗുണനിലവാരം തകര്‍ക്കുന്നു.

നമ്മുടെ സംസ്ഥാനത്തിന്റെ പുരോഗതിയെ തടസപ്പെടുത്തുന്ന സാങ്കേതിക അഴിമതിയെ നിയന്ത്രിക്കാന്‍  മാര്‍ഗ്ഗങ്ങളുണ്ട്. അത് നടപ്പാക്കണമെന്ന് മാത്രം എഞ്ചിനീയര്‍മാര്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനു മുമ്പായി, ഡോക്ടര്‍മാര്‍ക്ക് ഉള്ളതു പോലെ സത്യപ്രതിജ്ഞ എടുപ്പിക്കണം.  ഗവര്‍മെന്റ് സര്‍വ്വീസിലുള്ള എഞ്ചിനീയര്‍മാര്‍ക്ക് പുന:പരിശീലനം നല്‍കുക. ഇതിനുവേണ്ടി ഇ. ശ്രീധരന്‍ മുതലായ പ്രഗത്ഭ വ്യക്തികളെയും, ഐ.ഐറ്റി മുതലായ പ്രശസ്ത സ്ഥാപനങ്ങളെയും നിയോഗിക്കാം. കടുത്ത അഴിമതിയും, കൃത്യവിലോപവും നടത്തുന്ന എഞ്ചിനീയര്‍മാരെ ഡിസ്മിസ് ചെയ്യുക. അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്ന ഇപ്പോഴത്തെ രീതിതീര്‍ത്തും പ്രയോജന രഹിതമാണ്. ജില്ലകളും വകുപ്പുകളും തിരിച്ച് വിരലിലെണ്ണാവുന്ന എഞ്ചിനീയര്‍മാര്‍ക്കെതിരെ പിരിച്ചുവിടല്‍ നടപടി സ്വീകരിച്ചാല്‍ മറ്റുള്ളവര്‍ക്കും കൃത്യമായി അഴിമതി വിരുദ്ധ സന്ദേശം ലഭിക്കും.

ജേക്കബ് ജോസ്

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.