×
login
വോട്ടുള്ള വാവരും ഇല്ലാത്ത അയ്യപ്പനും

അയ്യപ്പനു മുമ്പില്‍ വഴിവാണിഭക്കാരന്റെ മുന്നിലെന്നതു പോലെ നില്‍ക്കുകയും പ്രസാദമായ തീര്‍ഥത്തെ അപമാനിക്കുന്ന ഗോഷ്ടികള്‍ കാട്ടുകയും ചെയ്ത മന്ത്രിയെന്തേ വാവരുനടയില്‍ നനഞ്ഞ പൂച്ചക്കുട്ടിയായി. ഇതിന്റെ വിശദീകരണവും വ്യാഖ്യാനവും വായനക്കാര്‍ക്കു വിടുന്നു. ഇനി നമുക്കു തുടക്കത്തില്‍ പറഞ്ഞ വോട്ടെടുപ്പ് പ്രക്രിയയിലേക്കു പോകാം. നേരെചൊവ്വെ പറഞ്ഞാല്‍ അയ്യപ്പന് വോട്ടില്ല; വാവര്‍ക്കത് ഉണ്ടുതാനും.

നാധിപത്യത്തില്‍ വോട്ടുകുത്തല്‍ അല്ലെങ്കില്‍ വോട്ടമര്‍ത്തല്‍ എന്നൊക്കെപ്പറഞ്ഞാല്‍ വല്ലാത്തൊരു കുളിരു കോരുന്ന അനുഭവമാണ്. അത്തരം അനുഭവങ്ങളുടെ ആകെത്തുകയാണ് ജനാധിപത്യ ശ്രീകോവിലിലെ പരികര്‍മികളുടെ എണ്ണം. നാട്ടിലെ ഓരോരുത്തരുടെയും പ്രതിനിധികള്‍ എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ അത്ര വലിയ ബന്ധമൊന്നുമില്ലെന്ന് ഒരുവേള അറിഞ്ഞുകൊള്ളണം.

ഇനി എങ്ങനെയാണ് സാധാരണക്കാരെ വോട്ടമര്‍ത്താന്‍ പ്രേരിപ്പിക്കുക? അതിന് കാലങ്ങളായി വിവിധ കലാപരിപാടികളുണ്ട്. തെര.കമ്മീഷന്‍ എത്ര കണ്ണുരുട്ടിയാലും കാര്യം നടക്കും. ചെറിയ ചില പരിഷ്‌കാരങ്ങളൊക്കെയുണ്ടെങ്കിലും ആത്യന്തികമായ മാറ്റം വന്നിട്ടില്ല. എന്താണ് പറഞ്ഞു വരുന്നത് എന്നൊരു സംശയം ഉള്ളില്‍ നുരഞ്ഞുപൊന്തുന്നുണ്ടല്ലോ, ല്ലേ? അതായത് തെരഞ്ഞെടുപ്പിന്റെ സമയത്തു മാത്രമല്ല വോട്ടഭ്യര്‍ഥിക്കുക. ആ സമയത്ത് പ്രകടമായ അഭ്യര്‍ഥനയെങ്കില്‍ മറ്റു സമയങ്ങളില്‍ സൂചനകളിലൂടെയും നിമിത്തങ്ങളിലൂടെയും ആയത് ഭംഗിയായി ചെയ്യുന്നുണ്ട്. നാമാരും അത്രകണ്ട് ശ്രദ്ധിക്കുന്നില്ലെങ്കിലും നേതാക്കള്‍ അക്കാര്യത്തില്‍ ജാഗരൂകരാണ്. അതിന്റെ ഒന്നാന്തരം തെളിവിതാ ശബരിമലയില്‍ നിന്നു തന്നെ വരുന്നു.

വിശ്വാസമില്ലെങ്കിലും ദേവസ്വം മന്ത്രിയായി ഒരാള്‍ക്ക് വാഴാം എന്നതാണല്ലോ നടപ്പുരീതി. ഇപ്പോഴത്തെ ദേവസ്വം മന്ത്രി ആഴ്ചകള്‍ക്കു മുമ്പ് സന്നിധാനത്തെത്തി. അവിടത്തെ ഒരുക്കങ്ങള്‍ നേരില്‍ കാണാനായിരുന്നുവത്രെ എഴുന്നള്ളത്ത്. ശ്രീകോവിലില്‍ ആ സമയത്ത് പൂജയായിരുന്നു. അതുകഴിഞ്ഞ് മേല്‍ശാന്തി തീര്‍ത്ഥവും പ്രസാദവുമായി ഭക്തരുടെ മുമ്പിലേക്കെത്തി. എല്ലാവരും അതു വാങ്ങുന്നതിനിടയില്‍ മന്ത്രിയും വാങ്ങി. എന്നാല്‍ സാധാരണ ഭക്തന്മാര്‍ ഉപയോഗിക്കുന്ന തരത്തിലായിരുന്നില്ല അത് ചെയ്തത്. സാനിറ്റൈസര്‍ പുരട്ടുന്ന രീതിയിലുള്ള കോപ്രായമായിരുന്നു. ക്യാമറക്കണ്ണുകള്‍ അതു നന്നായി ഒപ്പിയെടുക്കുകയും ചെയ്തു. ഭക്തകോടികളുടെ വിശ്വാസത്തെ അവഹേളിക്കാനായി മാത്രം അങ്ങനെ പ്രവര്‍ത്തിച്ച മന്ത്രി പതിനെട്ടാംപടിക്കു താഴെ വാവരുനടയില്‍ എത്തിയപ്പോള്‍ ഭക്താഗ്രേസരനായി. അവിടത്തെ പരികര്‍മിയുടെ മുമ്പില്‍ വിനീതവിധേയനായി തലയില്‍ അനുഗ്രഹത്തിന്റെ അംശവടി വെക്കാന്‍ അനുവദിക്കുകയും അതിന്റെ ആത്യന്തിക നിര്‍വൃതിയില്‍ പുളകം കൊള്ളുകയും ചെയ്തു. അയ്യപ്പനു മുമ്പില്‍ വഴിവാണിഭക്കാരന്റെ മുന്നിലെന്നതു പോലെ നില്‍ക്കുകയും പ്രസാദമായ തീര്‍ഥത്തെ അപമാനിക്കുന്ന ഗോഷ്ടികള്‍ കാട്ടുകയും ചെയ്ത മന്ത്രിയെന്തേ വാവരുനടയില്‍ നനഞ്ഞ പൂച്ചക്കുട്ടിയായി.

ഇതിന്റെ വിശദീകരണവും വ്യാഖ്യാനവും വായനക്കാര്‍ക്കു വിടുന്നു. ഇനി നമുക്കു തുടക്കത്തില്‍ പറഞ്ഞ വോട്ടെടുപ്പ് പ്രക്രിയയിലേക്കു പോകാം. നേരെചൊവ്വെ പറഞ്ഞാല്‍ അയ്യപ്പന് വോട്ടില്ല; വാവര്‍ക്കത് ഉണ്ടുതാനും.  

അയ്യപ്പ ഭക്തന്മാരെ എന്തു ചെയ്താലും അപമാനിച്ചാലും ഒരുപ്രശ്‌നവുമില്ല. എന്നാല്‍ വാവരുനടയിലെ സ്ഥിതി അതല്ല. അവിടത്തെ ആചാര മര്യാദകള്‍ക്കെതിരുനിന്നാല്‍ അടുത്ത വോട്ടമര്‍ത്തല്‍ വേളയില്‍ വിവരമറിയും. ഇക്കാര്യം വളരെ നന്നായി അറിയുന്ന രാധാകൃഷ്ണന്‍ മന്ത്രി പക്ഷേ, ഒരു മാതൃകാ പരിപാടി അതിലിടയ്ക്കു ചെയ്തു.

തീര്‍ത്ഥത്തിന്റെ ശരിയായ പ്രയോജനം അദ്ദേഹം ശാസ്ത്രീയമായി അനുഭവിച്ചറിഞ്ഞത് വെളിപ്പെടുത്തി. ഭൗതികവും ആത്മീയവുമായ മുന്നേറ്റങ്ങളെ തകര്‍ക്കുന്ന വൈറസുകളെ നശിപ്പിക്കാന്‍ പോന്നതാണ് തീര്‍ത്ഥം. അത് കൈയില്‍ പുരട്ടുന്നതിലൂടെ ശരീരത്തിലെ വൈറസുകള്‍ നശിക്കുന്നു. ഉള്ളില്‍ സേവിച്ചാല്‍ അകത്തുള്ള വൈറസും നശിക്കുന്നു. തീര്‍ത്ഥം നാക്കില്‍ വീഴ്ത്തുന്നതോടെയാണ് അതു സംഭവിക്കുന്നത്. ഇത് വളരെ ഉദാത്തമായി മന്ത്രി കാണിച്ചു തന്നത് ഒരര്‍ഥത്തില്‍ നന്നായി. ഉള്ളിലെ കമ്യൂണിസ്റ്റ് വൈറസിന് ക്ഷതം പറ്റിയാലോ എന്നു കരുതിയാവാം സേവിക്കാതിരുന്നത്. ഒരു വെടിക്ക് രണ്ടു പക്ഷിയെന്ന തരത്തിലായി മന്ത്രിയുടെ നടപടികള്‍ എന്നു വേണമെങ്കില്‍ പറയാം. വാവരു പ്രതിനിധാനം ചെയ്യുന്ന വോട്ട് ഉറപ്പിക്കുകയും ചെയ്തു, തീര്‍ത്ഥത്തിന്റെ അണുനശീകരണ സാധ്യത വെളിവാക്കിത്തരികയും ചെയ്തു. അതിനൊപ്പം വൈരുധ്യാത്മക ഭൗതികവാദത്തിന്റെ പ്രയോഗവത്കരണം എങ്ങനെ ഭംഗിയായി നടപ്പാക്കാമെന്ന് കാണിച്ചു തരികയും ചെയ്തു. ഒരു കാര്യത്തില്‍ നമുക്ക് അദ്യത്തെ അഭിനന്ദിക്കുകയും ചെയ്യാം. ഒന്നുമില്ലെങ്കിലും' അവിടെയാണോ അയ്യപ്പന്‍ ഇരിക്കുന്നത്' എന്ന് ചോദിച്ചില്ലല്ലോ. ആ വിവേകത്തിന് ഒരു പ്രത്യേക സമ്മാനം അദ്ദേഹം അര്‍ഹിക്കുന്നു!  

നേര്‍മുറി

ശബരിമലയില്‍ നടവരവ് വര്‍ധിക്കുന്നു:വാര്‍ത്ത മിഷന്‍ മിനിസ്റ്റര്‍ സക്‌സസ്

  comment

  LATEST NEWS


  പാകിസ്ഥാന്‍ ഐഎസ്‌ഐ ഇസ്ലാമിക ജിഹാദ് പ്രചരിപ്പിക്കാന്‍ തബ്ലിഗി ജമാത്തിനെ ഉപയോഗിക്കുന്നു


  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.