login
പിന്‍വാതില്‍ പുരസ്‌കാരങ്ങള്‍

കൊടിയുടെ നിറത്തില്‍ കാലാകാലങ്ങളിലായി ചിലരൊക്കെ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടി. മറ്റ് ചിലര്‍ പാര്‍ട്ടിയുടെ കോട്ടും സ്യൂട്ടുമണിഞ്ഞു പദവികളില്‍ ഇരുന്നു. ഇവരൊന്നും നാട്ടില്‍ നടക്കുന്ന നീതിനിഷേധങ്ങള്‍ കാണുന്നില്ലേ? ഈ പാവം വിദ്യാര്‍ത്ഥികളുടെ ദീനരോദനങ്ങള്‍ കേള്‍ക്കുന്നില്ലേ?

ദിമ കാലങ്ങളില്‍ മലയാള സാഹിത്യത്തിന് ദ്രാവിഡ ഭാഷയുടെ മൂടുപടമുണ്ടായിരുന്നെങ്കില്‍ ഇന്ന് ആ മൂടുപടമണിയുന്നത് രാഷ്ട്രീയ പാര്‍ട്ടികളാണ്. സാഹിത്യ ലോകത്തെന്നും ഭിന്നാഭിപ്രായങ്ങള്‍ കടന്നുവരാറുണ്ട്. എന്നാല്‍ ഇന്ന് സാഹിത്യരംഗത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ താല്പര്യമനുസരിച്ചു വിതയ്ക്കുകയും കൊയ്യുകയും ഭക്ഷിക്കുകയും ചെയ്യുന്ന സ്ഥിതിയാണ്.. ഈ കൂട്ടര്‍ സാഹിത്യലോകത്തു് നടത്തുന്നത് ക്രൂരമായ ഒരു വിനോദമാണ്. അവിടെ വിരിയുന്നത് വോട്ടുകളാണ്. അത് കേരളത്തില്‍ മാത്രമല്ല പ്രവാസികളെ ഒപ്പം നിര്‍ത്തി വോട്ടുപെട്ടി നിറക്കാന്‍ പല പേരുകളില്‍ സംഘടനകളും രൂപപ്പെടുത്തിയിട്ടുണ്ട്. അവിടെയും കുത്തിനിറച്ചിരിക്കുന്നത് കൊടിയുടെ നിറത്തിലാണ്. പ്രവാസി സാഹിത്യകാരന്മാരെയടക്കം പിന്നില്‍ നിന്ന് കുത്തുന്നത്  സാഹിത്യ അക്കാദമി  പുരസ്‌കാരങ്ങള്‍ മാത്രമല്ല അനധികൃത നിയമനങ്ങളുമുണ്ട്.  

തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ സാഹിത്യ അക്കാദമി ഉത്ഘാടനം ചെയ്തത് മലയാള ഭാഷയുടേയും സാഹിത്യത്തിന്റെയും വികസനത്തിനായിരിന്നു. അതില്‍ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഗവേഷണ പഠനങ്ങള്‍ക്ക് സഹായം ചെയ്യുക. 2021 ല്‍ ആ ഗവേഷണം നടക്കുന്നത്  സാഹിത്യനിപുണന്മാരുടെ രാഷ്ട്രീയ വിശ്വാസങ്ങളിലാണ്.  ലോക ചരിത്രത്തിലെ ഏറ്റവും വലിയ സോഷ്യലിസ്റ്റും റഷ്യയുടെ പിതാവുമായ ലെനിന്‍ ബ്രിട്ടീഷ്‌കാരനായ കാറല്‍ മാര്‍ക്‌സ്, ഒപ്പം പുഷ്‌കിന്‍, ദുര്‍ഗ്ഗനെവ് തുടങ്ങിയവരുടെ പുസ്തകങ്ങള്‍ വായിച്ചാണ് വളര്‍ന്നത്. മോസ്‌കോയില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തില്‍ 15 വയസ്സുള്ള ലെനിനും പങ്കെടുത്തു. ആ രാത്രി ലെനിനെ സാര്‍ ചക്രവര്‍ത്തിയുടെ പോലീസ് അറസ്റ്റു ചെയ്തു തുറുങ്കിലടച്ചു. ഇതിനെതിരെ ടോള്‍സ്റ്റോയ് രംഗത്ത് വന്നു.  ഇന്ന് കേരളത്തില്‍ കഷ്ടപ്പെട്ടും കടമെടുത്തും പഠിച്ച റാങ്ക് ലിസ്റ്റില്‍പ്പെട്ടവര്‍ക്ക് തൊഴിലില്ല. തൊഴിലുള്ളത് ചോദ്യപേപ്പര്‍ അടിച്ചുമാറ്റി പരീക്ഷ എഴുതിയവനും, കൊടിപിടിച്ചവനും ബസ്സിന് കല്ലെറിഞ്ഞവനുമാണ്. ഈ കൊടിയുടെ നിറത്തില്‍ കാലാകാലങ്ങളിലായി ചിലരൊക്കെ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ടല്ലോ. മറ്റ് ചിലര്‍ പാര്‍ട്ടിയുടെ കോട്ടും സ്യൂട്ടുമണിഞ്ഞു പദവികളില്‍ ഇരിപ്പുണ്ടല്ലോ. ഇവരൊന്നും നാട്ടില്‍ നടക്കുന്ന നീതിനിഷേധങ്ങള്‍ കാണുന്നില്ലേ?  ഈ പാവം വിദ്യാര്‍ത്ഥികളുടെ ദീനരോദനങ്ങള്‍ കേള്‍ക്കുന്നില്ലേ? എന്താണ് ഈ സാമൂഹ്യ നീതിക്കെതിരെ അവരുടെ മദ്ധ്യത്തിലേക്ക് ഇറങ്ങി വരാത്തത്?  

ചില പ്രസാധകരില്‍ അന്തര്‍ലീനമായികിടക്കുന്ന കാല്‍പ്പനിക സ്വപ്‌നങ്ങള്‍ പൂവണിയുന്നത് മറ്റാരുമറിയാറില്ല. നമ്മുടെ റാങ്ക് ലിസ്റ്റ് പരീക്ഷ പോലെ അവാര്‍ഡിനായി കൊടുത്തിരിക്കുന്ന പുസ്തകങ്ങള്‍ ഒരു കമ്മീഷനെവെച്ചു് പരിശോധിച്ചാല്‍  സൂക്ഷ്മവും മൂര്‍ത്തവുമായ യാഥാര്‍ഥ്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. അതല്ലെങ്കില്‍ ചക്കരയില്‍ പറ്റിയ ഈച്ചപോലെ രാഷ്ട്രീയ ചക്കര പുസ്തകങ്ങളില്‍ പറ്റിപിടിച്ചിരിക്കും. ഇതിനൊക്കെ ഓശാന പാടാന്‍ കുറെ മാധ്യമങ്ങളുമുണ്ട്. ഇന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ തണലില്‍ എഴുത്തുകാരായി രംഗപ്രവേശം നടത്തുന്നവര്‍ ധാരാളമാണ്. അതിനുള്ള എന്തെങ്കിലും തെളിവുണ്ടോയെന്ന് ചോദിച്ചാല്‍ 1990 -95 മുതല്‍ നടത്തിയിട്ടുള്ള പുരസ്‌കാര, പദവി പട്ടികകള്‍ ഒരു കമ്മീഷനെവെച്ചു് പരിശോധിച്ചാല്‍ മതി. സാഹിത്യ രംഗം ഇവര്‍ എത്രമാത്രം മലീമസമാക്കിയെന്നും കോപ്പിയടിച്ചു റാങ്ക് ലിസ്റ്റില്‍പ്പെട്ടതുപോലെ എത്ര പേര്‍ സാഹിത്യരംഗത്തു വന്നുവെന്നും മനസ്സിലാകും.  

സാഹിത്യ രംഗത്ത് മറ്റൊരു പുരോഗതികൂടി കൈവന്നിട്ടുണ്ട്.  ഒരു സാഹിത്യസൃഷ്ഠി സാംസ്‌കാരിക സ്ഥാപനത്തില്‍ കൊടുത്താല്‍ അത് യോഗ്യമെങ്കില്‍  പ്രസിദ്ധികരിക്കും. ഇല്ലെങ്കില്‍ അറിയിക്കും. മുന്‍കാലങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളിലുള്ളവര്‍  സാഹിത്യ രംഗത്തുള്ളവര്‍ക്ക് സംരക്ഷകരായി വന്നിട്ടില്ല. ഇന്നത് കാണുന്നു.  2016 ല്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം എന്റെ 'സര്‍ദാര്‍ പട്ടേല്‍' എന്ന ജീവചരിത്രം കോണ്‍ട്രാക്ട് സൈന്‍ ചെയ്തു. ഇന്നുവരെ അതിറങ്ങിയില്ല.  അവിടെ ഒരു വിദേശ സ്ത്രീ മാസങ്ങള്‍ക്കുള്ളില്‍ പുസ്തകം പുറത്തിറക്കിയത് ഒരു രാഷ്ട്രീയക്കാരന്റെ ഒത്താശയിലെന്ന് ഞാനറിഞ്ഞു.  

ജന്മി - നാടുവാഴി ഭരണം പേര് മാറി അധികാരമുതലാളിമാരുടെ ഏകാധിപത്യ ജനാധിപത്യമായിരിക്കുന്നു.  വോട്ടുപെട്ടി നിറക്കാന്‍ ജാതിമതങ്ങളെ കുട്ടുപിടിച്ചു് ജനങ്ങളെ വിഭജിച്ചുനിര്‍ത്തി ചുഷണം ചെയ്യുന്ന നിലയിലേക്ക് മാത്രമല്ല അവരെ  വര്‍ഗ്ഗ സമരത്തിന് പ്രേരിപ്പിക്കുന്നു. മലയാളിയുടെ സമ്പന്നമായ സാംസ്‌കാരിക മുഖത്താണ് ഈ കൂട്ടര്‍ കരിവാരിത്തേച്ചിരിക്കുന്നത്. സര്‍ഗ്ഗധനരായ എഴുത്തുകാര്‍ ഒരിക്കലും ഭീരുക്കളല്ല.  ഒരിക്കല്‍ പൊന്‍കുന്നംവര്‍ക്കിയോട്  ചോദിച്ചു.  'മതമേധാവികളെ നിങ്ങള്‍ കരിവാരി തേക്കുന്നുവെന്ന പരാതിയുണ്ട്'. 'ഹേയ് അത് ഞാന്‍ തേച്ചതല്ല. അത് അവരിലുള്ളതാണ്'എന്നായിരുന്നു വര്‍ക്കിയുടെ ധീരമായ മറുപടി. ഇന്നുള്ള എത്രപേര്‍ക്ക് അതിന് കഴിയുന്നു? സത്യം പറയുന്നവരെ അസഹിഷ്ണതയോടെ കാണുകയും സൈബര്‍ ഗുണ്ടകളെ ഇറക്കിവിട്ട് വ്യക്തിഹത്യ നടത്തിയാല്‍ ഉരുകിയൊലിച്ചുപോകുന്നവരല്ല ശക്തരായ സര്‍ഗ്ഗ പ്രതിഭകള്‍.  

വഞ്ചനയും പിന്‍വാതില്‍ നിയമനങ്ങളും സാമൂഹ്യവ്യവസ്ഥിയുടെ സമത്വം തകര്‍ക്കുന്നതാണ്. ഉദ്യോഗാര്‍ത്ഥികളോട് പ്രതികാരം ചെയ്യുന്നതുപോലെ പ്രതിഭാധനരായ എഴുത്തുകാരെ പുരസ്‌കാരങ്ങളില്‍ നിന്ന്‌പോലും ഒഴിവാക്കുന്നത് നീതിക്ക് നിരക്കുന്നതല്ല.  സാഹിത്യ സാംസ്‌കാരിക രംഗം ജീര്‍ണ്ണതയുടെ പടവുകള്‍ ചവിട്ടാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ കുറേയായി. ചോദിക്കേണ്ടവര്‍ ചോദിക്കുന്നില്ല. അവരെല്ലാം മൗനികളാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ കോട്ടയ്ക്കുള്ളില്‍ പാര്‍ക്കുന്നവര്‍ മാത്രം പുരസ്‌കാരങ്ങളും പദവികളും വാങ്ങിയാല്‍ മതിയോ? പ്രവാസികളോട് കാട്ടുന്ന ചിറ്റമ്മ നയം എന്തുകൊണ്ട് പ്രവാസി എഴുത്തുകാരോട് കാട്ടുന്നു? അവര്‍ അര്‍ഹിക്കുന്ന പദവികള്‍, പുരസ്‌കാരങ്ങള്‍ നല്‍കുന്നില്ല? മലയാള ഭാഷക്ക് എന്ത് പാര്‍ട്ടി? എന്ത് മതം?   ഒരു പാര്‍ട്ടിയിലുമില്ലാതെ പതിറ്റാണ്ടുകളായി സാഹിത്യ സേവനം ചെയ്യുന്ന സാഹിത്യകാരന്മാരുടെ,  കവികളുടെ ഹ്യദയ നൊമ്പരങ്ങള്‍ എന്തുകൊണ്ട് കാണുന്നില്ല? അവരുടെ ബലഹീനത, പോരായ്മ പാര്‍ട്ടി മെമ്പര്‍ ആകാത്തതാണോ? ഈ വക്രതയുടെ സൗന്ദര്യം എന്നാണ് അവസാനിക്കുക? സാഹിത്യലോകത്തുള്ളവര്‍ നിരാലംബരായ ഉദ്യോഗാര്‍ത്ഥികളെപോലെ കോടതി കണ്ണുതുറക്കണമെന്ന് പറയണമോ?

  comment

  LATEST NEWS


  ഭീകരവാദശക്തികള്‍ക്കെതിരെ മുസ്ലീം സമൂഹം രംഗത്ത് വരണമെന്ന് എം. രാധാകൃഷ്ണന്‍, കുടുംബസഹായനിധി ഏറ്റുവാങ്ങി ശശികല ടീച്ചര്‍


  വാക്‌സിന്‍ എടുത്തില്ലെങ്കിലും വയോധികന് വാക്‌സിന്‍ സര്‍ട്ടിഫിക്കെറ്റ് നല്‍കി ആരോഗ്യവകുപ്പ്; സാങ്കേതിക പിഴവെന്ന് ന്യായീകരണം


  ഫ്രഞ്ച് കോടീശ്വരന്‍ ഒലിവര്‍ ദെസോ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു; അന്തരിച്ചത് റഫേല്‍ യുദ്ധവിമാന നിര്‍മാണ കമ്പനി ഉടമ; അന്വേഷണം


  പ്ലാസ്മ നല്‍കുന്നതില്‍ രോഗവിമുക്തി നേടിയവരില്‍ വിമുഖത


  മെഡിക്കല്‍ കോളേജില്‍ നവജാതശിശു മരിച്ചു: അനാസ്ഥയെന്ന് പരാതി


  കേരള വികസനത്തിന് പാലാരിവട്ടം മോഡല്‍


  പതിനായിരം ജന്‍ഔഷധി കേന്ദ്രങ്ങള്‍ തുറക്കും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി


  '17 വര്‍ഷം കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടു വന്ന പാര്‍ട്ടി'; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ച് ദേവന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.