login
മുദ്ര ലോണ്‍‍: ഉദ്യോഗാര്‍ത്ഥികള്‍ സംരംഭകരായി; പുതിയ വ്യാവസായിക സംസ്‌കാരത്തിന്റെ അഞ്ചു വര്‍ഷങ്ങള്‍

രാജ്യത്തെ ചെറുകിട യൂണിറ്റുകള്‍ നേരിടുന്ന സാമ്പത്തിക പരിതഃസ്ഥിതികള്‍ കണക്കിലെടുത്ത് പിഎംഎംവൈയിലൂടെ ഒരു മൈക്രോ യൂണിറ്റ് ഡവലപ്‌മെന്റ്റ് റീഫിനാന്‍സ് ഏജന്‍സി(മുദ്ര - MUDRA) ബാങ്ക് സൃഷ്ടിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ 2015-16 സാമ്പത്തിക വര്‍ഷത്തില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ശ്രീ അരുണ്‍ ജെയ്റ്റ്‌ലി കേന്ദ്ര ബജറ്റില്‍ മുദ്ര ബാങ്ക് പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് 2015 ഏപ്രില്‍ 08 ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുദ്ര യോജന ഔപചാരികമായി ഉത്ഘാടനം ചെയ്തു.

2013 ലെ ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ (എന്‍എസ്എസ്ഒ) കണക്കനുസരിച്ച് രാജ്യത്തെ 5.77 കോടി ചെറുകിട / മൈക്രോ യൂണിറ്റുകളിലായി ഏകദേശം 12 കോടി പൗരന്മാര്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അത്തരം വ്യക്തിഗത എന്റ്റര്‍െ്രെപസസുകളില്‍ 60% യൂണിറ്റുകളും പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നോക്ക വിഭാഗത്തില്‍പെട്ട വ്യക്തികളുടെ ഉടമസ്ഥതയിലുമാണ്. ഔദ്യോഗിക ബാങ്കിങ് സംവിധാനത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളില്‍ മിക്കതും അനൗപചാരിക സാമ്പത്തിക മേഖലകളില്‍ നിന്ന് വായ്പയെടുക്കുവാനോ പരിമിതമായ സ്വന്തം ഫണ്ടുകള്‍ ഉപയോഗിക്കുവാനോ നിര്‍ബന്ധിതരാവുന്നു. അതിനാല്‍ രാജ്യത്തെ ചെറുകിട യൂണിറ്റുകള്‍ നേരിടുന്ന സാമ്പത്തിക പരിതഃസ്ഥിതികള്‍ കണക്കിലെടുത്ത് പിഎംഎംവൈയിലൂടെ ഒരു മൈക്രോ യൂണിറ്റ് ഡവലപ്‌മെന്റ്റ് റീഫിനാന്‍സ് ഏജന്‍സി(മുദ്ര - MUDRA) ബാങ്ക് സൃഷ്ടിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ 2015-16 സാമ്പത്തിക വര്‍ഷത്തില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ശ്രീ അരുണ്‍ ജെയ്റ്റ്‌ലി കേന്ദ്ര ബജറ്റില്‍ മുദ്ര ബാങ്ക് പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് 2015 ഏപ്രില്‍ 08 ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുദ്ര യോജന ഔപചാരികമായി ഉത്ഘാടനം ചെയ്തു.

'രാജ്യത്തെ 12.5 ദശലക്ഷത്തോളം പൗരന്മാര്‍ വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുമ്പോള്‍, 120 ദശലക്ഷം ഭാരതീയരാണ്  ചെറുകിട വ്യാപാര മേഖലയില്‍ വ്യാപൃതരായിട്ടുള്ളത്. രാജ്യത്തിന്റ്റെ സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതില്‍ ചെറുകിട വ്യാപാര മേഖലയില്‍ നിന്നുള്ള സാധാരണക്കാരായ സ്ത്രീകളുടെയും പുരുഷന്മാരുടെയും കഠിനാധ്വാനം ഉണ്ടായിട്ടും ഇത്രയും കാലയളവില്‍ ഔദ്യോഗിക ബാങ്കിങ് മേഖലകളില്‍ നിന്നുള്ള ഔപചാരിക ധനസഹായം അവര്‍ക്ക് അന്യമായിരുന്നു.  അത്തരം അടിസ്ഥാന സാമ്പത്തിക ശൃംഖല കെട്ടിപ്പടുക്കുന്നതിനും ചെറുകിട വ്യാപാരമേഖലയെ ഉത്തേജിപ്പിക്കുന്നതുനുമായി ആവിഷ്‌കരിച്ചിട്ടുള്ള സര്‍ക്കാരിന്റ്റെ നയസമീപനമാണ് പ്രധാനമന്ത്രി മുദ്ര ബാങ്ക്'

പ്രധാനമന്ത്രി നരേന്ദ്ര മോദി

 

പദ്ധതിയുടെ ദൗത്യം:

സാമ്പത്തികാഭിവൃദ്ധിയും സുരക്ഷയും മുന്‍നിര്‍ത്തി സംയോജിതവും സമഗ്രവും, സുസ്ഥിരവും, മൂല്യാധിഷ്ഠിതവുമായ ഒരു സംരംഭക സംസ്‌കാരം രാജ്യത്ത് വളര്‍ത്തിയെടുക്കുക

പദ്ധതിയുടെ വീക്ഷണം:

അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി അന്താരാഷ്ട്ര നിലവാരത്തോടൊപ്പം കിടപിടിക്കുന്ന സമഗ്ര  സാമ്പത്തിക  സംയോജിത സേവന ദാതാവ് ആയി മാറുക

'സാമ്പത്തിക വികസനം ലഘുസംരംഭങ്ങളിലൂടെ' എന്നതാണ് പദ്ധതിയുടെ ആപ്തവാക്യം.

കോര്‍പ്പറേറ്റ് ഇതര, കാര്‍ഷികേതര ചെറുകിട / മൈക്രോ സംരംഭങ്ങള്‍ക്ക് 10 ലക്ഷം വരെ വായ്പ നല്‍കുന്നതിനായാണ് പിഎംഎംവൈ ആവിഷ്‌കരിച്ചിട്ടുള്ളത്. പൊതുമേഖല ബാങ്കുകള്‍, സ്വകാര്യമേഖലവാണിജ്യ ബാങ്കുകള്‍, ആര്‍ആര്‍ബികള്‍, സഹകരണ ബാങ്കുകള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍, എംഎഫ്‌ഐകള്‍, എന്‍ബിഎഫ്‌സി എം.എഫ്.ഐ എന്നിവരാണ് ഈ വായ്പകള്‍ നല്‍കുന്നത്.

 

വായ്പ ആര്‍ക്കൊക്കെ ലഭിക്കും?

 • ആകെ തുകയുടെ 60 ശതമാനം ശിഷു വിഭാഗത്തിന് (50,000 രൂപ) നല്‍കണമെന്നാണ് വ്യവസ്ഥ. കൂടുതല്‍ പേരിലേക്ക് ചെറിയ തുകകള്‍ എത്തിച്ച് കൈത്തൊഴിലുകളും, കുടില്‍ വ്യവസായ സംരംഭങ്ങളും കൂടുതല്‍ ചലനാത്മകമാക്കുക എന്നതാണ് ഇതിന്റ്റെ ലക്ഷ്യം.
 • സംരംഭം നടത്തുന്നവര്‍ക്കും, പുതുതായി ആസൂത്രണം ചെയ്യുന്നവര്‍ക്കും, നിലവിലുള്ള ലഘുസംരംഭങ്ങള്‍ വിപുലീകരിക്കുന്നതിനും മുദ്രാ ബാങ്ക് വായ്പകള്‍ ലഭിക്കും.
 • കൃഷിയുമായി ബന്ധപ്പെട്ടതല്ലാത്ത വ്യവസായങ്ങള്‍ക്കാണ് മുദ്രയുടെ സഹായം ലഭിക്കുക.കാര്‍ഷിക ഉത്പന്നങ്ങള്‍ സംസ്‌കരിക്കുന്നതിനും സംഭരിക്കുന്നതിനും കേട് കൂടാതെ സൂക്ഷിക്കുന്നതിനും, അനുബന്ധ ആവശ്യങ്ങള്‍ക്കും ഇത് പ്രകാരമുള്ള സഹായം ലഭിക്കും. ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ക്കും മുദ്ര വായ്പ ലഭ്യമാണ്.
 • പൊതു, സാമൂഹിക, വ്യക്തിഗത സേവന പ്രവര്‍ത്തനങ്ങള്‍, ഗതാഗതം, ഗാര്‍മെന്റ്റ്/ടെക്സ്റ്റയില്‍, കൈത്തൊഴിലുകള്‍, സേവന സ്ഥാപനങ്ങള്‍ തുടങ്ങി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് കെട്ടിടം, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ വാങ്ങാന്‍ മാത്രമല്ല വേണ്ടത്ര പ്രവര്‍ത്തന മൂലധന വായ്പ ലഭ്യമാക്കുവാനും മുദ്രയ്ക്ക് കഴിയും.
  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.