×
login
സ്വാതന്ത്ര്യത്തിന്റെ അമൃത് സാധാരണക്കാരിലേക്കും; ഇന്ന് ദേശീയ നിയമ ദിനം

സമാനതകളില്ലാത്ത രാഷ്ട്രമാണ് ഭാരതമെന്ന പോലെ തന്നെ സമാനതകളില്ലാത്തതാണ് നമ്മുടെ ഭരണഘടനയും. 1949 നവംബര്‍ 26 ന് നിലവില്‍ വന്ന ഭരണഘടന ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും വിളിച്ചോതുന്നു.

സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം രാഷ്ട്രം 'ആസാദി കാ അമൃത് മഹോത്സവ'മായി ആഘോഷിക്കുകയാണ്. ദീര്‍ഘകാലം വിവിധ തരത്തില്‍ അടിമത്തത്തിലായിരുന്ന ഒരു രാഷ്ട്രം പല തരത്തില്‍ അതിതീവ്രമായി നടത്തിയ പോരാട്ടത്തിന്റെ അനന്തരഫലമായിരുന്നു 1947 ലെ സ്വാതന്ത്ര്യലബ്ധി. അറിയപ്പെടാത്ത പതിനായിരങ്ങളുടെ  ബലിദാനമാണ് നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്.  

മുന്നില്‍ നിന്നും നയിച്ചവര്‍ക്ക് പ്രേരണയായി ഒളിഞ്ഞും തെളിഞ്ഞും അത്തരക്കാര്‍ ഉണ്ടായിരുന്നതിനാലാണ് സ്വാതന്ത്ര്യം അത്രവേഗം കരഗതമായത്. സ്വതന്ത്രഭാരതം അത്തരത്തിലുള്ള നിരവധി പേരെ ബോധപൂര്‍വ്വം തമസ്‌കരിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത പോരാട്ടം നടത്തിയ വീര സവര്‍ക്കര്‍ അടക്കമുള്ളവരും തമസ്‌കരിക്കപ്പെട്ടു എന്നത് നാം അവരോട് കാണിച്ച നീതികേടാണ്. അത്തരത്തിലുള്ളവരെ ഓര്‍ക്കാനും അവരര്‍ഹിക്കുന്ന സ്ഥാനം നല്‍കി ബഹുമാനിക്കാനും സ്വാതന്ത്ര്യത്തിന്റെ ഈ അമൃത മഹോത്സവം ഉപയോഗിക്കണം.

സമാനതകളില്ലാത്ത രാഷ്ട്രമാണ് ഭാരതമെന്ന പോലെ തന്നെ സമാനതകളില്ലാത്തതാണ് നമ്മുടെ ഭരണഘടനയും. 1949 നവംബര്‍ 26 ന് നിലവില്‍ വന്ന ഭരണഘടന ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും വിളിച്ചോതുന്നു. ബൃഹത്തും ആഴത്തിലുള്ളതും സാംസ്‌കാരിക വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഭരണഘടന, നമുക്ക് സംഭാവന ചെയ്ത ഡോ. അംബേദ്കര്‍ അടക്കമുള്ള രാഷ്ട്ര നായകരെ ഓര്‍ക്കാനും നമുക്ക് സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തില്‍ കഴിയണം.  

പൗരാണിക ഭാരതത്തിലെ നീതിന്യായ സമ്പ്രദായം പേരുകേട്ടതായിരുന്നു, അത് ധര്‍മ്മത്തിലധിഷ്ഠിതമായിരുന്നു. മനു നീതിയും ചാണക്യ നീതിയും മാത്രമല്ല നമ്മുടെ ഇതിഹാസങ്ങളിലും ഭാരതത്തിന്റെ നീതി- ധര്‍മ്മ വ്യവസ്ഥകളെക്കുറിച്ച് കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. ധര്‍മ്മത്തിലും സംസ്‌കാരത്തിലും അധിഷ്ഠിതമായ നമ്മുടെ നീതിബോധം നഷ്ടപ്പെട്ടിട്ടില്ല എന്നതിന്റെ ഉദാഹരണമാണ് ഉന്നത നീതിപീഠത്തിന്റെ 'യഥോ ധര്‍മ്മ സ്തതോ ജയഃ' എന്ന ആപ്തവാക്യം.  

ഭാരതത്തിന്റെ നിയമ സംവിധാനത്തില്‍ പാശ്ചാത്യ സ്വാധീനം ഉണ്ടായിട്ടുണ്ട്. അത് ദീര്‍ഘകാലത്തെ വിദേശാധിപത്യത്തില്‍ നിന്നും ഉണ്ടായതാണ്. നമ്മുടെ നീതി നിര്‍വ്വഹണ- നീതിന്യായ സംവിധാനത്തെ   ഭാരതവത്കരിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ചര്‍ച്ചകളും ചിന്തകളും ഉണ്ടാകുന്നു എന്നതിന്റെ തെളിവാണ്"Our legal System is colonial, not suited for Indian population. The need of the hour is the Indianisation of Justice delivery system"  എന്ന ഭാരതത്തിന്റെ മുഖ്യ ന്യായാധിപന്‍ ജസ്റ്റിസ് എന്‍.വി.രമണയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. അവസാനത്തെ വരിയില്‍ അവസാനം നില്‍ക്കുന്നവനും നീതി ലഭ്യമാകുമ്പോഴേ നമ്മുടെ നീതിന്യായ സംവിധാനം അര്‍ത്ഥപൂര്‍ണ്ണമാകൂ. ന്യായഃ മമ ധര്‍മ്മ എന്ന ആപ്തവാക്യം പ്രാപ്തമാക്കാനും, നീതിന്യായ സംവിധാനം ലളിതവത്കരിക്കാനും കുടി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ഉപകരിക്കണം

    comment

    LATEST NEWS


    പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് തിരുത്തി സിപിഎം എഴുതിക്കുകയാണുണ്ടായത്


    ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


    എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


    ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി


    നിഫ്റ്റില്‍ പഠിക്കാം: ഫാഷന്‍ ഡിസൈന്‍, അപ്പാരല്‍ പ്രൊഡക്ഷന്‍; ഒാണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; അവസാന തീയതി ജനുവരി 17


    'മരക്കാര്‍' സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍; കാഞ്ഞിരപ്പള്ളി സ്വദേശി നസീഫിനെ പിടികൂടി പൊലീസ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.