×
login
ഓണസാഹിത്യം സമൃദ്ധം

ഭീമാകാരനായ മാവേലിയുടെയും ഒരു ഭൂഖണ്ഡത്തിന്റെ വലുപ്പമുള്ള പൂക്കളത്തിന്റെയും ചിത്രങ്ങളും ഓണസാഹിത്യവാചകമടിയും കൊണ്ടാണ് ചിങ്ങമാസം പിറന്നാല്‍ മാധ്യമങ്ങള്‍ പിടിച്ചുനില്‍ക്കുന്നത്.

ച്ചടി, ദൃശ്യ, സാമൂഹിക മാധ്യമങ്ങളെല്ലാം ഓണസാഹിത്യലഹരി നിറഞ്ഞകാലമായിരുന്നു. എഴുത്തുകാരും സാംസ്‌കാരികനായകരും പത്രലേഖകരും ഈ സാഹിത്യശാഖയെ തങ്ങളാലാവുംവിധം സമ്പന്നമാക്കി. ഭീമാകാരനായ മാവേലിയുടെയും ഒരു ഭൂഖണ്ഡത്തിന്റെ വലുപ്പമുള്ള പൂക്കളത്തിന്റെയും ചിത്രങ്ങളും ഓണസാഹിത്യവാചകമടിയും കൊണ്ടാണ് ചിങ്ങമാസം പിറന്നാല്‍ മാധ്യമങ്ങള്‍ പിടിച്ചുനില്‍ക്കുന്നത്.

ഓണാഘോഷത്തിന് പല മാറ്റങ്ങളും വന്നെങ്കിലും പത്രങ്ങളിലെ ഓണഭാഷാശൈലിക്ക് കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ സ്ഥിരം പ്രയോഗങ്ങളും പൊടിക്കൈകളും കൊണ്ടുള്ള ഓണാഘോഷം പലര്‍ക്കും ശീലമായിപ്പോയി. ഇത്തവണയും 'സമത്വത്തിന്റെ സ്മൃതികളുണര്‍ത്തി'യാണ് ഓണംവരുന്നത്. ഓണം വന്നപ്പോള്‍ 'സമൃദ്ധിയുടെ സ്മരണകള്‍' ഉണര്‍ന്നവരും കുറവല്ല. 'കാര്‍ഷികസംസ്‌കൃതിയുടെ സ്മരണകളില്‍' തന്നെ ചിലര്‍ ഉറച്ചുനിന്നു. 'വിളവെടുപ്പുകാല'ത്തിന്റെ ഓര്‍മ്മകളുണര്‍ത്താനും ചിലര്‍ മറന്നില്ല.

'ഓണം എത്താറായെന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിവരുന്നത് 'ഊഞ്ഞാലാകും' എന്നാണ് ഒരു ഓണവിശേഷത്തില്‍ കണ്ടത്. ഊഞ്ഞാലായതുകൊണ്ട് 'ആടിവരുന്നത്' എന്നാക്കാമായിരുന്നു!

ഓണവാര്‍ത്തകളിലും വിശേഷണങ്ങളിലും അന്നും ഇന്നും താരമാണ് 'ഗൃഹാതുരത്വം'. ഓണക്കാലത്ത് എന്തുകണ്ടാലും ചിലര്‍ക്ക് 'ഗൃഹാതുരത്വം ഉണരും'.

''ഇന്ന് ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ കോളേജുകളിലും സ്‌കൂളുകളിലും ഊഞ്ഞാലാട്ടം ഗുഹാതുരമായ ഓരോര്‍മയാണ്.''

''ഗൃഹാതുരതയുടെ ഓര്‍മയുണര്‍ത്തി ഓണക്കളി''

''ഗൃഹാതുരമായ ഓര്‍മകളെ തഴുകിയുണര്‍ത്തുന്ന ഓണക്കളികള്‍ ഉള്‍നാടന്‍ ഗ്രാമങ്ങളുടെ ഉണര്‍ത്തുപാട്ടുകളായിരുന്നു.''

''പഴയ ഓണപ്പാട്ടുകള്‍ക്കാണ് ഇന്നും പ്രിയം. അവ പലര്‍ക്കും ഗൃഹാതുരതയുടെ മധുരം പകരുന്നു.''

'വര്‍ണ'പ്രയോഗത്തില്‍ മടുപ്പുവന്നിട്ടാകാം ചില ലേകകര്‍ 'കളറി'ല്‍ അഭയം തേടിയിരിക്കുന്നു. 'വര്‍ണപ്പകിട്ടി'ന്റെയും 'വര്‍ണാഭ'യുടെയും സ്ഥാനത്തും 'കളര്‍' കടന്നുവന്നിട്ടുണ്ട്, ചില തലക്കെട്ടുകള്‍ നോക്കുക:

''ഈ ഓണം കളറാണ്''

''അത്താഘോഷം കളറായി''

''അത്തം ഘോഷയാത്രയില്‍ കളര്‍ വിസ്മയം''

'കളര്‍പ്പകിട്ടും' 'കളറാഭ'യും താമസിയാത്ത എത്തിയേക്കും!

''ഓണപ്പരിപാടികളുടെ ഓളവും താളവും നിറഞ്ഞ സ്‌കൂള്‍ മുറ്റങ്ങളും കേരളസാരിയും കസവുമുണ്ടും അണിഞ്ഞെത്തിയ യുവതീയുവാക്കളും പഴയ ഓണക്കാലത്തിന്റെ ആഘോഷങ്ങളിലേക്ക് ലയിച്ചും, പുലികളിയും ഓണപ്പാട്ടും വഞ്ചിപ്പാട്ടും തിരുവാതിരക്കളിയുമൊക്കെയായി കുട്ടികള്‍ ഓണാഘോഷങ്ങളില്‍ ലയിച്ചു.''

'ലയനം' അല്പം കൂടിപ്പോയി!


'ഓണനാളുകള്‍ക്ക് മധുരം പകരാന്‍' നാടെങ്ങും പായസമേളയുണ്ട്.

'ഇരട്ടിമധുരം നല്‍കാന്‍' പായസമേള ഒരുക്കിയവരും ധാരാളം.

നെഹ്‌റു ട്രോഫി വള്ളംകളിക്ക് ഇത്തവണയും 'ആവേശം കത്തിക്കയറി'. 'പതിനായിരങ്ങള്‍ സാക്ഷികളായി'. പുന്നമടക്കായല്‍ 'ആവേശക്കടലായി' ചില തുഴക്കാര്‍ 'ആവേശക്കൊടുമുടികയറി'...

''മാവേലീ, നിന്റെ വരവുമൂലം പാവങ്ങള്‍ കഷ്ടത്തിലായി ഞങ്ങള്‍!'' എന്നുകവി പാടിയത് പത്രലേഖകരെക്കൂടി ഉദ്ദേശിച്ചാവാം!

മുഖപ്രസംഗങ്ങളില്‍ നിന്ന്:

''പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടപ്പെടുമ്പോള്‍ വികസന വിരോധികളായി മുദ്രകുത്തുന്ന ഭരണകൂട സമീപനം കേരളത്തിലും ഏറെ പ്രകടമാണ്.''

'ചൂണ്ടിക്കാട്ടുമ്പോള്‍' എന്നുമതി. 'ചൂണ്ടിക്കാട്ടുന്നവരെ' എന്നാക്കിയാല്‍ ഏറെ നന്ന്.

''മയക്കുമരുന്നിന്റെ വര്‍ധിച്ചുവരുന്ന ഉപയോഗം നാടിനെ നടുക്കുന്നതും മനുഷ്യത്വരഹിതവുമായ പല കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനും കാരണമാകുന്നു.''

'നാടിനെ നടുക്കുന്ന', 'മനുഷ്യത്വരഹിതമായ' - ഇവയില്‍ ഒന്നുമതി.

പിന്‍കുറിപ്പ്;

ഓണസാഹിത്യാചന്തയിലെത്തിയ പത്രലേഖകന്‍ ഒരു സ്റ്റാളുടമയോട്:

എങ്ങനെയുണ്ട് കച്ചവടം?

ഉടമ: തീരെ മോശം!

പത്രലേഖകര്‍: അതെന്താ, ഇവിടെയെല്ലാം നല്ല തിരക്കാണല്ലോ.

ഉടമ: വരുന്നവരില്‍ മിക്കവരും എഴുത്തുകാരാ സാറേ. അവരാരും മറ്റെഴുത്തുകാരുടെ പുസ്തകങ്ങള്‍ വാങ്ങില്ല. അവരുടെ പുസ്തകങ്ങള്‍ മറ്റാരെങ്കിലും വാങ്ങുന്നുണ്ടോ എന്നറിയാന്‍ വെറുതെ ചുറ്റിപ്പറ്റി നടക്കുന്നതാ...

  comment

  LATEST NEWS


  ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍


  കുച്ചിപ്പുഡിയുമായി ഋഷി സുനകിന്‍റെ മകള്‍ ; ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞയെടുക്കുന്ന സുനക് മകളിലും പകര്‍ന്നത് ഭാരതീയ പാരമ്പര്യം


  മലയാള നടി മഞ്ജിമ മോഹനും തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി


  പിണറായി ചരിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രി;പൊലീസ് സ്‌റ്റേഷന് നേരെ ആക്രമണം നടക്കുന്നത് 50 വര്‍ഷങ്ങള്‍ക്ക് ശേഷമെന്നും പികെ കൃഷ്ണദാസ്


  ജനവാസ മേഖലയിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരെ ജനകീയ സമരം ശക്തം; രണ്ടാം ഘട്ടം നിരാഹാര സമരമെന്ന് സംഘാടകര്‍


  വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്; പ്രതിപക്ഷം പരസ്യമായും ഭരണപക്ഷം രഹസ്യമായും സമരത്തിനൊപ്പമെന്ന് കെ.സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.