×
login
മൗനത്തിന്റെ ശമ്പളം മരണം

ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയത് പള്ളുരുത്തിക്കാരനായ ഒരു ബാലനാണ്. ഭീകരവാദത്തിന്റെ വിഷവിത്ത് എത്ര ആഴത്തില്‍ മുളച്ചുതുടങ്ങി എന്നതിന്റെ തെളിവായിരുന്നു അത്. എതിര്‍ക്കുന്നവരെ, നിങ്ങള്‍ മര്യാദക്ക് ജീവിച്ചുകൊള്ളണമെന്ന് തെരുവില്‍ ഉയര്‍ന്നു കേട്ട തിട്ടൂരം.

നിരന്തരമായ പരിശീലനം, അതാണ് പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ മൂലധനം. ഒരാളെ എങ്ങനെയെല്ലാം അപായപ്പെടുത്താം എന്നതിന് പല വഴികളിലൂടെയുള്ള പരീക്ഷണം. അതിന് ആദ്യം ഇരയാക്കപ്പെടുന്നത് മിണ്ടാപ്രാണികള്‍. പ്രധാന ഇര നായ്ക്കള്‍. രാത്രിയുടെ മറവില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് തെരുവ് നായ്ക്കളുടെ തല പിളര്‍ന്നും കൈകാലുകള്‍ അറുത്ത് മാറ്റിയുമുള്ള ക്രൂരത. ഭയം ജനിപ്പിച്ച്, ഭയം വിതച്ച് ഭാരതത്തിന്റെ ആധിപത്യം കൈപ്പിടിയിലൊതുക്കാം എന്ന ധാരണയോടെ, സ്വര്‍ഗ്ഗത്തിലെ ഹൂറിമാരെയും മോഹിച്ച് ഇറങ്ങിപ്പുറപ്പെട്ടവര്‍. എന്‍ഐഎയുടെ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് ഭീകരരില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. പ്രതിയോഗികളെ അവര്‍ കാറില്‍, ബൈക്കില്‍ ഒക്കെ യാത്ര ചെയ്യുമ്പോള്‍ എങ്ങനെ വധിക്കാം എന്നതിലുള്‍പ്പടെയുള്ള പരിശീലനം നേടിയത് നായ്ക്കളെ വെട്ടിക്കൊന്നാണ്. ഒറ്റക്കുത്തില്‍ ആളുടെ ജീവനെടുക്കാനുള്ള പരിശീലനവുമുണ്ട്.  അര്‍എസ്എസ് നേതാക്കളുടെ പ്രതിമയുണ്ടാക്കി വെട്ടിയുള്ള പരിശീലനവും നല്കും. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന ശത്രു ആര്‍എസ്എസ് ആണെന്നതിന് ഇതിനപ്പുറം സാക്ഷ്യം ആവശ്യമില്ല.

പിഎഫിന്റെ കില്ലര്‍ സ്‌ക്വാഡുകളെക്കുറിച്ച്, പരിശീലന രീതികളെക്കുറിച്ച് ഹത്രാസ് കലാപ ഗൂഢാലോചന കേസിലെ പ്രതികളുടെ മൊഴികളുമുണ്ട്. സിദ്ദീഖ് കാപ്പനൊപ്പം പിടിയിലായ പന്തളം സ്വദേശി അന്‍ഷാദ് ബദറുദീന്‍, വടകര സ്വദേശി ഫിറോസ് ഖാന്‍ എന്നിവരുടെ മൊഴികളെല്ലാം പിഎഫിന്റെ ആക്രമണോത്സുക മനോഭാവത്തിന് തെളിവുകളാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ കില്ലര്‍ സ്‌ക്വാഡുകളെ താനും ഫിറോസും ചേര്‍ന്ന് പരിശീലിപ്പിച്ചിരുന്നു എന്നാണ് ബദറുദ്ദീന്റെ മൊഴി. കത്തിയും വാളും കൈത്തോക്കും ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉപയോഗിക്കേണ്ടത് എങ്ങനെ എന്നതില്‍ പരിശീലനം. തെളിവ് അവശേഷിപ്പിക്കാതെ രക്ഷപ്പെടുന്നത് എങ്ങനെ. പെട്രോള്‍ ബോംബ് ഉള്‍പ്പടെയുള്ള സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കാനും ഉപയോഗിക്കാനുമുള്ള പരിശീലനം ഇതൊക്കെയും ഈ ആത്മഹത്യാ സ്‌ക്വാഡ് അംഗങ്ങള്‍ക്ക് നല്‍കും. ഫിറോസ് ഖാനും സമാനമായ മൊഴിയാണ് നല്‍കിയത്.

ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയത് പള്ളുരുത്തിക്കാരനായ ഒരു ബാലനാണ്. ഭീകരവാദത്തിന്റെ വിഷവിത്ത് എത്ര ആഴത്തില്‍ മുളച്ചുതുടങ്ങി എന്നതിന്റെ തെളിവായിരുന്നു അത്. എതിര്‍ക്കുന്നവരെ, നിങ്ങള്‍ മര്യാദക്ക് ജീവിച്ചുകൊള്ളണമെന്ന് തെരുവില്‍ ഉയര്‍ന്നു കേട്ട തിട്ടൂരം. ഭയം ജനിപ്പിച്ച് നാവടപ്പിക്കുക എന്ന തന്ത്രമാണ് ഇസ്ലാമിസ്റ്റ് ഭീകരര്‍ ഇവിടേയും പയറ്റുന്നത്. അതുകൊണ്ടുതന്നെയാണ് എന്തിനും ഏതിനും പ്രതികരിക്കുന്ന കേരളത്തിലുള്‍പ്പടെയുള്ള സാംസ്‌കാരിക നായകര്‍ ഇസ്ലാമിസ്റ്റ് ഭീകരതയ്ക്ക് നേരെ മൗനം പാലിക്കുന്നത്. ഇസ്ലാം പ്രത്യയശാസ്ത്രത്തിനെതിരെ നില്‍ക്കുന്നവരെന്ന് തോന്നുന്നവരെ ഇല്ലായ്മ ചെയ്യുന്നതിന് മുന്നോടിയായിട്ടുള്ള സൂചന മാത്രമായിരുന്നിരിക്കാം ജോസഫ് മാഷിന്റെ കൈവെട്ട് കേസ്.


ലോകത്താകമാനം ഇസ്ലാമിക ഭീകരവാദം ഭയം സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യക്ക് പുറമെ ഇറാഖ്, അഫ്ഗാനിസ്ഥാന്‍, ഫ്രാന്‍സ്, നൈജീരിയ, യെമന്‍, സിറിയ, സ്വീഡന്‍, അമേരിക്ക തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇസ്ലാമിക ഭീകരവാദം മൂലമുണ്ടായ ആക്രമണങ്ങള്‍ക്കും മരണത്തിനും ഇരകളാണ്. ഐസിസ്, ബോക്കോ ഹറാം, താലിബാന്‍, അല്‍-ഖ്വയ്ദ എന്നീ നാല് ഭീകരവാദ സംഘടനകളാണ് ലോകത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതില്‍ മുമ്പില്‍.

ഇസ്ലാമിക ഭീകരത ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്.  പോപ്പുലര്‍ ഫ്രണ്ട് ആരുടെ പിന്‍ഗാമിയാണ്? താലിബാന്റെ എന്ന് നിസംശയം പറയാം. ഇന്ത്യയിലെ പത്ത് ശതമാനം മുസ്ലിങ്ങള്‍ പിഎഫ്‌ഐക്കൊപ്പം നിന്നാല്‍ ഭൂരിപക്ഷ സമുദായത്തെ കീഴ്‌പ്പെടുത്തി ഇന്ത്യയില്‍ ഇസ്ലാം ഭരണം ഉറപ്പിക്കാം എന്നാണ് അവരുടെ സര്‍ക്കുലര്‍ പ്രചരിപ്പിക്കുന്നത്. ദലിത് സമുദായത്തെ ഒപ്പം നിര്‍ത്തണം എന്നും പറയുന്നു. മറ്റ് ഇസ്ലാമിക രാജ്യങ്ങള്‍ ഈ പ്രക്രിയയ്ക്ക് പിന്തുണ നല്‍കുമെന്നും പറയുന്നുണ്ട്. പാകിസ്ഥാനും തുര്‍ക്കിയും ഒപ്പമുണ്ടെന്നും അവകാശപ്പെടുന്നു. മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ ട്രെയിനിങ് സെന്ററുകള്‍ സ്ഥാപിച്ച് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിക്കണമെന്നും നിര്‍ദേശിക്കുന്നു. (ആലപ്പുഴയില്‍ നന്ദുവെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ എസ്ഡിപിഐക്കാര്‍ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത് പള്ളിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലായിരുന്നു.).

നമുക്ക് മുന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ അരിഞ്ഞുവീഴ്ത്തിയ രണ്‍ജീത് ശ്രീനിവാസുണ്ട്. അദ്ദേഹത്തിന്റെ നിലവിളിയുണ്ട്. ആ പൈശാചിക കൃത്യത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അമ്മ വിനോദിനിയുടെ വാക്കുകളുണ്ട്. 'ഞാന്‍ അമ്പലത്തില്‍ പോയി രണ്‍ജീതിന് വേണ്ടി പുഷ്പാഞ്ജലി നടത്തി തിരിച്ചെത്തി. വീടിന് മുന്നിലെ പടിക്കെട്ട് കയറുന്നതിനിടെയാണ് ആരോ ഗേറ്റ് ചവിട്ടിത്തുറന്ന് അകത്തേയ്ക്ക് കയറുന്ന ശബ്ദം കേട്ടത്. വെട്ടുകത്തിയും വാളും ചുറ്റികയുമൊക്കെയുണ്ടായിരുന്നു അവരുടെ കൈയില്‍. വാതില്‍തള്ളിത്തുറന്ന് അകത്തുകയറി ടീപ്പോയ് ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്തു. ആ ശബ്ദം കേട്ടാണ് രണ്‍ജീത് കിടപ്പുമുറിയില്‍ നിന്നും വെളിയില്‍ വന്നത്. ചുറ്റിക കൊണ്ട് അവന്റെ തലയ്ക്ക് അടിച്ചു വീഴത്തി. ഉടുമുണ്ട് ഉരിഞ്ഞെടുത്ത ശേഷം വെട്ടി. തടയാന്‍ ശ്രമിച്ച എന്നെ തള്ളി താഴെയിട്ടു. എന്റെ മുഖത്ത് കസേര  കൊണ്ട് അമര്‍ത്തിവച്ച്, കത്തിയെടുത്ത് കഴുത്തിന് നേരെ നീട്ടിപ്പിടിച്ചു. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. തള്ളിമാറ്റാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേയ്ക്കും എന്റെ മോനെ ക്രൂരമായി അവര്‍ തലങ്ങു വിലങ്ങും വെട്ടി. തലയിലും കാലിലുമെല്ലാം എത്രയോ വെട്ടേറ്റ് എന്റെ കുഞ്ഞ്...'

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.