login
ഈ ജോര്‍ജ്കുട്ടി ബോംബ് പൊട്ടിക്കുകയാണ്

ഈ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും ആക്ഷേപങ്ങളും ഓരോന്നായി പരിശോധിച്ച്, അതിനോടുള്ള സര്‍ക്കാര്‍-മുഖ്യമന്ത്രി നിലപാടുകള്‍, പ്രതികരണങ്ങള്‍ വിശകലനം ചെയ്യൂ, ജോര്‍ജുകുട്ടിയെ ഓര്‍മിക്കാതെ മുന്നോട്ടുപോകാനാവില്ല.

ണ്ടു ഭാഗങ്ങളിലായി, ബോക്സ് ഓഫീസ് ഹിറ്റായ മലയാള സിനിമ 'ദൃശ്യ'ത്തിലെ മുഖ്യകഥാപാത്രമാണ് ജോര്‍ജ് കുട്ടി. മലയോര ഗ്രാമത്തില്‍ നിന്നുള്ള, വലിയ വിദ്യാഭ്യാസമില്ലാത്ത, ഒരു സാധാരണക്കാരന്‍. സാങ്കേതികവിദ്യയുടെ വളര്‍ച്ച പലതരത്തില്‍ മനുഷ്യമനസുകളെ സ്വാധീനച്ചതിന്റെ, അത് സമൂഹത്തില്‍ വ്യാപിച്ചതിന്റെ ദോഷവശം ജോര്‍ജ്കുട്ടിയുടെ കുടുംബത്തിനേയും ബാധിച്ചു; അങ്ങനെയാണ് ജോര്‍ജുകുട്ടിയുടെ മകളുടെ ആണ്‍ സഹപാഠി മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ അവളുടെ കുളിമുറി ദൃശ്യം രേഖപ്പെടുത്തിയ സംഭവം ദൃശ്യത്തിന്റെ കഥാതന്തുവിലെ വഴിത്തിരിവായത്.

പിന്നെ സംഭവിച്ചതും കഥയുടെ വളര്‍ച്ചയും സങ്കീര്‍ണതകളും സാധാരണക്കാര്‍ക്ക് ചിന്തിക്കാനാവാത്തതാണ്. സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോയി, എന്തും ചെയ്യാന്‍ സന്നദ്ധനായ ജോര്‍ജ്കുട്ടിയുടെ മനസും പ്രവൃത്തിയും ആര്‍ക്കും ഊഹിക്കാനാവാത്തതാണ്. ജോര്‍ജ് കുട്ടിക്കല്ലാതെ മറ്റാര്‍ക്കും ജോര്‍ജ് കുട്ടിയുടെ നീക്കങ്ങളും ചിന്തകളും അറിയില്ല. ചെയ്യുന്നതെല്ലാം ഒരേയൊരു അജണ്ടയിലാണ്; സ്വരക്ഷയും കുടുംബരക്ഷയും.  

അതിന് ആരെയും വിനിയോഗിക്കും, എന്തും ചെയ്യും, പറയേണ്ടത് മാത്രം പുറത്തു പറയും, ചെയ്യുന്നതൊന്നും ആരും അറിയില്ല; ചെയ്യാന്‍ കൂട്ടുനിന്നവരെയൊക്കെ ആവശ്യം കഴിഞ്ഞാല്‍ തള്ളിക്കളയും. ക്രൂരനാകും, ദയാവാനാകും, ദാനശീലനാകും, കടുംപിടുത്തക്കാരനാകും, ചിലപ്പോഴൊക്കെമാത്രം ജോര്‍ജുകുട്ടി ചിരിക്കും. പലപ്പോഴും വലിഞ്ഞുമുറുകിയ മുഖഭാവമായിരിക്കും. ഒന്നിനെയും ആരെയും ജോര്‍ജുകുട്ടി വിശ്വസിക്കില്ല, തനിക്ക് അനുകൂലമായി ഏത് പ്രചാരണം വേണമെങ്കില്‍ നടത്തുകയും ചെയ്യും.

ദൃശ്യം രണ്ടാം ഭാഗത്തില്‍, ജോര്‍ജ് കുട്ടി വീട്ടിലിരുന്ന് കേബിള്‍ ടിവിയും, സിനിമാ തീയറ്ററും അടക്കം സകലതും മൊബൈല്‍ ഫോണില്‍ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന രംഗമുണ്ട്; പ്രേക്ഷകര്‍ കരുതും അയാള്‍ക്ക് കുടുംബത്തോടൊപ്പം കഴിയാനുള്ള വഴിയൊരുക്കിയതാണതെന്ന്. പക്ഷേ, നാടിനെ നിരീക്ഷിക്കുകയായിരുന്നല്ലോ അയാള്‍. രണ്ടാംഭാഗത്തും വിജയിച്ച ജോര്‍ജ് കുട്ടിയുടെ ജീവിത കഥയുടെ മൂന്നാംഭാഗം കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കിടയിലേക്ക്, ഒരു 'ബോംബ് പൊട്ടി'ക്കുമെന്നോ ''ബോംബ് പൊട്ടാന്‍ പോകുന്നു'' എന്നോ പറഞ്ഞാണ് സിനിമ അവസാനിപ്പിച്ചിരുന്നതെങ്കില്‍ എന്തൊക്കെ പ്രേക്ഷകര്‍ ആലോചിച്ചു കൂട്ടിയേനെ.

ഒരു വീടു കാക്കുന്ന ഗൃഹനാഥന് രഹസ്യങ്ങളാകാം, അതില്‍ സുതാര്യത നമുക്ക് ആവശ്യപ്പെടാനാവില്ല. അതുകൊണ്ട് ജോര്‍ജ്കുട്ടി എന്തു ചെയ്യുന്നുവെന്നതില്‍ നമുക്ക് ഉത്കണ്ഠ വേണ്ട. അത് 'റീല്‍ ലൈഫ്' (സിനിമാ ജീവിതം) എന്ന് തിരിച്ചറിഞ്ഞ്, കണ്ട് ആശ്വസിച്ചാല്‍ മതി. പക്ഷേ 'റീയല്‍ ലൈഫ്' (ശരിയായ ജീവിതം) അങ്ങനെയല്ലല്ലോ. അത്, ഒരു ജനതയുടെ സംരക്ഷണവും ഭരണവും ഭരണഘടനാപരമായി പ്രതിജ്ഞ ചെയ്ത് ഏറ്റെടുത്തിട്ടുള്ളവരുടെ കാര്യത്തിലാകുമ്പോള്‍; പറഞ്ഞുവരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ കാര്യമാണ്. സിനിമയിലെ ജോര്‍ജുകുട്ടിയുടെ മനസും പ്രവൃത്തിയുമാണ് മുഖ്യമന്ത്രിയുടെ 'ഭരണസിനിമ'യിലെ 'അഭിനയ പ്രവൃത്തി'കളില്‍ കൂടി ചിലര്‍ക്കെങ്കങ്കിലും ഓര്‍മ വരുന്നത്.

ജീവിതമാകുമ്പോള്‍ തെറ്റുകള്‍ സംഭവിക്കും. ശരി മാത്രം ചെയ്യുന്നവര്‍ അസാധാരണക്കാരായിരിക്കും. ഭരണപരമായി തെറ്റുകള്‍ സംഭവിക്കാം, മുഖ്യമന്ത്രിമാര്‍ക്കും. പക്ഷേ, അത് തിരുത്താതെ, തെറ്റാണെന്ന് സമ്മതിക്കാതെ, കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമായ വിശദീകരണങ്ങള്‍ നല്‍കി, വഴിതിരിച്ചുവിട്ട്, ഒട്ടും സുതാര്യതയല്ലാതെ, 'കഥ' നീട്ടി നീട്ടിക്കൊണ്ടുപോകുന്ന തന്ത്രം വിചിത്ര മനസുകാരുടേതാണ്. ഇവിടെ ആരെ സംരക്ഷിക്കാന്‍ ഇതെല്ലാം എന്നതാണ് ചോദ്യം.

ഒരേയൊരാള്‍ക്കേ ഇവിടെ ഭരണകാര്യങ്ങള്‍ അറിയൂ. ആ ഒറ്റയാള്‍ക്കേ തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ അറിയൂ. പക്ഷേ, ഞാനറിഞ്ഞില്ല, എനിക്കറിയില്ല. എന്നാണ് ചോദ്യങ്ങള്‍ക്ക് ഉത്തരം. ചോദിക്കേണ്ടപോലെ ചോദിക്കാത്തതുകൊണ്ടാവുമോ. അതുമല്ല, ചോദിക്കുന്നവരെ നിശ്ശബ്ദരാക്കുകയാണ് പതിവ്. അത് നിയമപരമായ അവകാശത്തോടെ ചോദിക്കുന്നവരാണെങ്കില്‍ ഈ 'ജോര്‍ജുകുട്ടി' ആ ഏജന്‍സികളെ ചോദ്യം ചെയ്യും. സിനിമയില്‍ ജോര്‍ജുകുട്ടി ചെയ്തപോലെ, മാധ്യമങ്ങളെ വിളിച്ചുകൂട്ടി ഒപ്പം നിര്‍ത്തി നേരിടും. യാത്രാ രേഖകള്‍ കൃത്യമമായുണ്ടാക്കും, തിരുത്തും. അനുകൂലമായ സംഭവങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിക്കും.

ഈ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും ആക്ഷേപങ്ങളും ഓരോന്നായി പരിശോധിച്ച്, അതിനോടുള്ള സര്‍ക്കാര്‍-മുഖ്യമന്ത്രി നിലപാടുകള്‍, പ്രതികരണങ്ങള്‍ വിശകലനം ചെയ്യൂ, ജോര്‍ജുകുട്ടിയെ ഓര്‍മിക്കാതെ മുന്നോട്ടുപോകാനാവില്ല. ജോര്‍ജുകുട്ടി വിനിയോഗിച്ച സാങ്കേതിക സംവിധാനങ്ങളുടെ ഉപയോഗത്തിലും (ദുര്‍) സമാനതയുണ്ട് - ഐടി വകുപ്പ്. ജോര്‍ജ്കുട്ടിയുടെ അധികാര വിനിയോഗമോ വിനിയോഗിപ്പിക്കലോ ഉണ്ട്- പൊലീസ് സ്വാധീനം, ഡിഎന്‍എ ഫലം വരെ തിരുത്തിച്ചു.  

വ്യാജരേഖയുണ്ടാക്കലുണ്ട്; വേളാങ്കണ്ണിയില്‍ പോയ യാത്രാരേഖ പോലെ. മാധ്യമങ്ങളെ ഇഷ്ടത്തിനൊത്ത് വിനിയോഗിക്കുന്നുണ്ട്-സിനിമയില്‍ ജോര്‍ജുകുട്ടിയുടെ തിരക്കഥ നിര്‍മാണം, പുസ്തക  പ്രസിദ്ധീകരണം. ഇങ്ങനെ ഓരോന്നോരോന്ന് നോക്കിയാല്‍ സമാനതകളേറെയാണ്, ഇപ്പോഴത്തെ കേരള സാമൂഹ്യ-രാഷ്ട്രീയ-ഭരണ സംഭവ ഗതികളില്‍.

സ്വര്‍ണക്കടത്തു കേസില്‍ ഉള്‍പ്പെടെ നടക്കുന്ന ഓരോരോ സര്‍ക്കാര്‍ പ്രേരിത പ്രവര്‍ത്തനങ്ങളും ഒരാള്‍ ഒറ്റയ്ക്ക് ആസൂത്രണം ചെയ്യുന്നതാണ്. ഒപ്പം ആരെയും കൂട്ടിയിട്ടില്ല, അകറ്റിനിര്‍ത്തിയിട്ടുണ്ട്. ആരും അറിയാത്ത ഇടപാടുകള്‍ ധാരാളം നടന്നിട്ടുമുണ്ട്. ജോര്‍ജ് കുട്ടി ചെയ്ത 'കൊന്നു കുഴിച്ചുമൂടല്‍' നടന്നതായി ഉള്ളവരെ ആരോപണമുയര്‍ന്നിട്ടില്ലെന്നു മാത്രം. സത്യത്തെ, വാസ്തവത്തെ ഇല്ലാതാക്കിയെന്ന അര്‍ത്ഥത്തിലാണെങ്കില്‍ അതും പലവട്ടം സംഭവിച്ചു കഴിഞ്ഞു.

ദൃശ്യം രണ്ടാം ഭാഗത്തിലൂടെ ജോര്‍ജുകുട്ടി (സംവിധായകനും) വിജയലക്ഷ്യം കണ്ടെങ്കിലും ഇപ്പോള്‍, രണ്ടാമൂഴം പ്രതീക്ഷിച്ച സംവിധാനം ചെയ്യുന്ന തിരക്കഥയ്ക്ക് വിജയപ്രതീക്ഷ അതിവേഗം ഇല്ലാതാകുകയാണ്. അതുകൊണ്ടുതന്നെയാണ് 'കഥ'യുടെ പരിണാമഗുപ്തി കളഞ്ഞുകൊണ്ട് 'ഒരു ബോംബ് പൊട്ടുന്ന' കാര്യം ഈ 'ജോര്‍ജ്കുട്ടി' പറഞ്ഞത്. അതും ഒരു വിചിത്ര മനശാസ്ത്രമാണ്.  

പരാജയഭീതിയാണെന്ന് തോന്നാം, അങ്ങനെ വ്യാഖ്യാനിക്കാം. എന്നാല്‍ വിജയത്തിനുള്ള ഒരു തന്ത്രം കൂടിയാണത്. രണ്ടുമൂന്ന് തരത്തില്‍ കാണണം അതിനെ-ഒന്ന്: ആഘാതം ലഘൂകരിക്കാനുള്ള ശ്രമം. രണ്ട്: പ്രതിരോധിക്കാന്‍ പരിശ്രമം, മൂന്ന്: എതിരാളികളുടെ ശ്രദ്ധ അതില്‍ മാത്രം കേന്ദ്രീകരിക്കാനുള്ള ലക്ഷ്യം. (അത് മാജിക്ക്കാരുടെ തന്ത്രം കൂടിയാണ്). പക്ഷേ ദൃശ്യം മൂന്നാംഭാഗമോ നാലാംഭാഗമോ വന്നാലും വെള്ളിത്തിരയില്‍ നിന്നിറങ്ങിവന്ന് ജോര്‍ജ്കുട്ടി സമൂഹത്തെ ഒന്നും ചെയ്യാന്‍ പോകുന്നില്ല. റിയല്‍ ലൈഫില്‍ അങ്ങനെയല്ല, ഒരു വീടുപോലുമല്ല, സംസ്ഥാനമാണ് ഏല്‍പ്പിച്ചു കൊടുക്കാന്‍ ചോദിക്കുന്നത്.

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.