login
കമ്മീഷന്‍ മുതലാളി

. ഇഡിയെ തടയുക, കസ്റ്റംസിനെ തെറി വിളിക്കുക, സിബിഐ വന്നാല്‍ നെഞ്ചും തല്ലി വീഴുക, എന്‍ഐഎയെ കാണുമ്പോള്‍ സെക്രട്ടറിയേറ്റിന് തന്നെ തീ കൊടുക്കുക തുടങ്ങി കലാപരിപാടികള്‍ നിരവധിയുണ്ട് മുതലാളിയുടെ കയ്യില്‍

വരികളില്‍ നിറഞ്ഞ്

ഞ്ചാണ്ട് മുമ്പ് കിട്ടിയ വോട്ടധികാരത്തിന്റെ ബലത്തില്‍ കേരളത്തെയാകെ കൊള്ളത്താവളമാക്കിക്കളയാമെന്ന് മോഹിച്ചിറങ്ങിയ ഒരു സര്‍ക്കാരിന്റെ നിലവിളിയൊച്ചയാണ് ഇപ്പോള്‍ മുഴങ്ങുന്നത്. ജോസ്പ്രകാശ് മാത്രമല്ല പുള്ളിക്കാരന്‍ പോറ്റി വളര്‍ത്തുന്ന മുതലക്കുഞ്ഞുങ്ങള്‍ വരെ നിലവിളിച്ചുപോകും. അമ്മാതിരി പൂട്ടാണ് കേന്ദ്രഏജന്‍സികള്‍ പൂട്ടുന്നത്. ബാലാവകാശ കമ്മീഷന്‍ മുതല്‍ ജുഡീഷ്യല്‍ കമ്മീഷന്‍ വരെ സകലമാന കമ്മീഷനുകളെയും രംഗത്തിറക്കിയാണ് കമ്മീഷന്‍ മുതലാളിയുടെ പ്രതിരോധം. ഇഡിയെ തടയുക, കസ്റ്റംസിനെ തെറി വിളിക്കുക, സിബിഐ വന്നാല്‍ നെഞ്ചും തല്ലി വീഴുക, എന്‍ഐഎയെ കാണുമ്പോള്‍ സെക്രട്ടറിയേറ്റിന് തന്നെ തീ കൊടുക്കുക തുടങ്ങി കലാപരിപാടികള്‍ നിരവധിയുണ്ട് മുതലാളിയുടെ കയ്യില്‍. ധനമന്ത്രി ചെമ്പന്‍കുഞ്ഞ് 'എന്റെ വള്ളം, എന്റെ വല' എന്ന് മുറവിളി കൂട്ടി കടാപ്പുറത്ത് നടപ്പാണ്. പിന്നാലെ ആരൊക്കെ കുടുങ്ങുമെന്ന് കാണാന്‍ പോകുന്നേ ഉള്ളൂ.

അഞ്ചാണ്ട് കൊണ്ട് മുക്കിയതിലൊരു പങ്ക് കൊണ്ട് സര്‍വേ നടത്തിപ്പാണ് ഇപ്പോഴത്തെ മറ്റൊരു കലാപരിപാടി. മുന്നോട്ട്, പിന്നോട്ട്, മേലോട്ട് തുടങ്ങിയ സ്‌പോണ്‍സേര്‍ഡ് തട്ടിക്കൂട്ടുകള്‍ക്കുപുറമേയാണ് സര്‍ക്കാര്‍ വിലാസം പരസ്യപ്പലകകള്‍ ചാനല്‍ മോന്തായങ്ങളില്‍ ഇടം പിടിച്ചത്. ഇപ്പോള്‍ സകലമാന പത്ര-ദൃശ്യമാധ്യമങ്ങളുടെയും മോന്തായം ചുമന്നിട്ടാണ്. ഉറപ്പാണ്  പോലും. നാല് തവണ തലങ്ങും വിലങ്ങും അവര്‍ പറഞ്ഞാല്‍ തുടര്‍ഭരണം വരുമെന്നാണ് മുതലാളിയുടെ ധാരണ.  

ഒന്നാം വട്ടം  കണ്ടപ്പോള്‍ തന്നെ നാട്ടുകാര്‍ക്ക് മതിയായതാണ്. ഓണം, വിഷു, റംസാന്‍, ക്രിസ്തുമസ്, ഉത്സവങ്ങള്‍, പെരുന്നാളുകള്‍ തുടങ്ങി മലയാളിയുടെ സകലമാന സന്തോഷങ്ങളും കാറ്റില്‍ പറത്തിയ മുതലാണ്. ആരായാലും കൈകൂപ്പി തൊഴുതുപോകും. കടുംവെട്ടാണെന്നാണ് പുറമേ പാര്‍ട്ടിക്കാര്‍ പറയുന്നത്. സാനിറ്റൈസറുമായി നില്‍ക്കുന്ന പെണ്‍കുട്ടി മുതല്‍ സെല്‍ഫിയെടുക്കാന്‍ ചെല്ലുന്ന ആണ്‍കുട്ടി വരെയുള്ളവരോട് ആള്‍ റഫ് ആന്‍ഡ് ടഫ് ആണ്. ചിരിച്ചു കാണണമെങ്കില്‍ ശ്രീരാമകൃഷ്ണനെയോ സ്വപ്‌നയെയോ കാണണം. നിറഞ്ഞ ചിരിയാണ് പിന്നെ.  

ലോകകേരളസഭ മുതല്‍ അസന്‍ഡ് കേരളയും ആഭാസ കേരളയുമൊക്കെയായി സംഗതി തിമിര്‍ക്കുകയായിരുന്നു. അങ്ങ് അറബിനാട്ടില്‍ നിന്നാണ് സ്വര്‍ണത്തുടിപ്പുള്ള സ്വപ്‌നപദ്ധതികളൊക്കെ വന്നത്. ഈന്തപ്പഴവും അണ്ടിപ്പരിപ്പും ഡോളറുമെല്ലാം നിര്‍ബാധം വരികയും പോവുകയും ചെയ്തു. ആര് ചോദിച്ചാലും പാറേപ്പള്ളി ധ്യാനത്തിന് പോയിരിക്കുകയായിരുന്നെന്ന് പറഞ്ഞാല്‍ മതിയെന്നാണ് മുതലാളി ധരിച്ചത്. പത്രക്കാരോടൊക്കെ 'എനക്കറിയില്ല, എനക്കറിയില്ല' എന്ന പതിവ് വായ്ത്താരിയില്‍ കാലം കഴിച്ചു. പിന്നേം ചൊറിഞ്ഞാല്‍ 'കടക്ക് പുറത്ത്, നില മറന്നേക്കരുത്' എന്ന് മുഖം ചുമപ്പിക്കും.  

പക്ഷേ ഇപ്പോള്‍ സംഗതി അവിടെങ്ങും നില്‍ക്കുന്ന മട്ടല്ല. എന്‍ഐഎ അടക്കമുള്ള സകലമാന കേന്ദ്രഏജന്‍സികളെയും മുതലാളി കത്തെഴുതി ക്ഷണിച്ചു. ക്ഷണിച്ചില്ലെങ്കിലും അവരിങ്ങ് വരുമായിരുന്നുവെന്ന് മുതലാളിക്കിപ്പോള്‍ പിടി കിട്ടിയിട്ടുണ്ട്. യോഹന്നാന്‍ ബിഷപ്പ് മുതല്‍ കമ്മ്യൂണിസ്റ്റ് ബിഷപ്പ് വരെയുള്ള സകലമാന കാട്ടുകള്ളന്മാര്‍ക്കുമുള്ള പൂട്ട് പണ്ടേ പണിഞ്ഞതാണ് മോദി. അത് വരും. അതിനിപ്പം കമ്മ്യൂണിസ്റ്റെന്നോ കോണ്‍ഗ്രസെന്നോ ബിജെപിയെന്നോ പള്ളിയെന്നോ അമ്പലമെന്നോ ഉള്ള ഭേദമൊന്നുമില്ല. അധികാരവും രാഷ്ട്രീയവും മതവും എല്ലാം കക്കാനുള്ളതാണെന്ന ധരിച്ച് കുടുംബം വളര്‍ത്താനിറങ്ങിയവരൊക്കെ പെടും.  

ഇഡിയും കസ്റ്റംസും സിബിഐയും എന്‍ഐഎയും എല്ലാം കൂടി സെക്രട്ടറിയേറ്റ് വളപ്പിലും ക്ലിഫ് ഹൗസിലുമൊക്കെ കറങ്ങാന്‍ തുടങ്ങിയപ്പോഴാണ് മുതലാളി  വിജിലന്‍സിനെ ഇറക്കി സമാന്തര അന്വേഷണം കളിച്ചത്. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ കുടുങ്ങിയപ്പോള്‍ ബാലാവകാശ കമ്മീഷനായിരുന്നു ശരണം. എന്‍ഐഎ സെക്രട്ടറിയേറ്റിലെത്തുന്നു എന്ന് കേട്ടപ്പോള്‍ ഷിബുസ്വാമിയുടെ ഹോംസ്റ്റേ കത്തിക്കല്‍ തന്ത്രമായിരുന്നു ഉപായം. അത്രയുമൊക്കെ ആകുമ്പോള്‍ ഏജന്‍സികള്‍ മടങ്ങിക്കോളുമെന്ന് പാവം മുതലാളി ധരിച്ചു. അന്വേഷിക്കാന്‍ വന്നവര്‍ അന്വേഷിച്ചു. ചോദ്യം ചെയ്യേണ്ടവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പേടിച്ച് മുള്ളി ആശുപത്രിക്കിടക്കയില്‍ പോയവരെ അവിടെപ്പോയി ചോദ്യം ചെയ്തു. നിഗമനങ്ങള്‍, അന്വേഷണങ്ങള്‍...

ഒരു മാസം ഏജന്‍സികളെ കാണാതായപ്പോള്‍ മുതലാളി പിന്നെയും നെഗളിക്കാന്‍ തുടങ്ങി. ഗുണ്ടാപ്പട ഒപ്പം നിന്ന് വെല്ലുവിളിക്കാനിറങ്ങി. എവിടെപ്പോയി അന്വേഷണം എന്നായിരുന്നു ചോദ്യം. കാണാനില്ലല്ലോ, പ്രഹസനമായിരുന്നില്ലേ തുടങ്ങി പരിഹാസം പലവിധം. ആരും എങ്ങും പോയില്ലെന്ന് ഇപ്പോള്‍ മുതലാളിക്കറിയാം. കിഫ്ബിയുമായി ഐസക്ക് ഇറങ്ങിയ അന്ന് കുമ്മനം പറഞ്ഞതാണ് പക്കാ ഫ്രാഡ് ഏര്‍പ്പാടാണിതെന്ന്. ഒരു സര്‍ക്കാര്‍ ജീവനോടെ ഇരിക്കുമ്പോള്‍ സമാന്തര സാമ്പത്തിക സംവിധാനം ഏര്‍പ്പെടുത്തുക എന്ന ഉഡായിപ്പാണ് ഐസക്ക് നടപ്പാക്കാനിറങ്ങിയത്. പ്രതീക്ഷിച്ചതുപോലെ പിടി വീണു. പിന്നേം മുതലാളി നിലവിളിയായി. വികസനം തടയുന്നുവത്രെ. കേന്ദ്രഏജന്‍സികളെന്തിന് എന്നായി ചോദ്യം. രാജ്യത്ത് കുറ്റകൃത്യം നടന്നാല്‍ പിന്നെ യുഎന്‍ ഏജന്‍സിയാണോ അന്വേഷിക്കേണ്ടതെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മറുപടിയില്‍ എല്ലാമുണ്ട്.  

തെരഞ്ഞെടുപ്പ് വരും പോകും. അന്വേഷണം അതിന്റെ വഴിക്ക് നടക്കും. ഇത് പഴയകാലത്തെ അടുക്കളവിലാസം ഭരണത്തിന്റെ കാലമല്ല. രാജ്യത്തെ സാമ്പത്തികസ്വാതന്ത്ര്യത്തിലേക്ക് നയിക്കാന്‍ പ്രതിജ്ഞ എടുത്തിറങ്ങിയ ഒരു സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. സ്വയംപര്യാപ്തരാഷ്ട്രമാണ് യാഥാര്‍ത്ഥ്യമാകുന്നത്. കേന്ദ്രത്തിന്റെ കിറ്റ് വാങ്ങി കേരളത്തിന് നല്‍കാന്‍ ഇടനിലക്കാര്‍ വേണ്ട എന്ന് സാരം. അതുകൊണ്ടാണ് നല്‍കാനുള്ളതെല്ലാം കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കിയത്. അതിനിടയില്‍ പേര് മാറ്റിയും വകമാറ്റിയും അടിച്ചുമാറ്റുന്നതിനെല്ലാം പിടി വീഴും. ലൈഫ് മുതല്‍ കിഫ്ബി വരെ തട്ടിപ്പ് കമ്പനികളെല്ലാം നിരീക്ഷണത്തിലായിട്ട് കാലം കുറേയായി. മുതലാളിക്ക് കമ്മീഷനോട് വല്ലാത്ത പ്രിയമാണെന്ന് അടുപ്പമുള്ളവര്‍ പോലും ഇപ്പോള്‍ പറയുന്നു. അപ്പോള്‍ പിന്നെ ഒരു ജുഡീഷ്യല്‍ കമ്മീഷനെങ്കിലും ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പ് വരെ എന്ത് പറയുമെന്നൊരു പ്രശ്‌നമുണ്ട്.പക്ഷേ മുതലാളി, ഒരു പ്രശ്‌നമുണ്ടല്ലോ. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും മുതലാളി ജയിച്ചാലും ഇല്ലെങ്കിലും ഈ ഏജന്‍സികള്‍ ഇവിടെ കാണുമല്ലോ. ഇതിനെല്ലാം ഒരു ക്ലൈമാക്‌സ് വേണ്ടേ? തോറ്റുപോയാല്‍ പിന്നെ ഏത് കമ്മീഷനെ മുതലാളി ഇറക്കുമെന്ന് അറിയാന്‍ ജനം കട്ട വെയ്റ്റിങിലാണ്.

  comment

  LATEST NEWS


  പണം കണ്ടാണ് ഇതു ചെയ്തതെങ്കില്‍ നിങ്ങളേക്കാള്‍ മാന്യത തെരുവില്‍ ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവര്‍ക്കുണ്ട്;ഏഷ്യാനെറ്റ്ന്യൂസിനോട് യുവമോര്‍ച്ച


  ബിജെപിക്കും യുഡിഎഫിനും എതിരായി കള്ളക്കഥകള്‍ ഉണ്ടാക്കുക; ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുടെ നിര്‍ദേശം; സിന്ധുവിന്റെ ഇ-മെയ്ല്‍; പുറത്തുവിട്ട് സുരേന്ദ്രന്‍


  മരണത്തെ പുഞ്ചിരിയോടെ പുണര്‍ന്ന യുവ സാഹസികന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം; നന്ദു മഹാദേവയെ അനുസ്മരിച്ച് കുമ്മനം


  ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് അടുത്താഴ്ച പുറത്തിറങ്ങും; ആദ്യഘട്ടം വിതരണം ചെയ്യുന്നത് 10,000 ഡോസ്, രോഗികളിലെ ഓക്‌സിജന്‍ ക്ഷമത കൂട്ടുമെന്ന് പഠനം


  പൊതിച്ചോറെന്ന പേരില്‍ കഞ്ചാവ്; കോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ കഞ്ചാവ് കടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍ (വീഡിയോ)


  രാജ്യത്തിന് ആശ്വാസമായി കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്; മരണസംഖ്യയും കുറയുന്നു


  ആരോഗ്യകേരളത്തിന് വീണ്ടും അപമാനം; മലപ്പുറത്ത് കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; അറ്റന്‍ഡര്‍ അറസ്റ്റില്‍


  അറബിക്കടലിലെ ന്യൂനമര്‍ദ്ദം ടൗട്ടെ ചുഴലിക്കാറ്റായി, 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കും; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.