×
login
ആവലാതി മാറാത്ത ആനവണ്ടി

ഇത്തവണ ശമ്പളത്തിനായി 65 കോടി രൂപയാണ് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടത്. എന്നാല്‍, 30 കോടി മാത്രമേ നല്കാന്‍ കഴിയൂ എന്നായിരുന്നു ധനവകുപ്പിന്റെ മറുപടി. ആകെ വേണ്ടിവരുന്നത് 82 കോടി രൂപയാണ്. വായ്പ തരപ്പെടുത്തി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവും മാനേജ്‌മെന്റ് തുടരുകയാണ്. തിരിച്ചുകിട്ടുമെന്ന ഉറപ്പുണ്ടെങ്കിലല്ലെ വായ്പ നല്കുന്ന കാര്യം ആലോചിക്കൂ. ഈസ്റ്ററിനും വിഷുവിനും ജീവനക്കാരെ പട്ടിണിക്കിട്ടവരാണിവര്‍.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്കുന്നതു സംബന്ധിച്ച് മാനേജ്‌മെന്റ് തീരുമാനമെടുക്കട്ടെ എന്ന നിലപാടാണു ഏറ്റവും ഒടുവില്‍ മന്ത്രിക്ക് പറയേണ്ടിവന്നത്. ചര്‍ച്ചയിലെ തീരുമാന പ്രകാരം 10 ന് തന്നെ ശമ്പളം വിതരണം ചെയ്യുമോ എന്നതില്‍ ഉറപ്പു നല്കാതെ മന്ത്രി ആന്റണി രാജു പിന്‍മാറി. ഇതോടെ ശമ്പളവിതരണം കഴിഞ്ഞ മാസത്തേതുപോലെ ആഴ്ചകള്‍ വൈകുമെന്നാണു ജീവനക്കാരുടെ ഭീതി.

ഇത്തവണ ശമ്പളത്തിനായി 65 കോടി രൂപയാണ് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടത്. എന്നാല്‍, 30 കോടി മാത്രമേ നല്കാന്‍ കഴിയൂ എന്നായിരുന്നു ധനവകുപ്പിന്റെ മറുപടി. ആകെ വേണ്ടിവരുന്നത് 82 കോടി രൂപയാണ്. വായ്പ തരപ്പെടുത്തി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവും മാനേജ്‌മെന്റ് തുടരുകയാണ്. തിരിച്ചുകിട്ടുമെന്ന ഉറപ്പുണ്ടെങ്കിലല്ലെ വായ്പ നല്കുന്ന കാര്യം ആലോചിക്കൂ. ഈസ്റ്ററിനും വിഷുവിനും ജീവനക്കാരെ പട്ടിണിക്കിട്ടവരാണിവര്‍.

ഏപ്രിലിലെ ശമ്പളം 21നോട് അടുപ്പിച്ചു മാത്രമേ നല്കാന്‍ കഴിയൂ എന്നായിരുന്നു മാനേജ്‌മെന്റിന്റെ ആദ്യ നിലപാട്. ഇതിനെതിരെ ചില യൂണിയനുകള്‍ പണിമുടക്കിലേക്കു നീങ്ങിയതോടെയാണ് മന്ത്രി ആന്റണി രാജു ഇടപെട്ടതും 10ന് ശമ്പളം നല്കാന്‍ നിര്‍ദേശിച്ചതും. ഉറപ്പു നല്കിയിട്ടും യൂണിയനുകള്‍ പണിമുടക്കിയതോടെ മന്ത്രി വിഷയത്തില്‍ നിന്നു പിന്മാറിയെന്നാണു സൂചന. പണിമുടക്ക് ആരംഭിക്കുന്നതിനു മുന്‍പേ സര്‍വീസ് മുടക്കിയ ജീവനക്കാര്‍ക്കെതിരെ മാനേജ്‌മെന്റ് കടുത്ത നടപടികള്‍ എടുക്കുമെന്നും പറയപ്പെടുന്നു. ആറിന് ജീവനക്കാര്‍ പണിമുടക്കി. പണിമുടക്കിയവര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സിഐടിയു പണിമുടക്കിനില്ലെന്ന് പ്രഖ്യാപിച്ചതാണ്. എന്നാല്‍ മഹാഭൂരിപക്ഷവും പണിമുടക്കില്‍ അണിനിരന്നു.

ഒരു ദിവസത്തെ പണിമുടക്ക് കെഎസ്ആര്‍ടിസിയുടെ മൂന്നു ദിവസത്തെ വരുമാനത്തെ ബാധിച്ചു. ''എന്റെ അഭ്യര്‍ഥന വിശ്വാസത്തില്‍ എടുക്കാതെയാണ് അവര്‍ പണിമുടക്കിയത്. സര്‍ക്കാര്‍ നല്കിയ ഉറപ്പു പോലും ജീവനക്കാര്‍ പരിഗണിച്ചില്ല. ഇനി എന്തു വേണമെന്നു മാനേജ്‌മെന്റ് തീരുമാനിക്കട്ടെ.'' എന്നായി മന്ത്രിയുടെ നിലപാട്. ആരോപണങ്ങളും ആവലാതികളും മാറാത്ത സ്ഥാപനമായി കെഎസ്ആര്‍ടിസി മാറിയത് അടുത്ത കാലത്താണ്.

തിരുവിതാംകൂറിലെ അവസാനത്തെ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ആണ് ആര്‍ടിസി സ്ഥാപിച്ചത്. രാജ്യത്തിന്റെ ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റുകയായിരുന്നു സ്ഥാപിത ലക്ഷ്യം. ലണ്ടന്‍ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് ബോര്‍ഡിന്റെ അസിസ്റ്റന്റ് ഓപറേറ്റിങ്ങ് സൂപ്രണ്ടന്റ് ആയിരുന്ന ഇ.ജി. സാള്‍ട്ടര്‍ 1937 സെപ്തംബര്‍ 20നു ഗതാഗതവകുപ്പിന്റെ സൂപ്രണ്ടന്റ് ആയി അവരോധിക്കപ്പെട്ടു. തിരുവനന്തപുരം, കന്യാകുമാരി, പാലക്കാട് കോയമ്പത്തൂര്‍ തുടങ്ങിയ പ്രധാന അന്തര്‍ സംസ്ഥാന പാതകള്‍ ദേശസാത്കരിച്ചതോടെ കെഎസ്ആര്‍ടിസി. വളര്‍ന്നു.

ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത, കോമറ്റ് ഷാസിയില്‍ പെര്‍കിന്‍സ് ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച 60 ബസ്സുകളായിരുന്നു ആദ്യത്തെ ശ്രേണി. സാള്‍ട്ടറുടെ മേല്‍നോട്ടത്തില്‍ തിരുവിതാംകൂര്‍ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റ് ജീവനക്കാര്‍ തന്നെയായിരുന്നു ബസുകളുടെ ബോഡി നിര്‍മ്മിച്ചത്. തിരുവനന്തപുരം കന്യാകുമാരി പാത ദേശസാത്കരിച്ചതിനാല്‍ സ്വകാര്യ ഗതാഗത സ്ഥാപനങ്ങളില്‍ നിന്ന് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുള്ളവര്‍ക്ക് കെഎസ്ആര്‍ടിസിയില്‍ അന്ന് നിയമനത്തിന് മുന്‍ഗണന നല്കി. ജീവനക്കാരെ തെരഞ്ഞെടുത്ത രീതി ഇന്നും കെഎസ്ആര്‍ടിസി പിന്തുടരുന്നു. നൂറോളം ജീവനക്കാരെ ഇന്‍സ്‌പെക്ടര്‍മാരും കണ്ടക്ടര്‍മാരുമായി നിയമിച്ചുകൊണ്ടാണ് ഗതാഗത വകുപ്പ് ആരംഭിച്ചത്.


സംസ്ഥാന മോട്ടോര്‍ സര്‍വ്വീസ് ശ്രീചിത്തിര തിരുന്നാള്‍ മഹാരാജാവ് 1938, ഫെബ്രുവരി 20ന് ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ ആശയമായിരുന്നു സര്‍ക്കാര്‍ വകയിലെ ബസ് സര്‍വീസ്. മഹാരാജാവും ബന്ധുജനങ്ങളുമായിരുന്നു ഉദ്ഘാടനയാത്രയിലെ യാത്രക്കാര്‍. സാള്‍ട്ടര്‍ തന്നെയായിരുന്നു ആദ്യയാത്രയിലെ െ്രെഡവര്‍. ഈ ബസും മറ്റ് 33 ബസുകളും കവടിയാര്‍ നഗരത്തിലൂടെ ഘോഷയാത്രയായി ഓടിയത് അന്ന് ആകര്‍ഷകമായ കാഴ്ചയായിരുന്നു.

റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നിയമം 1950ല്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് കേരള സര്‍ക്കാര്‍ 1965ല്‍ കെഎസ്ആര്‍ടിസി നിയമങ്ങള്‍ (സെക്ഷന്‍ 44) നിര്‍മ്മിച്ചു. ഈ വകുപ്പ് 1965 ഏപ്രില്‍ ഒന്നിന് ഒരു സ്വയംഭരണ സ്ഥാപനമാക്കി. കേരള സര്‍ക്കാരിന്റെ വിജ്ഞാപന പ്രകാരം കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ 1965 മാര്‍ച്ച് 15നു സ്ഥാപിതമായി. കേന്ദ്രസര്‍ക്കാരിന്റെ ജനറം പദ്ധതിയില്‍ കേരളത്തിനു ലഭിച്ച എസി വോള്‍വോ ബസ് ഉള്‍പ്പെടെ കെഎസ്ആര്‍ടിസിക്ക് അശോക് ലെയ്‌ലാന്‍ഡ്, ടാറ്റാ മോട്ടോര്‍സ്, ഐഷര്‍, വോള്‍വോ, സ്‌കാനിയ എന്നീ സ്ഥാപനങ്ങളുടെ ബസുകളും ഉണ്ട്.

ഹ്രസ്യദൂര സര്‍വ്വീസുകള്‍ മുതല്‍ ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ വരെ കെഎസ്ആര്‍ടിസി നടത്തുന്നു. സൂപ്പര്‍ ക്ലാസ്സ് ബസ്സുകളുടെ പെര്‍മിറ്റ് കാലാവധി കഴിയുമ്പോള്‍ അവ ഓര്‍ഡിനറി സര്‍വ്വീസുകള്‍ക്ക് വേണ്ടി തയ്യാറാക്കുന്നു. ഫീഡര്‍ സര്‍വ്വീസുകള്‍ ഓര്‍ഡിനറിയില്‍പ്പെടുന്നു.

ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് ഉപയോഗിക്കുന്നതാണ് ഫാസ്റ്റ് പാസ്സഞ്ചര്‍. ഓര്‍ഡിനറിയെ അപേക്ഷിച്ച് ഇവ നിര്‍ത്തുന്ന സ്ഥലങ്ങള്‍ കുറവാണ്. ലിമിറ്റഡ് സ്‌റ്റോപ്, ലോ ഫ്‌ളോര്‍, ടൗണ്‍ ടു ടൗണ്‍ ബസ്സുകള്‍ ഫാസ്റ്റ് പാസ്സഞ്ചറുകളില്‍പ്പെടുന്നു. ഓര്‍ഡിനറിയേക്കാള്‍ കൂടുതലാണ് ചാര്‍ജ്.

വളരെ കൂടിയ ദൂരത്തേക്ക് സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളാണിവ. അതിവേഗം നിഷ്‌കര്‍ച്ചിട്ടുള്ള ഈ ബസ്സുകള്‍ ഏറ്റവും പ്രധാന സ്ഥലങ്ങളിലാണ് നിര്‍ത്തുക. ശീതീകരണ സംവിധാനമുള്ള ലോഫ്‌ളോര്‍, സന്ദേശവാഹിനി ഇവയൊക്കെ സൂപ്പര്‍ ഫാസ്റ്റുകളാണ്. ഉയര്‍ന്ന യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനുകളേക്കാള്‍ വേഗത്തില്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുദ്ദേശിച്ചു തുടങ്ങിയതാണിവ. മിന്നല്‍ സര്‍വ്വീസ്, സില്‍വര്‍ ലൈന്‍ ജെറ്റ് സര്‍വീസുകളുടെ പരിഷ്‌കരിച്ച പതിപ്പാണ്.

പച്ചനിറമുള്ള സൂപ്പര്‍ ക്ലാസ്സ് ബസ്സുകളാണിത്. ഇടയ്ക്ക് നിര്‍ത്തിവച്ചിരുന്നെങ്കിലും പുനരാരംഭിച്ചു.അന്‍പതോളം ബസ്സുകള്‍ ഈ സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. കൂടാതെ ഗരുഡ, ഗരുഡ മഹാരാജ, വെസ്റ്റിബ്യൂള്‍ എന്നീ പേരുകളുള്ള ബസുകളും സര്‍വ്വീസിലുണ്ട്. ഏറ്റവും പുതുതാണ് സ്വിഫ്റ്റ്.

ഇതില്‍ 2124 ബസ്സുകള്‍ (45.15%) ഏഴ് വര്‍ഷത്തിനു മുകളില്‍ കാലാവധിയെത്തിയവയാണ്. 366 ബസ്സുകള്‍ (7.78%) 10 വര്‍ഷത്തിനു മുകളില്‍ പ്രായം ഉള്ളവയാണ്. ഇവയെ സേവനത്തില്‍ നിന്നും നീക്കം ചെയ്തുകൊണ്ടിരിക്കുന്നു. കോടതികളില്‍ നിന്നും നിരന്തരം പഴി കേള്‍ക്കാന്‍ വിധിക്കപ്പെട്ടതാണ് ആനവണ്ടി. ഗുജറാത്തിലെ ഭരണ പരിഷ്‌കാരങ്ങള്‍ പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഹമ്മദാബാദിലേക്ക് പറന്നതുപോലെ ഒരു സംഘം യുപിയിലേക്ക് പറക്കേണ്ടിവരുമോ? കേരളത്തിനേക്കാള്‍ മികച്ച പ്രകടമാണ് യുപിയില്‍ ഗതാഗതമേഖല നടത്തുന്നതെന്നാണ് വാര്‍ത്ത. ചെലവ് ചുരുക്കുക എന്നതാണ് യുപിയിലെ ഗതാഗത മേഖല സൃഷ്ടിച്ച നേട്ടം. ഇവിടെ എങ്ങനെ ചെലവ് കൂട്ടാം എന്നതാണ് ചിന്ത. എന്തായാലും ഗതാഗത സെക്രട്ടറിയും കെഎസ്ആര്‍ടിസി എംഡിയും ഉടന്‍പറക്കട്ടെ ലഖ്‌നൗവിലേക്ക്.

  comment

  LATEST NEWS


  ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


  എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


  ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും


  നൈജീരിയയില്‍ തടവിലായിരുന്ന കപ്പല്‍ ജീവനക്കാരായ മലയാളികള്‍ തിരിച്ചെത്തി; തിരികെ എത്തിയത് മൂന്നു ലയാളികള്‍ അടക്കം പതിനാറംഗ സംഘം


  കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കണം; വിദ്യയ്‌ക്കെതിരായ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ നടപടി കൈക്കൊള്ളും


  തലൈവർ 170; 32 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് രജനികാന്തും അമിതാബ് ബച്ചനും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.