×
login
ഇടതു-ജിഹാദി മനസ്സിന്റെ അന്തര്‍ധാര

ഈ സിദ്ധിയുടെ പിന്നാമ്പുറത്തൊരു ഇടതു-ജിഹാദി മനസ്സ് ഒളിച്ചിരിപ്പുണ്ട്. ചില പ്രത്യേക നിമിഷങ്ങളില്‍ മാളത്തില്‍ നിന്നത് തലപൊക്കും. യുവകമ്മ്യൂണിസ്റ്റുകളും യുവ ആദര്‍ശ കോണ്‍ഗ്രസുകാരും ഈ മത്സരത്തിലുണ്ട്. തങ്ങളും മോശക്കാരല്ലെന്നു തെളിയിക്കാന്‍ മറ്റു പല രാഷ്ട്രീയക്കാരും സിനിമക്കാരും ഇക്കാര്യത്തില്‍ പെടാപ്പാടു പെടുകയാണ്.

പൂര്‍വ്വസൂരികളുടെ കര്‍മഫലമോ ദേശത്തിന്റെ സുകൃതഫലമോ എന്തെന്നറിയില്ല, മറ്റിടങ്ങളില്‍ ലഭ്യമല്ലാത്ത പാരമ്പര്യത്തിനും പരിസ്ഥിതിയ്ക്കും കാലാവസ്ഥയ്ക്കും മലയാളി  ഉടമകളായി. ഈ പ്രൗഢിയുടെ ഉടമസ്ഥാവകാശം ചിലരുടെ പോക്കറ്റിലാണല്ലോ!.

അവര്‍ പുരോഗമനവാദികളും സര്‍വോപരി മതേതരുമാണ്. മതേതരര്‍ എന്നു പറഞ്ഞാല്‍ ശരിതെറ്റുകള്‍ നിര്‍ണയിക്കാനുള്ള സിദ്ധിയുള്ളവര്‍ !.  

ഈ സിദ്ധിയുടെ പിന്നാമ്പുറത്തൊരു ഇടതു-ജിഹാദി മനസ്സ് ഒളിച്ചിരിപ്പുണ്ട്. ചില പ്രത്യേക നിമിഷങ്ങളില്‍ മാളത്തില്‍ നിന്നത് തലപൊക്കും. യുവകമ്മ്യൂണിസ്റ്റുകളും യുവ ആദര്‍ശ കോണ്‍ഗ്രസുകാരും ഈ മത്സരത്തിലുണ്ട്. തങ്ങളും മോശക്കാരല്ലെന്നു തെളിയിക്കാന്‍ മറ്റു പല രാഷ്ട്രീയക്കാരും സിനിമക്കാരും ഇക്കാര്യത്തില്‍ പെടാപ്പാടു പെടുകയാണ്. ശ്രീരാമനാമം കേട്ടാല്‍ ഹാലിളകും. ഹലാല്‍ എന്നു കേട്ടാല്‍ ചോര തിളയ്ക്കും. കുറ്റവാളിയുടെ മതം തിരിച്ചറിഞ്ഞാല്‍ എത്ര വലിയ കുറ്റത്തിനും മാപ്പ് ലഭിക്കും. സിനിമയിലെ ചാന്‍സ് അനുവാദമില്ലാതെ തട്ടിയ കുറ്റവാളിയെ സഹോദരതുല്യനാക്കും. കുറ്റവാളിയുടെ പൊട്ടുതൊട്ട പഴയ ഒരു ചിത്രം കിട്ടിയാല്‍ മാപ്പൊന്നുമില്ല. അവന്‍ എന്നെങ്കിലും സംഘപരിവാര്‍ കുടുംബവുമായി ബന്ധമുണ്ടോ എന്നന്വേഷിക്കണം. ചാനലില്‍ ചര്‍ച്ച പൊടിപൊടിക്കണം. അവന്റെ വീട്ടില്‍ കയറി തല്ലണം. ക്ഷേത്രനടയില്‍ ഹിജാബും ഉയര്‍ത്തിപ്പിടിച്ച കാലില്‍ ഷൂസും ധരിച്ച് ആചാരങ്ങളെ വെല്ലുവിളിക്കാന്‍ ആപാദചൂഡമണിഞ്ഞ പുരോഗമനവാദികള്‍ക്ക്  പ്രത്യേക അവകാശവും ഇവിടെയുണ്ട്.  

മറ്റൊരു കലാപരിപാടി കേന്ദ്ര നിയമങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് നിയമനിര്‍മ്മാണം നടത്തുക, നവോത്ഥാനനായകരാകാനുള്ള വെപ്രാളത്തില്‍ വിഗ്രഹ ഭഞ്ജനം തന്റെ  നയമാണെന്നു വരുത്തിത്തീര്‍ക്കുക തുടങ്ങി എന്തെല്ലാം മേളാങ്കങ്ങളാണ്. ഇടതനും ജിഹാദിയ്ക്കും പ്രത്യേക ലൈസന്‍സ് ഉള്ളതുകൊണ്ട് ആരെയും എന്തും പറയാം. പോലിസ് കേസ് എടുക്കില്ല.

 രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ  പ്രാന്തകാര്യവഹ് ആയിരുന്ന യശ:ശരീരനായ അഡ്വ.ടി.വി.അനന്തന്‍ ഒരിക്കല്‍ പറയുകയുണ്ടായി, 'പ്രസംഗിച്ച് പ്രസംഗിച്ച് ചിലര്‍ മൈക്കോളം താഴുന്നു.' മുസ്ലിംലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ അഖിലേന്ത്യാ അധ്യക്ഷ അഡ്വ. ഫാത്തിമ തെഹ്ലിയയുടെ ഒരു പ്രസ്താവന ജിഹാദികളെ മാത്രമല്ല മതേതരകോണ്‍ഗ്രസുകാരെയും കോരിത്തരിപ്പിച്ചു കാണും. കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടുചോറ് വാരിച്ച് ശീലമുള്ള ലീഗിലെ തങ്ങളുമാരും കോയമാരും പിള്ളേരെന്തൊക്കെയോ പറയുന്നു എന്ന നിലയില്‍ വിദ്വാന്‍ ചമയുകയാണല്ലോ പതിവ്. ബാക്കി പാക്കിസ്ഥാന് വേണ്ടിയുള്ള ശബ്ദത്തിന്റെ ആദ്യപടി യൂത്ത് ലീഗ് നേതാവില്‍നിന്നുയര്‍ന്നിട്ട് അധികം നാളായില്ല.  

നമ്മുടെ രാഷ്ട്രീയ-മാധ്യമ സുഹൃത്തുക്കള്‍ എത്ര സൗകര്യപൂര്‍വമാണ് അത് കൈകാര്യം ചെയ്തത്. മുഖ്യമന്ത്രിയെ അവഹേളിക്കുന്ന പ്രസ്താവന തെഹ്ലിയയുടെ പ്രസ്ഥാനത്തിന്റെ മാന്യതയ്ക്ക് ഒരു കോട്ടവും വരുത്താന്‍ ഇടയില്ല. 'യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാല്‍ തനിയ്ക്ക് എന്താണ് പ്രശ്‌നം മിസ്റ്റര്‍ പിണറായി വിജയന്‍...?' കൊടുത്താല്‍ കൊല്ലത്തും കിട്ടും. പിണറായി വിജയന്‍ വടി കൊടുത്ത് അടി വാങ്ങി എന്നൊക്കെ പറയാം. പക്ഷെ, ഇതൊരു തുടക്കം മാത്രം.  

'ഒരു സ്ത്രീ പ്രതികരിച്ചു' എന്നതാണ് പ്രശ്‌നം, 'ഞാന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്?' എന്നൊക്കെയുള്ള ക്ലീഷേ പ്രയോഗങ്ങള്‍ യുവലീഗ് വനിതാ നേതാവ് നടത്തുന്നുമുണ്ട്. ഇഷ്ടമുള്ള വസ്ത്രധാരണത്തിന് പോലും സ്വാതന്ത്ര്യമില്ലാത്ത ഒരു സമൂഹത്തിലാണ് ഇത്തരം യുവനേതാക്കള്‍ ജീവിക്കുന്നതെന്ന വസ്തുത ഇവിടെ ചര്‍ച്ചാ വിഷയമേയല്ല.

യുവാക്കളായാല്‍ എന്തും പറയാം. സ്ത്രീ പരിച ആര്‍ക്കുമെതിരെ പ്രയോഗിക്കാം. ഞങ്ങള്‍ വിപ്ലവകാരികള്‍ ഇങ്ങനെയൊക്കെ ആരെയും എന്തും പറയും. ഇതു കേരളമാണ്. എന്നൊക്കെയുള്ള ചില ധാരണകള്‍ പൊതുരംഗത്തിന്നു സര്‍വ്വസാധാരണമായിരിക്കുന്നു. 'എടോ ഗോപാലകൃഷ്ണാ, നികൃഷ്ടജീവി തുടങ്ങി അശ്ലീലപദനിഘണ്ടുവിന്റെ ചീഫ് എഡിറ്ററാണ്  പിണറായി വിജയന്‍ എന്നതില്‍ ആര്‍ക്കും  തര്‍ക്കം  ഉണ്ടാകില്ല. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ അച്ഛനു വിളിക്കുക തുടങ്ങി ആ പ്രസ്ഥാനത്തിന്റെ പാരമ്പര്യവും ആര്‍ക്കും  മറക്കാനാവില്ല.  

മാധ്യമങ്ങളില്‍ പിതൃശൂന്യത ആരോപിച്ചാല്‍ യുവജന വിഭാഗം സംസ്ഥാന നേതാവാകും. വന്ദ്യ വയോധികനായ തന്റെ പാര്‍ട്ടി നേതാവിനു കാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് പറഞ്ഞാല്‍ എം.എല്‍.എ. ആക്കും. കോടതിയെ പുലഭ്യം പറഞ്ഞാല്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാകും. ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇരുപത്തിമൂന്നാം സ്ഥാനമാണെങ്കിലും മഹാപണ്ഡിതന്‍ ആണെന്ന മേനി നടിക്കാം.  

ഏറ്റവും കൂടുതല്‍ കോവിദ് രോഗബാധിതരുള്ള പ്രദേശമാണെങ്കിലും ആരോഗ്യമന്ത്രിയ്ക്ക് പ്രത്യേക പുരസ്‌കാരം ഉറപ്പ്. ഇടതു ജിഹാദി കൂട്ടുകെട്ടിന്റെ ലെവലൊന്നു വേറെയാണ്.

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.