login
മാളവത്തില്‍ മഴ ചാറിയൊതുങ്ങുന്നു

തപസ്യയുടെ പ്രൊഫ: തുറവൂര്‍ വിശ്വംഭരന്‍ സ്മാരക പുരസ്‌കാരം അദ്ദേഹത്തിന് സമര്‍പ്പിക്കുകയായിരുന്നു ലക്ഷ്യം. കവി പി. നാരായണക്കുറുപ്പ്, പ്രൊഫ: പൂജപ്പുര കൃഷ്ണന്‍ നായര്‍, തിരുവനന്തപുരത്തെ തപസ്യ പ്രവര്‍ത്തകര്‍... ചെറിയ സദസ്സ്. അദ്ദേഹത്തിന്റെ പത്‌നിയും മകളും ചേര്‍ന്ന് ഞങ്ങളെ സ്വീകരിച്ചു

തപസ്യയുടെ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ സ്മാരക പുരസ്‌കാരം തപസ്യ രക്ഷാധികാരി കവി പി. നാരായണക്കുറുപ്പും തപസ്യ വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസും ചേര്‍ന്ന് സമര്‍പ്പിച്ചപ്പോള്‍

റവിയുടെ ആഴങ്ങളില്‍ നിന്ന് എന്തോ ഓര്‍ത്തെടുക്കുംപോലെ കവി ഞങ്ങളുടെ മുന്നിലിരുന്നു. എത്രയോ  വേദികളില്‍ തപസ്യക്ക് വഴികാട്ടിയായി നിന്ന ധീരമായ ആര്‍ഷ ശബ്ദം നീണ്ട മൗനത്തിലേക്ക് ഒതുങ്ങിയതിന്റെ മന്ത്രണമുണ്ടായിരുന്നു ആ സദസ്സിന് അകമ്പടിയായി. 2019 ഒക്‌ടോബര്‍ 28നാണ് ഞങ്ങള്‍ കവിയുടെ ശ്രീവല്ലിയിലേക്ക് കടന്നുചെന്നത്.  

തപസ്യയുടെ പ്രൊഫ: തുറവൂര്‍ വിശ്വംഭരന്‍ സ്മാരക പുരസ്‌കാരം അദ്ദേഹത്തിന് സമര്‍പ്പിക്കുകയായിരുന്നു ലക്ഷ്യം. കവി പി. നാരായണക്കുറുപ്പ്, പ്രൊഫ: പൂജപ്പുര കൃഷ്ണന്‍ നായര്‍, തിരുവനന്തപുരത്തെ തപസ്യ പ്രവര്‍ത്തകര്‍...  ചെറിയ സദസ്സ്. അദ്ദേഹത്തിന്റെ പത്‌നിയും മകളും ചേര്‍ന്ന് ഞങ്ങളെ സ്വീകരിച്ചു. കവിക്ക് മുന്നിലിരിക്കുമ്പോള്‍ കേട്ട് മറക്കാത്ത ആ ശബ്ദം ഓര്‍മ്മയില്‍ തിരയിളക്കങ്ങളുണ്ടാക്കി. ശിലാജാഡ്യം പിളര്‍ന്നെത്തും ഇന്ത്യയെന്ന വികാരത്തെ നെഞ്ചകത്ത് കുടിയിരുത്തിയ ഒരാള്‍...  കാലവും ലോകവും മാറിക്കൊണ്ടേയിരിക്കുന്നതിന്റെ സ്പന്ദനങ്ങള്‍ അറിയാതെ നിശ്ചേഷ്ടനായി... ഇങ്ങനെ....

തപസ്യയുടെ എത്രയോ വേദികളില്‍ അദ്ദേഹം എത്തി. ആഴമേറിയ അറിവുകള്‍ പകര്‍ന്നു. സൗമ്യമായ സാന്നിധ്യം കൊണ്ട് ഞങ്ങളെ അഭിമാനികളാക്കി... ഇവിടെ ഇപ്പോള്‍ നിറഞ്ഞ പ്രസന്നതയോടെ, ഇളക്കമില്ലാത്ത നോട്ടത്തോടെ കവി ഇരിക്കുന്നു. പുരസ്‌കാരദാനത്തിന്റെ ചടങ്ങുകള്‍. കവിയുടെ പ്രിയകൂട്ടുകാരനും തപസ്യ രക്ഷാധികാരിയുമായ പി. നാരായണക്കുറുപ്പ് അവാര്‍ഡ് കൈമാറി.

പോരും മുമ്പ് ഉജ്ജയിനിയിലെ രാപ്പകലുകളില്‍നിന്ന് ചില വരികള്‍ കവിക്ക് മുന്നില്‍ പാടി. പാടാനുള്ള നിയോഗം ലക്ഷ്മിക്കായിരുന്നു. എന്റെ മകള്‍ക്ക്.

''മാളവത്തില്‍ മഴ പെയ്തുതിമിര്‍ക്കുന്നു,

വിദിശയില്‍ ഞാറു മുങ്ങി നിവരുന്നു, തണുത്ത കാറ്റാല്‍

ദേവഗിരിയിലെ കാട്ടുഞാവല്‍ മൂത്തു മതിര്‍ക്കുന്നു

പോള പൊട്ടിയിളംകൈത വാസനിക്കുന്നു.

ചൊകചൊകേ പലാശങ്ങള്‍ വെളുവെളേ പാലകളും

മലര്‍ ചൊരിയുന്ന വയല്‍വരമ്പിലൂടേ

ഇടിമിന്നല്‍ക്കൊടിപടഹങ്ങളോടേ, മദമാണ്ട

കരിങ്കാറിന്‍പുറമേറിയെഴുന്നെള്ളുന്നൂ

അവതാരം! ഇവന്‍ മണ്ണിലുഴുതു പുളച്ചു വേര്‍പ്പിന്‍

ചുടുഗന്ധമുതിര്‍ക്കുന്ന പുരുഷനല്ലി?''

(തപസ്യ കലാസാഹിത്യവേദി വര്‍ക്കിങ് പ്രസിഡന്റ് ആണ് ലേഖകന്‍)

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.