×
login
യാസിന്‍ മാലിക്കും പി.സി ജോര്‍ജ്ജും

സുരക്ഷാസേനയെ കല്ലെറിഞ്ഞു വീഴ്ത്തുക.അതിനായി നൂറു കണക്കിന് ചെറുപ്പക്കാര്‍ക്ക് കാശ് നല്കി നിയോഗിക്കുക. നൂറുകണക്കിന് സൈനികരെയും നിരപരാധികളെയും കൊന്നൊടുക്കിയ ഈ ഭീകരനെ എന്‍ഐഎ വലയില്‍ വീഴ്ത്തി. നരേന്ദ്രമോദി സര്‍ക്കാരിന്റെ ശക്തമായ ഈ നടപടിയിലൂടെയാണ് കശ്മീര്‍ ഇന്ന് ശാന്തമായിരിക്കുന്നത്. ഇന്ന് കല്ലേറില്ല. കര്‍ഫ്യൂ ഇല്ല. കശ്മീര്‍ ശാന്തം.

ണ്ടും ഒരേ ദിവസമാണുണ്ടായത്. മെയ് 25ന്. കശ്മീരിലെ വിഘടനവാദി നേതാവ് യാസിന്‍ മാലിക് തടവിലായി. കേരളത്തില്‍ പി.സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. കണ്ടാല്‍ തോന്നും ഒപ്പത്തിനൊപ്പം. എന്നാല്‍ ഇവര്‍ തമ്മിലെന്ത് സാദൃശ്യം. കടലും കടലാടിയും തമ്മിലുള്ള ബന്ധം. ശിലായുഗ കാടത്തം കശ്മീരില്‍ നടപ്പാക്കിയ കൊടും ഭീകരനാണ് യാസിന്‍ മാലിക്ക്. സുരക്ഷാസേനയെ കല്ലെറിഞ്ഞു വീഴ്ത്തുക.അതിനായി നൂറു കണക്കിന് ചെറുപ്പക്കാര്‍ക്ക് കാശ് നല്കി നിയോഗിക്കുക. നൂറുകണക്കിന് സൈനികരെയും നിരപരാധികളെയും കൊന്നൊടുക്കിയ ഈ ഭീകരനെ എന്‍ഐഎ വലയില്‍ വീഴ്ത്തി. നരേന്ദ്രമോദി സര്‍ക്കാരിന്റെ ശക്തമായ ഈ നടപടിയിലൂടെയാണ് കശ്മീര്‍ ഇന്ന് ശാന്തമായിരിക്കുന്നത്. ഇന്ന് കല്ലേറില്ല. കര്‍ഫ്യൂ ഇല്ല. കശ്മീര്‍ ശാന്തം.  

അതേ സമയം യാസിന്‍ മാലിക്കിന്റെ ശിക്ഷാവിധി കേട്ടശേഷം അയാളുടെ കിങ്കരന്മാര്‍ പഴയ രീതിയില്‍ കല്ലേറുമായി രംഗത്തുണ്ട്. ശക്തമായ നടപടിയുമായി സേന രംഗത്തുള്ളതാണ് ആശ്വാസം. യുഎപിഎ, ഐപിസി എന്നീ നിയമങ്ങള്‍ പ്രകാരം, പത്തോളം കുറ്റകൃത്യങ്ങള്‍ ചുമത്തിയ യാസിന്‍ മാലിക്കിന് രണ്ടു കുറ്റങ്ങള്‍ക്ക് ജീവപര്യന്തവും നാലു കുറ്റങ്ങള്‍ക്ക് പത്തു വര്‍ഷം വീതം തടവും രണ്ടു കുറ്റങ്ങള്‍ക്ക് അഞ്ചു വര്‍ഷം തടവുമാണ് ശിക്ഷ. വിവിധ വകുപ്പുകളിലായി പത്തു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കുകയെന്ന ലക്ഷ്യവുമായി ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് രൂപീകരിച്ച യാസിന്‍, ഭീകരര്‍ക്കു വേണ്ടി ധനം ശേഖരിച്ച കേസില്‍ കുറ്റക്കാരനാണെന്ന് മെയ് 19ന് എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശിക്ഷ വിധിച്ചത്.

രാജ്യത്തിനെതിരേ യുദ്ധം ചെയ്തതിനും ഭീകര പ്രവര്‍ത്തനത്തിന് ധന സഹായം നല്കിയതിനുമാണ് രണ്ട് ജീവപര്യന്തം ശിക്ഷകള്‍. വധശിക്ഷ വിധിക്കണമെന്നായിരുന്നു എന്‍ഐഎയുടെ ആവശ്യം. എന്‍ഐഎയുടെ കുറ്റപത്രം തെറ്റാണെന്നും ഗാന്ധിയന്‍ മാര്‍ഗങ്ങള്‍ പിന്തുടരുന്നയാളാണ് താനെന്നുമായിരുന്നു യാസിന്‍ മാലിക്കിന്റെ വാദം. വധശിക്ഷ വിധിക്കരുതെന്നും മാലിക്ക് അഭ്യര്‍ഥിച്ചിരുന്നു.  

28 വര്‍ഷമായി ഭീകര പ്രവര്‍ത്തനങ്ങളിലൊന്നും ഏര്‍പ്പെട്ടിട്ടില്ലെന്ന മാലിക്കിന്റെ വാദം കോടതി തള്ളി. കശ്മീര്‍ താഴ്‌വരയിലെ പല ഭീകരാക്രമണങ്ങളിലും  മാലിക്കിന് വ്യക്തമായ പങ്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹിസ് ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാ സേന വധിച്ചതിനെ തുടര്‍ന്ന് കശ്മീരില്‍ ആരംഭിച്ച മാസങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും ഇയാള്‍ നേതൃത്വം നല്കിയതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. സുരക്ഷാ സൈന്യത്തിന് നേര്‍ക്ക് കശ്മീരില്‍ 89 ഇടങ്ങളിലാണ് രൂക്ഷമായ കല്ലേറുണ്ടായത്. സൈനികരടക്കം ആയിരത്തോളം പേര്‍ക്കാണ് പരിക്കേറ്റത്.  


ശിക്ഷ വിധിച്ചതിന് പിന്നാലെ ഇയാളെ തിഹാര്‍ ജയിലിലേക്ക് കൊണ്ടുപോയി. കശ്മീരിലും സുരക്ഷാ സൈന്യം അതീവ ജാഗ്രതയിലാണ്. മാലിക്കിന്റെ ശിക്ഷാവിധിക്ക് മുമ്പു തന്നെ പാക് പ്രധാനമന്ത്രി മുതല്‍ കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ വരെ കേന്ദ്ര സര്‍ക്കാരിനും കോടതിക്കുമെതിരേ രംഗത്തെത്തിയിട്ടുണ്ട്.  ഇന്ത്യയെ തകര്‍ത്തു തരിപ്പണമാക്കാന്‍ ശ്രമിക്കുന്ന ഭീകരര്‍ക്ക് ആളും അര്‍ഥവും ആയുധവും നല്കി പ്രോത്സാഹിപ്പിച്ച കൊടും ഭീകരനാണ് യാസിന്‍ മാലിക് എന്ന കശ്മീര്‍ വിഘടന വാദി നേതാവ്. ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെടുന്ന ജെകെഎല്‍എഫ് നേതാവാണ് ഇയാള്‍. ഭീകരര്‍ക്ക് വലിയ തോതില്‍ പണം എത്തിച്ചതിന് യുഎപിഎ പ്രകാരമാണ് എന്‍ഐഎ കേസ് എടുത്തിരുന്നത്.  

അറസ്റ്റുകളുടെ തുടക്കം 99 ലായിരുന്നു. അന്ന് പൊതുസുരക്ഷാ നിയമ പ്രകാരം 99 ഒക്‌ടോബറിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിലിറങ്ങി വീണ്ടും വിഘടനവാദ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞ ഇയാളെ 2002 മാര്‍ച്ച് 26ന് ഭീകരവിരുദ്ധ നിയമ പ്രകാരം (പോട്ട) അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം തടവിനു ശേഷം പുറത്തിറങ്ങിയ ഇയാള്‍ 2007 മേയിലാണ് ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് രൂപീകരിച്ചത്. രാജ്യവിരുദ്ധ വികാരം ജ്വലിപ്പിക്കാന്‍ കശ്മീരിലെ 3500 കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ഇതിനിടയില്‍ കല്യാണം കഴിച്ചു. 56 കാരാനായ മാലിക്കിന് 10 വയസുള്ള പെണ്‍കുട്ടിയുമുണ്ട്.  

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗുമായുള്ള ബന്ധമാണ് ദുരൂഹമായിട്ടുള്ളത്. 2006ല്‍ നിബന്ധനകളില്ലാത്ത ചര്‍ച്ച നടത്താന്‍ ഔദ്യോഗിക വസതിയില്‍ സ്വീകരിച്ചത് മന്‍മോഹന്‍ സിംഗാണ്. കോണ്‍ഗ്രസാണ് മാലിക്കിന് മജ്ജയും മാസവും നല്‍കി പോഷിപ്പിച്ചത്. ഇത് കശ്മീരിലെ കാര്യം. ഇങ്ങ് കേരളത്തിലോ.

കേരളത്തില്‍ വട്ടിപ്പലമൊപ്പിക്കാന്‍ ഇടത്‌സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗ്ഗം പി.സി. ജോര്‍ജ്ജിനെ പൂട്ടുകയെന്നാണ്. പി.സി. ജോര്‍ജ്ജ് എന്ത് മതവിദ്വേഷമാണ് വളര്‍ത്തിയത്. അങ്ങനെ വിദ്വേഷം പടര്‍ത്താന്‍ പെട്ടു നില്ക്കുകയാണോ ഇസ്ലാമിക വികാരം. ഒരു മതമേലദ്ധ്യഷനെ നികൃഷ്ടജീവി എന്ന് വിളിച്ച് അധിഷേപിച്ചോ ജോര്‍ജ്ജ്. പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയെ പരനാറിയെന്ന് ആവര്‍ത്തിച്ച് ആക്ഷേപിച്ചോ പി.സി. ജോര്‍ജ്ജ്. ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ ആര്‍എസ്എസുകാര്‍ തല്ലിത്തകര്‍ത്തു എന്ന് വിളിച്ചു കൂവിയോ പി.സി. ജോര്‍ജ്ജ്. 'അവലും മലരും  കരുതിവച്ചോ എത്തിപ്പോയി കൊലക്കത്തി' എന്ന് മുദ്രാവാക്യം വിളിച്ചുകൊടുത്തോ ജോര്‍ജ്ജ്. പിന്നെ എന്ത് കേട്ടാണ് മതവിദ്വേഷം ഉണ്ടാകേണ്ടത്.

പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഉയരുന്ന മതവിദ്വേഷവും കൊലവിളിയും കേരളത്തിലും നടമാടുമ്പോള്‍ സര്‍ക്കാര്‍ മൗനത്തിലാണ്. പോലീസ് ധ്യാനത്തിലാണ്. പരാതി കൊടുത്താലും കണ്ട ഭാവം നടിക്കുന്നില്ല. കേട്ടഭാവം കാണുന്നില്ല. കേരളത്തെ കശ്മീരാക്കുമെന്ന മുദ്രാവാക്യം വിളിച്ചവരെ താലോലിച്ച കൂട്ടരാണ് കേരളത്തിന്റെ ഭരണ-പ്രതിപക്ഷത്തെ നയിക്കുന്നത്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ മാത്രമെന്ന് നാടാകെ ചുവരെഴുത്തു നടത്തിയപ്പോള്‍ 'ബലേഭേഷ്' എന്നാര്‍ത്തട്ടഹസിച്ചവരുടെ വിദ്വേഷ വിരുദ്ധ വികാര പ്രകടനം അസ്സലായി. യാസിന്‍ മാലിക്കിനെ തടവിലിട്ടതില്‍ അസന്തുഷ്ടി പ്രകടപ്പിക്കുന്ന ആരെങ്കിലും കേരളത്തിലുണ്ടാകാം. അവര്‍ക്ക് സന്തോഷം നല്കാന്‍ ജോര്‍ജ്ജിന്റെ അറസ്റ്റ് ഉപകരിക്കുമെങ്കില്‍ അതിനോളം നല്ലൊരു വസ്തു വേറെന്തുണ്ട്.

comment
  • Tags:

LATEST NEWS


എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.