×
login
അരിയില്‍ ഷുക്കൂര്‍ ‍വധം, കതിരൂര്‍ മനോജ്‍ വധം ഇവയിലൊക്കെ ഞാന്‍ കൂട്ടുപ്രതി; സിബിഐ അറസ്റ്റ് ചെയ്തില്ലെങ്കില്‍ വീണ്ടും കാണാം

കുത്തിയെന്നു സി.പി.എം നേതാക്കളും കൈരളി ചാനലും ആവര്‍ത്തിച്ചു പറയുന്ന നന്ദന്‍ എന്നയാള്‍ നേരത്തെ അറിയപ്പെടുന്ന സി.പി.എം ഗുണ്ടയായിരുന്നു.നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.ഭാര്യ ജിനി കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു.

തൃശൂര്‍ ചിറ്റിലങ്ങാട്ട് സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തിക്കൊന്നത് ആര്‍എസ്എസുകാരാണത്രേ. ആരാണ് ഈ ആരോപണം ഉന്നയിച്ചത് ? തൃശൂരുകാരനായ മന്ത്രി എ സി മൊയ്തീന്‍. ഏറ്റു പറഞ്ഞത് ആരാണ് ? സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിമാര്‍, ഡിവൈഎഫ്‌ഐ നേതാക്കന്‍മാര്‍.

സംഘട്ടനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മറ്റുളളവര്‍ പറഞ്ഞോ? ഇല്ല.

പൊലീസ് പറഞ്ഞോ? ഇല്ല

അര്‍ദ്ധരാത്രി കൊല്ലപ്പെട്ട സനൂപിന്റെ മൃതദേഹം രാവിലെ 11 ന് മന്ത്രി സ്ഥലത്ത് എത്തുന്നത് വരെ പെരുവഴിയില്‍ അനാഥ പ്രേതമായി കിടന്നില്ലേ? കിടന്നു.

അതുവരെ നാട്ടുകാര്‍ ആരെങ്കിലും പറഞ്ഞോ? ഇല്ല.

മന്ത്രിയും നേതാക്കന്‍മാരും പറഞ്ഞാല്‍ വിശ്വസിക്കേണ്ടേ? വേണം.

അതാണ്‌ വേണ്ടത്. പക്ഷേ പറയുന്നത് സിപിഎം നേതാക്കന്‍മാരാകുമ്പോള്‍ വിശ്വസിക്കുന്നതിന് മുന്‍പ് 40 വട്ടം ആലോചിക്കണം. കാരണം അതാണ് മുന്‍ അനുഭവം.

ചില മുന്‍ അനുഭവങ്ങള്‍ പറയാം.

തലശ്ശേരി ഫസല്‍ വധം.

ചോരപുരണ്ട തൂവാല ആര്‍എസ്എസ് കാര്യാലയത്തിന് സമീപം. അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു പ്രതികള്‍ ആര്‍എസ്എസുകാര്‍.

ക്രൈബ്രാഞ്ചും സിബിഐയും പിടികൂടിയത് സിപിഎം പ്രവര്‍ത്തകരെ.

ടി പി വധം.

പിണറായി പറഞ്ഞു. പ്രതികള്‍ മുസ്ലീം തീവ്രവാദികള്‍

കേസില്‍ ശിക്ഷിക്കപ്പെട്ടത്. സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍.

പോള്‍ മുത്തൂറ്റ് വധം.

പിണറായി പറഞ്ഞു. പ്രതികള്‍ ആര്‍എസ്എസുകാര്‍.

പിടികൂടി ശിക്ഷിച്ചത് ഗുണ്ടകളെ.

ദില്ലി എകെജി ഭവനില്‍ സീതാറാം യെച്ചൂരിക്ക് നേരെ കയ്യേറ്റ ശ്രമം.


പാര്‍ട്ടി പറഞ്ഞു. പിന്നില്‍ ആര്‍എസ്എസ്.

പിടികൂടിയത് ഹിന്ദുസേനാ പ്രവര്‍ത്തകരെ.

അയ്യപ്പഭക്തനായ ചന്ദ്രന്‍ ഉണ്ണിത്താന്‍ കല്ലേറില്‍ മരിച്ചു.

പിണറായി പറഞ്ഞു ഹൃദയസ്തംഭനം മൂലം.

പിടികൂടിയത് കല്ലെറിഞ്ഞ സിപിഎം പ്രവര്‍ത്തകരെ.

ഇവയിലെല്ലാം സിപിഎം വാക്കു കേട്ട മാധ്യമങ്ങളും മലയാളികളും വഞ്ചിക്കപ്പെട്ടു. അതുകൊണ്ട് സിപിഎം നേതാക്കള്‍ പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.

ഇനി തൃശൂരിലേക്ക് വരാം

സംഭവം നടന്നത് കുന്നംകുളം ചിറ്റിലങ്ങാട് വെച്ച്. കൊല്ലപ്പെട്ട സനൂപിന്റ വീട് ഇവിടെ നിന്ന് 7 കിലോമീറ്റര്‍ അകലെ. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ വിപിന്‍വീട് 4 കിലോമീറ്റര്‍ അകലെയുള്ള മരത്തംകോട്. മറ്റൊരാള്‍ ജിതിന്‍ വീട് 15 കിലോമീറ്റര്‍ ദൂരെയുള്ള അഞ്ഞൂര്. പാതിരാത്രിയില്‍ സിപിഎം സ്വാധീന മേഖലയായ ചിറ്റിലങ്ങാട് കോളനിയില്‍ ഇവര്‍സംഘടിച്ച് എത്തിയത് എന്തിന് ?

ചില വസ്തുതകള്‍ പറയാം.

മരത്തംകോട് എന്ന സ്ഥലത്ത് വെച്ച് സിപിഎം ക്രിമിനലായ കിടങ്ങൂര്‍ വിഷ്ണുവും ചിറ്റിലങ്ങാട് സതീശനും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായ കൊലപാതകം. വിഷ്ണുവിന്റെ നേതൃത്വത്തില്‍ ഗുണ്ടാസംഘം കഴിഞ്ഞ ദിവസം രാത്രി സര്‍വസജ്ജരായി ചിറ്റിലങ്ങാട്ടെത്തി. ഇത്തരമൊരു നീക്കം നേരത്തെ അവിടെയുള്ളവര്‍ പ്രതീക്ഷിച്ചിരുന്നുവെന്നു വേണം അനുമാനിക്കാന്‍. അവര്‍ പ്രതിരോധിച്ചു, അരുതാത്തത് സംഭവിച്ചു. ഇതാണ് ഉണ്ടായത്.

ഇനി പ്രതികളായവരെപ്പറ്റി.

പ്രതികളായി ആരോപിക്കപ്പെട്ടവര്‍ ആരും ആര്‍എസ്എസ് പ്രവര്‍ത്തകരല്ല. മാത്രവുമല്ല,അവരില്‍ സിപിഎം, കോണ്‍ഗ്രസ് കക്ഷികളുമായി ബന്ധം പുലര്‍ത്തുന്നവരുണ്ട് താനും. കുത്തിയെന്നു സി.പി.എം നേതാക്കളും കൈരളി ചാനലും ആവര്‍ത്തിച്ചു പറയുന്ന നന്ദന്‍ എന്നയാള്‍ നേരത്തെ അറിയപ്പെടുന്ന സി.പി.എം ഗുണ്ടയായിരുന്നു. നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഭാര്യ ജിനി കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു.

2005 മാര്‍ച്ചില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ചെമ്മന്തിട്ടയില്‍ വെച്ച് വെട്ടിപരിക്കേല്‍പ്പിച്ച കേസിലും 2009 ജനുവരിയില്‍ ഇയ്യാല്‍ അമ്പലത്തിലെ വേലക്ക് ആര്‍എസ്എസ്പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലേയും പ്രതിയാണ് നന്ദന്‍.

മറ്റൊരു പ്രതി എന്നു പറയുന്ന ശ്രീരാഗ് നന്ദന്റെ സഹോദരീ പുത്രനും സിപിഎം പ്രവര്‍ത്തകനാണ്. മറ്റൊരു പ്രതി സതീശന്‍ സിപിഎം അനുഭാവിയുമാണ്. ഇവരാണ് ഈ കൃത്യത്തില്‍പങ്കെടുത്തതായി പൊലീസ് പറയുന്നത്.

ചിറ്റിലങ്ങാട് കൊല്ലപ്പെട്ടതും പരിക്കേറ്റവരുമായ സഖാക്കള്‍ ആ പ്രദേശത്തുകാരല്ല. ദൂരെയുള്ള പുതുശ്ശേരിക്കാരാണ്. അവരെന്തിന് പാതി രാത്രി നേരത്ത് ചിറ്റിലങ്ങാട്ട് വന്നു ?എങ്ങനെ അവിടെ വെച്ച് കൊല്ലപ്പെട്ടു ?

ഈ ചോദ്യത്തിന് ഉത്തരം കിട്ടേണ്ടേ ?

സ്വര്‍ണ്ണക്കടത്തും ലൈപ് മിഷന്‍ അഴിമതിയും മൂലം ഗതികെട്ടിരിക്കുന്ന പാര്‍ട്ടിയും സര്‍ക്കാരും ഇങ്ങനെയൊരു സംഭവം ഇന്നത്തെ സാഹചര്യത്തില്‍ ആഗ്രഹിക്കുന്നു എന്നു കരുതുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ ?

ലൈഫ് മിഷനില്‍ ആരോപണ വിധേയനായ മന്ത്രി മൊയ്തീന് ജനശ്രദ്ധ തിരിക്കാന്‍ കിട്ടിയ ആയുധമായിരുന്നു ഈ കൊലപാതകം.

ഗുണ്ടാ - കഞ്ചാവ് മാഫിയകള്‍ക്ക് എല്ലാ ഒത്താശയും സഹായവും ചെയ്യുന്നയാളാണ് ഏ.സി മൊയ്തീനെന്ന് ആക്ഷേപവുമുണ്ട്. പ്രതികള്‍ക്ക് ബിജെപി ബന്ധം ആരോപിക്കാനായി കഴിഞ്ഞ ദിവസം സിപിഎം നേതാക്കളും ചില ചാനലുകളും കണ്ടെത്തിയ ന്യായീകരണം ഏറെ കേമമായിരുന്നു. നന്ദന്‍ എന്നയാള്‍ ഫേസ്ബുക്കില്‍ ബിജെപി ജില്ലാ അദ്ധ്യക്ഷനെ പിന്തുടരുന്നുണ്ടത്രേ. അയാളുടെ ഫേസ്ബുക്കിലെ സിപിഎം അനുകൂല പോസ്റ്റുകളൊന്നും തെളിവല്ല. ഫെസ്ബുക്കില്‍ ഫോളോ ചെയ്യുന്നതാണ് ബന്ധം. ഇത് കേട്ടതോടെ ഞാന്‍ ആകെ വിരണ്ടിരിക്കുകയാണ്. കാരണം ഞാന്‍ ഫേസ്ബുക്കില്‍ പി ജയരാജനെ ഫോളോ ചെയ്യുന്നുണ്ട്. ഈ ന്യായം അനുസരിച്ചാണെങ്കില്‍ അരിയില്‍ ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം ഇവയിലൊക്കെ ഞാന്‍ കൂട്ടുപ്രതിയാണ്. സിബിഐ അറസ്റ്റ് ചെയ്തില്ലെങ്കില്‍ വീണ്ടും കാണാം.

  comment

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.