×
login
നന്ദിയില്ലാത്ത ഒരു കൂട്ടര്‍ മലയാളിയെ വഴി തെറ്റിക്കാന്‍ കുപ്രചരണവുമായി നടക്കുന്നു; തിരിച്ചറിയാനുള്ള സാമാന്യബോധം ഉണ്ടാകണം

ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 15.09 കോടി ഡോസ് വാക്‌സിനാണ് കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയത്.

 

'നന്ദി' എന്ന രണ്ടു വാക്കിന്റെ അര്‍ത്ഥം മലയാളി മറന്നു തുടങ്ങിയിരിക്കുന്നോ..? നന്ദി പറയേണ്ടിടത്ത് തെറി പ്രയോഗം നടത്തുന്ന നിലവാരത്തിലേക്ക് മലയാളിയെ നയിച്ചു കൊണ്ടു പോകുന്നതാരാണ്...? അത്തരക്കാരുടെ അജണ്ടകള്‍ക്കനുസരിച്ച് വിധേയപ്പെട്ടു ജീവിക്കേണ്ട ഗതികേട് മലയാളിക്ക് ഉണ്ടോ..?  

ഇന്നലെ വരെയുള്ള കണക്കനുസരിച്ച്  15.09 കോടി ഡോസ്  വാക്‌സിനാണ് കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയത്. അതിലേറ്റവും നേട്ടമുണ്ടായ സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് കേരളമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.. ഇന്നലെ വരെ 70 ലക്ഷം ഡോസാണ് കേന്ദ്രം, കേരളത്തിന് സൗജന്യമായി നല്‍കിയത്.  

ജനസംഖ്യാനുപാതപരമായ വിതരണത്തിന്റെ കണക്കുകളിലേക്ക് വന്നാല്‍ 3.5 കോടി മലയാളിക്ക് ലഭിച്ചത് 70 ലക്ഷം ഡോസ് ആണ്.. എന്നു പറഞ്ഞാല്‍ ആയിരത്തില്‍ 200 പേര്‍ക്ക് കേന്ദ്രം സൗജന്യമായി ആദ്യ ഡോസിനുള്ള വാക്‌സിന്‍ നല്‍കി.. കോവിഡ് ഏറ്റവും സാരമായി ബാധിച്ച മഹാരാഷ്ട്രയുടെ കാര്യമെടുത്താല്‍ 1.46 കോടി ഡോസാണ് കേന്ദ്രം സൗജന്യമായി നല്‍കിയത്. 12.62 കോടി ജനസംഖ്യയുള്ള മഹാരാഷ്ട്രയെ സംബന്ധിച്ച് ആയിരത്തില്‍ 116 പേര്‍ക്ക്  ആദ്യ ഡോസ് നല്‍കാനുള്ള വാക്‌സിന്‍ സൗജന്യമായി ലഭിച്ചു.

ഇനി BJP ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് വന്നാല്‍ 23.5 കോടി ജനങ്ങളുള്ള ഉത്തര്‍പ്രദേശിന് ലഭിച്ചത് 1.31 കോടി ഡോസ്. ആയിരത്തില്‍ 56 പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനുള്ള സൗജന്യ വാക്‌സിന്‍. 7.05 കോടി ജനസംഖ്യയുള്ള കര്‍ണ്ണാടകയ്ക്ക് 91.5 ലക്ഷം ഡോസ്. ആയിരത്തില്‍ 130 പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനുള്ള സൗജന്യ വാക്‌സിന്‍. 7.15 കോടി ജനസംഖ്യയുള്ള ഗുജറാത്തിന് 1.24 കോടി വാക്‌സിന്‍. ആയിരത്തില്‍ 174 പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനുള്ള സൗജന്യ വാക്‌സിന്‍.

ഈ കണക്കുകളില്‍ നിന്നും ഏറ്റവും ആനുകൂല്യം ലഭിച്ചത് കേരളത്തിനാണെന്നത് വ്യക്തം. എന്നിട്ടും 'കേന്ദ്രം, കേരളത്തെ തഴഞ്ഞു... ബോധപൂര്‍വ്വം വാക്‌സിന്‍ നല്‍കുന്നില്ല.. 50 ലക്ഷം ഡോസ് ചോദിച്ചത് നിഷേധിച്ചു... കേന്ദ്രം കേരളത്തോട് രാഷ്ട്രീയ വിദ്വേഷം കാണിക്കുന്നു ' തുടങ്ങിയ കുപ്രചരണവുമായി നന്ദിയില്ലാത്ത ഒരു കൂട്ടര്‍, മലയാളിയെ വഴി തെറ്റിക്കുവാന്‍ നടക്കുകയാണ്.. ഇതിനെ തിരിച്ചറിയാനുള്ള സാമാന്യബോധം മലയാളിയ്ക്കുണ്ടാകട്ടെ .. നന്ദി പറയേണ്ടവരെ,  തെറി വിളിക്കുന്ന സംസ്‌കാരം വലിയ ക്രെഡിറ്റാണോ എന്ന് സ്വയം വിലയിരുത്തുക..

Dr. വൈശാഖ് സദാശിവന്‍

 

 

  comment

  LATEST NEWS


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


  ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


  'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.