login
ബക്കറ്റിലെ വെള്ളം

തെരഞ്ഞെടുപ്പ് കാലത്ത് കേട്ട ഏറ്റവും രസകരമായ പ്രസ്താവങ്ങളിലൊന്ന് ക്യാപ്റ്റന്‍ വിജയന്റെ വകയായിരുന്നു. 'എന്തുകൊണ്ടോ ആളുകള്‍ക്ക് ഇഷ്ടമാണ് എന്നെ' എന്ന ലാലേട്ടന്‍ ഡയലോഗിനെ അനുസ്മരിപ്പിക്കും വിധമാണ് പിണറായി വിജയന്‍ അത് പറഞ്ഞത്. 'ഇഷ്ടക്കൂടുതല്‍ കൊണ്ട് ആളുകള്‍ പലതും വിളിക്കും. അതൊന്നും പ്രശ്‌നമാക്കേണ്ടതില്ലെന്നാണ് പറയാനുള്ളത്. ധര്‍മ്മടത്ത് പ്രചാരണത്തിന് പോയപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് പിണറായി അച്ചാച്ചാ എന്നൊരു വിളി. നോക്കിയപ്പോള്‍ ഒരു കൊച്ചുപെണ്‍കുട്ടിയാണ്.

തെരഞ്ഞെടുപ്പ് കാലത്ത് കേട്ട ഏറ്റവും രസകരമായ പ്രസ്താവങ്ങളിലൊന്ന് ക്യാപ്റ്റന്‍ വിജയന്റെ വകയായിരുന്നു. 'എന്തുകൊണ്ടോ ആളുകള്‍ക്ക് ഇഷ്ടമാണ് എന്നെ' എന്ന ലാലേട്ടന്‍ ഡയലോഗിനെ അനുസ്മരിപ്പിക്കും വിധമാണ് പിണറായി വിജയന്‍ അത് പറഞ്ഞത്. 'ഇഷ്ടക്കൂടുതല്‍ കൊണ്ട് ആളുകള്‍ പലതും വിളിക്കും. അതൊന്നും പ്രശ്‌നമാക്കേണ്ടതില്ലെന്നാണ് പറയാനുള്ളത്. ധര്‍മ്മടത്ത് പ്രചാരണത്തിന് പോയപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് പിണറായി അച്ചാച്ചാ എന്നൊരു വിളി. നോക്കിയപ്പോള്‍ ഒരു കൊച്ചുപെണ്‍കുട്ടിയാണ്. മറ്റൊരിടത്ത് കാറിന്റെ ഗ്ലാസ് താഴ്ത്തി ഒരു കൊച്ചുകുഞ്ഞ് കൈവീശി കാണിക്കുന്നു. ഞാന്‍ തിരിച്ചും കൈവീശി.... അതാണ് പറഞ്ഞത് കുട്ടികള്‍ക്ക് വരെ ഇഷ്ടമാണ് എന്നെ. അത് അങ്ങനെ കണ്ടാല്‍ മതി.' കൊച്ചുമോനേം കൊണ്ട് ഉലകം ചുറ്റിയാല്‍ ചാച്ചാനെഹ്‌റുവാക്കും പിആര്‍ കൂലിക്കാരെന്ന ധാരണയിലാണ് വിജയന്‍ ഇത്രകാലം കഴിച്ചത്.

ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും മറ്റാര്‍ക്കും അറിയില്ലെന്നാണ് വിജയന്‍ ഇത്രകാലം പറഞ്ഞത്. പാര്‍ട്ടിയില്‍ സഖാക്കളേ ഉള്ളൂ. ക്യാപ്റ്റനില്ലെന്ന് കോടിയേരിയും ജയരാജനും വിളിച്ചുപറയുന്നതിനും മുമ്പാണത്. അന്ന് പിണറായി പാര്‍ട്ടി സെക്രട്ടറിയാണ്. വി.എസ്. അച്ചുതാനന്ദന്‍ മുഖ്യമന്ത്രി. മൂന്നാറിലെ കയ്യേറ്റഭൂമി പിടിക്കല്‍ മുതല്‍ പിണറായിക്കും മുതലാളിമാര്‍ക്കും ഇഷ്ടമല്ലാത്തതെല്ലാം ചെയ്ത് അച്ചുതാനന്ദന്‍ ജനപ്രിയനായി നടക്കുന്ന കാലം. ആള്‍ക്കൂട്ടത്തില്‍ നിന്ന് പിഞ്ചുകുട്ടികള്‍ 'അച്ചുമാമാ' എന്ന് നീട്ടിവിളിച്ച കാലം. ആ കാലത്താണ് വിജയന്‍ അച്ചുതാനന്ദനെ വെട്ടിയൊതുക്കാന്‍ കൊടുവാളെടുത്തത്.  

പാര്‍ട്ടിയില്‍ വ്യക്ത്യാരാധന പാടില്ലെന്നായിരുന്നു വിജയന്റെ മുന്നറിയിപ്പ്. കോട്ടയത്ത് സമ്മേളന സമാപനത്തില്‍ അച്ചുതാനന്ദന് മുദ്രാവാക്യം വിളിച്ച പാര്‍ട്ടി സഖാക്കളെ കുടിയന്മാരെന്ന് അധിക്ഷേപിച്ചത് വിജയനാണ്. വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണമെന്നായിരുന്നു ആക്രോശം. സദസ്സില്‍ പെരുമഴയത്ത് മുദ്രാവാക്യം വിളിച്ച് അച്ചുതാനന്ദന്‍ ഫാന്‍സ് ആടിപ്പാടിയപ്പോള്‍ 'ഇതെന്താ ഉഷാഉതുപ്പിന്റെ ഗാനമേളയാണെന്ന് കരുതിയോ?'  എന്ന് വിജയന്‍ തട്ടിക്കയറി.

അച്ചുതാനന്ദന്‍പക്ഷത്തെ മൂടോടെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടെന്ന വണ്ണം വിജയന്‍ നയിച്ച നവകേരളമാര്‍ച്ചിലാണ് ബക്കറ്റും കടലും കടലിലെ തിരയുമൊക്കെ ചര്‍ച്ചയായത്. ശംഖുമുഖം കടപ്പുറത്ത് സമ്മേളനവേദിയിലേക്ക് കടന്നുവന്ന അച്ചുതാനന്ദനെക്കണ്ട് വേദിയൊട്ടാകെ എഴുന്നേറ്റപ്പോള്‍ പിണറായി മസിലുപിടിച്ച് അവിടെത്തന്നെ ഇരുന്നു. പ്രസംഗത്തില്‍ ബക്കറ്റിലെ വെള്ളമാണ് അച്ചുതാനന്ദനെന്ന് വിജയന്‍ പരിഹസിച്ചു. കടലിന്റെ മാര്‍ത്തട്ടോട് ചേര്‍ന്ന് നിന്നാലെ വെള്ളത്തില്‍ തിരയുണ്ടാവുള്ളൂ എന്നാണ് വിജയന്‍ പറഞ്ഞത്. പാര്‍ട്ടിയാണ് കടല്‍. പാര്‍ട്ടിയോട് ചേരാതെ മാറിനില്‍ക്കുന്നവര്‍ ബക്കറ്റിലെ വെള്ളവും. അടുത്തദിവസം, ഗോര്‍ബച്ചേവുമാര്‍ വറ്റിച്ചുകളഞ്ഞ സമുദ്രത്തെക്കുറിച്ച് പറഞ്ഞ് വിഎസ് തിരിച്ചടിച്ചു. ഇങ്ങനെയുള്ള ഗോര്‍ബച്ചേവുമാരുടെ കാലത്ത് കടലും വറ്റിപ്പോകുമെന്നും അന്ന് ബക്കറ്റിലെടുക്കാന്‍ പോലും വെള്ളം ബാക്കിയുണ്ടാവില്ലെന്നും വിഎസ് മുന്നറിയിപ്പ് നല്‍കി.

പിന്നീടുള്ള കാലം വിജയന്‍ സ്വയമൊരു കടലാവാനുള്ള നെട്ടോട്ടത്തിലായിരുന്നു. എം.എം. മണിയെപ്പോലുള്ളവരെ മുന്നില്‍ നിര്‍ത്തി വിഎസിനെ മോശം ഭാഷയില്‍ അധിക്ഷേപിച്ചു. എല്ലാ ജില്ലാകമ്മറ്റികളില്‍ നിന്നും വിഎസ് അനുകൂലികളെ അരിഞ്ഞുതള്ളി. പാര്‍ട്ടി തെരഞ്ഞെടുപ്പിലും നിയമസഭാതെരഞ്ഞെടുപ്പിലുമൊക്കെ വെട്ടിയരിയല്‍ നടപ്പാക്കി. എതിര്‍ത്തവരെ നോക്കി കണ്ണുരുട്ടി, വിരട്ടി, ചിലരോടൊക്കെ വിലപേശി. മറ്റുള്ളവരോട് വിരട്ടലും വിലപേശലും ഇവിടെ നടക്കില്ലെന്ന് തള്ളിമറിച്ചു. മുഖം മിനുക്കാന്‍ ഇവന്റ് മാനേജര്‍മാരെ ഇറക്കി. വിജയനെ ചിരിപ്പിക്കാന്‍, പൗഡറിട്ട് മിടുക്കനാക്കാന്‍ പിആര്‍ ജോലിക്കാരെ കൂലിക്കിരുത്തി. വിജയന്‍ മാന്യനാണെന്ന് വരുത്താനായി മാധ്യമങ്ങളെ വരെ വരുതിയിലാക്കി.  

പിണറായിക്കൊപ്പം നിന്ന ചിലര്‍ കടലാവാന്‍ പറ്റിയില്ലെങ്കില്‍ ഒരു നദിയെങ്കിലും ആയാലോ എന്ന മട്ടില്‍ സ്വന്തം ചിത്രങ്ങള്‍ നിരത്തി അര്‍മാദിച്ചു. അങ്ങനെയാണ് കതിരൂരില്‍ ചെങ്കതിരോന്‍ ഉദിച്ചത്. വിജയന്‍ പാരിജാതപ്പൂവായപ്പോള്‍ പി. ജയരാജന്‍ ചെങ്കതിരായി. വിജയന്‍ ക്യാപ്റ്റനായപ്പോള്‍ ജയരാജന്‍ പിജെ ആര്‍മിയുടെ മേജറായി.  

വിജയന്റെ മോഹങ്ങള്‍ക്ക് അതിരില്ലായിരുന്നു. പാര്‍ട്ടി സെക്രട്ടറിയില്‍നിന്ന് വിജയന്‍ മുഖ്യമന്ത്രി പദവിയിലേക്ക് നടന്നുകയറിയത് വിഎസിന്റെ തോളില്‍ ചവിട്ടിയാണ്. വിഎസിനെ കേരള കാസ്‌ട്രോയാക്കി മൂലയ്ക്കിരുത്തി തിരിഞ്ഞുനോക്കുമ്പോഴാണ് വിജയന് കേരളം ഒരു ചെറിയ സംസ്ഥാനമാണെന്ന ബോധമുണ്ടായത്. അപ്പോള്‍ പിന്നെ പ്രധാനമന്ത്രിയാകണമെന്നായി മോഹം. അത് നടക്കാനിടയില്ലെന്ന് ഉപദേശികള്‍ പറഞ്ഞുകൊടുത്തപ്പോള്‍ പിന്നെ അതിനുള്ള ചായംപൂശലായി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കോര്‍ഡിനേഷന്‍ ഉണ്ടാക്കി അതിന്റെ തലവാനാവുക, വിദേശങ്ങളില്‍ കുടുംബസമേതം കറങ്ങി നടക്കുക, അതുവഴി വിശ്വപൗരനാവുക തുടങ്ങി വിജയന്‍ കുന്നിനുമീതെ പറക്കാനുള്ള പരിശ്രമത്തിലായിരുന്നു. പിഞ്ഞാണം വാങ്ങിയും മണിയടിച്ചും ഇമേജ് ബില്‍ഡിങിന് കിണഞ്ഞുനോക്കി. ചെല്ലും ചെലവും കൊടുത്താന്‍ ഊതാന്‍ നിര്‍ത്തിയവന്മാരെല്ലാം കൂടി ഊതിയിട്ടും വിജയന്‍ വീര്‍ത്തില്ല. പരസ്യത്തിന് പരസ്യം, പണത്തിന് പണം, കണ്ണില്‍കണ്ട വേദികളിലെല്ലാം സ്വയം തള്ളിമറിക്കല്‍, സെറ്റിട്ട് കയ്യടി, വിളിച്ചുവരുത്തി സെലിബ്രിറ്റി ഇന്റര്‍വ്യൂ, ഇതൊന്നും പോരാഞ്ഞ് വൈകുന്നേരത്തെ ആറ് മണി സീരിയല്‍.... ഊത്തൂകാരെല്ലാം കൂടി തന്നെ ഊതുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴേക്ക് പക്ഷേ സംഗതി കൈവിട്ട് പോയിരുന്നു.

എല്ലാറ്റിനുമൊടുവിലാണ് ക്യാപ്റ്റന്‍ വിളിയുമായി ദേശാഭിമാനി പത്രം രംഗത്തെത്തിയത്. ക്യാപ്റ്റനെങ്കില്‍ ക്യാപ്റ്റന്‍ എന്ന് വിജയനും കരുതിയെങ്കില്‍ തെറ്റ് പറയാനാവില്ല. അത് പാവത്തിന്റെ ഒരു മോഹമാണ്. പുലിമുരുകനെന്നൊക്കെയുള്ള തള്ള് ഉഴവൂര്‍ വിജയന്‍ പോയതില്‍ പിന്നെ കേള്‍ക്കാന്‍ അവസരമുണ്ടായിട്ടില്ല. ഒരു കര്‍ണസുഖം...  

വിഎസിനെ ബക്കറ്റിലെ വെള്ളമെന്ന് വിളിച്ച അതേ വിജയന്‍ താനാണ് ക്യാപ്റ്റനെന്ന മട്ടില്‍ കോളറും വലിച്ചിട്ട് ഇരുന്നതിനെ ചോദ്യം ചെയ്ത് വെട്ടിനിരത്തപ്പെട്ട സഖാക്കള്‍ ജയരാജന്മാരും കോടിയേരിയും രംഗത്തെത്തി എന്നത് വാസ്തവമാണ്. അത് നിരാശ കൊണ്ടാണെന്ന് മനസ്സിലാക്കിയാല്‍ മതി. ബക്കറ്റില്‍ കോരാനുള്ള വെള്ളം പോലും ഇനി ആ കടലില്ലെന്ന് ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ക്യാപ്റ്റന് മനസ്സിലാകും. അതുവരെയുള്ള മേനി നടിക്കല്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.

 

  comment
  • Tags:

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.