×
login
മൃഗീയം എന്നുപറഞ്ഞാല്‍ മൃഗങ്ങള്‍ കോപിക്കും

കാലവും നേരവും സമയവും പ്രായവും അറിഞ്ഞേ മൃഗങ്ങള്‍ ലൈംഗിക ബന്ധങ്ങള്‍ നടത്താറുള്ളൂ. മനുഷ്യര്‍ക്കാണെങ്കില്‍ അതൊന്നും ബാധകമല്ലെന്നായിരിക്കുന്നു. 80 വയസ്സുകഴിഞ്ഞ സ്ത്രീയെ പീഡിപ്പിച്ചസംഭവം കൊല്ലത്തുനിന്നും, 7 വയസ്സുള്ള കുഞ്ഞിനെ ലൈംഗീകമായി ഉപയോഗിച്ച് കൊന്ന സംഭവം തിരുവനന്തപുരത്തുമുണ്ടായിട്ട് ഏറെ വര്‍ഷങ്ങളായിട്ടില്ല. എന്നിട്ടും പറയും സഭ്യതയും സംസ്‌കാരവുമുള്ളവരെന്ന്. സമ്പൂര്‍ണ സാക്ഷരതയെന്ന് മേനിനടിക്കും. നടക്കുന്നതോ ഇമ്മാതിരി കാര്യങ്ങളും.

ന്നലെ ബാലികാദിനമായിരുന്നു. കേരളത്തില്‍ ബാലികമാര്‍ക്കെതിരെ നടക്കുന്ന കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ നടുക്കം തോന്നുകയാണ്. പത്തനംതിട്ടയില്‍ നിന്നുള്ള വാര്‍ത്തയാണാദ്യത്തേത്. പതിനഞ്ചുകാരിയെ ഗര്‍ഭിണിയാക്കിയതാണ് സംഭവം. പിന്നീടുള്ളത് കണ്ണൂരില്‍ നിന്നെത്തുന്ന സത്യമാണ്. തിരുവനന്തപുരം വഞ്ചിയൂരില്‍ പിരിവിനെന്നുപറഞ്ഞെത്തിയ വില്ലനാണ് വിരുതനായത്. ആറുവയസ്സുള്ള പിഞ്ചുകുഞ്ഞിനെ 65 വയസ്സുകാരന്‍ പീഡിപ്പിച്ചതാണ് കൊച്ചിയില്‍ നിന്നെത്തുന്ന വാര്‍ത്ത. 11 കാരിയെ പീഡിപ്പിക്കാന്‍ അമ്മയും കൂട്ട്.  

പതിനഞ്ചുവയസ്സുകാരിയെ ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് നൂറുവര്‍ഷം കഠിനതടവും പിഴയുമാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി വിധിച്ചത്. പ്രമാടം കൈതക്കര പാപ്പിമുരുപ്പേല്‍ കോളനിയില്‍ പാലനില്‍ക്കുന്നതില്‍ ബിനുവിനെ(37)യാണ് ശിക്ഷിച്ചത്. രണ്ടരലക്ഷം രൂപ പിഴ ഒടുക്കണമെന്നും വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കാതിരുന്നാല്‍ നാലുവര്‍ഷംകൂടി തടവുണ്ട്. മറ്റു വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. എല്ലാംകൂടി എണ്‍പതുവര്‍ഷം തടവില്‍ കഴിയണം. രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി പലവട്ടം ബലാത്സംഗംചെയ്തു. പിന്നീട് പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായി. പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. ആശുപത്രിയില്‍നിന്ന് അറിയിച്ചതിനെത്തുടര്‍ന്ന് പത്തനംതിട്ട വനിതാ പോലീസ് കേസ് എടുക്കുകയായിരുന്നു.

വിവാഹിതനും ഇരയുടെ പ്രായമുള്ള മകളുമുള്ള പ്രതിയുടെ നിലപാട് ക്രൂരമായ മാനസികസ്ഥിതിയുടെ പ്രതിഫലനമാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. കണ്ണൂരില്‍ പതിനൊന്ന് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി കീഴടങ്ങുകയായിരുന്നു. കാട്ടാമ്പള്ളി സ്വദേശി യഹിയയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പ്രതി. പല ദിവസങ്ങളിലും അമ്മയുടെ സഹായത്തോടെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി പ്രതി വിദേശത്തേക്ക് മുങ്ങുകയായിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിലാണ് ഇയാള്‍ തിരിച്ചെത്തി കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ കീഴങ്ങിയത്.


അമ്മയുടെ സഹായത്തോടെയാണ് പ്രതി കുട്ടിയെ ചൂഷണം ചെയ്തതെന്നാണ് പോലീസും പറയുന്നത്. ഇയാള്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതായും പോലീസ് വ്യക്തമാക്കി. വഞ്ചിയൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂളിനു സമീപമുള്ള വീട്ടില്‍ അജ്ഞാതന്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. പളനിയില്‍ പോകാന്‍ നേര്‍ച്ചക്കാശ് പിരിക്കാനെന്നു പറഞ്ഞാണ് ഇയാള്‍ വീടിന്റെ വാതിലില്‍ മുട്ടിയത്. ഓട്ടോറിക്ഷാ െ്രെഡവറായ അച്ഛനും അമ്മയും വീട്ടിലില്ലാത്ത സമയത്തായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിക്കു നേരേ ആക്രമണശ്രമം. കൈയിലൊരു തട്ടത്തില്‍ ഭസ്മവുമായായിട്ടായിരുന്നു അക്രമിയുടെ വരവ്. പെണ്‍കുട്ടി വാതില്‍ തുറന്നതും ഇയാള്‍ അകത്തേക്ക് കയറാന്‍ ശ്രമിച്ചു. നെറ്റിയില്‍ കുറി തൊടാനെന്ന ഭാവത്തിലാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടി നിലവിളിച്ചു. പെട്ടെന്ന് രണ്ടു കൈയിലും കടന്നുപിടിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് വഞ്ചിയൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പേടിച്ചരണ്ടെങ്കിലും പെട്ടെന്നുള്ള ധൈര്യത്തില്‍ അക്രമിയെ തള്ളിമാറ്റി ഇറങ്ങി ഓടി അടുത്ത വീട്ടിലെത്തി കാര്യം പറഞ്ഞു. അപ്പോഴേക്കും അക്രമി ഓടിരക്ഷപ്പെട്ടു.  

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് എട്ടുവര്‍ഷം കഠിന തടവും 35,000 രൂപ പിഴയും വിധിച്ചു. ഐശ്വര്യ നഗര്‍ കൊല്ലമുറി വീട്ടില്‍ രമേശനെയാണ് (65) എറണാകുളം പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. കുട്ടിക്ക് മിഠായി നല്‍കി പ്രതിയുടെ വീട്ടിലെത്തിച്ച് ഉപദ്രവിക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരവും പോക്‌സോ നിയമപ്രകാരവും പ്രതി കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. പിഴത്തുക കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. കുട്ടിയുടെ മുത്തച്ഛന്റെ പ്രായമുള്ള പ്രതി തന്നിലുള്ള വിശ്വാസം ചൂഷണം ചെയ്ത് കുട്ടിക്കെതിരേ അതിക്രമത്തിന് മുതിര്‍ന്നതിനാല്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയും സുഹൃത്തായ ബാങ്ക് ജീവനക്കാരനും അറസ്റ്റില്‍. മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ ക്ലാര്‍ക്കായ അലി അക്ബര്‍ ഖാനും ഇയാളുടെ സുഹൃത്തായ യുവതിയുമാണ് പോക്‌സോ കേസില്‍ പിടിയിലായത്. അമ്മയുടെ സുഹൃത്തായ അലി അക്ബര്‍ ഖാന്‍ പീഡിപ്പിച്ചെന്നായിരുന്നു 11 വയസ്സുകാരിയുടെ വെളിപ്പെടുത്തല്‍. സ്‌കൂളില്‍നടന്ന കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. അമ്മയുടെ സമ്മതത്തോടെയാണ് പീഡനം നടന്നതെന്ന് കണ്ടെത്തിയതിനാല്‍ ഇവരെയും പ്രതിചേര്‍ക്കുകയായിരുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരം പെരുമാതുറ സ്വദേശി ജസീറാണ് പീഡിപ്പിച്ചത്. കൊല്ലം കുണ്ടറ സ്വദേശിനിയായ പെണ്‍കുട്ടിയെ തിരുവനന്തപുരം പാലോട് എത്തിച്ചാണ് ഇയാള്‍ പീഡിപ്പിച്ചത്. ജസീറിനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. പെരുമാതുറ സ്വദേശികളായ നൗഫല്‍, നിയാസ് എന്നിവരാണ് പിടിയിലായ മറ്റ് രണ്ടുപേര്‍. കുട്ടിയെ കൊണ്ടുവരാന്‍ വാഹനം ഒരുക്കി നല്‍കിയതിനും വീട് വാടകയ്ക്ക് എടുത്ത് നല്‍കിയതിനുമാണ് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തത്. ജസീറും നൗഫലും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്.

ഇതുപോലുള്ള നിരവധി കേസുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനെ മൃഗീയമെന്ന് പറഞ്ഞാല്‍ മൃഗങ്ങള്‍ സഹിക്കില്ല. കാലവും നേരവും സമയവും പ്രായവും അറിഞ്ഞേ മൃഗങ്ങള്‍ ലൈംഗിക ബന്ധങ്ങള്‍ നടത്താറുള്ളൂ. മനുഷ്യര്‍ക്കാണെങ്കില്‍ അതൊന്നും ബാധകമല്ലെന്നായിരിക്കുന്നു. 80 വയസ്സുകഴിഞ്ഞ സ്ത്രീയെ പീഡിപ്പിച്ചസംഭവം കൊല്ലത്തുനിന്നും, 7 വയസ്സുള്ള കുഞ്ഞിനെ ലൈംഗീകമായി ഉപയോഗിച്ച് കൊന്ന സംഭവം തിരുവനന്തപുരത്തുമുണ്ടായിട്ട് ഏറെ വര്‍ഷങ്ങളായിട്ടില്ല. എന്നിട്ടും പറയും സഭ്യതയും സംസ്‌കാരവുമുള്ളവരെന്ന്. സമ്പൂര്‍ണ സാക്ഷരതയെന്ന് മേനിനടിക്കും. നടക്കുന്നതോ ഇമ്മാതിരി കാര്യങ്ങളും.

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.