login
വംഗനാട് എങ്ങോട്ട്

ഒരു കാലത്ത് ബംഗാളിനെ അടക്കി വാണ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഇന്ന് ചിത്രത്തിലേ ഇല്ല. ഇടതു പാര്‍ട്ടികളും ഇന്ന് അപ്രസക്തമായി. ഇത്രയുംനാള്‍ മുഖ്യശത്രുക്കളായി കണ്ട് കീരിയും പാമ്പും പോലെ തമ്മിലടിച്ച ഇടതും കോണ്‍ഗ്രസ്സും ഇന്ന് സഖ്യകക്ഷികളായി.

വികാസ് നാരോണ്‍

ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍.  ഭരണ തുടര്‍ച്ചയ്ക്ക് വേണ്ടി ജീവന്‍മരണ പോരാട്ടത്തിനിറങ്ങിയ മമത, ബി.ജെ.പി യില്‍ നിന്ന്  കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. 'ബംഗാള്‍ നിജേര്‍ മൊയേക്കി ഛായ' ബംഗാളിന് വേണ്ടത് അതിന്റെ 'മകളെ 'യാണ്, എന്ന പുതിയൊരു തിരഞ്ഞെടുപ്പ് മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് 'മമതാ ദീദി ' ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയില്‍  ഇറങ്ങുന്നത്. രാജ്യത്തെ ഒരേയൊരു വനിതാ മുഖ്യമന്ത്രി, ബംഗാളിന്റെ മകള്‍, ബംഗാളി പാരമ്പര്യം സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവള്‍ ,വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മമതയുടെ കൈയ്യില്‍ അടവുകള്‍ ഏറെയാണ്.പുറത്തു നിന്നെത്തിയ കുഴപ്പക്കാരായ 'ബോര്‍ഗികളെ ' ഭരണം ഏല്‍പ്പിക്കാതെ 'ബംഗാളിന്റെ മകളെ ' തന്നെ വീണ്ടും അധികാരം  ഏല്‍പ്പിക്കുക  എന്ന സന്ദേശം, പ്രചരിപ്പിക്കുകയാണ് പുതിയ തിരഞ്ഞെടുപ്പു തന്ത്രം. തന്റെ മുഖ്യ എതിരാളിയായ ബി.ജെ.പി യെ പുറത്തു നിന്നു വന്നവരുടെ പാര്‍ട്ടി എന്ന മേല്‍വിലാസം നല്‍കി, വിഭാഗീയത വളര്‍ത്തി കാര്യം നേടാന്‍ ശ്രമിക്കുകയാണ് ദീദി.

കല്‍ക്കരി അഴിമതി കേസില്‍ തന്റെ മരുമകന്റെ ഭാര്യയെ ചോദ്യം ചെയ്തതു പോലും 'സഹതാപമര്‍ഹിക്കുന്ന ബംഗാളി സ്ത്രീ' എന്ന പ്രതിഛായയ സൃഷ്ടിക്കാന്‍  ഉപയോഗിക്കുകയാണ് മമത. 'കേന്ദ്രം  ഭരിക്കുന്ന 'കുഴപ്പക്കാരായ അന്യ ദേശക്കാര്‍ '  ബംഗാളി സ്ത്രീകളെ ആക്രമിക്കുകയാണ്.' 'ആക്രമിക്കപ്പെടുന്ന ബംഗാളി സ്ത്രീയുടെ പ്രതിനിധിയായ മമതയെ' സഹായിക്കാന്‍ തൃണമൂല്‍ ആഹ്വാനം ചെയ്യുന്നു.ജനങ്ങളെ വിഭജിക്കുകയല്ല ഒന്നിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇത്രയും നാള്‍ പറഞ്ഞു നടന്ന മമത മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തി ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടു നേടാന്‍  ശ്രമിക്കുന്നു.

മുപ്പതിലേറെ കൊല്ലം ബംഗാള്‍ ഭരിച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യശത്രുവായ മമത ഇടത്  ഭരണകൂടത്തിന്റെ  ക്രൂരമായ ആക്രമണത്തിന്റെ ഇരയാണ്. ആക്രമിക്കപ്പെടുന്ന ബംഗാളി  സ്ത്രീ എന്ന സഹതാപ പരിവേഷം അധികാരത്തിലേറുന്നതിന് തന്ത്രപരമായി ഉപയോഗിച്ചിരുന്നു അവര്‍. പക്ഷെ,കാലം മാറിയിരിക്കുന്നു. കഥയും. നിസ്സഹായയായ ബംഗാളി സ്ത്രീ പ്രതിച്ഛായ ഇന്ന്  മമതയ്ക്ക് തീരെ ചേരുന്നില്ല. അവര്‍  ഇന്ന് ബംഗാള്‍ ഭരിക്കുന്ന ശക്തയായ മുഖ്യമന്ത്രിയാണ്. ഒരു സഹതാപ തരംഗം സൃഷ്ടിച്ച് വോട്ടു നേടാന്‍ വേറെ വിഷയങ്ങള്‍ ഒന്നും മമതയുടെ കൈയില്‍ ഇന്നില്ല. അഴിമതി, വാഗ്ദാന ലംഘനം, സ്വജനപക്ഷപാതം, ഗുണ്ടായിസം, ന്യൂനപക്ഷ പ്രീണനം, തുടങ്ങിയ ജനദ്രോഹ നയങ്ങളിലൂടെ തൃണമൂല്‍ സര്‍ക്കാറും മുഖ്യമന്ത്രി മമതയും ജനങ്ങളില്‍ നിന്ന് ഏറെ അകന്നിരിക്കുന്നു  

ഒരു കാലത്ത് ബംഗാളിനെ അടക്കി വാണ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഇന്ന് ചിത്രത്തിലേ ഇല്ല. ഇടതു പാര്‍ട്ടികളും ഇന്ന് അപ്രസക്തമായി. ഇത്രയുനാള്‍ മുഖ്യശത്രുക്കളായി കണ്ട് കീരിയും പാമ്പും പോലെ തമ്മിലടിച്ച ഇടതും കോണ്‍ഗ്രസ്സും ഇന്ന് സഖ്യകക്ഷികളായി. ദേശീയ കക്ഷികക്ഷികളുടെ രാഷട്രീയ പാപ്പരത്തം അതിദയനീയം തന്നെ. പക്ഷെ, ഇതൊന്നുമല്ല പശ്ചിമ ബംഗാള്‍ എന്ന സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നം. ടാഗോറിന്റെ, വിവേകാനന്ദന്റെ, ബങ്കിം ചന്ദ്രന്റെ മഹത്തായ പാരമ്പര്യത്തിലധിഷ്ഠിതമായ  ബംഗാളി സ്വത്വം ഇന്ന് തിരോധാനത്തിന്റെ നിഴലില്‍ ആണ്. ബംഗഌദേശില്‍ നിന്നുള്ള 'അനധികൃത ' കുടിയേറ്റം  പശ്ചിമ ബംഗാള്‍ എന്ന സംസ്ഥാനത്തിന്റെ നിലനില്‍പിനു പോലും ഭീഷണിയാവുകയാണ്.

വിഭജനകാലത്ത് മതത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യ പാലായനങ്ങള്‍ക്ക് ശേഷം, ബംഗഌദേശി പൗരന്മാര്‍ 'നല്ലൊരു ജീവിത' ത്തിനു വേണ്ടി ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറാന്‍ തുടങ്ങിയതോടെ ബംഗാളിന്റെ ദുര്‍വിധി ആരംഭിച്ചു. ആദ്യ കാല അഭയാര്‍ത്ഥികള്‍ തങ്ങള്‍ക്ക് പൗരത്വം ഏര്‍പ്പാടാക്കിയ കോണ്‍ഗ്രസ്സിന്റെ വോട്ടു ബാങ്കായി നിലകൊണ്ടു. പിന്നെ ഭരണം സി.പി.എം പിടിച്ചെടുത്തപ്പോള്‍ സി.പി.എമ്മിന്റെ വോട്ടു ബാങ്കായി. സി.പി.എമ്മിന് ബലക്ഷയം വന്നപ്പോള്‍ അവര്‍ തൃണമൂല്‍ കോണ്‍ഗ്രസ്സുകാരായി. വോട്ടു ബാങ്ക് ഉണ്ടാക്കാന്‍, ഉണ്ടാക്കിയത്  നിലനിര്‍ത്താന്‍ വീണ്ടും ബംഗഌദേശ് അഭയാര്‍ത്ഥികളെ  വഴിവിട്ട് ആശ്രയിക്കുകയാണ് ബിജെപി ഇതരകക്ഷികള്‍.

മതേതര പ്രസ്ഥാനങ്ങള്‍ കൈപിടിച്ച് ബംഗാളിലേക്ക് കുടിയേറ്റിയവര്‍ ഇന്ന് ബംഗാളിലെ അതിര്‍ത്തി ജില്ലകളെ  ബംഗഌദേശുകള്‍ ആക്കി മാറ്റിയിരിക്കുന്നു. വര്‍ദ്ധിച്ചു വരുന്ന അഭയാര്‍ത്ഥി പ്രവാഹം ബംഗാളിന്റെ സാമൂഹ്യ ഘടനയില്‍ വന്‍ മാറ്റങ്ങള്‍ വരുത്തുകയാണ്. പശ്ചിമ ബംഗാളിലെ  യഥാര്‍ത്ഥ പൗരന്മാര്‍ ബംഗഌദേശികളെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നു. ആക്രമണം, പിടിച്ചുപറി, വര്‍ഗീയ സംഘട്ടനങ്ങള്‍  തുടങ്ങിയവ ബംഗാളിനെ കലാപഭൂമിയാക്കുന്നു. കുടിയേറ്റത്തെ അതിശക്തമായി  എതിര്‍ത്ത മമത, ബംഗാളിന്റെ രക്ഷക എന്ന പ്രതിഛായയുടെ ബലത്തില്‍  അധികാരത്തിലേറിയ മമത, പറഞ്ഞതെല്ലാം മറന്ന് ബംഗഌദേശികളെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്നതാണ് പിന്നീട് കണ്ടത്. കുടിയേറ്റത്തെ പ്രോത്സാഹിച്ച്, നുഴഞ്ഞു കയറി വന്നവര്‍ക്ക് വോട്ടവകാശം തരപ്പെടുത്തി, തന്റെ മാത്രം വോട്ടു ബാങ്ക്  ആക്കിയ മമത പശ്ചിമ ബംഗാളിന്റെ സാമൂഹ്യ വ്യവസ്ഥ തകര്‍ത്തെറിഞ്ഞു. ബംഗാളികളോട് മമത കാട്ടിയത് വിശ്വാസ വഞ്ചനയായിരുന്നു.ഭരണ വിരുദ്ധ വികാരത്തെ തടയിടാന്‍  'ബംഗാളിന്റെ മകള്‍ 'എന്ന തുരുപ്പ് ചീട്ട് ഇറക്കിയ മമതയെ, 'ബംഗാളിന്റെ മകളല്ല' രോഹ്യംഗികളുടെ അമ്മായി' ആണ് എന്ന പരിഹാസം നുഴഞ്ഞുകയറ്റത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനത്തിന്റെ തീക്ഷ്ണത വെളിവാക്കുന്നു. ബംഗഌദേശിനു പോലും വേണ്ടാത്ത മുസ്ലിം രോഹ്യംഗികളെ  ഭരണകൂടത്തിന്റെ ഒത്താശയോടെ രാജ്യത്ത് നുഴഞ്ഞു കയറാന്‍ അനുവദിച്ച്  പുതിയ വോട്ടുബാങ്കുകള്‍ സൃഷ്ടിക്കുകയായിരുന്നു മമത.

പക്ഷെ, കഥ അവിടെ അവസാനിക്കുന്നില്ല. പീണിപ്പിച്ച്, കൂടെ നിര്‍ത്തിയ അഭയാര്‍ത്ഥി- മുസ്ലിം വോട്ട് ബാങ്ക് മമതയെ  കൈവിടുകയാണ്. ഒവൈസി എന്ന എ.ഐ. എം നേതാവ് ബംഗാളിലെ മുസ്ലിമുകള്‍ക്ക് പുതിയ നേതാവായി മാറുന്നു. കൂടാതെ അബ്ബാസ് സിദ്ദിഖി എന്ന  ബംഗാളി മൗലവി യുടെ ഐ. എസ് .എഫ് എന്ന പുതിയ പാര്‍ട്ടിയും, മമതയുടെ മുസ്ലിം വോട്ടു ബാങ്കില്‍ വിള്ളലുണ്ടണ്ടാക്കുന്നു മതേതര പ്രബോധനം നടത്തുന്ന മമത വിരുദ്ധ കോണ്‍ഗ്രസ്സ്  ഇടതു മുന്നണി സഖ്യം, തത്വദീക്ഷയില്ലാതെ സിദ്ദിഖിയെ കൂടെ കൂട്ടിയിരിക്കുന്നു. ഈ വര്‍ഗീയ ബാന്ധവം കോണ്‍ഗ്രസ്സിനെയും ഇടതിനേയും പ്രതികൂലമായി ബാധിക്കുമെന്ന സത്യം അവര്‍ അറിയാഞ്ഞിട്ടല്ല. സിദ്ദിഖിയുടെ തോളിലേറിയെങ്കിലും രണ്ട് സീറ്റ് കൂടുതല്‍ നേടിയാല്‍ പിടിച്ചു നില്‍ക്കാമെന്ന അതിജീവനതന്ത്രമാണ് അവരുടെ മുന്നിലുള്ളത്.  

ഈയിടെ ഇവര്‍ മൂന്നു പേരും കല്‍ക്കത്തയില്‍ സംഘടിപ്പിച്ച മഹാ സമ്മേളനത്തില്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തില്‍ ഭൂരിപക്ഷവും സിദ്ദിക്കിയെ കാണാന്‍ വന്നതായിരുന്നു. ഇടത്  കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രസംഗിക്കു മ്പോള്‍ അസ്വസ്ഥരായ ജനം സിദ്ദിക്കിയുടെ പ്രസംഗത്തിന് മാത്രം കൈ അടിച്ച് പ്രോല്‍സാഹിപ്പിക്കുന്ന കാഴ്ച ബംഗാളിലെ മാറുന്ന മനസ്സിന്റെ നേര്‍കാഴ്ചയാണ്. സൗഹാര്‍ദ്ദത്തിന്റെ, സമഭാവനയുടെ ബംഗാളി ഗാഥകള്‍ പാടിയ വംഗ ദേശത്തെ തെരുവുകള്‍ ഇന്ന്  വര്‍ഗ്ഗീയ കലാപത്തിന്റെ കേന്ദ്രങ്ങള്‍ ആയി മാറുന്നു. യഥാര്‍ത്ഥ ബംഗാള്‍ മരിക്കുകയാണ്.

കോണ്‍ഗ്രസ്സും, ഇടതും, മമതയും സൃഷ്ടിച്ചത് സ്‌ഫോടനാത്മകമായ ഒരു  സ്ഥിതി വിശേഷമാണ്. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞ ജനസഞ്ചയത്തിനു മുന്നില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകള്‍ക്ക് ഇവിടെയാണ് പ്രാധാന്യമേറുന്നത്. അത് കേവലം കൈയടി വാങ്ങാനുള്ള തിരഞ്ഞെടുപ്പ് പ്രസംഗം ആയിരുന്നില്ല.അതിജീവനത്തിനായി പൊരുതാനിറങ്ങുന്ന ഒരു ജനതയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ കാഹളമായിരുന്നു ആ പ്രസംഗം.'സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ഇന്ത്യയെ നയിച്ചത് ബംഗാള്‍ ആയിരുന്നു. സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷം, അതായത് 2047 ല്‍, ബംഗാള്‍ ഇന്ത്യയെ നയിക്കുന്ന  ഒരു ശക്തിയാക്കി മാറ്റും' എന്ന മോദിയുടെ എന്ന വാഗ്ദാനം  ബംഗാളിനെ രക്ഷിക്കാന്‍ ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ട് എന്ന സന്ദേശമാണ്. 25 വര്‍ഷംകൊണ്ട് ഒരു പുനര്‍ജനനത്തിന്റെ മാസ്റ്റര്‍ പഌന്‍ ആണ് മോദി മുന്നോട്ടു വച്ചത്്. നാളെ, ഇന്ത്യയെ നയിക്കണമെങ്കില്‍ ബംഗാള്‍ ഇന്ന് ജീവിക്കണം, ബംഗാളിനെ ഇന്ന് രക്ഷിക്കണം. ബംഗാളിനെ  രക്ഷിക്കാന്‍ ശക്തമായ ഒരു  സര്‍ക്കാര്‍ വേണം എന്ന  മോദിയുടെ സന്ദേശം അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന  രാഷ്ട്രീയ ചിന്താധാരയെ ആള്‍ക്കൂട്ടത്തില്‍ നിന്നും വേറിട്ടു നിര്‍ത്തുകയാണ്.ദിനംപ്രതി ബി.ജെ.പി യിലേക്ക് വരുന്ന ബംഗാളി  പ്രമുഖര്‍ കാലത്തിന്റെ ചുവരെഴുത്തുകള്‍ വ്യക്തമാക്കുകയാണ്. അവര്‍ ഒരു ജനതയുടെ വികാരമാണ് പ്രതിഫലിപ്പിക്കുന്നത്.നമുക്ക് കാത്തിരിക്കാം. ബംഗാളിനെ മറ്റൊരു ബംഗഌദേശക്കാതിരിക്കാനുള്ള മഹായജ്ഞത്തിന് ഒരുങ്ങാന്‍ ബംഗാളി ജനതയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം

 

  comment
  • Tags:

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.