login
മൂസ്സത് സാറിനെ ഓര്‍ക്കുമ്പോള്‍

മലയാളത്തില്‍ ശാസ്ത്രസാഹിത്യ രചനയ്ക്ക് തുടക്കം കുറിക്കുന്നതിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖന്‍ എന്നനിലയിലും ഗ്രന്ഥകാരന്‍ എന്നനിലയിലും മൂസ്സത് സാറിന്റെ സാഹിതീസപര്യ വിലമതിക്കാനാവാത്തതാണ്. മലയാളഭാഷയില്‍ ശാസ്ത്രവിഷയങ്ങള്‍ പ്രതിപാദിക്കുന്ന രചനകളും ഗ്രന്ഥങ്ങളും വിരളമായിരുന്ന കാലഘട്ടത്തില്‍ സാമാന്യജനങ്ങളില്‍ ശാസ്ത്രചിന്തയും സാംസ്‌കാരിക ബോധവും ഒരുപോലെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയായിരുന്നു അദ്ദേഹം.

എഴുത്തുകാരനും തപസ്യ കലാസാഹിത്യ വേദി അദ്ധ്യക്ഷനുമായിരുന്ന പ്രൊഫ. സി.കെ. മൂസ്സതിന്റെ വേര്‍പാടിന് ഇന്ന് മുപ്പത് വര്‍ഷം തികയുന്നു. 1991 ഏപ്രില്‍ 10നാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. മലയാളത്തില്‍ ശാസ്ത്രസാഹിത്യ രചനയ്ക്ക് തുടക്കം കുറിക്കുന്നതിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖന്‍ എന്നനിലയിലും ഗ്രന്ഥകാരന്‍ എന്നനിലയിലും മൂസ്സത് സാറിന്റെ സാഹിതീസപര്യ വിലമതിക്കാനാവാത്തതാണ്. മലയാളഭാഷയില്‍ ശാസ്ത്രവിഷയങ്ങള്‍ പ്രതിപാദിക്കുന്ന രചനകളും ഗ്രന്ഥങ്ങളും വിരളമായിരുന്ന കാലഘട്ടത്തില്‍ സാമാന്യജനങ്ങളില്‍ ശാസ്ത്രചിന്തയും സാംസ്‌കാരിക ബോധവും ഒരുപോലെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയായിരുന്നു അദ്ദേഹം.  

ഇന്നത്തെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പൂര്‍വ്വരൂപമായിരുന്ന ശാസ്ത്രസാഹിത്യ സമിതി 1956ലാണ് രൂപംകൊള്ളുന്നത്. പി.ടി. ഭാസ്‌കര പണിക്കര്‍, ഒ.പി. നമ്പൂതിരിപ്പാട്, സി.കെ. മൂസ്സത് തുടങ്ങിയവര്‍ ചേര്‍ന്നാണ് അഖിലകേരളാടിസ്ഥാനത്തില്‍ ശാസ്ത്രസാഹിത്യ സമിതി എന്ന പേരില്‍ സംഘടന രൂപീകരിച്ചത്. ഈ സംഘടന ശാസ്ത്രസാഹിത്യ പരിഷത്തായി മാറിയപ്പോഴും അതിന്റെ നേതൃത്വത്തില്‍ സി.കെ. മൂസ്സത് ഉണ്ടായിരുന്നു. ശാസ്ത്രവിഷയങ്ങളെന്ന പോലെ തന്നെ സാഹിത്യവിഷയങ്ങളിലും പഠനങ്ങള്‍ നടത്തുകയും നിരവധി പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തു. ഏറെക്കാലം കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചു.

കേളപ്പന്‍ എന്ന മഹാമനുഷ്യന്‍, വൈക്കത്ത് പാച്ചുമൂത്തത്, മഹാകവി വള്ളത്തോള്‍, കവികുലഗുരു പി.വി. കൃഷ്ണവാര്യര്‍, കെ. മാധവന്‍ നായര്‍, ശ്രീശങ്കരാചാര്യര്‍ (ജീവചരിത്രങ്ങള്‍), സാഹിത്യവീക്ഷണം, രാമകഥ മലയാളത്തില്‍ (സാഹിത്യപഠനങ്ങള്‍), പരമാണുലോകം, ശാസ്ത്രചിന്തകള്‍, പുതിയ കാഴ്ചപ്പാടുകള്‍, പ്രാചീനഗണിതം മലയാളത്തില്‍, ഭൗതികത്തിലെ പ്രതീകങ്ങളും മാത്രകളും നാമപദ്ധതിയും (ശാസ്ത്രഗ്രന്ഥങ്ങള്‍) തുടങ്ങിയ ഗ്രന്ഥങ്ങള്‍ക്ക് പുറമെ മോഹിനിയാട്ടത്തെ കുറിച്ച് ഇംഗഌഷിലുള്ള ഗ്രന്ഥവും മലയാളം-മലയാളം- ഇംഗഌഷ് ഡിക്ഷണറിയും അദ്ദേഹത്തിന്റേതായുണ്ട്.

വിജ്ഞാനത്തിന്റെ വിവിധ മേഖലകളില്‍ വിഹരിക്കുകയും നേടിയ അറിവുകള്‍ ജനങ്ങളിലെത്തിക്കുകയും ചെയ്യുക എന്ന വലിയ ദൗത്യം നിര്‍വ്വഹിക്കാനാണ് മൂസ്സത് സാര്‍ തന്റെ ജീവിതം ഉഴിഞ്ഞുവച്ചത്.  

അറിവ് നേടാനും അറിവ് പകരാനുമുള്ള ആ സമര്‍പ്പിതമനസ്സ് തന്നെയാണ് അദ്ദേഹത്തെ തപസ്യയിലും എത്തിച്ചത്. ഭാരതീയ സംസ്‌കാരികമൂല്യങ്ങളെയും മലയാള സാഹിത്യത്തിന്റെയും കേരളീയ കലകളുടെയും വിശിഷ്ടസൗന്ദര്യത്തെയും ആവാഹിച്ച ആ പ്രസ്ഥാനത്തോട് അദ്ദേഹത്തിനുണ്ടായിരുന്ന അഭിനിവേശം എണ്‍പതുകളില്‍ തപസ്യയില്‍ പ്രവര്‍ത്തിച്ചവരെല്ലാം നേരിട്ടറിഞ്ഞതാണ്. സംസ്ഥാന ഉപാദ്ധ്യക്ഷനും അദ്ധ്യക്ഷനും ആയി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമല്ല, സ്ഥാനമൊഴിഞ്ഞ ശേഷവും തപസ്യയുടെ എല്ലാ പരിപാടികളിലും സജീവസാന്നിധ്യമായിരുന്നു മൂസ്സത് സാര്‍. പത്‌നീസമേതനായി, ശുഭ്രവസ്ത്രധാരിയായി, നിറഞ്ഞ പുഞ്ചിരിയുമായി തപസ്യ വേദികളില്‍ അദ്ദേഹം നന്മയുടെ നിലാവ് പരത്തി.

മലബാറിലെ സമാന്തരവിദ്യാഭ്യാസ മേഖലയുടെ തുടക്കക്കാരനുമായിരുന്നു സി.കെ. മൂസ്സത്. അദ്ദേഹം തന്റെ രണ്ട് അനുജന്മാര്‍ക്കൊപ്പം (കൃഷ്ണന്‍ മൂസ്സതും ബലരാമന്‍ മൂസ്സതും) എംബി ട്യൂട്ടോറിയല്‍ (മൂസ്സത് ബ്രദേഴ്‌സ് ട്യൂട്ടോറിയല്‍) എന്ന പേരില്‍ 1956ല്‍ ആരംഭിച്ച സ്ഥാപനം പാലക്കാട്ടും കോഴിക്കോട്ടും പതിറ്റാണ്ടുകളോളം പ്രവര്‍ത്തിച്ചു. ഈ സ്ഥാപനത്തില്‍ പഠിപ്പിച്ച അദ്ധ്യാപകര്‍ ആരൊക്കെയായിരുന്നു എന്നറിയുമ്പോഴാണ് ആ സ്ഥാപനത്തിന്റെ ഗരിമ നാമറിയുന്നത്. എം.ടി. വാസുദേവന്‍ നായര്‍, എന്‍.എന്‍. കക്കാട്, ആര്‍. രാമചന്ദ്രന്‍, പ്രൊഫ. കെ.എസ്. കൃഷ്ണയ്യര്‍ തുടങ്ങിയവര്‍! ആദ്യമായി ഒരു ട്യൂട്ടോറിയല്‍ സ്ഥാപനത്തിന് ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയ സ്ഥാപനവും എംബി ട്യൂട്ടോറിയലാണ്.

 

 

 

 

 

  comment
  • Tags:

  LATEST NEWS


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി


  കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ആഭരണങ്ങള്‍ തിരികെ നല്‍കിയില്ല; ആലുവ ഗവണ്‍മെന്റ് ആശുപത്രിക്കെതിരെ ബന്ധുക്കള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.