login
പൊലീസ് തലപ്പത്തെ പകല്‍ കൊള്ള

സ്വകാര്യ കമ്പനിക്ക് നാടിനെ കൊള്ളയടിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തത്.

കേരളത്തിന്റെ ചരിത്രത്തില്‍  പൊലീസ് തലപ്പത്ത്  ഇത്രയും നഗ്‌നമായ അഴിമതി മുന്‍പ് നടന്നിട്ടില്ല. രാജ്യ സുരക്ഷയെ പോലും ബാധിക്കുന്ന വിധത്തില്‍  25  ഇന്‍സാസ് റൈഫിളുകളും, 12061  വെടിയുണ്ടകളുും പൊലീസില്‍ നിന്ന് കാണാതായി എന്നാണ് സിഎജി നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. എസ് ഐ മാര്‍ക്കും എ എസ് ഐ മാര്‍ക്കും ക്വാര്‍ട്ടേഴ്‌സ് പണിയാനുള്ള  4.35 കോടി രൂപ വകമാറ്റി  ഡിജിപിക്കും നാല് എഡിജിപിമാര്‍ക്കും ലക്ഷ്വറി വില്ലകള്‍ പണിതാണ് മറ്റൊരു ക്രമക്കേട്. പൊലീസ് സ്‌റ്റേഷനുകളിലേക്ക് 1.10 കോടി വിലവരുന്ന വാഹനങ്ങള്‍ വാങ്ങാന്‍ അനുവദിച്ച തുക വകമാറ്റി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിച്ചതിലാണ് മറ്റൊരു അഴിമതി. കമ്പോള വിലയുടെ മുന്നിരട്ടി വില നല്‍കിയാണ് ശബരിമലക്കായുള്ള സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങിയത്.

180 കോടിയുടെ ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതിയാണ് മറ്റൊരു തട്ടിപ്പ്. കേരളത്തിലെ റോഡുകളില്‍ നടക്കുന്ന ട്രാഫിക് ലംഘനങ്ങള്‍ കണ്ടു പിടിക്കാനും അവക്ക് ജനങ്ങളില്‍ നിന്നു പിഴകള്‍ ഈടാക്കാനും സ്വകാര്യ കമ്പനിക്ക് അനുവാദം നല്‍കുന്ന ഒരു പദ്ധതിയാണിത്.    പദ്ധതി നടപ്പിലാക്കുമ്പോള്‍ കിട്ടുന്ന വരുമാനത്തിന്റെ 90 ശതമാനവും സ്വകാര്യ  കമ്പിനിക്കാണ്  ലഭിക്കുന്നത്. ബാക്കി പത്തു ശതമാനം മാത്രമേ സര്‍ക്കാരിന് ലഭിക്കുകയുള്ളു. സ്വകാര്യ കമ്പനിക്ക് നാടിനെ കൊള്ളയടിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തത്.

 

  comment

  LATEST NEWS


  പണം കണ്ടാണ് ഇതു ചെയ്തതെങ്കില്‍ നിങ്ങളേക്കാള്‍ മാന്യത തെരുവില്‍ ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവര്‍ക്കുണ്ട്;ഏഷ്യാനെറ്റ്ന്യൂസിനോട് യുവമോര്‍ച്ച


  ബിജെപിക്കും യുഡിഎഫിനും എതിരായി കള്ളക്കഥകള്‍ ഉണ്ടാക്കുക; ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുടെ നിര്‍ദേശം; സിന്ധുവിന്റെ ഇ-മെയ്ല്‍; പുറത്തുവിട്ട് സുരേന്ദ്രന്‍


  മരണത്തെ പുഞ്ചിരിയോടെ പുണര്‍ന്ന യുവ സാഹസികന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം; നന്ദു മഹാദേവയെ അനുസ്മരിച്ച് കുമ്മനം


  ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് അടുത്താഴ്ച പുറത്തിറങ്ങും; ആദ്യഘട്ടം വിതരണം ചെയ്യുന്നത് 10,000 ഡോസ്, രോഗികളിലെ ഓക്‌സിജന്‍ ക്ഷമത കൂട്ടുമെന്ന് പഠനം


  പൊതിച്ചോറെന്ന പേരില്‍ കഞ്ചാവ്; കോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ കഞ്ചാവ് കടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍ (വീഡിയോ)


  രാജ്യത്തിന് ആശ്വാസമായി കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്; മരണസംഖ്യയും കുറയുന്നു


  ആരോഗ്യകേരളത്തിന് വീണ്ടും അപമാനം; മലപ്പുറത്ത് കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; അറ്റന്‍ഡര്‍ അറസ്റ്റില്‍


  അറബിക്കടലിലെ ന്യൂനമര്‍ദ്ദം ടൗട്ടെ ചുഴലിക്കാറ്റായി, 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കും; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.