login
കേരളത്തില്‍ എവിടെയെങ്കിലും ആര്‍ എസ് എസ്‌- ലീഗ് സംഘര്‍ഷം നടക്കാറുണ്ടോ; എന്തുകൊണ്ടാണ് എല്ലാ സംഘര്‍ഷങ്ങളുടേയും ഒരു വശത്ത് സിപിഎം

എല്ലാകാലത്തും ശൂലമെന്നും ഗര്‍ഭിണിയെന്നും ഇല്ലാക്കഥകള്‍ പറഞ്ഞ് തമ്മിലടിപ്പിച്ച് ചോരകുടിച്ച് ,ഭിന്നിപ്പിച്ച് അധികാരം നുണയുന്ന ചെന്നായയുടെ കൗശലമുള്ള സിപിഎമ്മിനെ ഇവിടത്തെ ന്യൂനപക്ഷങ്ങള്‍ എനിയും മനസ്സിലാക്കിയില്ലേ.

നിങ്ങളൊന്നാലോചിച്ചിട്ടുണ്ടോ...?

കേരളത്തില്‍ എവിടെയെങ്കിലും ആര്‍ എസ് എസ്- ലീഗ് സംഘര്‍ഷം നടക്കാറുണ്ടോ....??

മുസ്ലീങ്ങള്‍ മാത്രമുള്ള ലീഗുമായല്ലേ വര്‍ഗ്ഗീയവാദികളെന്നാരോപിക്കുന്ന സംഘപരിവാരുകാരുമായി ഏറ്റവുമധികം ഏറ്റുമുട്ടലുകള്‍ ഉണ്ടാവേണ്ടത്...??

എന്തുകൊണ്ട് അങ്ങിനെ സംഭവിക്കുന്നില്ല...??

എല്ലായ്‌പ്പോഴും എന്തുകൊണ്ടാണ് എല്ലാ സംഘര്‍ഷങ്ങളുടേയും ഒരു വശത്ത് സിപിഎം വരുന്നത്...?

മുസ്ലീം ലീഗിന്റെ ഏറ്റവും വലിയ ആചാര്യനാണല്ലോ പാണക്കാട് തങ്ങള്‍മാര്‍,. ഏതെങ്കിലും ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പാണക്കാട് കുടുംബത്തേയോ അല്ലെങ്കില്‍ കാന്തപുരം മുസ്ല്യാരെ പോലുള്ള ആചാര്യന്‍മാരെയോ എന്നെങ്കിലും തെറിവിളിക്കുകയോ മറ്റ് മോശം പ്രവര്‍ത്തികളാല്‍ അപമാനിക്കുകയോ ചെയ്തതായി നിങ്ങള്‍ക്കറിവുണ്ടോ...??

എന്നാല്‍ നാഴികയ്ക്ക് നാല്‍പ്പതുവട്ടവും പാണക്കാട് തങ്ങളെ അതിഹീനമായ ഭാഷയില്‍ അപമാനിക്കുന്നവര്‍ എല്ലാം സിപിഎം നേതാക്കളല്ലേ....??

നാദാപുരവും തളിപ്പറമ്പും ഒക്കെ മുസ്ലീം നാമധാരികളെ തേടിപ്പിടിച്ച് അക്രമിച്ചും വസ്തുവകകള്‍ തല്ലിത്തകര്‍ത്തും കൊള്ളയടിച്ചും ഉന്‍മാദ നൃത്തം ചവിട്ടിയത് സിപിഎം ആയിരുന്നില്ലേ...?

എന്നിട്ടും അവരെങ്ങിനെയാണ് ന്യൂനപക്ഷ സംരക്ഷകരാകുന്നതെന്ന് നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ...??

എല്ലാകാലത്തും ശൂലമെന്നും ഗര്‍ഭിണിയെന്നും ഇല്ലാക്കഥകള്‍ പറഞ്ഞ്  തമ്മിലടിപ്പിച്ച് ചോരകുടിച്ച് ,ഭിന്നിപ്പിച്ച് അധികാരം നുണയുന്ന ചെന്നായയുടെ കൗശലമുള്ള സിപിഎമ്മിനെ ഇവിടത്തെ ന്യൂനപക്ഷങ്ങള്‍  മനസ്സിലാക്കിയില്ലേ...??

ഇന്ത്യ എന്ന ദേശീയതയില്‍ വിശ്വസിക്കുന്ന ഇവിടത്തെ ഒരു ന്യൂനപക്ഷവും സംഘപരിവാരിനെ ഭയക്കേണ്ടതില്ലെന്നത് കഴിഞ്ഞ കുറേ കാലങ്ങളായി നമ്മള്‍ അനുഭവിച്ചറിഞ്ഞതാണല്ലോ....

.പോപ്പുലര്‍ ഫ്രണ്ടും പിഡിപിയും പോലുള്ളവര്‍ ചെയ്യുന്നത്, മുസ്ലീംങ്ങളെ ഇവിടെ ഇതാ സംഘപരിവാരുകാര്‍ കശാപ്പു ചെയ്യുകയാണെന്ന ഭീതിയുണ്ടാക്കി സിപിഎം നടത്തുന്ന അതേരീതിയിലുള്ള മുതലെടുപ്പ് നടത്തുകയാണ്...പോപ്പുലര്‍ ഫ്രണ്ട് ഈ രാജ്യത്തിന്റെയും സമുദായത്തിന്റെയും ശത്രുവാണ്,അവര്‍ക്കെതിരായ പോരാട്ടം മുസ്ലീമിനെതിരാണെന്ന് അവര്‍ പ്രചരിപ്പിച്ച് മുതലെടുപ്പ് നടത്തുകയാണ്

നമ്മളാരും ശത്രുക്കളല്ല.വേറിട്ടവരും വേര്‍പ്പെട്ടവരുമല്ല. നാടിന്റെ മക്കളാണ. എല്ലാമേഖലകളിലും യോജിച്ച് പോകേണ്ടവരാണ്.സംഘമെന്നാല്‍ സംഘര്‍ഷമെന്നേയര്‍ത്ഥമില്ല. സംഘമെന്നാല്‍ സമന്വയമാണ്. ഇന്നലെവരെ  തെറ്റിദ്ധരിപ്പിച്ചവരെ തിരിച്ചറിയുക..


 

    comment

    LATEST NEWS


    കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


    20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


    തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


    ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


    പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


    പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


    കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


    50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.