login
പ്രതിഷേധിക്കുന്ന സഖാക്കള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സൗജന്യമായി കേരളത്തിന് ലഭ്യമാക്കിയ വാക്സിന്റെ ആദ്യ ഡോസെങ്കിലും എടുത്തെന്ന് ഉറപ്പു വരുത്തണം

സമരം ചെയ്യാനിരിക്കുന്ന I പ്രവര്‍ത്തകര്‍, നിങ്ങളുടെ അച്ഛനും അമ്മയും നരേന്ദ്ര മോദി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ വാക്‌സിന്റെ ആദ്യ ഡോസെങ്കിലും എടുത്തുവെന്നതും ഉറപ്പാക്കുക. എങ്കിലേ സമരത്തിന്റെ ആവേശം കൂടൂ..

കേന്ദ്ര സര്‍ക്കാര്‍ സൗജന്യ വാക്‌സിന്‍ നല്‍കുന്നില്ലെന്ന പരാതിയും പറഞ്ഞ്  ഇടതുപക്ഷം  കേരള വ്യാപകമായി സമരം ചെയ്ത് പ്രതിഷേധിക്കുന്നു. പകര്‍ച്ചവ്യാധിയായാലും പ്രകൃതി ദുരന്തമായാലും എന്തിലും ഏതിലും സമരം ചെയ്യാന്‍ മാത്രം അറിയുന്നവരില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും സമരം ചെയ്ത് പ്രതിഷേധിക്കുന്ന മുതിര്‍ന്ന സഖാക്കള്‍, നിങ്ങള്‍ ഓരോരുത്തരും നരേന്ദ്ര മോദി സര്‍ക്കാര്‍ സൗജന്യമായി കേരളത്തിന് ലഭ്യമാക്കിയ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസെങ്കിലും എടുത്തുവെന്ന് ഉറപ്പു വരുത്താന്‍ മറക്കരുത്. അതോടൊപ്പം സമരം ചെയ്യാനിരിക്കുന്ന SFI, DYFI പ്രവര്‍ത്തകര്‍, നിങ്ങളുടെ അച്ഛനും അമ്മയും നരേന്ദ്ര മോദി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ വാക്‌സിന്റെ ആദ്യ ഡോസെങ്കിലും എടുത്തുവെന്നതും ഉറപ്പാക്കുക. എങ്കിലേ സമരത്തിന്റെ ആവേശം കൂടൂ..

പ്രതിഷേധമായാല്‍ ഇങ്ങനെയാകണം. കേവലം 100 ദിവസം കൊണ്ട് കേരളത്തിന്റെ ആകെ ജനസംഖ്യയുടെ 22% പേര്‍ക്ക് ആദ്യ ഡോസെങ്കിലും സൗജന്യമായി ലഭ്യമാക്കിയ നരേന്ദ്രമോദിക്കെതിരെ ഇങ്ങനെ തന്നെയാണ് പ്രതിഷേധിക്കേണ്ടത്. സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുന്നില്ല എന്ന പേരില്‍ പ്രതിഷേധ പ്രഹസനം അരങ്ങേറുമ്പോഴും 3.5 കോടി ജനതയുള്ള കേരളത്തിന് 75 ലക്ഷം ഡോസ് വാക്‌സിന്‍, കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കിയെന്ന യാഥാര്‍ത്ഥ്യം മുഴച്ചു തന്നെ നില്‍ക്കും. ആകെ ജനസംഖ്യയുടെ 20% ന് മുകളിലുള്ളവര്‍ക്ക് ആദ്യ ഡോസെങ്കിലും നല്‍കാന്‍ വാക്‌സിന്‍ ലഭിച്ച മറ്റൊരു സംസ്ഥാനവും ഈ ഭാരത മഹാരാജ്യത്തിലില്ല എന്ന സത്യം തിരിച്ചറിയുമ്പോഴാണ് നരേന്ദ്ര മോദി സര്‍ക്കാരിന് കേരളത്തോടുള്ള സമീപനം സാമാന്യബോധമുള്ളവര്‍ തിരിച്ചറിയുക. അങ്ങനെ സൗജന്യമായി നല്‍കുന്നതു പോലും കൃത്യമായി വിതരണം ചെയ്യാനാകാത്തവര്‍ക്ക് ഏറ്റവും ഏളുപ്പം ചെയ്യാവുന്ന പണി, സമരമല്ലാതെ മറ്റെന്താണ് ?  

കേരളത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് വലിയ വായില്‍ വിളിച്ചു കൂവിയത് CPM നേതൃത്വം നല്‍കുന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരാണ്. മുഖ്യമന്ത്രി പലകുറി അതാവര്‍ത്തിക്കുന്നത് നാം കണ്ടു. ഡോസൊന്നിന് 1000 രൂപയായാലും 2000 രൂപയായാലും കേരളം വാങ്ങാന്‍ തയ്യാറാണെന്നു പറഞ്ഞത് കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക്കാണ്. ബഡ്ജറ്റില്‍ അതാവര്‍ത്തിക്കുകയും ചെയ്തു. ഇത്തരത്തില്‍ സൗജന്യമായി കേന്ദ്രം നല്‍കുന്ന വാക്‌സിന്‍ 'വീണ്ടും  സൗജന്യമായി' കേരളത്തില്‍ നല്‍കാനിരുന്നവര്‍ക്ക് ശരിക്കും പൊതുജനാരോഗ്യ പരിപാലനത്തില്‍ ഭരണഘടനാപരമായ കടമ നിര്‍വ്വഹിക്കേണ്ട അവസരം സംസ്ഥാനത്തിന് വന്നപ്പോഴേക്കും ആധി തുടങ്ങി. മുന്‍പ് കോവിഡ് പ്രതിരോധത്തിനായി വിലയിരുത്തിയ 20000 കോടി രൂപയും ഖജനാവില്‍ മിച്ചമുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കിയ 5000 കോടി രൂപയും എവിടെ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ അതിനെ പ്രതിരോധിക്കാനായി ഒരു 'വഴി തിരിച്ചുവിടല്‍' തന്ത്രമാണ് ഇത്തരം പ്രതിഷേധങ്ങള്‍. ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധമെന്ന മട്ടിലുള്ള വെറുമൊരു പ്രഹസനം..

കമ്മ്യൂണിസ്റ്റുകളില്‍ നിന്നും സ്വത്യസ്തമായ മറ്റൊരു ശൈലി നമുക്ക് പ്രതീക്ഷിക്കാനാകില്ല. എക്കാലവും അവര്‍ ഇങ്ങനെയാണ്. ഈ രാഷ്ട്രം സ്വതന്ത്രമായ ശൈശവ ദശയില്‍, ചൈനയുടെ പിന്‍ബലത്തില്‍ സൈനിക നടപടിയിലൂടെ ഭാരതത്തെ പാര്‍ട്ടി ഭരണപ്രദേശമാക്കാന്‍ ശ്രമിച്ചവരാണവര്‍. ഇന്ത്യാ- ചൈനാ യുദ്ധകാലത്ത്, ഭാരതത്തിന്റെ മണ്ണില്‍ നിന്നു കൊണ്ട് ചൈനയ്ക്കായി ജയ് വിളിച്ചവരാണവര്‍.. കോവിഡ് പ്രതിരോധത്തില്‍ ഭാരതം വളരെയേറെ മുന്നോട്ടു പോയപ്പോഴൊന്നും അതിനെ അഭിനന്ദിക്കാന്‍ തയ്യാറാകാതെ, ക്യൂബയും നോക്കിയിരുന്നവരാണവര്‍. അവരില്‍ ഇന്നും ഈ മഹാമാരിയുടെ ഘട്ടത്തില്‍ ഇതില്‍ കുറഞ്ഞൊന്നും നമുക്ക് പ്രതീക്ഷിക്കാനില്ല. പ്രതിസന്ധി ഘടങ്ങളില്‍ ഈ രാഷ്ട്രത്തെ താറടിച്ചു കാട്ടാനും പിന്നില്‍ നിന്നു കുത്താനും മാത്രം ശീലിച്ച പൂര്‍വ്വികരുടെ ചോരയാണ് അവരുടെ പ്രത്യയ ശാസ്ത്ര സിരകളിലൂടെ ഒഴുകുന്നത്..  

ആന്ധ്രയിലും മഹാരാഷ്ട്രയിലുമൊക്കെ RTPCR ടെസ്റ്റിനായി കേവലം 500 രൂപ മാത്രം ചെലവ് വരുമ്പോള്‍, 1700 രൂപയാണ് കേരളത്തിലെ ചെലവ്.  ഇതേ RTPCR ടെസ്റ്റ് ഇവിടെ കേരളത്തില്‍ IMA വെറും 700 രൂപയ്ക്ക് ചെയ്യുന്നുമുണ്ട്. എന്നു പറഞ്ഞാല്‍ സ്വകാര്യ ലാബുകള്‍ക്ക് 1000 രൂപയിലേറെ കൊള്ളലാഭം കൊയ്യാനായി അവസരം ഒരുക്കിക്കൊടുത്ത് മിണ്ടാതിരിക്കുന്ന കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയുള്ള ആത്മ പ്രതിഷേധ മാര്‍ച്ചായി സഖാക്കളുടെ ഈ സമരം മാറുമെന്ന് നമുക്ക് പ്രത്യാശിക്കാം. എന്തായാലും പ്രതിഷേധം നടക്കട്ടെ..  

വീണ്ടും ഒരു കാര്യം കൂടി ഓര്‍മ്മിപ്പിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ വാക്‌സിന്‍ നിങ്ങള്‍ക്കും നിങ്ങളുടെ മാതാപിതാക്കള്‍ക്കും കൃത്യമായി ലഭിച്ചിട്ടുണ്ടെന്ന്  ഉറപ്പു വരുത്തിക്കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ സഖാക്കള്‍ക്ക് പ്രതിഷേധിക്കാം..  

Dr. വൈശാഖ് സദാശിവന്‍

 

 

  comment

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.