×
login
വ്യാജ ചരിത്ര നിര്‍മാണവും ഇന്ത്യന്‍ ഇടതുപക്ഷവും

അയോധ്യയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നില്ല എന്ന് സ്ഥാപിക്കാന്‍ ചരിത്രകാരന്മാരുടെയും പുരാവസ്തു ശാസ്ത്രജ്ഞന്‍മാരുടെയും ഒരു വലിയ പടയെ 'സ്വതന്ത്ര' 'വിദഗ്ധ' സാക്ഷികളായി' അണി നിരത്തി. അവരാവട്ടെ ഈ വിഷയത്തില്‍ ഗവേഷണം നടത്തിയവരും 'ആധികാരിക' ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയവരും

അഡ്വ. എം. ശശിശങ്കര്‍

വ്യാജ ചരിത്ര രചനയില്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിനുള്ള വൈദഗ്ധ്യം ശബരിമല കാലത്ത് മാത്രമല്ലാ, അയോധ്യാ കേസിന്റെ കാലത്തും തെളിഞ്ഞതാണ്. രാമജന്മഭൂമി /ബാബ്‌റി മസ്ജിദ് പ്രശ്‌നം വഷളാക്കിയത് ഇടതുപക്ഷമാണെന്നത് ചരിത്രം. അലഹബാദ് ഹൈക്കോടതിയില്‍ കേസ് വാദിക്കാന്‍ ഇടത് ചരിത്രകാരന്മാര്‍ വലിയ മഹായുദ്ധത്തിനു വേണ്ട തയ്യാറെടുപ്പുകളാണ് നടത്തിയത്. ഇര്‍ഫാന്‍ ഹബീബിന്റെ ഭരണകാലത്ത് സര്‍ക്കാര്‍ സ്ഥാപനമായ ഐസിഎച്ച്ആര്‍, ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി ഓഫീസ് പോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ എന്തോ വലിയ സംഭവമാണെന്ന് മുസ്ലിം പക്ഷം മാത്രമല്ല, ഹിന്ദു പക്ഷവും വിചാരിച്ചിരുന്നു.  

അയോധ്യയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നില്ല എന്ന് സ്ഥാപിക്കാന്‍ ചരിത്രകാരന്മാരുടെയും പുരാവസ്തു ശാസ്ത്രജ്ഞന്‍മാരുടെയും ഒരു വലിയ പടയെ 'സ്വതന്ത്ര' 'വിദഗ്ധ' സാക്ഷികളായി' അണി നിരത്തി. അവരാവട്ടെ ഈ വിഷയത്തില്‍ ഗവേഷണം നടത്തിയവരും 'ആധികാരിക' ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയവരും. പക്ഷേ അയോധ്യയില്‍ രാമക്ഷേത്രം ഇല്ലായിരുന്നു എന്ന് സ്ഥാപിക്കാനാവശ്യമായ തെളിവുകളൊന്നും ഇവര്‍ക്ക് കോടതിയില്‍ ഹാജരാക്കാനായില്ല. കയ്യില്‍ ഒന്നും ഇല്ലാത്തതുകൊണ്ടായിരിക്കും. അതിനുപകരം ഹിന്ദു പക്ഷത്തിന്റെ വാദങ്ങള്‍ ഖണ്ഡിക്കാനായിരുന്നു ശ്രമം. ഈ വിദഗ്ധര്‍ കോടതിയില്‍ നല്‍കിയ മൊഴികള്‍ വായിച്ചാല്‍ നല്ല തമാശയാണ്.  ഇവര്‍ക്കൊക്കെ പിഎച്ച്ഡി ലഭിച്ചത് എങ്ങനെയെന്നും സംശയം തോന്നാം.  

ബാബ്‌റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിക്ക് പറ്റിയ എറ്റവും വലിയ അബദ്ധം ഇടതുപക്ഷത്തെ വിശ്വസിച്ചു പോയതാണ്.  

ഇടത് ചരിത്രകാരമാരുടെ ആ വിഷയത്തിലെ ' അറിവും വൈദഗ്ധ്യവും' മനസ്സിലാക്കാന്‍  കോടതിയില്‍ നല്‍കിയ മൊഴിതന്നെ ധാരാളം.

1. സൂരജ് ബാന്‍, റിട്ടയേര്‍ഡ് ആര്‍ക്കിയോളജി പ്രൊഫസര്‍  

ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം. ഇക്കണോമിക്‌സ്, സംസ്‌കൃതം, ഇഗഌഷ്, ഹിന്ദി എന്നിവയാണ് പഠിച്ചത്. ബിരുദ തലത്തില്‍ ചരിത്രം പഠിച്ചിട്ടില്ല. ദല്‍ഹിയില്‍ നിന്ന് സംസ്‌കൃതത്തില്‍ എംഎ. അതിനു ശേഷം ബറോഡയില്‍ നിന്ന് ആര്‍ക്കിയോളജിയില്‍ എംഎ. സരസ്വതി നദീ തടത്തെപ്പറ്റിയുള്ള ഗവേഷണത്തില്‍ ഡോക്ടറേറ്റ്.  

ചോദ്യം: സംസ്‌കൃതം സംസാരിക്കാനറിയാമോ?  

ഉത്തരം: ഇല്ല.  

ചോ: വായിക്കാനറിയാമോ?  

ഉ: കുറേക്കാലമായി ഉപയോഗിക്കാത്തതുകൊണ്ടു വായിക്കാന്‍ ബുദ്ധിമുട്ടാണ് (ഹിന്ദിയും സംസ്‌കൃതവും ഏകദേശം ഒരേ ലിപി ആയിട്ടും സംസ്‌കൃതത്തില്‍ ബിരുദാനന്ത ബിരുദം നേടിയ ഒരാള്‍ക്ക് വായിക്കാന്‍ അറിയില്ല. ഇതൊന്നുമില്ലാതെയും സഖാക്കള്‍ക്ക് ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദം ലഭിക്കുമായിരിക്കും)

മറ്റ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കൂടി വായിക്കുമ്പോള്‍ പാണ്ഡിത്യത്തിന്റെ ആഴം മനസ്സിലാകും.  

'ഞാന്‍ തുളസീദാസിന്റെ രാമായണം വായിച്ചിട്ടില്ല. സിന്ധു നദീതട സംസ്‌കാരം എന്നാണ് കണ്ടുപിടിച്ചത് എന്നറിയില്ല. അത് എന്റെ വിഷയമല്ല. ജോഗ്രഫിയില്‍ വരുന്നതാണ്.  

ഒരു പള്ളിയുടെ ഫീച്ചേഴ്‌സ് എന്താണെന്നറിയില്ല. ഞാന്‍ എപ്പിഗ്രഫി (ശിലാലിഖിതങ്ങളെക്കുറിച്ചുള്ള പഠനം)യും ന്യൂമിസ്മാറ്റിക്‌സും (നാണയങ്ങള്‍, കറന്‍സികള്‍ എന്നിവയെപ്പറ്റിയുള്ള പഠനം) പഠിച്ചിട്ടില്ല. ചരിത്രം, ജിയോളജി, ആര്‍കിടെക്ചര്‍ എന്നിവ പഠിച്ചിട്ടില്ല.  

ഞാന്‍ തര്‍ക്ക വിഷയവുമായി ബന്ധപ്പെട്ട ചരിത്ര പഠനങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. 1990 ല്‍ തന്നെ തര്‍ക്ക വിഷയത്തില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. തര്‍ക്കം പരിഹരിക്കാന്‍ ഖനനം ആവശ്യമില്ല എന്ന് പണ്ട് പറഞ്ഞിട്ടുണ്ട് (ഇദ്ദേഹം ആര്‍.എസ്. ശര്‍മയോടൊപ്പം അയോധ്യ സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് നല്‍കിയതാണ്. ആ വൈദഗ്ധ്യത്തിന്റെ പേരിലാണ് സാക്ഷിയായത്) അയോധ്യയില്‍ ഞാന്‍ ഗവേഷണം നടത്തുമ്പോള്‍ ഇര്‍ഫാന്‍ ഹബീബ് ആയിരുന്നു ഐസിഎച്ച്ആര്‍  ചെയര്‍മാന്‍. അവിടെ നിന്ന് കിട്ടിയ ഗ്രാന്റ് കൊണ്ടാണ് ഗവേഷണം നടത്തിയത്.  

2. എസ്.സി. മിശ്ര, ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും എന്‍ഷ്യന്റ് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദം

'ഞാന്‍ പള്ളി നിര്‍മാണത്തെപ്പറ്റി ബാബര്‍നാമയുടെ കാലം മുതല്‍ 1989 വരെയുള്ള നിരവധി ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ട്. ഒന്നിന്റെയും പേര് ഓര്‍മ്മയില്ല. 'ഈ സാക്ഷി എപ്പിഗ്രഫിസ്റ്റ് ആയാണ് അവതരിച്ചത്. അതിനെപ്പറ്റി കോടതി നിരീക്ഷണം: On the one hand he acepts of being expert in Epigraphy, but simultaneously he admits that neither he knows Arabic nor Persian nor Latin, therefore he had no occasion to understand the language in which the alleged inscription was written. ശിലാ ലിഖിതങ്ങളില്‍ എന്തൊക്കെയാണ് രേഖപ്പെടുത്തിയത് എന്ന് പറയുന്ന വ്യക്തിക്ക് അതെഴുതിയ ഭാഷ വശമില്ല  

3. സുശീല്‍ ശ്രീവാസ്തവ- ബിഎ ഹിസ്റ്ററി, എംഎ പൊളിറ്റിക്‌സ്, പിഎച്ച്ഡി

ഇദ്ദേഹം എഴുതിയ പുസ്തകമാണ് The disputed mosque, a historical inquiry'. ഇതില്‍ പേജ് 87ല്‍ എഴുതിയിരിക്കുന്നത്, പള്ളി പണിതത് ക്ഷേത്രം തകര്‍ത്താണെന്നു പതിനേഴാം നൂറ്റാണ്ടു മുതല്‍ ജനങ്ങള്‍ പറയാന്‍ തുടങ്ങിയിരുന്നു എന്നാണ്. തന്റെ സ്വന്തം പുസ്തകത്തില്‍ എഴുതിയത് തെറ്റാണെന്നും പത്തൊമ്പതാം നൂറ്റാണ്ടു മുതലാണ് ജനങ്ങള്‍ പറയാന്‍ തുടങ്ങിയത് എന്നുമാണ് കോടതിയില്‍ പറഞ്ഞത്.  

4.  ഡി.മണ്ഡല്‍. അലഹാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിരമിച്ചു.  

"Ayodhya: Archaeology after demolition' എന്ന പുസ്തകം എഴുതി. ഇടതുപക്ഷം എറ്റവും ആധികാരികം എന്ന രീതിയില്‍ അവതരിപ്പിച്ച ഗ്രന്ഥം. കോടതിയില്‍ പറഞ്ഞത്: 'ഞാന്‍ ഒരിക്കലും അയോധ്യയില്‍ പോയിട്ടില്ല. ബാബറിന്റെ കാലത്തെ ചരിത്രത്തെപ്പറ്റി എനിക്ക് അറിയില്ല. ബാബറിനെപ്പറ്റി ആകെ അറിയാവുന്നത് അദ്ദേഹം പതിനാറാം നൂറ്റാണ്ടിലെ ഭരണാധികാരി ആണെന്ന് മാത്രമാണ്. ഞാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാര്‍ഡ് ഹോള്‍ഡര്‍ ആണ്. (എല്ലാ യോഗ്യതയും ആയല്ലോ )

കോടതി വിലയിരുത്തല്‍: he statements made by him show the shallowness of his knowledge in the subject.

5. സുവീര ജെയ്‌സ്വാള്‍, ജെഎന്‍യു മുന്‍ പ്രൊഫസര്‍. ആര്‍.എസ്. ശര്‍മയുടെ കീഴില്‍ പിഎച്ച്ഡി. വിഷയം വൈഷ്ണവിസം

'ഞാന്‍ പൗരാണിക ചരിത്രത്തില്‍ വിദഗ്ധനാണ്. ബാബര്‍നാമ വായിച്ചിട്ടില്ല. (തര്‍ക്ക വിഷയം മധ്യകാല ചരിത്രത്തില്‍  വരുന്നതാണ്) മുസ്ലിം ഭരണാധികാരികള്‍ ക്ഷേത്രം തകര്‍ത്തു പള്ളി പണിത വിഷയത്തില്‍ ഞാന്‍ പഠനം നടത്തിയിട്ടില്ല. ബാബ്‌റി പള്ളിയെപ്പറ്റി ഞാന്‍ പറയുന്നത് എന്റെ അറിവില്‍ നിന്നോ ആ വിഷയം പഠിച്ചിട്ടോ അല്ല. മൊഴി നല്‍കുന്നത് എന്റെ 'അഭിപ്രായത്തിന്റെ' അടിസ്ഥാനത്തിലാണ്. തര്‍ക്ക മന്ദിരത്തെപ്പറ്റി ഞാന്‍ പറയുന്നതെല്ലാം പത്രവാര്‍ത്തകള്‍, മറ്റു ചരിത്രകാരന്മാര്‍ പറഞ്ഞത് എന്നിവയുടെ അടിസ്ഥാനത്തിലാണ്. വിവാദത്തെപ്പറ്റി ഞാന്‍ ലഘു ലേഖ തയ്യാറാക്കിയിട്ടുണ്ട് (സംഭവം വലിയ കുത്തിത്തിരുപ്പാണ് സമൂഹത്തില്‍ ഉണ്ടാക്കിയത്. അങ്ങനെയാണ് വിദഗ്ധ സാക്ഷികളുടെ പട്ടികയില്‍ കയറിയത്)

കോടതി നിരീക്ഷണം: Reckless and irresponsible kind of statements and the material got published by persons claiming to be expert historian, archaelogist etc without making any proper investigation, research or study in the subject. Such kind of statements causes more confusion than clear the things. Instead of helping in making a cordial atmosphere, it tends to create more complications, conflict and controversy.

ജഡ്ജി അവസാനത്തെ വരിയില്‍ പറഞ്ഞ കാര്യം മുഴുവന്‍ ഇടത് സാക്ഷികള്‍ക്കും മാത്രമല്ല, മുഴുവന്‍ ഇടത്പക്ഷത്തിനും ബാധകമാക്കാം  

ഷിറീന്‍ മൂസ്‌വി, സൂരജ് ഭാന്‍, അശോക് ദത്ത, സീതാറാം റോയ്, സുപ്രിയ വര്‍മ, ജയ മേനോന്‍, തുടങ്ങിയ വിദഗ്ധരും ഇ്ത്തരം മൊഴികള്‍ നല്‍കി ഈ വിഷയത്തില്‍ തങ്ങള്‍ക്കും വൈദഗ്ധ്യമില്ല എന്ന് കോടതി മുന്‍പാകെ തെളിയിച്ചവരാണ്.  ഇടതു ചരിത്രകാരന്മാരെ മൊത്തം Intellectually Backward Community ആയി പ്രഖ്യാപിക്കാനുള്ള വകുപ്പു കോടതി വിധിയിലുണ്ട്.

(ഫെയ്‌സ്ബുക് പോസ്റ്റില്‍ നിന്ന്)

  comment

  LATEST NEWS


  കോഴിക്കോട് മാരക മയക്കുമരുന്ന് വേട്ട; 18 എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് എക്‌സൈസിന്‍റെ പിടിയില്‍


  സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തടയണം,​ അമിതവേഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


  നിപ: വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പഠനത്തിനായി വവ്വാലുകളില്‍ പരിശോധന തുടങ്ങി; പൂനെ ലാബിലേക്കും അയയ്ക്കും


  ലഹരി മാഫിയക്കെതിരെ പോലീസ്- എക്‌സൈസ് വേട്ട ശക്തമാക്കി; ഇന്നലെ പിടിയിലായത് അഞ്ച് പേര്‍


  കരിപ്പൂരില്‍ കാരിയറെ ആക്രമിച്ച് 1.65 കിലോ സ്വര്‍ണം തട്ടിയെടുത്ത കേസ്; മൂന്ന് വര്‍ഷത്തിന് ശേഷം പ്രതികള്‍ കോടതിയില്‍ കീഴടങ്ങി


  നടന്‍ പൃഥ്വിരാജിന്റെ സിനിമകള്‍ തിയെറ്ററില്‍ വിലക്കണം; ആവശ്യവുമായി ഉടമകള്‍; പിന്തുണയ്ക്കാതെ ദിലീപ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.