login
ആങ്ങളയും പെങ്ങളും അളിയന്മാരും തോറ്റു; 10 മക്കള്‍ ജയിച്ചു

മക്കള്‍ മാത്രമല്ല മരുമക്കളും സഹോദരങ്ങളും അളിയന്മാരും പിന്‍തുടര്‍ച്ച അവകാശപ്പെട്ട് സ്ഥാനാര്‍ത്ഥികളായി

തിരുവനന്തപുരം: മക്കള്‍ രാഷ്ട്രീയത്തെ മലയാളികള്‍ കളിയാക്കുമ്പോഴും  മുന്‍ നിയമസഭാംഗങ്ങളുടെ മക്കളും മരുമക്കളുമായ രണ്ടു ഡസന്‍ പേരാണ് പാരമ്പര്യ പദവി ആഗ്രഹിച്ച് ജനവിധി തേടിയത്. മക്കള്‍ മാത്രമല്ല മരുമക്കളും സഹോദരങ്ങളും അളിയന്മാരും  പിന്‍തുടര്‍ച്ച അവകാശപ്പെട്ട് സ്ഥാനാര്‍ത്ഥികളായി.

കെ കരുണാകരന്റെ മക്കളായ കെ മുരളീധരനും പത്മജ വേണുഗോപാലും ആയിരുന്നു പോരിനിറങ്ങിയ സഹോരങ്ങള്‍.  നേമത്ത്  മുരളിയും തൃശ്ശൂരില്‍ പത്മജയും തോറ്റപ്പോള്‍ അത്  പുതിയ ചരിത്രമായി. ഒന്നിച്ച് രണ്ടാം തവണയാണ് ഇവര്‍ നിയമസഭയിലേക്ക്  മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞതവണ മുരളി വട്ടിയൂര്‍ക്കാവില്‍ ജയിച്ചപ്പോള്‍ പത്മജ തൃശ്ശൂരില്‍ തോറ്റു. 2004 ല്‍  ഇരുവരും ഒന്നിച്ചൊന്നു തോറ്റിട്ടുണ്ട്.മുകുന്ദപുരത്തുനിന്ന് പത്മജ ലോകസഭയിലേക്കും മുരളീധരന്‍ വടക്കാഞ്ചേരിയില്‍ നിന്ന് നിയമസഭയിലേക്കും തോറ്റു.  സഹോദരിക്കൊപ്പം മാത്രമല്ല അച്ഛനോടൊപ്പവും തോല്‍വിയുടെ രുചി മുരളീധരന്‍ അറിഞ്ഞിട്ടുണ്ട്. 1996ല്‍  ലോകസഭയിലേക്ക് കോഴിക്കോട് മുരളിയും തൃശ്ശൂരില്‍ കരുണാകരനും തോറ്റു.  ജയവും തോല്‍വിയും പുത്തരിയല്ലാത്ത മുരളീധരന്‍ മൂന്നാംസ്ഥാനക്കാരനാകുന്നത് രണ്ടാം തവണ. 2009 ല്‍ ലോകസഭ മത്സരത്തില്‍ വയനാട് മൂന്നാം സ്ഥാനത്തായിരുന്നു.

ഒന്നിച്ചു പോരിനിറങ്ങിയ പിണറായി വിജയന്‍ ധര്‍മ്മടത്തും മരുമകന്‍ മുഹമ്മദ് റിയാസ് ബേപ്പൂരിലും ജയിച്ച് ചരിത്രത്തിലാദ്യമായി സഭയിലെത്തുന്ന അമ്മായി അച്ഛനും മരുമകനും  ആയി. പിണറായി ആറാം തവണ സഭയിലെത്തുമ്പോള്‍ റിയാസിന്റേത് കന്നി ജയം. മത്സരത്തിലുണ്ടായിരുന്ന അളിയന്മാര്‍ക്കും തോല്‍വി. കെഎം മാണിയുടെ മകന്‍ ജോസ് കെ മാണി പാലായിലും   മരുമകന്‍ എംപി ജോസഫ്  തൃക്കരിപ്പൂരിലും തോല്‍വി രുചിച്ചു.

ആറുതവണ പ്രതിനിധാനം ചെയ്ത കോണ്‍ഗ്രസ് നേതാവ് മുഹമ്മദലിയുടെ മരുമകള്‍ ഷെന്‍ നിഷാദ് ആലുവയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും തോറ്റു. 

ജനവിധി തേടിയ മുന്‍ നിയമസഭ അംഗങ്ങളായിരുന്നവരുടെ ഭര്‍ത്താക്കന്മാരില്‍ ഒരാള്‍ ജയിച്ചു, ഒരാള്‍ തോറ്റു.   കോവളത്ത് ജമീല പ്രകാശത്തിന്റെ ഭര്‍ത്താവ്  നീലലോഹിത ദാസന്‍ നാടാര്‍ തോറ്റപ്പോള്‍ നെടുമങ്ങാട് മുന്‍ ചടയമംഗലം എംഎല്‍എ  ആര്‍ സതീദേവിയുടെ ഭര്‍ത്താവ് ജി ആര്‍ അനില്‍ ജയിച്ചു

മുന്‍ എംപിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ വിജയരാഘവന്റെ ഭാര്യ ബിന്ദു ബന്ധു ബലത്തില്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് ജയം കണ്ടു. കുട്ടനാട്ടില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. ചാണ്ടിയും ജയം കണ്ടു.

സിഎച്ച് മുഹമ്മദ് കോയയുടെ  മകന്‍ എംകെ മുനീര്‍ (കൊടുവള്ളി), സീതി ഹാജിയുടെ മകന്‍ പികെ ബഷീര്‍ (ഏറനാട്), ടി എം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് ( പിറവം) കെ നാരായണക്കുറുപ്പിന്റെ മകന്‍ എന്‍ ജയരാജ് (കാഞ്ഞിരപ്പളളി), പിആര്‍ കുറുപ്പിന്റെ മകന്‍ കെപി  മോഹനന്‍ (കൂത്തുപറമ്പ്), വിജയന്‍ പിള്ളയുടെ മകന്‍ ഡോ സുജിത്ത് വിജയന്‍ (ചവറ), ആര്‍ ബാലകൃഷ്ണ പിള്ളയുടെ മകന്‍ കെ ബി ഗണേഷ്‌കുമാര്‍ (പത്തനാപുരം),പികെ ശ്രീനിവാസന്റെ മകന്‍ പിഎസ് സുപാല്‍ (പുനലൂര്‍),ഇ പത്മനാഭന്റെ മകന്‍ സിപി പ്രമോദ് (ശ്രീകൃഷ്ണപുരം), വികെ രാജന്റെ മകന്‍ വിആര്‍ സുനില്‍കുമാര്‍ (കൊടുങ്ങല്ലൂര്‍) എന്നിവരാണ് ജയിച്ച മക്കള്‍.

കെ മുരളീധരന്‍, പത്മജ വേണുഗോപാല്‍, ജോസ് കെ മാണി എന്നിവര്‍ക്കൊപ്പം എംപി  വീരേന്ദ്രകുമാറിന്റെ മകന്‍ ശ്രേയാംസ് കുമാര്‍ (കല്‍പറ്റ),  ജി കാര്‍ത്തിയേകയന്റെ മകന്‍ കെ. എസ് ശബരീനാഥന്‍(അരുവിക്കര),ബേബി ജോണിന്റെ മകന്‍ ഷിബു ബേബിജോണ്‍(ചവറ),ടി. കെ ദിവാകരന്റെ മകന്‍ മന്ത്രിബാബു ദിവാകരന്‍ (ഇരവിപുരം), വികെ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി ഇ ഗഫൂര്‍ (കളമശ്ശേരി), കെ അച്യുതന്റെ മകന്‍ സുമേഷ് കെ അച്യുതന്‍( ചിറ്റൂര്‍),  എന്നിവരും തോല്‍വിയടഞ്ഞ മക്കളായി. ആലത്തൂരില്‍ രണ്ടാം തവണ ജയിച്ച കെഡി പ്രസേനന്‍ ഇതേ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന ആര്‍ കൃഷ്ണന്റെ കൊച്ചുമകനാണ്.

  comment

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.