login
പ്രളയത്തില്‍ മുക്കി ശരിയാക്കിയപ്പോള്‍

പിണറായി വിജയന് അനുകൂലമായ ജനവിധിയില്‍, ശരിയാക്കാനിറങ്ങിയതിന്റെ രണ്ടാം വര്‍ഷമായിരുന്നു പ്രളയമുണ്ടാക്കിയത്. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുകയല്ലേ, ഉണ്ടാക്കുകയല്ലല്ലോ എന്നാവും ചോദ്യം. പക്ഷേ, ഇത് കേരളമാണ്. ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഉണ്ടാക്കും പലതും. അങ്ങനെ ഉണ്ടാക്കിയ പലതില്‍ ഒന്നാണ് മഹാദുരന്തമായി മാറിയ 2018ലെ പ്രളയം.

പിണറായി വിജയന് അനുകൂലമായ ജനവിധിയില്‍, ശരിയാക്കാനിറങ്ങിയതിന്റെ രണ്ടാം വര്‍ഷമായിരുന്നു പ്രളയമുണ്ടാക്കിയത്. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുകയല്ലേ, ഉണ്ടാക്കുകയല്ലല്ലോ എന്നാവും ചോദ്യം. പക്ഷേ, ഇത് കേരളമാണ്. ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഉണ്ടാക്കും പലതും. അങ്ങനെ ഉണ്ടാക്കിയ പലതില്‍ ഒന്നാണ് മഹാദുരന്തമായി മാറിയ 2018ലെ പ്രളയം.

2018 ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളില്‍ മഴ കനത്തു. അണക്കെട്ടുകള്‍ നിറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി ആഹ്ലാദിച്ചു. അധികം വൈദ്യുതി ഉല്‍പ്പാദിപ്പിക്കണം. അത് വില്‍ക്കണം. കുറച്ച് പണം സ്വരൂപിക്കണം. അധികൃതരായ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കി- അണക്കെട്ടുകള്‍ സുരക്ഷിതമാക്കണം, വെള്ളം തുറന്നു വിടണം...

ആരാണ് വകുപ്പുമന്ത്രി-എം.എം. മണി എന്ന ഇടുക്കി സ്വദേശി. അണക്കെട്ടു കണ്ടു വളര്‍ന്നയാള്‍. ഒന്നിനേയും പേടിയില്ല, പിന്നെയാണ് മഴയെ. അദ്ദേഹത്തെ തിരഞ്ഞു പിടിച്ച് മന്ത്രിയാക്കിയതാരാണ്, ഇരട്ടച്ചങ്കന്‍ എന്ന പുകഴ്ത്തല്‍ ആസ്വദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടുപേരും ഉദ്യോഗസ്ഥരെ വിരട്ടിയിരുത്തി. അപ്പോഴും മഴ തുടരുകയായിരുന്നു.

ഒടുവില്‍ മറ്റു മാര്‍ഗമില്ലാതെ വന്നപ്പോള്‍ നിറഞ്ഞുപൊട്ടാറായ ഡാമുകള്‍ തുറന്നുവിടേണ്ടിവന്നു. അങ്ങനെ കേരളം മുങ്ങി. അല്ല, മുക്കി. വന്‍ ദുരന്തമാണ് സംഭവിച്ചത്, സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം 433 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. കേരളത്തില്‍ സര്‍ക്കാരിന്റെ പിടിപ്പുകേടോ പിടിവാശിയോ കൊണ്ട് സംഭവിച്ച മഹാദുരന്തം. സ്വത്തുനാശം ഇനിയും, മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കൃത്യമായി കണക്കാക്കിയിട്ടില്ല. പക്ഷേ ചില കള്ളക്കണക്കുകള്‍ പൊളിഞ്ഞു. അരക്കോടിയിലേറെപ്പേരെ, സര്‍ക്കാരിന്റെ ഈ കണക്കെങ്കിലും കൃത്യമാണെങ്കില്‍, 54 ലക്ഷം പേരെ പ്രളയം ബാധിച്ചു.

അക്കാലത്ത് കേരളത്തെ പരമാവധി സഹായിച്ച കേന്ദ്ര സര്‍ക്കാരിനെ പഴി പറയാനാണ് പിന്നീട് സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിച്ചത്. യുഎഇ 700 കോടി നല്‍കാമെന്ന് പറഞ്ഞെന്നും വിദേശ സഹായം കേന്ദ്രം തടഞ്ഞെന്നുമൊക്കെ കള്ളപ്രചരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡാമുകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ച പിടിപ്പുകേടാണ് പ്രളയ കാരണമായതെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറിയും പിന്നീട് കണ്ടെത്തി. പ്രളയകാലത്തെ കേന്ദ്ര വിരുദ്ധ നീക്കത്തിന്റെ യാഥാര്‍ഥ്യത്തിലേക്ക് ഒരിക്കല്‍ക്കൂടി...

 

  comment

  LATEST NEWS


  സവര്‍ക്കറെ കരുതുന്നത് അത്യധികം ബഹുമാനത്തോടെ; അഞ്ച് വര്‍ഷം മുമ്പ് നല്‍കിയ ലേഖനത്തിന് ക്ഷമാപണം നടത്തി മലയാള മനോരമയുടെ ദ വീക്ക്


  മുന്‍ കേരള ഗവര്‍ണര്‍ ആര്‍.എല്‍. ഭാട്ടിയ അന്തരിച്ചു; കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേയാണ് മരണം


  സവര്‍ക്കറെ കരുതുന്നത് 'അത്യധികം ബഹുമാനത്തോടെ'; അഞ്ച് വര്‍ഷം മുമ്പ് നല്‍കിയ ലേഖനത്തിന് ക്ഷമാപണം നടത്തി മലയാള മനോരമയുടെ ദ വീക്ക്


  സവര്‍ക്കറെ കരുതുന്നത് 'അത്യധികം ബഹുമാനത്തോടെ'; അഞ്ച് വര്‍ഷം മുമ്പ് നല്‍കിയ ലേഖനത്തിന് ക്ഷമാപണം നടത്തി മലയാള മനോരമയുടെ ദ വീക്ക്


  പണം കണ്ടാണ് ഇതു ചെയ്തതെങ്കില്‍ നിങ്ങളേക്കാള്‍ മാന്യത തെരുവില്‍ ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവര്‍ക്കുണ്ട്;ഏഷ്യാനെറ്റ്ന്യൂസിനോട് യുവമോര്‍ച്ച


  ബിജെപിക്കും യുഡിഎഫിനും എതിരായി കള്ളക്കഥകള്‍ ഉണ്ടാക്കുക; ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുടെ നിര്‍ദേശം; സിന്ധുവിന്റെ ഇ-മെയ്ല്‍; പുറത്തുവിട്ട് സുരേന്ദ്രന്‍


  മരണത്തെ പുഞ്ചിരിയോടെ പുണര്‍ന്ന യുവ സാഹസികന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം; നന്ദു മഹാദേവയെ അനുസ്മരിച്ച് കുമ്മനം


  ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് അടുത്താഴ്ച പുറത്തിറങ്ങും; ആദ്യഘട്ടം വിതരണം ചെയ്യുന്നത് 10,000 ഡോസ്, രോഗികളിലെ ഓക്‌സിജന്‍ ക്ഷമത കൂട്ടുമെന്ന് പഠനം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.