×
login
മാംസവിപണിയിലെ ഹലാല്‍‍ നിയമം വിവാദമാവുമ്പോള്‍

ഹലാല്‍ ഭക്ഷണത്തിന്റെ പ്രചാരണവും പ്രോത്സാഹനവും വഴി കയറ്റുമതിയില്‍ മാത്രമല്ല, ആഭ്യന്തര വിപണിയിലും ഹലാല്‍ മാംസത്തിന് വിപണി വളര്‍ത്തുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂട്ടുനില്‍ക്കുന്നതായി മാസിക വിശകലനം ചെയ്യുന്നു. ഇത് പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭരണഘടന നല്‍കുന്ന തൊഴില്‍ അവകാശവും ഇല്ലാതാക്കുന്നുവെന്നാണ് വിലയിരുത്തല്‍.

ഭക്ഷണത്തിനുള്ള ഇന്ത്യന്‍ മാംസവിപണിയിലെ ഹലാല്‍ നിയമവും പ്രചാരണവും ദളിത് വിഭാഗത്തില്‍പെട്ട പരമ്പരാഗത ഇറച്ചിവെട്ടുകാരുടെ തൊഴിലിന് ഭീഷണിയാകുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അഗ്രിക്കള്‍ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട് ഡവലപ്‌മെന്റ് അതോറിറ്റി (എപിഇഡിഎ)യാണ് ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്യുന്ന മാംസം തയാറാക്കുന്നത്. ഈ മാംസത്തിന് ജീവികളെ അറക്കുന്നത് ഹലാല്‍ വിധിപ്രകാരമാകണമെന്നാണ് എപിഇഡിഎയുടെ വ്യവസ്ഥ. ഇതുമൂലം, ഇസ്ലാം വിശ്വാസികള്‍ക്കേ അറവുശാലകളില്‍ ജോലിചെയ്യാനാവൂ. ഇതു സംബന്ധിച്ച് ദല്‍ഹിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ഓപ്പണ്‍ മാസികയില്‍വന്ന വിമര്‍ശന വിശകലനം വിവാദങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ്.

റംസാന്‍ നോമ്പ് മാസത്തില്‍ ഹലാല്‍ വിഷയം ചര്‍ച്ചയാക്കിയതാണ് ഒരു വിവാദം. ഫ്രാന്‍സിലെ തെരഞ്ഞെടുപ്പില്‍ ഹലാല്‍ ഭക്ഷണവും ഹിജാബും ഉള്‍പ്പെടെ തര്‍ക്ക വിഷയങ്ങളായി പ്രചാരണത്തിലുണ്ട്. അതിന് പുറമേ കര്‍ണാടകത്തിലെ ഹിജാബ് വിഷയവും കേരളത്തിലെ ലൗ ജിഹാദ് ചര്‍ച്ചകളുമെല്ലാം ചേര്‍ന്ന് മാസികയുടെ ഹലാല്‍ വിമര്‍ശനം വിവാദമാക്കിയിട്ടുണ്ട്.

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ ആയിട്ടും ഹലാല്‍ പ്രകാരമുള്ള ഇറച്ചിവെട്ടിന്റെ കാര്യത്തില്‍ മുന്‍ സര്‍ക്കാരുകള്‍ കൊണ്ടുവന്ന നിയമം തുടരുന്നുവെന്ന കാര്യവും ചര്‍ച്ചയാകുന്നു. ബിജെപി-സംഘപരിവാര്‍ ഇസ്ലാമിക മത വിശ്വാസങ്ങള്‍ക്കെതിരാണെന്ന ആ മതത്തില്‍പ്പെട്ടവര്‍തന്നെ നടത്തുന്ന പ്രചാരണം തെറ്റാണെന്ന് സ്ഥാപിക്കാനും മാസികയുടെ കണ്ടെത്തല്‍ ചിലര്‍ വിനിയോഗിക്കുന്നുണ്ട്.

വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ഭാഗമായ എപിഇഡിഎയുടെ മാന്വലില്‍ നാലാം അധ്യായത്തിലാണ് ഹലാല്‍ വ്യവസ്ഥ. ''ജന്തുക്കളെ ഹലാല്‍ വിധിയില്‍, ആള്‍ ഇന്ത്യ ജാമിയത് ഉലേമ-ഇ-ഹിന്ദ് നിയോഗിക്കുന്ന വിശുദ്ധവ്യക്തിയുടെ സാന്നിധ്യത്തില്‍, ഇസ്ലാമിക ശരീയത്ത് പ്രകാരം അറത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കണം,'' എന്നാണ് വിശദീകരണം. ''കര്‍ശനമായ ഹലാല്‍ വിധി പ്രകാരമേ അറക്കാവൂ'' എന്ന് രണ്ടാം അധ്യായത്തിലും പറയുന്നു. വിദേശരാജ്യങ്ങളില്‍ ഹലാല്‍ മാംസമേ സ്വീകരിക്കൂ എന്ന കാരണമാണ് ഇതിന് പറയുന്നത്.  


 എന്നാല്‍, മാംസക്കയറ്റുമതി നടക്കുന്നത് മുസ്ലിം മതവിശ്വാസ പ്രകാരം ജീവിക്കുന്നവരുടെ രാജ്യങ്ങളിലേക്കല്ല. വിയറ്റ്‌നാമിലേക്കാണ് ഏറ്റവും കൂടുതല്‍ കയറ്റുമതി. ഫിലപ്പൈന്‍സ്, തായ്‌ലന്‍ഡ്, അങ്കോള തുടങ്ങിയവയാണ് മറ്റു പ്രധാന രാജ്യങ്ങള്‍. അവിടങ്ങളില്‍ ഭക്ഷണത്തിന് ശരീയത്ത് വിധി ബാധകമല്ല. എന്നിട്ടും ഹലാല്‍ നിയമം കര്‍ശനമായി അതോറിറ്റി തുടരുകയാണ്. ഈ നടപടിയിലൂടെ മാംസവില്‍പ്പനയിലെ കയറ്റുമതി മേഖലയാകെ ഇസ്ലാമിക വിഭാഗത്തില്‍പ്പട്ടവര്‍ കൈയടക്കിയെന്നും ഇസ്ലാമിക സമ്പ്രദായം നടപ്പാക്കാന്‍ അവസരമൊരുക്കുന്നതായും മാസിക വിശകലനം ചെയ്യുന്നു. അതിനു പുറമേ, ആധുനിക സംവിധാനങ്ങളില്‍, ജന്തുക്കളെ പീഡയേല്‍പ്പിക്കാതെ കൊല്ലാനുള്ള മാര്‍ഗ്ഗങ്ങള്‍ ലോകമാകെ സ്വീകരിക്കുമ്പോള്‍ ജീവികളെ ഏറ്റവും ക്രൂരമായി വേദനിപ്പിച്ചുകൊല്ലുന്ന മാര്‍ഗമാണ് ഹലാല്‍ വിധിപ്രകാരമുള്ള വധമെന്നും മാസിക പറയുന്നു.

ഹലാല്‍ ഭക്ഷണത്തിന്റെ പ്രചാരണവും പ്രോത്സാഹനവും വഴി കയറ്റുമതിയില്‍ മാത്രമല്ല, ആഭ്യന്തര വിപണിയിലും ഹലാല്‍ മാംസത്തിന് വിപണി വളര്‍ത്തുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂട്ടുനില്‍ക്കുന്നതായി മാസിക വിശകലനം ചെയ്യുന്നു. ഇത് പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭരണഘടന നല്‍കുന്ന തൊഴില്‍ അവകാശവും ഇല്ലാതാക്കുന്നുവെന്നാണ് വിലയിരുത്തല്‍. ഭരണഘടനയുടെ അനുച്ഛേദം 15 (4) പ്രകാരം എസ്‌സി-എസ്ടി വിഭാഗത്തിലുള്ളവരോട് ഒരു തരത്തിലുള്ള വിവേചനവും ഉണ്ടാകാന്‍ പാടില്ല. മതം, സാമ്പത്തികം, സാംസ്‌കാരികം എന്നിങ്ങനെ ഒരു തരത്തിലും പാടില്ല. എന്നാല്‍, ഇറച്ചിവെട്ടിലെ നിയന്ത്രണം, ആ വിഭാഗങ്ങള്‍ക്ക് ജീവനോപാധിക്ക് വഴി കണ്ടെത്താനുള്ള മൗലികാവകാശം തടയലാണെന്ന് വാരിക പറയുന്നു. അത് അനുച്ഛേദം 15 (1) പ്രകാരം കുറ്റകരമാണ്.

വിവിധ മേഖലയില്‍നിന്നുള്ള കടുത്ത സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ എപിഇഡിഎ, 'ഹലാല്‍' വ്യവസ്ഥയില്‍ ചില ഭേദഗതി വരുത്തി. ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെയും വാങ്ങുന്നവരുടെയും ആവശ്യകത നോക്കി മൃഗങ്ങളെ അറുത്താല്‍ മതിയെന്നാണ് മാറ്റം. ഹലാല്‍ നിര്‍ബന്ധിതമല്ലാതാക്കി. എന്നാല്‍, ഇപ്പോഴും ദളിതര്‍ക്ക് ഈ തൊഴിലില്‍ വേണ്ടത്ര അവസരങ്ങള്‍ ആയിട്ടില്ല. ഹലാല്‍ മാംസത്തിന് അമിത പ്രചാരണവും പ്രാധാന്യവും കൊടുത്തതുവഴി സാധാരണ ഇറച്ചിവെട്ടി വിറ്റു ജീവിക്കുന്നവരുടെ മേഖലയില്‍ കടുത്ത പ്രതിസന്ധികള്‍ ഉണ്ടായതായി മാസിക പറയുന്നു.

ഹലാല്‍ മരുന്നും

ഹലാല്‍ പ്രചാരണത്തിന്റെ രൂക്ഷവശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മാസികയുടെ വിശകലനം ഭക്ഷണം, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ വസ്തുക്കള്‍, വേഷം, തുടങ്ങി സകലത്തിലുമുണ്ട്. അഡ്രോയിറ്റ് മാര്‍ക്കറ്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടു പ്രകാരം, ആഗോള ഹലാല്‍ മരുന്നു മാര്‍ക്കറ്റ് 174.59 ബില്യണ്‍ ഡോളറിന്റേതാണ്. ഹലാല്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളെക്കുറിച്ചുള്ള 2017ലെ സര്‍വേ കണക്കില്‍ 2025ല്‍ ഇത് 52.02 ബില്യണ്‍ ഡോളറിന്റേതാകും.

  comment

  LATEST NEWS


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.