×
login
കെന്നഡി എന്ന പേരിനു പകരം എന്നെ മുഹമ്മദ്‌ എന്ന് വിളിച്ചോളാന്‍ പറഞ്ഞു; തല പോകാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 'അത്' വേണ്ടതായിരുന്നു എന്ന് ഒ.അബ്ദുള്ള

ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രതിനിധിയായ കെന്നഡി കരിമ്പിന്‍ കാലായില്‍ തന്‍റെ സ്വന്തം അനുഭവം വിവരിയ്ക്കവേയാണ് മാദ്ധ്യമ പ്രവര്‍ത്തകന്റെ ഉള്ളില്‍ ഒളിച്ചിരിയ്ക്കുകയായിരുന്ന ജിഹാദി അറിയാതെ പുറത്തു ചാടിയത്.

തിരുവനന്തപുരം:  വീണ്ടും ജനം ടിവി എഡിറ്റേഴ്സ് ചോയിസ് ആണ് രംഗം. വിശദമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ പേരില്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ ഞെട്ടിയ്ക്കുന്ന വിവരങ്ങളെ ആസ്പദമാക്കിയുള്ള ചര്‍ച്ച നടക്കുന്നു. ഇസ്ലാമിക ഭീകരതയെ എന്നും മറയില്ലാതെ പിന്തുണച്ചിട്ടുള്ള ഒ.അബ്ദുള്ളയാണ് ഇത്തവണ ജിഹാദിനെ വെള്ളപൂശാന്‍ വേണ്ടി പടച്ചട്ടയണിഞ്ഞെത്തിയ പോരാളി.

ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രതിനിധിയായ കെന്നഡി കരിമ്പിന്‍ കാലായില്‍ തന്‍റെ സ്വന്തം അനുഭവം വിവരിയ്ക്കവേ മാദ്ധ്യമ പ്രവര്‍ത്തകന്റെ ഉള്ളില്‍ ഒളിച്ചിരിയ്ക്കുകയായിരുന്ന ജിഹാദി അറിയാതെ പുറത്തു ചാടി.

"ഞാന്‍ മദ്ധ്യപൂവ്വേഷ്യയിലെ ഒരു രാജ്യത്ത് കുറച്ചു കാലം ജോലി ചെയ്തിരുന്നു. അവിടെ എന്‍റെ കീഴില്‍ വര്‍ക്ക് ചെയ്തിരുന്ന ഒരു പാകിസ്ഥാനി ഉണ്ടായിരുന്നു. എന്‍റെ പേര് പലപ്രാവശ്യം പറഞ്ഞിട്ടും അയാള്‍ക്ക് മനസ്സിലായില്ല. മുസ്ലീം നാമങ്ങളില്‍ ലോകത്ത് ഏറ്റവും പ്രചാരത്തിലുള്ള പേര് മുഹമ്മദ്‌ എന്നാണല്ലോ. അതുകൊണ്ട് എന്നെ മുഹമ്മദ്‌ എന്ന് വിളിച്ചോളാന്‍ ഞാന്‍ അയാളോട് പറഞ്ഞു. അവനത് അവിടെ വലിയ വിഷയമാക്കി. ഞങ്ങടെ പ്രവാചകനെ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നൊക്കെ പറഞ്ഞ് വലിയ പ്രശ്നമാക്കി. ഞാന്‍ വിചാരിച്ചു എന്‍റെ തല പോയി. അത് മുസ്ലീം രാജ്യമാണ്. പിറ്റേന്നത്തെ ഫ്ലൈറ്റില്‍ കയറി ഞാന്‍ ആ രാജ്യത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. അല്ലെങ്കില്‍ എന്‍റെ ബാക്കി കിട്ടുകയില്ലായിരുന്നു. എന്‍റെ സ്വന്തം അനുഭവമാണ് ഞാനീ പറയുന്നത്..." കെന്നഡി പറഞ്ഞു.

ഇത്രയും ആയപ്പോഴേയ്ക്കും അതുവരെ അടക്കി വച്ചിരുന്ന മതാവേശം ഒ.അബ്ദുള്ളയുടെ പിടിവിട്ടു പോയി. "അത് വേണ്ടതായിരുന്നു".... അബ്ദുള്ള അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധം തന്‍റെ നിലപാട് വ്യക്തമാക്കി. സ്വന്തം നാട്ടുകാരനായ ഒരാള്‍ അന്യദേശത്തു വച്ച് ഇത്രയും നിസ്സാരമായ ഒരു വിഷയത്തിന്‍റെ പേരില്‍ കൊല്ലപ്പെടുമായിരുന്നു എന്ന് കേട്ടപ്പോള്‍ അതായിരുന്നു വേണ്ടിയിരുന്നത് എന്ന അബ്ദുള്ളയുടെ എടുത്തടിച്ചതു പോലുള്ള മറുപടി എല്ലാവരേയും ഞെട്ടിച്ചു.


ഒരു ചാനല്‍ ചര്‍ച്ചയില്‍ പോലും വന്നിരുന്ന് ഇത്ര പച്ചയ്ക്ക് പരസ്യമായി അക്രമത്തേയും മതത്തിന്‍റെ പേരിലുള്ള കൊലയേയും ന്യായീകരിയ്ക്കുന്നത് ഒട്ടും ശരിയല്ല എന്ന് മറ്റു പാനലിസ്റ്റുകളും അവതാരകനും മനസ്സിലാക്കിക്കാന്‍ ശ്രമിച്ചെങ്കിലും തന്‍റെ മതതീവ്ര നിലപാടുകള്‍ വീണ്ടും ഊന്നിപ്പറയുകയാണ് ഒ.അബ്ദുള്ള ചെയ്തത്.

"ഇസ്ലാമിസ്റ്റുകള്‍ സ്വപ്നം കാണുന്ന ഭരണം വന്നാല്‍ നമ്മുടെ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വെടിവച്ചു കൊല്ലും. അതല്ലേ അഫ്ഗാനിസ്ഥാനില്‍ നടക്കുന്നത് ? യേശുദാസിനേയും കെ എസ് ചിത്രയേയും തുറുങ്കിലടയ്ക്കും." കെന്നഡി പറഞ്ഞു.

"ഒരു വ്യക്തിയ്ക്ക് തന്‍റെ ഉള്ളിലെ സത്യത്തെ കണ്ടെത്താനുള്ള വഴിയാണ് മതം എന്നാണ് നമ്മളൊക്കെ മനസ്സിലാക്കിയിരിയ്ക്കുന്നത്. എന്നാല്‍ ഇസ്ലാം ഒരു പൊളിറ്റിക്കല്‍ മൂവ്മെന്റ് ആണ്. ഇതിന് ഒരു മതത്തിന്‍റെ മേമ്പൊടി ചേര്‍ത്തിരിയ്ക്കുന്നു എന്നേയുള്ളൂ. നമ്മള്‍ ഫ്രൂട്ട് സാലഡ് ഒക്കെ ഉണ്ടാക്കുമ്പോള്‍ മുകളില്‍ കുറച്ച് അണ്ടിപ്പരിപ്പ് ഒക്കെ വിതറുന്നത് പോലെ കുറച്ച് ആത്മീയ കാര്യങ്ങള്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ഇത് രാജ്യം പിടിച്ചടക്കുന്ന ഒരു മൂവ്മെന്റ് ആണ്" വിദ്യാ സാഗര്‍ ഗുരുമൂര്‍ത്തി അഭിപ്രായപ്പെട്ടു.

"മതം സമൂഹത്തിന് ഒരാപത്തായി മാറിയാല്‍ അതിനെ ഒരു വിഷ വൃക്ഷമായി കണ്ട് വേരോടെ വെട്ടിക്കളയാന്‍ ജനങ്ങള്‍ തയ്യാറാകണം. എങ്കില്‍ മാത്രമേ ഈ അഹങ്കാരത്തിന് ശമനമുണ്ടാവൂ. പോപ്പുലര്‍ ഫ്രണ്ട് ആയാലും ഐസ് ഐസ് ആയാലും അല്‍ക്വെയ്ട ആയാലും ഐഡിയോളജി ഇസ്ലാമാണ്. ആ ഐഡിയോളജിയ്ക്കാണ് ചികിത്സ വേണ്ടത് എന്ന് ഞാന്‍ വീണ്ടും ഓര്‍മ്മിപ്പിയ്ക്കുന്നു" ഗുരുമൂര്‍ത്തി പറഞ്ഞു.

  comment

  LATEST NEWS


  വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


  നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


  വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


  ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


  അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


  സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.