×
login
ഇന്ത്യ ഹിന്ദുരാഷ്ട്രമായാല്‍ അതില്‍ എന്താണ് തെറ്റ് ? മതേതരത്വവും ഹിന്ദുമതവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍

ഇംഗ്ലണ്ടിലെ പോര്‍ട്ട്‌സ്‌മൌത്തില്‍ താമസിക്കുന്ന ഖാലിദ് ഉമ്മര്‍, മതേതരവാദിയും ഹ്യൂമനിസ്റ്റുമാണ്. അഭിപ്രായ സ്വാതന്ത്ര്യം ഒരു സാര്‍വത്രിക മനുഷ്യാവകാശമാണ് എന്ന് അദ്ദേഹം വിശ്വസിക്കുന്നു. നിയമം, മന:ശാസ്ത്രം, സാമൂഹ്യ ശാസ്ത്രങ്ങള്‍, ഫിലോസഫി എന്നിവയില്‍ തല്‍പ്പരനായ ഖാലിദ് സോഷ്യല്‍ മീഡിയയിലും ടെലിവിഷന്‍ ചാനലുകളിലും സജീവമാണ്. ഇന്ത്യയില്‍ ഹിന്ദു രാഷ്ട്രം നിലവില്‍ വന്നാല്‍, ഉണ്ടായേക്കാവുന്ന വംശഹത്യകളെ കുറിച്ചും, കൂട്ടക്കൊലകളെ കുറിച്ചും ഒക്കെ ഭീകരമായ കഥകള്‍ ഇറക്കുകയാണ് ലിബറലുകള്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ ഹിന്ദുമൂല്യങ്ങള്‍ കാരണം, എല്ലാ സമുദായങ്ങള്‍ക്കും സമാധാനവും പുരോഗതിയും ഉറപ്പു വരുത്തുകയാവും ഹിന്ദുരാഷ്ട്രത്തിന്റെ ആവിര്‍ഭാവത്തോടെ സംഭവിക്കുക എന്നു വാദിക്കുന്നു ഖാലിദ് ഉമ്മര്‍.

നരേന്ദ്ര മോദിയും ബിജെപിയും ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കാന്‍ ശ്രമിക്കുന്നു എന്ന രീതിയില്‍ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. അങ്ങനെയാണെങ്കില്‍ തന്നെ, ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായി അംഗീകരിക്കപ്പെടുന്നതില്‍ എന്താണ് തെറ്റ് എന്നാണ് എന്റെ ചോദ്യം.

ലോകത്താകമാനമുള്ള ഹിന്ദുക്കളിലെ 95 % ജീവിക്കുന്നതും, സനാതന ഹിന്ദുധര്‍മ്മത്തിന് ജന്മം കൊടുത്തതും, അയ്യായിരം വര്‍ഷത്തോളം പഴക്കമുള്ള സംസ്‌ക്കാരത്തിന്റെ കളിത്തൊട്ടിലുമായ ഭാരതവര്‍ഷത്തിന് വേറൊരു പരിചയപ്പെടുത്തല്‍ ആവശ്യമില്ല. ഇന്ത്യ അവളുടെ ഹിന്ദുരാഷ്ട്രം എന്ന വ്യക്തിത്വം തിരിച്ചറിയുന്നതില്‍ ലജ്ജിക്കരുത്. ഇസ്ലാമും ക്രിസ്തുമതവും കഴിഞ്ഞാല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ മതമാണ് ഹിന്ദുമതം. എന്നാല്‍ മറ്റു രണ്ടു മതങ്ങളെ പോലെ ജനസംഖ്യാപരമായി ഹിന്ദുക്കള്‍ എല്ലായിടത്തും വ്യാപിച്ചിട്ടില്ല. ലോകത്തിലെ ഹിന്ദുക്കളുടെ 97 ശതമാനവും മൂന്ന് ഹിന്ദു ഭൂരിപക്ഷ രാജ്യങ്ങളിലായി ജീവിക്കുന്നു. (ഇന്ത്യ, മൗറീഷ്യസ്, നേപ്പാള്‍). പ്രധാന മതങ്ങളില്‍ വച്ച് ഭൂമിശാസ്ത്രപരമായി ഏറ്റവും കേന്ദ്രീകരിച്ചിട്ടുള്ളത് ഹിന്ദുവാണ്. 95% ഹിന്ദുക്കള്‍ ഇന്ത്യയില്‍ ജീവിക്കുന്നു, അതേസമയം മുസ്ലീങ്ങളിലെ 1.6% മാത്രമാണ് ഇസ്ലാമിന്റെ ജന്മഭൂമിയായ അറേബ്യയില്‍ ജീവിക്കുന്നത്.

മുസ്ലീം ആധിപത്യമുള്ള 53 രാജ്യങ്ങളെ കുറിച്ച് (അതില്‍ തന്നെ 27 രാജ്യങ്ങളില്‍ ഇസ്ലാം ഔദ്യോഗിക മതമാണ്) ഇടതു ലിബറലുകള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. നൂറിലധികം ക്രൈസ്തവാധിപത്യമുള്ള രാജ്യങ്ങളെ കുറിച്ചും ഒന്നും പറയാനില്ല. അവയില്‍ 15 ഇടത്ത് ക്രിസ്തുമതം ഔദ്യോഗിക മതമാണ്. ഇംഗ്ലണ്ട്, ഗ്രീസ്, ഐസ്ലണ്ട്, നോര്‍വേ, ഹംഗറി, ഡെന്മാര്‍ക്ക് എല്ലാം അതില്‍ വരും. ആറ് ബൗദ്ധ രാജ്യങ്ങളും ഉണ്ട്. ഇസ്രായേല്‍ ഒരു ജൂത രാജ്യമാണ്. എന്നാല്‍ ഇന്ത്യയുടെ കാര്യം വരുമ്പോള്‍ ഹിന്ദുമതത്തിന് എന്തുകൊണ്ട് ഇന്ത്യയുടെ ഔദ്യോഗിക മതമാവാന്‍ പാടില്ല എന്ന് എന്നെ മനസ്സിലാക്കിക്കുന്നതില്‍ അവരുടെ യുക്തി പരാജയപ്പെടുന്നു.

ഇന്ത്യയെ ഒരു ഹിന്ദു രാജ്യമായി പ്രഖ്യാപിച്ചാല്‍ രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ ഭീഷണി നേരിടും എന്നു കാണിക്കാന്‍ യാതൊരു തെളിവുകളും ഇല്ല. ഹിന്ദുക്കള്‍ മറ്റു മതക്കാരുടെ നേരെ അസഹിഷ്ണുക്കള്‍ അല്ലാത്തതു കൊണ്ട് പാഴ്‌സികളും, ജൈനന്മാരും, സോരാഷ്ട്രീയന്മാരും, സിഖുകാരും, മുസ്ലീങ്ങളും മറ്റെല്ലാ മതങ്ങളും ഇന്ത്യയില്‍ പുഷ്ടി പ്രാപിക്കുകയാണ് ഉണ്ടായിട്ടുള്ളത്. 

ഒരാളിന് മറ്റു മതങ്ങളുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങളില്‍ പോയി നോക്കാം, അവിടെ ഹിന്ദുക്കളെ കാണാന്‍ കഴിയും. ഹിന്ദുമതത്തില്‍ മത പരിവര്‍ത്തനം എന്ന ഒരു സങ്കല്‍പ്പമില്ല. മുസ്ലീങ്ങളുടേയും ക്രിസ്ത്യാനികളുടെയും നേരെ ലോകമെങ്ങും നടക്കുന്ന മതപീഡനങ്ങളെ കുറിച്ച് ശബ്ദമുയര്‍ത്തുന്ന മുസ്ലീം ക്രിസ്ത്യന്‍ രാജ്യങ്ങള്‍ ഉണ്ട്. മ്യാന്മര്‍, പാലസ്തീന്‍, യെമെന്‍ തുടങ്ങിയ രാജ്യങ്ങളെ ലോകം ഓര്‍മ്മിക്കുന്നു. എന്നാല്‍ പാകിസ്ഥാനിലേയോ, അഫ്ഗാനിസ്ഥാനിലേയോ മറ്റ് ഇസ്ലാമിക രാജ്യങ്ങളിലെയോ ഹിന്ദുക്കളേയും സിഖുകാരേയും കുറിച്ച് ആരും ഓര്‍മ്മിക്കുന്നില്ല. 1971 ല്‍ പാകിസ്ഥാന്‍ പട്ടാളം ബംഗ്ലാദേശില്‍ നടത്തിയ ഹിന്ദുവംശഹത്യയെ കുറിച്ച് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ ? അല്ലെങ്കില്‍ കശ്മീരിലെ പണ്ഡിറ്റുകളെ കുറിച്ചോ, അവിടെ വന്ദാമയില്‍ 1998ല്‍ നടന്ന കൂട്ടക്കൊലയെ കുറിച്ചോ പാകിസ്ഥാനിലെ ഹിന്ദുക്കളെ വ്യവസ്ഥാപിതമായി തുടച്ചു നീക്കുന്നതിനെ കുറിച്ചോ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ ?

ഇന്ത്യന്‍ സര്‍ക്കാറിന്റെ നയങ്ങള്‍ മതേതര വിരുദ്ധമായിരുന്നു. ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കള്‍ക്കെതിരെയാണ് ഇവിടെ വിവേചനം. അതിനെ വിപരീത വിവേചനം എന്ന് പറയാം. നിരവധി ഉദാഹരണങ്ങള്‍ പറയാന്‍ പറ്റും. ഹജ്ജ് സബ്‌സിഡി എന്ന് കേട്ടിട്ടുണ്ടോ ? 2000 ആണ്ടുമുതല്‍ 15 ലക്ഷത്തിലധികം മുസ്ലീങ്ങള്‍ ഈ സബ്‌സിഡി ഉപയോഗിച്ചിട്ടുണ്ട്. ഒടുവില്‍ സുപ്രീം കോടതിയാണ് പത്തു വര്‍ഷം കൊണ്ട് ഈ സബ്‌സിഡി നിര്‍ത്തലാക്കാന്‍ ഉത്തരവിട്ടത്. ഒരു വിഭാഗം വിശ്വാസികളുടെ മതപരമായ യാത്രയ്ക്ക് ഏത് മതേതര രാജ്യമാണ് സബ്‌സിഡി കൊടുക്കുക ? 2008 ല്‍ ശരാശരി ഒരു മുസ്ലീം തീര്‍ഥാടകന് കിട്ടിയിരുന്ന സബ്‌സിഡി 1000 ഡോളറാണ് (അറുപതിനായിരത്തോളം രൂപ).

ഇന്ത്യന്‍ സര്‍ക്കാര്‍ അവരുടെ പൗരന്മാരുടെ മത തീര്‍ഥാടനത്തിന് സഹായം ചെയ്തു കൊണ്ടിരുന്നപ്പോള്‍, വിഗ്രഹാരാധനയുടെ പേരില്‍ ഹിന്ദു ബിംബങ്ങളെ നിന്ദിക്കുന്ന സൗദി അറേബ്യ ലോകമെമ്പാടും വഹാബി തീവ്രവാദം പരത്തുകയായിരുന്നു. ഒരു വശത്ത് ഹിന്ദുക്കള്‍ക്ക് അവിടെ ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുവദിക്കപ്പെടാതിരിക്കുമ്പോള്‍, തീര്‍ഥാടകരുടെ സബ്‌സിഡി എന്ന പേരില്‍ ഇന്ത്യാക്കാരുടെ നികുതിപ്പണം കൊണ്ട് സൗദിയുടെ സാമ്പത്തിക രംഗത്തെ സഹായിക്കുകയായിരുന്നു ഇന്ത്യ !

ശരിയായ ഒരു മതേതര രാജ്യത്ത്, മതവ്യത്യാസമില്ലാതെ എല്ലാ പൗരന്മാര്‍ക്കും ഒരേ നിയമങ്ങള്‍ ബാധകമായിരിക്കും. എന്നാല്‍ ഇന്ത്യയില്‍ വിവിധ മതവിശ്വാസികള്‍ക്ക് വിവിധ വ്യക്തിനിയമങ്ങള്‍ ആണ്. സര്‍ക്കാര്‍ ഹിന്ദു ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്നു, അതേ സമയം പള്ളികളും, മസ്ജിദുകളും സ്വയം ഭരണാവകാശമുള്ളവയായി തുടരുന്നു. ഹജ്ജിന് സബ്‌സിഡി ഉള്ളപ്പോള്‍, അമര്‍നാഥ് യാത്രയ്‌ക്കോ കുംഭമേളയ്‌ക്കോ അതില്ല. ശരിയായ ഒരു മതേതര രാജ്യം ഒരു മത തീര്‍ഥാടനത്തിനും സബ്‌സിഡി നല്‍കില്ല.


ഹിന്ദുക്കള്‍ എല്ലായ്‌പ്പോഴും ന്യൂനപക്ഷങ്ങളെ സ്വാഗതം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. സഹിഷ്ണുതയുടെ ചരിത്രം നോക്കാം. ലോകം മുഴുവന്‍ വേട്ടയാടപ്പെട്ടു കൊണ്ടിരുന്നപ്പോള്‍ ഹിന്ദു സമൂഹം പാഴ്‌സികളെ സ്വാഗതം ചെയ്തു. അവരിവിടെ രണ്ടായിരം വര്‍ഷങ്ങളായി സമാധാനമായി ജീവിക്കുന്നു. ജൂതന്മാര്‍ 2000 വര്‍ഷങ്ങള്‍ക്ക് മുമ്പും, സിറിയന്‍ ക്രിസ്ത്യാനികള്‍ 1800 വര്‍ഷങ്ങള്‍ക്ക് മുമ്പും ഭാരതത്തില്‍ അഭയം കണ്ടെത്തി. ഹിന്ദുമതത്തിലെ അവാന്തര വിഭാഗങ്ങളായി ബുദ്ധന്മാരും ജൈനന്മാരും 2500 വര്‍ഷങ്ങളോളം ഇവിടെ സഹജീവിതം നയിച്ചു. സിഖുകാര്‍ 400 വര്‍ഷങ്ങളായി ഇവിടെയുണ്ട്.

ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കാനും അഭിമാനിക്കാനുമുള്ള സമയമായിരിക്കുന്നു. ഇനിയൊട്ടും ലജ്ജിക്കേണ്ടതില്ല.

ഇന്നും, ഇന്ത്യ മതേതരം ആയിരിക്കുന്നത് 1976 ലെ ഭരണഘടനാ ഭേദഗതി കൊണ്ടോ, നിയമജ്ഞന്മാരെയും നിയമ നിര്‍മ്മാതാക്കളേയും കാരണമോ അല്ല. മറിച്ച് ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ഹിന്ദുക്കളായതു കൊണ്ടാണ്. ഈ മതത്തിന്റെ സ്വന്തമായ പ്രത്യേകതയാണ് മതേതരത്വം ഉറപ്പു വരുത്തിയിരിക്കുന്നത്, അല്ലാതെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ സഹിഷ്ണുതയോടെ ജീവിച്ചശേഷം നിലവില്‍ വന്ന ഒരു കഷണം പേപ്പര്‍ അല്ല. ഇന്ത്യ സ്വയം ഒരു ഹിന്ദു (ഹിന്ദു/സിഖ്/ജൈന) രാഷ്ട്രമാണ് എന്ന് ലോകത്തിനു മുന്നില്‍ തുറന്ന് പ്രഖ്യാപിക്കണം. ഇപ്പറഞ്ഞ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യ ഇടപെടുകയും വേണം, കാരണം വേറെ ഒരു രാജ്യവും അത് ചെയ്യുന്നില്ല.

ഹിന്ദുരാഷ്ട്രം എന്ന പ്രഖ്യാപനം നിര്‍ബന്ധിത മതം മാറ്റത്തില്‍ നിന്നും ന്യൂനപക്ഷ പ്രീണനത്തില്‍ നിന്നും ഭൂരിപക്ഷത്തെ സംരക്ഷിക്കാനുള്ള അവസരം ഒരുക്കും. ഇന്ത്യ ഒരു മതേതര രാജ്യമായി നില്‍ക്കുന്ന കാലത്തോളം മാത്രമേ പുരോഗമന രാജ്യമാവൂ. ജനസംഖ്യയിലുള്ള ഹിന്ദു മേല്‍ക്കൈ നിലനിന്നാലേ ഇന്ത്യ മതേതര രാജ്യമായി തുടരൂ. അതുകൊണ്ട് മതേതരത്വവും ഹിന്ദുമതവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. നിങ്ങള്‍ ഇത് ടോസ്സ് ചെയ്താല്‍, രണ്ടായാലും നിങ്ങള്‍ ജയിക്കും !

ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായാല്‍ അതായിരിക്കും സംഭവിക്കാവുന്നതില്‍ ഏറ്റവും നല്ല കാര്യം. അവിടെ ആര്‍ക്കും (ഹിന്ദുക്കള്‍ക്ക് ഉള്‍പ്പെടെ) പ്രത്യേക ആനുകൂല്യങ്ങള്‍ ഒന്നും ഇല്ലാതെ, ഒരു ഏകീകൃത സിവില്‍ നിയമം ഉണ്ടാകും. ഏതൊരു രാജ്യത്തും നിയമ വാഴ്ചയാണ് വളര്‍ച്ചയുടെ ഒരു പ്രധാനകാരണം ജര്‍മ്മനി, ജപ്പാന്‍, യുഎസ്എ ഇവയെല്ലാം നിയമ വാഴ്ചയുടെ അടിസ്ഥാനത്തില്‍ വളര്‍ന്ന രാജ്യങ്ങളാണ്. മതം മാറ്റങ്ങള്‍ നിരോധിക്കും. മതസംഘര്‍ഷങ്ങള്‍ക്ക് പ്രധാന കാരണമായ മതംമാറ്റ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കും. പിന്നെ തബ്ലീഗികള്‍ ഒന്നുമുണ്ടാവില്ല. മതം മാറ്റങ്ങള്‍ ഇല്ലാതായാല്‍, ഒരാളിന് അയാള്‍ തെരെഞ്ഞെടുക്കുന്ന മതം പിന്തുടരാം, അല്ലെങ്കില്‍ മതമില്ലാതെയും കഴിയാം. ഹിന്ദു മതത്തില്‍ തന്നെ നിരീശ്വര വാദം എന്നൊരു വിഭാഗം ഉണ്ട്. മതം പിന്തുടരാതിരിക്കുന്നവരെ പോലും ഇത്രയും പരിഗണിക്കുന്ന മറ്റൊരു മതം നിങ്ങള്‍ എനിക്ക് കാണിച്ചു തരൂ.

മുസ്ലീം അധിനിവേശകര്‍ ഈ നാട്ടില്‍ നാശം വിതയ്ക്കുന്നതിനും വളരെ മുമ്പു മുതലേ മതേതരത്വവും മതസഹിഷ്ണുതയും ഈ നാട്ടിലെ ജനങ്ങളുടെ മൂല്യങ്ങളായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കുള്ള മുസ്ലീം അധിനിവേശം ക്രിസ്തുവര്‍ഷം 1000 ല്‍ തുടങ്ങി. 1739 വരെ അനേക നൂറ്റാണ്ടുകള്‍ നീണ്ടു നിന്നു. ഇക്കാലയളവില്‍ അരങ്ങേറിയ 100 ദശലക്ഷം ഹിന്ദുക്കളുടെ കൂട്ടക്കൊലയാണ് മാനവ ചരിത്രത്തിലെ ഏറ്റവും വലിയ നരവേട്ട. ഈ അധിനിവേശകരുടെ പിന്‍ തലമുറകളോട് ഹിന്ദുക്കള്‍ യാതൊരു പ്രതികാരവും ചെയ്തില്ല. ഹിന്ദുമതമല്ല, മറിച്ച് അടിച്ചേല്‍പ്പിക്കപ്പെടുന്ന വ്യാജ മതേതരത്വമാണ് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുന്നത്. ഹിന്ദുരാഷ്ട്രത്തില്‍, അഹിന്ദുക്കളുടെ മത സ്വാതന്ത്ര്യം തടയപ്പെടില്ല.

ഹിന്ദുക്കള്‍, തങ്ങളുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ അഭിമാനം ഉള്ളവരാവണം. സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍, അവര്‍ വസ്തുതകളെ ആശ്രയിക്കണം. യാഥാര്‍ഥ്യത്തില്‍ നിന്നും ലജ്ജിച്ചു പിന്മാറുന്ന അവരുടെ സ്വഭാവം സമ്പന്നമായ സംസ്‌കാരവും, മഹത്തായ മൂല്യങ്ങളും വളര്‍ത്തിയെടുത്ത ഈ രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിക്കും. മുസ്ലീങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങി വിലപ്പെട്ട പലതും നഷ്ടപ്പെടുത്തിയതിലൂടെ ഇന്ത്യ വിഡ്ഡിത്തമാണ് ചെയ്തത്. മതേതരത്വത്തിന്റെ പേരില്‍ പ്രീണനം പോലും നടപ്പാക്കാന്‍ തക്കവിധം സഹിഷ്ണുതയാണ് ഇന്ത്യ പ്രകടിപ്പിച്ചത്. തങ്ങള്‍ക്ക് പാരമ്പര്യമായി കൈമാറിക്കിട്ടിയ സമാധാനത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഹിന്ദുക്കള്‍ ഒരുമിക്കാനുള്ള സമയമായിരിക്കുന്നു. തങ്ങളുടെ സംസ്‌കാരത്തിന്റെ പ്രത്യേകത കൊണ്ടു തന്നെ മതേതരത്വത്തിന് വിലകല്‍പ്പിക്കുന്ന ഒരു ഹിന്ദു രാഷ്ട്രം, ലോകത്തിന് എടുത്തു കാട്ടാവുന്ന ഒരു മാതൃകയായിരിക്കും. ഇതാണ് അതിനുള്ള സമയം. 

ഖാലിദ് ഉമ്മര്‍

  comment

  LATEST NEWS


  ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം; അനന്തമായി നീട്ടരുതെന്ന് കേരളത്തോട് സുപ്രീംകോടതി; നിയമന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.