×
login
ദേശീയ വിദ്യാഭ്യാസനയത്തിലെ നൂതന പദ്ധതികള്‍

ഈ അധ്യയന വര്‍ഷത്തെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലെ കോളജുകളില്‍ ആയിരക്കണക്കിന് ബിരുദ ബിരുദാനന്തര സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. മുന്‍പില്ലാത്ത വിധം വിദ്യാര്‍ഥികള്‍ വിദേശരാജ്യങ്ങളില്‍ പോയി കേവലം നൈപുണ്യാധിഷ്ഠിത കോഴ്‌സുകളില്‍ ചേരുന്നു. ഇതു നമ്മുടെ സര്‍ക്കാര്‍ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന അറിവ് അധിഷ്ഠിത സമ്പദ്ഘടന എന്ന ലക്ഷ്യത്തെ പിന്നോട്ടടിക്കും. ദേശീയ വിദ്യാഭ്യാസ നയം-2020 ന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ ഒന്നായ മള്‍ട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസം ഏറ്റവും വേഗം നടപ്പിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഈ നില തുടര്‍ന്നുകൊണ്ടേയിരിക്കും. ഓരോ വിദ്യാര്‍ത്ഥിയെയും അവന് താല്പര്യമുള്ള ഒരു തൊഴില്‍ മേഖലയുമായി കൂട്ടിയോജിപ്പിക്കാന്‍ ഉതകുന്ന നൈപുണ്യങ്ങള്‍ കൂടി കരിക്കുലത്തിന്റെ ഭാഗമാകുന്നു എന്നത് ദേശീയ വിദ്യാഭ്യാസ നയം-2020 ന്റെ മറ്റൊരു ഗുണപരമായ വശമാണ്. ഭാഷ, സാഹിത്യം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം, നിയമം, എന്‍ജിനീയറിങ്, മാനേജ്‌മെന്റ്തുടങ്ങി ഏകധാര വിദ്യാഭ്യാസത്തിന് ബദലായി ഒരു ശാസ്ത്ര വിദ്യാര്‍ഥിക്ക് സാമൂഹ്യശാസ്ത്ര വിഷയമോ ഒരു സാമൂഹ്യശാസ്ത്ര വിദ്യാര്‍ത്ഥിക്ക് ശാസ്ത്ര വിഷയമോ ഐച്ഛികമായി പഠിക്കാന്‍ സാധിക്കുന്ന നിലയിലേക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിവര്‍ത്തനപ്പെടുമ്പോള്‍ മാത്രമേ മള്‍ട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസം ഉദ്ദേശിക്കുന്ന ഫലപ്രാപ്തിയില്‍ നടപ്പില്‍ വരുത്തുവാന്‍ സാധിക്കുകയുള്ളൂ.

രഘുനാഥ്. വി

(ഉന്നത വിദ്യാഭ്യാസ അധ്യാപകസംഘം സംസ്ഥാന ഉപാധ്യക്ഷനാണു ലേഖകന്‍)

ദേശീയ വിദ്യാഭ്യാസ നയം-2020 രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പരിവര്‍ത്തനത്തിന് നാന്ദി കുറിച്ചിരിക്കുകയാണ്. ഈ നൂതന നയം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് നിലനില്‍ക്കുന്ന ഏകധാര (ശെിഴഹല േെൃലമാ) വിദ്യാഭ്യാസത്തിന് ബദലായി മള്‍ട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസം നടപ്പിലാക്കുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയുള്ളതാണ്. യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍ ഇതു സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രാജ്യത്താകമാനം അവലോകനത്തിനായി നല്‍കിക്കഴിഞ്ഞു. ലോകമാകെ പ്രചുരപ്രചാരം നേടിയിരിക്കുന്ന ഈ പാഠ്യക്രമം ഭാരതത്തിലും നടപ്പിലാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായിരിക്കുന്നു. പുരാതന ഭാരതം ലോകത്തിന് കാട്ടിക്കൊടുത്ത വിദ്യാഭ്യാസ പദ്ധതിയും അത്തരത്തിലുള്ളതായിരുന്നു. നളന്ദ, തക്ഷശില സര്‍വ്വകലാശാലകളില്‍ അറിവിന്റെ വിവിധ ധാരകളില്‍പ്പെട്ട(ാൗഹശേറശരെശുഹശിമൃ്യ)വിഷയങ്ങള്‍ വിദ്യാര്‍ത്ഥി ഒരേ സമയം പഠിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ യൂറോപ്യന്‍ വിദ്യാഭ്യാസ പദ്ധതികള്‍ മുന്‍കാലഘട്ടങ്ങളില്‍ പിന്തുടര്‍ന്ന ഏകധാര പദ്ധതി തന്നെയാണ് ഭാരതം ഈ കാലയളവില്‍ പിന്തുടര്‍ന്നു പോരുന്നത്. ദേശീയ വിദ്യാഭ്യാസനയം-2020 വിദ്യാര്‍ത്ഥിയുടെ ചിന്താശേഷിയും പഠനശേഷിയെയും ഉയര്‍ത്തി പുതിയ ലോകക്രമത്തില്‍ ഉണ്ടായേക്കാവുന്ന എല്ലാ വെല്ലുവിളികളെയും നേരിടാനും ബൗദ്ധികമായ പരിഹാരം അവയ്ക്ക് നിര്‍ദ്ദേശിക്കാനും പ്രാപ്തരാക്കാന്‍ മള്‍ട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസം നിര്‍ദ്ദേശിക്കുന്നു.

നമ്മുടെ രാജ്യത്തു നിലവിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറിയകൂറും, ഏകധാര-ശാസ്ത്രം, സാമൂഹ്യശാസ്ത്രം, കല, നിയമം, എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് തുടങ്ങി ഒരേ ധാരയില്‍പ്പെട്ട വിദ്യാഭ്യാസം മാത്രം നല്‍കുന്നവയാണ്. മള്‍ട്ടി ഡിസിപ്ലിനറി സ്ഥാപനങ്ങളായി അറിയപ്പെടുന്നവപോലും വിദ്യാര്‍ഥികള്‍ക്ക് ഒരേസമയം വിവിധ ധാരകളില്‍പ്പെട്ട വിഷയങ്ങള്‍ പഠിക്കാന്‍ അവസരം നല്‍കുന്നില്ല. ഇതുമൂലം പുതിയ തലമുറ വിദ്യാര്‍ഥികളുടെ കര്‍മ്മശേഷിയെ പരമാവധി പ്രയോജനപ്പെടുത്തുന്ന തരത്തിലേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉയരാനും സാധിക്കുന്നില്ല. ഒന്നിലധികം വിഷയങ്ങള്‍ ഒരേസമയം പഠിക്കാനും അറിവ് നേടാനും പുതിയ അറിവുത്പാദിപ്പിക്കാന്‍ ഉതകുന്ന ഗവേഷണത്തിലേക്കും വിദ്യാര്‍ത്ഥി ഇതുമൂലം എത്തിച്ചേരുന്നില്ലന്നുസാരം. ആധുനിക ലോകക്രമത്തില്‍ ഒരു വിഷയത്തിനും സ്വതന്ത്രമായ നിലനില്‍പ്പ് സാധ്യമല്ലാതിരിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ഏകധാര അറിവ് മാത്രം ലഭിക്കുകയും ചെയ്യുന്നത് പ്രവചനാതീതമായ പ്രതിഭാസങ്ങളെ തരണം ചെയ്യുന്നതില്‍ നിന്നും രാജ്യത്തെ പിന്നോട്ടടിക്കും. ഈ സാഹചര്യങ്ങളെ മറികടക്കാന്‍ ഉതകുന്ന നിര്‍ദ്ദേശങ്ങളാണ് ദേശീയ വിദ്യാഭ്യാസനയം-2020 മുന്നോട്ടു വെക്കുന്നത്.

2030 ഓടുകൂടി രാജ്യത്തെല്ലാ ജില്ലകളിലും ചുരുങ്ങിയത് ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനമെങ്കിലും ഉണ്ടായിരിക്കണം എന്ന മഹത്തായ ലക്ഷ്യം കൂടി ദേശീയ വിദ്യാഭ്യാസനയം-2020 പങ്കുവെക്കുന്നു. അത്തരത്തില്‍ ഉണ്ടായിവരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബഹുധാര മള്‍ട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആയിരിക്കുകയും വേണം. ഈ ലക്ഷ്യത്തോടുകൂടി ഉണ്ടാകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂന്നു തരത്തിലായിരിക്കും നിലവില്‍ വരിക. 1.ഗവേഷണത്തിന് ഊന്നല്‍ നല്‍കിയിട്ടുള്ള മള്‍ട്ടി ഡിസിപ്ലിനറി സര്‍വകലാശാലകള്‍. 2.അധ്യയനത്തിന് ഊന്നല്‍ നല്‍കിയിട്ടുള്ള മള്‍ട്ടി ഡിസിപ്ലിനറി സര്‍വകലാശാലകള്‍. 3.സ്വയം ബിരുദം പ്രദാനം ചെയ്യാന്‍ സാധിക്കുന്ന മള്‍ട്ടി ഡിസിപ്ലിനറി സ്വയംഭരണ കോളജുകള്‍ എന്നിവ. 2035 ഓടുകൂടി രാജ്യത്ത് എല്ലാ അഫിലിയേറ്റഡ് കോളജുകളും ബിരുദം പ്രദാനം ചെയ്യാന്‍ പ്രാപ്തമായ സ്വയംഭരണ സ്ഥാപനങ്ങളായി മാറണം. അഥവാ അങ്ങനെ സാധിച്ചില്ലെങ്കില്‍ ഒന്നിലധികം കോളജുകള്‍ സംയുക്തമായി ചേര്‍ന്ന് ക്ലസ്റ്റര്‍ കോളജ് എന്ന ഗണത്തിലേക്ക് പരിവര്‍ത്തനപ്പെടണം. അതിനും സാധിക്കാത്ത പക്ഷം ഒരു കോളജിന് അത് അഫിലിയേറ്റ് ചെയ്തിരിക്കുന്ന യൂണിവേഴ്‌സിറ്റിയുടെ ഘടകമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും (constituent college).


ഈ അധ്യയന വര്‍ഷത്തെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലെ കോളജുകളില്‍ ആയിരക്കണക്കിന് ബിരുദ ബിരുദാനന്തര സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. മുന്‍പില്ലാത്ത വിധം വിദ്യാര്‍ഥികള്‍ വിദേശരാജ്യങ്ങളില്‍ പോയി കേവലം നൈപുണ്യാധിഷ്ഠിത കോഴ്‌സുകളില്‍ ചേരുന്നു. ഇതു നമ്മുടെ സര്‍ക്കാര്‍ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന അറിവ് അധിഷ്ഠിത സമ്പദ്ഘടന എന്ന ലക്ഷ്യത്തെ പിന്നോട്ടടിക്കും. ദേശീയ വിദ്യാഭ്യാസ നയം-2020 ന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ ഒന്നായ മള്‍ട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസം ഏറ്റവും വേഗം നടപ്പിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഈ നില തുടര്‍ന്നുകൊണ്ടേയിരിക്കും. ഓരോ വിദ്യാര്‍ത്ഥിയെയും അവന് താല്പര്യമുള്ള ഒരു തൊഴില്‍ മേഖലയുമായി കൂട്ടിയോജിപ്പിക്കാന്‍ ഉതകുന്ന നൈപുണ്യങ്ങള്‍ കൂടി കരിക്കുലത്തിന്റെ ഭാഗമാകുന്നു എന്നത് ദേശീയ വിദ്യാഭ്യാസ നയം-2020 ന്റെ മറ്റൊരു ഗുണപരമായ വശമാണ്. ഭാഷ, സാഹിത്യം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം, നിയമം, എന്‍ജിനീയറിങ്, മാനേജ്‌മെന്റ്തുടങ്ങി ഏകധാര വിദ്യാഭ്യാസത്തിന് ബദലായി ഒരു ശാസ്ത്ര വിദ്യാര്‍ഥിക്ക് സാമൂഹ്യശാസ്ത്ര വിഷയമോ ഒരു സാമൂഹ്യശാസ്ത്ര വിദ്യാര്‍ത്ഥിക്ക് ശാസ്ത്ര വിഷയമോ ഐച്ഛികമായി പഠിക്കാന്‍ സാധിക്കുന്ന നിലയിലേക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിവര്‍ത്തനപ്പെടുമ്പോള്‍ മാത്രമേ മള്‍ട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസം ഉദ്ദേശിക്കുന്ന ഫലപ്രാപ്തിയില്‍ നടപ്പില്‍ വരുത്തുവാന്‍ സാധിക്കുകയുള്ളൂ.

ഡിജിറ്റല്‍ സങ്കേതങ്ങളുടെ പ്രസക്തി

കേന്ദ്രസര്‍ക്കാരിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പിന് കീഴില്‍ ദേശീയ ഇ-ഗവണ്‍മെന്റ് ഡിവിഷന്‍ വികസിപ്പിച്ചെടുത്ത 'ഡിജി ലോക്കര്‍' സംവിധാനം അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് എന്ന പുത്തന്‍ സങ്കേതത്തിന് വഴി തുറന്നിരിക്കുന്നു. ഇത് നമ്മുടെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് പുതുവെളിച്ചം പ്രദാനം ചെയ്യും. ഉന്നത വിദ്യാഭ്യാസം നേടുന്ന ഓരോ വിദ്യാര്‍ത്ഥിക്കും ഒരു ഡിജിറ്റല്‍ അക്കാദമിക് അക്കൗണ്ട് ആരംഭിക്കാം. ഒപ്പം അക്കാദമിക് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതൊരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലും വിദ്യാര്‍ത്ഥിക്ക് ചേര്‍ന്നു പഠിക്കുകയും ശേഷം തന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലും നേടിയ ക്രെഡിറ്റ് അടിസ്ഥാനത്തിലും ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് എന്നിവയൊക്കെ കരസ്ഥമാക്കുകയും ചെയ്യാം.  മാത്രവുമല്ല ഒരു വിദ്യാര്‍ത്ഥിക്ക് വിവിധ സ്ഥാപനങ്ങളില്‍ നിന്ന് നേടിയെടുക്കുന്ന ക്രെഡിറ്റ് അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റില്‍ സൂക്ഷിക്കുകയും സ്വന്തം ആവശ്യത്തിന് വേണ്ടി ഒരു സ്ഥാപനത്തില്‍ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുകയും ചെയ്യാം. ഇതുകാരണം ഒരു വിദ്യാര്‍ഥിക്ക് പഠനം ഇടയ്ക്ക് നിര്‍ത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാം. ഇപ്രകാരം ക്രെഡിറ്റ് അക്കൗണ്ടില്‍ സൂക്ഷിക്കാവുന്ന പരമാവധി കാലം ഏഴ് വര്‍ഷമായി നിജപ്പെടുത്തിയിട്ടുണ്ട്. വിവിധ ധാരകളില്‍പ്പെട്ട വിഷയങ്ങള്‍ ഒരേസമയം പഠിച്ചു വിവിധ യോഗ്യത നേടാന്‍ ഈ സങ്കേതങ്ങള്‍ വിദ്യാര്‍ത്ഥിക്ക് സഹായകമാകും.  

ഒരാള്‍ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ റെഗുലര്‍ വിദ്യാര്‍ത്ഥി ആയിരിക്കെ തന്നെ സമാനമായ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്ന ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് ചേര്‍ന്ന് അധിക ക്രെഡിറ്റ് ആര്‍ജിക്കുകയും ആകാം. കല, ശാസ്ത്രം, സാഹിത്യം, സാമൂഹ്യശാസ്ത്രം, എന്‍ജിനീയറിങ്, മാനേജ്‌മെന്റ് തുടങ്ങി ഏത് ധാരയില്‍ നിന്നുള്ള കോഴ്‌സുകള്‍ വേണമെങ്കിലും ഒരു വിദ്യാര്‍ത്ഥിക്ക് തിരഞ്ഞെടുക്കാം. ഇപ്രകാരം പഠിച്ചു നേടുന്ന ക്രെഡിറ്റ് എല്ലാം അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റില്‍ നിക്ഷേപിക്കപ്പെടുന്നു. രാജ്യത്ത് ഓരോ ഉന്നത വിദ്യാഭ്യാസ കോളജുകളുടെയും നിലവാരം ഉയര്‍ത്തി അവയെ സ്വയം പര്യാപ്തമായ മള്‍ട്ടി ഡിസിപ്ലിനറി സ്ഥാപനങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കൂടിയാണ് ഈ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതുകൂടാതെ എന്‍ഇപി-2020 വിഭാവനം ചെയ്തിരിക്കുന്ന നാല് വര്‍ഷം ദൈര്‍ഘ്യമുള്ള ഡിഗ്രി പ്രോഗ്രാം, മാസ്റ്റര്‍ പ്രോഗ്രാം എന്നിവ ഗവേഷണത്തിന് ഊന്നല്‍ നല്‍കിയിട്ടുള്ളതാണ്. ഇന്ന് രാജ്യത്ത് ഉത്പാദന രംഗത്തുള്ള ഏറിയകൂറും സ്ഥാപനങ്ങള്‍ ചെറുകിടാടിസ്ഥാനത്തിലുള്ളവയാണ്. അവയൊന്നും സ്വന്തമായി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് നടത്തി മുന്നോട്ടു പോകാന്‍ പ്രാപ്തിയുള്ളവ ആയിരിക്കില്ല. അതിനാല്‍ തന്നെ ആഗോള കുത്തകകളുടെയും മറ്റു രാജ്യങ്ങളില്‍ നിന്നുവരുന്ന ഉത്പന്നങ്ങളുടെയും മാത്സര്യത്തോടു കിടപിടിക്കാന്‍ അവയ്ക്ക് സാധിക്കുകയില്ല. ഈ സാഹചര്യത്തെ ഫലപ്രദമായി നേരിടണമെങ്കില്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രത്യേകിച്ച് ഗവേഷണ സര്‍വ്വകലാശാലകളും ക്ലസ്റ്റര്‍ കോളജുകളും രാജ്യത്തെ ചെറുകിട സംരംഭങ്ങള്‍ക്കുതകുന്ന തരം ഗവേഷണങ്ങള്‍ നടത്തുകയും അതിന്റെ ഗുണഫലങ്ങള്‍ ആശയങ്ങളായും, ഉത്പന്നങ്ങളായും, യന്ത്രസാമഗ്രികളായും ചെറുകിട സംരംഭത്തിലേക്ക് എത്തുകയും വേണം. ഇതും ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യം വെക്കുന്ന മറ്റൊരു പുരോഗമന പ്രവര്‍ത്തനമാണ്.

ഒപ്പം ഓരോ ഉന്നത വിദ്യാഭ്യാസ സ്ഥാപനവും അത് നിലനില്‍ക്കുന്ന പ്രദേശത്തെ സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ഗുണപരമായ ഇടപെടല്‍ നടത്തുകയും വേണം. ഈ ആശയം മുന്‍നിര്‍ത്തി രാജ്യത്ത് എല്ലായിടവും 'ഹബ്ബ് ആന്‍ഡ് സ്‌പോക്ക്' മാതൃകയില്‍ മള്‍ട്ടി ഡിസിപ്ലിനറി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാവുകയും 2035 ഓടുകൂടി പ്രതീക്ഷിക്കുന്നതുപോലെ 50% വിദ്യാര്‍ഥികളെങ്കിലും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവേശനം നേടുകയും വേണം. ഇപ്രകാരം സൃഷ്ടിക്കപ്പെടുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുണ്ടാകുന്ന ഗവേഷണഫലങ്ങള്‍ ആ പ്രദേശത്തെ ആഭ്യന്തര ഉല്‍പാദന പ്രക്രിയയ്ക്ക് ആക്കം കൂട്ടുകയും രാജ്യം നമ്മള്‍ ആഗ്രഹിക്കുന്ന പുരോഗതിയിലേക്ക് ഉയരുകയും ചെയ്യും.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.