login
അഴിമതിക്കെതിരെ നീന്തുന്നൊരാള്‍

നിലപാടുകളില്‍ ഉറച്ചുനിന്നതിന്റെ പേരില്‍, വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാത്തതിന്റെ പേരില്‍ സര്‍വ്വീസ് ജീവിതത്തില്‍ നല്‌കേണ്ടി വന്നത് വലിയ വിലയാണ്. സമര്‍ത്ഥനായ ഉദ്യോഗസ്ഥന് അര്‍ഹമായ പദവികള്‍ അന്യമായി.

അപ്രതീക്ഷിതമായിരുന്നില്ല ഡോ.ജേക്കബ് തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം നേരത്തെ തന്നെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അതിനും ഒരു വര്‍ഷം മുന്‍പ് തന്നെ തന്റെ രാഷ്്ട്രീയവും വ്യക്തമാക്കിയിരുന്നു. താന്‍ ഒരു ആര്‍എസ്എസ് അനുഭാവിയാണെന്നും ബിജെപി രാഷ്ട്രീയ ആശയങ്ങളോടാണ് താത്പര്യമെന്നും തുറന്നു പറഞ്ഞു. രാജ്യം നേരിടുന്ന വലിയ വെല്ലുവിളികള്‍ക്ക് പരിഹാരം ആര്‍.എസ്.എസ്.- ബിജെപി ആശയങ്ങള്‍ മാത്രമാണെന്നു വിശദീകരിച്ചു. ദേശീയവും പ്രാദേശികവുമായ ഒട്ടേറെ മാധ്യമങ്ങളാണ് ഇക്കാലയളവില്‍ അദ്ദേഹത്തിന്റെ അഭിമുഖം വായനക്കാരിലേക്കും പ്രേഷകരിലേക്കുംഎത്തിച്ചത്.ഈ അഭിമുഖങ്ങളിലെല്ലാം ഡോ.ജേക്കബ് തോമസ് വ്യക്തമാക്കിയത് തന്റെ രാഷ്ട്രീയമായിരുന്നു.

രാജ്യത്തിന്റെ പൊതുവായ വികസനത്തെ തകര്‍ക്കുന്ന വന്‍ അഴിമതികള്‍, ആഭ്യന്തര സുരക്ഷിതത്വം അപകടത്തിലാക്കുന്ന ഭീകരവാദം, സാമൂഹ്യ രാഷ്ട്രീയ രംഗത്ത് വലിയ സ്വാധീനമുള്ള മാഫിയ സംഘങ്ങള്‍,കള്ളപ്പണം,ജാതീയവും വര്‍ഗീയവുമായ സംഘര്‍ഷങ്ങള്‍,അതിരുകടന്ന പ്രാദേശിക വാദം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം സംഘവും ഭാരതീയ ജനതാ പാര്‍ട്ടിയും മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയ ,സാമൂഹ്യ ആശയങ്ങളാണെന്ന് അദ്ദേഹം ഉദാഹരണ സഹിതം വ്യക്തമാക്കി. താത്കാലിക രാഷ്്ട്രീയ താത്പര്യം എന്നതിനപ്പുറം രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ച് ,സാമൂഹ്യ സമരസതയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞനാണ് ഡോ.ജേക്കബ് തോമസ് എന്ന് വെളിപ്പെടുത്തുന്നതായിരുന്നു ഈ അഭിമുഖങ്ങളേറെയും.

ഇരിങ്ങാലക്കുടയില്‍ അദ്ദേഹം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍ അത് സംസ്ഥാനത്താകെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് പുതിയ മുഖം നല്‍കുകയാണ്. അഴിമതിക്കെതിരായി, ഐപിഎസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ നടത്തിയ പോരാട്ടമാണ് ജേക്കബ് തോമസിനെ വേറിട്ട പോലീസുകാരനാക്കിയത്. ബഹുഭൂരിപക്ഷത്തേയും പോലെ ഒഴുക്കിനൊപ്പം നീന്താമായിരുന്നു. പക്ഷേ ഒഴുക്കിനെതിരെ നീന്താനുള്ള തീരുമാനമാണ് അദ്ദേഹം കൈക്കൊണ്ടത്. കൊമ്പന്‍ സ്രാവുകള്‍ മാത്രമായിരുന്നില്ല ,വമ്പന്‍ ആന വിഴുങ്ങി തിമിംഗലങ്ങള്‍ വരെയുണ്ടായിരുന്നു ആ കടലില്‍.

അഴിമതിക്കെതിരായ യുദ്ധത്തിന്റെ ഭാഗമായി കേരള ഭരണത്തിന്റെ തലപ്പത്തുണ്ടായിരുന്ന രാഷ്ട്രീയക്കാരുമായി പലവട്ടം കൊമ്പുകോര്‍ക്കേണ്ടി വന്നു. രാജ്യത്തെ കൊള്ളയടിക്കുന്നവര്‍ക്കെതിരെ കര്‍ശന നിലപാടെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല ആ ഉദ്യോഗസ്ഥന്‍. സ്ഥലംമാറ്റവും തരംതാഴ്ത്തലും പിരിച്ചുവിടലും പോലും നേരിടേണ്ടി വന്നപ്പോഴും തെല്ലും പതറാതെ നിയമപരമായി നേരിടാനാണ് ശ്രമിച്ചത്.

ആ രക്തത്തിനുവേണ്ടി ദാഹിച്ചവരില്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും പ്രമുഖര്‍ തന്നെയുണ്ടായിരുന്നു.പിണറായി വിജയന്‍, കോടിയേരി, ഉമ്മന്‍ ചാണ്ടി തുടങ്ങിയവരുമായി പലവട്ടം നേരിട്ട് ഏറ്റുമുട്ടി.  ഒരുകാലത്ത്, മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്നു. പിന്നീട് പാര്‍ട്ടി നിലപാടിനൊപ്പം നില്‌ക്കേണ്ടി വന്ന വി.എസ്. അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. ഒരു ശരാശരി സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്റെ എല്ലാ ആത്മവിശ്വാസവും തകര്‍ന്നുപോയേക്കാവുന്ന സാഹചര്യം. അത്തരം കടുത്ത അവസരങ്ങളില്‍ പോലും പിടിച്ചുനില്‍ക്കാനായത് സത്യത്തിലും നീതിയിലുമുള്ള പ്രതീക്ഷയും ദൈവവിശ്വാസവും മൂലമാണെന്ന് പറയും ഡോ.ജേക്കബ് തോമസ്.

നിലപാടുകളില്‍ ഉറച്ചുനിന്നതിന്റെ പേരില്‍, വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാത്തതിന്റെ പേരില്‍ സര്‍വ്വീസ് ജീവിതത്തില്‍ നല്‌കേണ്ടി വന്നത് വലിയ വിലയാണ്. സമര്‍ത്ഥനായ ഉദ്യോഗസ്ഥന് അര്‍ഹമായ പദവികള്‍ അന്യമായി.

സര്‍വ്വീസ് കാലത്തെ വേട്ടയാടലിന്റെ കഥകളാണ് സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തില്‍ അദ്ദേഹം പറയുന്നത്. സമീപകാലത്ത് കേരളത്തില്‍ ഏറ്റവുമധികം വിറ്റുപോയ ആത്മകഥകളിലൊന്നാണിത്. മറ്റൊന്ന് മത തീവ്രവാദികള്‍ കൈവെട്ടിയ ജോസഫ് മാഷിന്റെ ആത്മകഥയായ അറ്റുപോകാത്ത ഓര്‍മ്മകള്‍ ആണ്. അഴിമതിക്കാരും മത ഭീകരവാദികളും സംസ്ഥാനത്ത് എത്രമാത്രം ശക്തരാണെന്നതിന്റെ സംസാരിക്കുന്ന തെളിവുകളാണ് ഈ രണ്ട് ആത്മകഥകളും.

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ ഇരിങ്ങാലക്കുടയില്‍ ഒരു വള്ളപ്പാടെങ്കിലും മുന്നിലാണ് ഡോ.ജേക്കബ് തോമസ്. അഴിമതികള്‍ കണ്ട് പൊറുതിമുട്ടിയ ജനം അതിനെതിരെ നീന്തുന്നൊരാളെ ജയിപ്പിച്ചാല്‍ ഒട്ടും അത്ഭുതമില്ല.

 

  comment
  • Tags:

  LATEST NEWS


  പണം കണ്ടാണ് ഇതു ചെയ്തതെങ്കില്‍ നിങ്ങളേക്കാള്‍ മാന്യത തെരുവില്‍ ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവര്‍ക്കുണ്ട്;ഏഷ്യാനെറ്റ്ന്യൂസിനോട് യുവമോര്‍ച്ച


  ബിജെപിക്കും യുഡിഎഫിനും എതിരായി കള്ളക്കഥകള്‍ ഉണ്ടാക്കുക; ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുടെ നിര്‍ദേശം; സിന്ധുവിന്റെ ഇ-മെയ്ല്‍; പുറത്തുവിട്ട് സുരേന്ദ്രന്‍


  മരണത്തെ പുഞ്ചിരിയോടെ പുണര്‍ന്ന യുവ സാഹസികന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം; നന്ദു മഹാദേവയെ അനുസ്മരിച്ച് കുമ്മനം


  ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് അടുത്താഴ്ച പുറത്തിറങ്ങും; ആദ്യഘട്ടം വിതരണം ചെയ്യുന്നത് 10,000 ഡോസ്, രോഗികളിലെ ഓക്‌സിജന്‍ ക്ഷമത കൂട്ടുമെന്ന് പഠനം


  പൊതിച്ചോറെന്ന പേരില്‍ കഞ്ചാവ്; കോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ കഞ്ചാവ് കടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍ (വീഡിയോ)


  രാജ്യത്തിന് ആശ്വാസമായി കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്; മരണസംഖ്യയും കുറയുന്നു


  ആരോഗ്യകേരളത്തിന് വീണ്ടും അപമാനം; മലപ്പുറത്ത് കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; അറ്റന്‍ഡര്‍ അറസ്റ്റില്‍


  അറബിക്കടലിലെ ന്യൂനമര്‍ദ്ദം ടൗട്ടെ ചുഴലിക്കാറ്റായി, 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കും; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.