×
login
കേരളത്തിന്റെ വിനാശത്തിനോ കെ-റെയില്‍ ?

കൊവിഡ് വ്യാധിയും നിക്ഷേപക്കുറവും പ്രകൃതിദുരന്തങ്ങളും മൂലം തകര്‍ന്നുകിടക്കുന്ന കേരളത്തെ കടക്കെണിയില്‍നിന്നും രക്ഷിക്കുന്നതിനും, പാരിസ്ഥിതിക ദുരന്തം ഒഴിവാക്കുന്നതിനും കെ-റെയില്‍ കമ്പനി വിഭാവനം ചെയ്തിരിക്കുന്ന ഈ അര്‍ധ അതിവേഗ റെയില്‍ ഇടനാഴി പദ്ധതി ഉപേക്ഷിക്കുന്നതിന് കേരള സര്‍ക്കാര്‍ തയ്യാറാവണം.

കെ. ഭാഗ്യനാഥന്‍

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 529.45 കിലോമീറ്റര്‍ നീളത്തില്‍ കേരള സര്‍ക്കാര്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സില്‍വര്‍ലൈന്‍ (കെ-റെയില്‍) എന്ന അര്‍ധ അതിവേഗ റെയില്‍ പാത കേരളത്തിലെ സാമ്പത്തിക സുരക്ഷക്കും പരിസ്ഥിതിക്കും ഭീഷണിയാകും. 63641 കോടി രൂപ അടങ്കലിലാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയുടെ പാരിസ്ഥിതിക ആഘാത പഠനത്തിനായി സ്ഥലം അളന്ന് തിരിച്ച് കല്ലിടുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

കേരള സര്‍ക്കാരും റെയില്‍വേയും സംയുക്തമായി രൂപീകരിച്ച കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയെയാണ് പദ്ധതിനടത്തിപ്പിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. 2027 ല്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ഈ പദ്ധതിക്ക് 63641 കോടി രൂപ അടങ്കല്‍ തുക നിശ്ചയിച്ചിട്ടുണ്ടെങ്കിലും പാരിസ്ഥിതിക ആഘാത ലഘൂകരണത്തിനുള്ള വകയിരുത്തല്‍, നിര്‍മാണസാമഗ്രികളുടെ വിലക്കയറ്റം എന്നിവ മൂലം നിര്‍മാണച്ചെലവ് ഇരട്ടിയോളം ആകാനുള്ള സാധ്യതയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ പദ്ധതി ചെലവിന്റെ 10 ശതമാനം മുതല്‍മുടക്കില്‍നിന്നും പിന്തിരിഞ്ഞിരിക്കുകയാണ്. പദ്ധതിക്കായി 1198 ഹെക്ടര്‍ സ്വകാര്യഭൂമി ഉള്‍പ്പെടെ 1380 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം. ഇത് വന്‍ കുടിയൊഴിപ്പിക്കലിന് കാരണമാകും. പശ്ചിമഘട്ടം മുതല്‍ തീരദേശം വരെയുള്ള കേരളത്തിലെ എല്ലാ പരിസ്ഥിതി മേഖലകല്‍ലും അപരിഹാര്യമായ തീരാനഷ്ടങ്ങള്‍ക്ക് പദ്ധതി ഇടയാക്കും.  

മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ ദീര്‍ഘദൂര തീവണ്ടികള്‍ ഓടിക്കാനുള്ള സൗകര്യം ഇപ്പോള്‍തന്നെ ഇന്ത്യന്‍ റെയില്‍വേയ്ക്കുണ്ട്. ഷൊര്‍ണൂര്‍  റെയില്‍വേ സ്റ്റേഷനിലെ സമയ നഷ്ടം പരിഹരിക്കല്‍, ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തല്‍, സാധ്യമാവുന്നിടത്തെല്ലാം വളവുകള്‍ ഒഴിവാക്കല്‍, പാത ഇരട്ടിപ്പിക്കല്‍, പുതിയ പാത നിര്‍മിക്കല്‍ എന്നിവ വഴി 6 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തു നിന്നും കാസര്‍കോട് എത്തുന്ന രീതിയില്‍ റെയില്‍വേ വികസനം നടപ്പാക്കുമ്പോള്‍ യാത്രാദുരിതത്തിന് പരിഹാരമാകും. ഇക്കാര്യത്തിന് നിര്‍ദ്ദിഷ്ട സില്‍വര്‍ലൈന്‍ പദ്ധതിയുടെ പത്തിലൊന്ന് മുതല്‍മുടക്കു പോലും വരില്ല.

സില്‍വര്‍ലൈന്‍ കൊണ്ട് ഉണ്ടാകുമെന്ന് പറയുന്ന നേട്ടങ്ങള്‍ എല്ലാം ഊതിപ്പെരുപ്പിക്കപ്പെട്ടതോ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതോ അല്ല. മറ്റ് ധാരാളം ബദല്‍ മാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കെ, ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് അഴിമതി നടത്താനും, കമ്മീഷന്‍ നേടാനും വേണ്ടിയാണ്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാവുന്ന റെയില്‍വേ ട്രാക്കുകളും വാഗണുകളും എഞ്ചിനും തദ്ദേശീയമായി വികസിപ്പിച്ച സമയത്താണ് പൂര്‍ണമായും വിദേശ സാങ്കേതിക വിദ്യയും സാമഗ്രികളും ഇറക്കുമതി ചെയ്ത് ഇത്തരം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സാങ്കേതിക സഹായം ലഭ്യമാക്കുന്ന ജപ്പാന്‍ സ്ഥാപനം തന്നെ വിദേശ വായ്പകളും സംഘടിപ്പിച്ചു തരുമെന്നും പറയുന്നു. ഇത് അവരുടെ ദേശീയ താല്‍പര്യവും ആ രാജ്യത്തുനിന്നുള്ള ഇറക്കുമതിയും, അവിടുത്തെ ജനങ്ങള്‍ക്കും വിദഗ്ധന്മാര്‍ക്കും തൊഴില്‍ ലഭ്യതയും ഉറപ്പിക്കുന്നതിനുള്ള ഒരു ഉദ്യമമായേ കാണാന്‍ കഴിയൂ.

കൊവിഡ് വ്യാധിയും നിക്ഷേപക്കുറവും പ്രകൃതിദുരന്തങ്ങളും മൂലം തകര്‍ന്നുകിടക്കുന്ന കേരളത്തെ കടക്കെണിയില്‍നിന്നും രക്ഷിക്കുന്നതിനും,  പാരിസ്ഥിതിക ദുരന്തം ഒഴിവാക്കുന്നതിനും കെ-റെയില്‍ കമ്പനി വിഭാവനം ചെയ്തിരിക്കുന്ന ഈ അര്‍ധ അതിവേഗ റെയില്‍ ഇടനാഴി പദ്ധതി ഉപേക്ഷിക്കുന്നതിന് കേരള സര്‍ക്കാര്‍ തയ്യാറാവണം.

പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയിറക്കുന്നതിനും അനേകായിരം പേരുടെ ജീവനോപാധികള്‍ നശിപ്പിക്കുന്നതും, ഗതാഗത സൗകര്യങ്ങള്‍ അടച്ചുപൂട്ടാന്‍ ഇടയാക്കുന്നതും ജനങ്ങള്‍ക്ക് തീരാദുരിതം സമ്മാനിക്കുന്നതും പാരിസ്ഥിതികമായി മഹാദുരന്തം ആയിത്തീരാന്‍ ഇടയുള്ളതുമായ ഈ പദ്ധതിക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയരണം.

 

(സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന സമ്പര്‍ക്ക പ്രമുഖാണ് ലേഖകന്‍)

 

 

  comment

  LATEST NEWS


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്


  കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍വ്വീര്യമാക്കാന്‍ യുകെയിലെ നിയമസ്ഥാപനത്തെ ഉപയോഗിച്ച് പാക് നീക്കം


  ഞായറാഴ്ചകളില്‍ കേരളം പൂട്ടും; സി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ തിയറ്ററുകള്‍ അടക്കും; ചടങ്ങുകള്‍ക്ക് അനുമതി 50 പേര്‍ക്ക്; കടുത്ത നിയന്ത്രണങ്ങള്‍


  ക്രിസ്തുമതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍; പീഡനം സഹിക്കാന്‍ വയ്യാതെ വിഷം കഴിച്ച് 12ാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.