login
കള്ളക്കമ്മ്യൂണിസ്റ്റ്

കള്ളക്കമ്മ്യൂണിസ്റ്റുകള്‍ എന്നൊരു പ്രയോഗം പണ്ടേ നാട്ടിന്‍പുറത്തുണ്ട്. കള്ളവും കമ്മ്യൂണിസവും രണ്ടല്ലെന്ന് അറിഞ്ഞാല്‍പിന്നാല്‍ അങ്ങനെയൊരു പ്രയോഗത്തിന് സാധ്യത ഇല്ല. കടകംപള്ളി സുരേന്ദ്രന്‍ കള്ളക്കരച്ചിലുമായി വോട്ട് പിടിക്കാനിറങ്ങിയതാണ് പുതിയ വര്‍ത്തമാനം.

കള്ളക്കമ്മ്യൂണിസ്റ്റുകള്‍ എന്നൊരു പ്രയോഗം പണ്ടേ നാട്ടിന്‍പുറത്തുണ്ട്. കള്ളവും കമ്മ്യൂണിസവും രണ്ടല്ലെന്ന് അറിഞ്ഞാല്‍പിന്നാല്‍ അങ്ങനെയൊരു പ്രയോഗത്തിന് സാധ്യത ഇല്ല. കടകംപള്ളി സുരേന്ദ്രന്‍ കള്ളക്കരച്ചിലുമായി വോട്ട് പിടിക്കാനിറങ്ങിയതാണ് പുതിയ വര്‍ത്തമാനം.  

അമ്പലങ്ങള്‍ തകര്‍ക്കുക എന്നത് പാര്‍ട്ടി നയത്തിന്റെ ഭാഗമാണ് കമ്മ്യൂണിസ്റ്റുകള്‍ക്ക്. അത് ഏതെങ്കിലും ഒരു മണ്ഡലകാലത്ത് തുടങ്ങിയതല്ല. ക്ഷേത്രസംരക്ഷണത്തിനിറങ്ങിയതിന് കേരളഗാന്ധി സാക്ഷാല്‍ കെ. കേളപ്പജിയെപ്പോലും പൊതുനിരത്തില്‍ അസഭ്യം പറഞ്ഞവരുടെ പിന്‍മുറക്കാരനാണ് കടകംപള്ളി. തളിശിവക്ഷേത്രത്തിലെ ശിവലിംഗം കമ്മ്യൂണിസ്റ്റുകള്‍ക്ക് തെരുവ് നായ്ക്കള്‍ മൂത്രമൊഴിക്കുന്ന വെറും കല്ലായിരുന്നു. അതില്‍ ചന്ദനം പൂശിയവനാണ് കേളപ്പനെന്ന് കണ്ണില്‍ കണ്ടവനെയൊക്കെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചവരാണ് അവര്‍. നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് വീമ്പടിച്ചവരാണിപ്പോള്‍ നെഞ്ചത്തടിച്ച് നിലവിളിക്കുന്നത്. മരിക്കേണ്ടിവന്നാലും ശബരിമലയില്‍ യുവതികളെ കയറ്റുമെന്നായിരുന്നു ദേവസ്വം മുടിക്കാന്‍ പിണറായി ഏല്‍പിച്ചുകൊടുത്ത കടകംപള്ളിയുടെ അന്നത്തെ ഗര്‍ജനം.

ഇപ്പോള്‍ പറയുന്നത് അന്ന് നടന്നതെല്ലാം പ്രയാസപ്പെടുത്തുന്ന സംഭവങ്ങളാണെന്നാണ്. അന്ന് നടന്നത് അത് മാത്രമൊന്നുമായിരുന്നില്ലല്ലോ. ദേവസ്വംബോര്‍ഡിന്റെ സകല ക്ഷേത്രങ്ങളും തകര്‍ക്കാനായിരുന്നില്ലേ കടകംപള്ളി ശ്രമിച്ചത്. അമ്പലപ്പറമ്പുകള്‍ കൊത്തിക്കിളച്ച് കൃഷിയിറക്കാനും അതിന് ഇടത് കര്‍ഷക സംഘങ്ങളെ കയറൂരി വിടാനും ശ്രമിച്ചത് കടകംപള്ളിയുടെ ദേവസ്വംബോര്‍ഡായിരുന്നില്ലേ? പൊങ്കാലയും പ്രദക്ഷിണവും ക്ഷേത്രാചാരപ്രകാരമുള്ള ചടങ്ങുകളും നടക്കേണ്ട അമ്പലമുറ്റങ്ങളില്‍ നെല്‍ക്കൃഷി നടത്തിക്കളയാമെന്ന വിളഞ്ഞ ബുദ്ധി ആരുടേതായിരുന്നു? അമ്പലങ്ങളുടെ ആറാട്ടുകുളങ്ങളില്‍ മീന്‍വളര്‍ത്തി വിപണനസാധ്യത ഉണ്ടാക്കിക്കളയാം എന്ന് ചിന്തിച്ച കുരുട്ട് ബുദ്ധി ആരുടേതായിരുന്നു. അമ്പലങ്ങളില്‍ ഭക്തജനങ്ങള്‍ അര്‍പ്പിച്ച നേര്‍ച്ച സാമഗ്രികള്‍ കോവിഡിന്റെ മറവില്‍ തൂക്കിവിറ്റു കാശാക്കിക്കളയാമെന്ന ആര്‍ത്തി പിടിച്ച കുതന്ത്രം ആരുടെ വകയായിരുന്നു? കടകംപള്ളി നിങ്ങള്‍ കരയാനാണ് കരുതുന്നതെങ്കില്‍ എണ്ണിയെണ്ണി പതം പറഞ്ഞ് കരയണം.

ദേവീദേവന്മാരെ അധിക്ഷേപിക്കുന്നതില്‍ ഹരം പിടിച്ചവരാണ് കമ്മ്യൂണിസ്റ്റുകള്‍. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ തുണിയില്ലാത്ത പടം വരച്ചവന് സര്‍ക്കാര്‍ വിലാസം അവാര്‍ഡ് നല്‍കാന്‍ മടിക്കാത്തവര്‍. ഇക്കുറി കേരളസാഹിത്യഅക്കാദമി അവാര്‍ഡുകള്‍ പരതിയാല്‍ത്തന്നെ പുറത്തുചാടും കടകംപള്ളിമാരുടെ ചെന്നായ വേഷം.

അവര്‍ നശിപ്പിക്കാനോങ്ങി നടക്കുന്ന ക്ഷേത്രങ്ങള്‍ കേരളത്തിലെ സര്‍വസാധാരണ ഹിന്ദുവിന്റെ ഭക്തിയിലും വിശ്വാസത്തിലും ജ്വലിച്ചുയര്‍ന്നതാണ്. കരിന്തിരി കത്തി കെട്ടുപോയ നിലവിളക്കുകള്‍ പട്ടിണിക്കാരായ, ഭൂമി നഷ്ടപ്പെട്ട ഹിന്ദുക്കള്‍ അവരുടെ ജീവിതമെരിച്ച് തെളിക്കുകയായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം അങ്ങനെയാണ് വീണ്ടും ക്ഷേത്രങ്ങളുയര്‍ന്നത്. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അകറ്റിനിര്‍ത്തി സമാജത്തിനുവേണ്ടി ക്ഷേത്രാചാരങ്ങളെ പുനഃക്രമീകരിച്ചു. ഉയര്‍ന്നവനും താണവനുമില്ലാതെ, വര്‍ഗവും വര്‍ണവുമില്ലാതെ ക്ഷേത്രങ്ങളില്‍ അവര്‍ ഒത്തുകൂടി. ഗ്രാമദേവതകള്‍ക്കുമുന്നില്‍ കാവുകള്‍ വളര്‍ന്നു, കുളങ്ങള്‍ നിറഞ്ഞു, കൃഷിയിടങ്ങള്‍ കതിരണിഞ്ഞു. ജാതികടന്ന് അശുദ്ധമാക്കിയിരുന്ന ഭാര്‍ഗവക്ഷേത്രത്തെ സനാതനമായ ഹിന്ദുധര്‍മ്മത്തിന്റെ ബലത്തില്‍ ശുദ്ധികലശം ചെയ്ത് വീണ്ടെടുത്തു. ഒരുകാലത്ത് മതവെറി പൂണ്ട് കടന്നുവന്ന അക്രമകാരികള്‍ കല്ലോട് കല്ല് നശിപ്പിച്ചു കളഞ്ഞ ക്ഷേത്രങ്ങള്‍ പലതും തീവ്രദീര്‍ഘതപസ്സുകൊണ്ട് വീണ്ടെടുത്തവരാണ് വിശ്വാസി സമൂഹമെന്ന് ഓര്‍ക്കണം.

ആ ആഅമ്പലമുറ്റത്ത് വന്നുനിന്നാണ് ഈ കള്ള കമ്മ്യൂണിസ്റ്റുകള്‍ വിശ്വാസങ്ങളെ അവഹേളിച്ചത്. ക്ഷേത്രത്തില്‍ കുളിച്ചുതൊഴുന്ന അമ്മമാരെ അസഭ്യം പറഞ്ഞത്. അമ്പലങ്ങള്‍ തകരുന്നതാണ് പുരോഗമനമെന്ന് വാദിച്ചത്. കുളിക്കുന്നതും കുറിയിടുന്നതും കൈകൂപ്പുന്നതും പിന്തിരിപ്പനാണെന്ന് പ്രസംഗിച്ചത്. കാവുകളെയും കുളങ്ങളെയും ആരാധിക്കുന്നത് അന്ധവിശ്വാസമാണെന്നും അവ ഇല്ലാതാക്കപ്പെടണമെന്നും ക്ലാസുകളെടുത്തത്. ആര്‍ഷഭാരതസംസ്‌കാരം ആഭാസമാണെന്നും കുടുംബജീവിതം സ്വാതന്ത്ര്യത്തിന് എതിരാണെന്നും സിദ്ധാന്തങ്ങള്‍ ചമച്ചത്.  

ഭൂരിപക്ഷ സഹനത്തിന്റെ ഔദാര്യം പറ്റി നിരത്തുവക്കുകളില്‍ നിന്ന് അവര്‍ പാരമ്പര്യത്തെ ഭര്‍ത്സിച്ചു. ഒരുതലമുറയെ മുഴുവന്‍ നിഷേധാത്മകതയുടെയും നിരീശ്വരവാദത്തിന്റെയും അസ്ഥികൂടങ്ങളാക്കി തെരുവിലേക്ക് ഇറക്കിവിട്ടു. അവര്‍ക്കൊപ്പം പണ്ഡിതന്മാരെന്ന്, കവികളെന്ന്, മാധ്യമപ്രവര്‍ത്തകരെന്ന് വേഷംകെട്ടിയ നിരവധി പേര്‍ കൂടി. കടകംപള്ളി മുട്ടിലിഴഞ്ഞ് മാപ്പിരന്നാല്‍ പരിഹാരമാകുന്ന പാപങ്ങളല്ല ക്ഷേത്രവിശ്വാസികളോട് ഈ കള്ളക്കൂട്ടം ചെയ്തുകൂട്ടിയിട്ടുള്ളത്.  

നിരീശ്വരവാദം കൈയിലെടുത്ത് പിടിച്ച് ക്ഷേത്രങ്ങള്‍ക്കെതിരെ കൊടിപൊക്കിയ പഴയകാലത്ത് നിന്ന് കടകംപള്ളിയുടെ കാലത്തിന് വ്യത്യാസമുണ്ട്. ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തകര്‍ന്നേ മതിയാകൂ എന്ന് കമ്മ്യൂണിസ്റ്റുകളേക്കാള്‍ തീവ്രമായി കരുതുന്ന ജിഹാദിക്കൂട്ടത്തിന്റെ കടന്നുവരവാണ്. മതവെറിയുടെ മടങ്ങിവരവാണത്.  

ശബരിമലയും ഗുരുവായൂരും ശ്രീപത്മനാഭക്ഷേത്രവുമൊക്കെ തകര്‍ക്കുകയാണ് ഇരുകൂട്ടരുടെയും അജണ്ട. കടകംപള്ളിയടക്കമുള്ള കമ്മ്യൂണിസ്റ്റുകള്‍ ജിഹാദിക്കൂട്ടത്തിന്റെ ഏജന്റുമാരാവുകയും അതേസമയം ഖേദപ്രകടനവുമായി വിശ്വാസികളുടെ തോലണിയുകയുമാണ്. മഹാക്ഷേത്രങ്ങളുടെ നഗരങ്ങളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയെടുത്താല്‍, പൊന്നാനിയിലും കുറ്റിയാടിയിലും കമ്മ്യൂണിസ്റ്റ് ജിഹാദികള്‍ നടത്തിയ കലാപം പരിശോധിച്ചാല്‍ ചിത്രം വ്യക്തമാണ്.  

എന്നിട്ടും കടകംപള്ളി 'നാല് വോട്ടിന് വേണ്ടി' കരണം മറിയുന്നെങ്കില്‍ കരുതിയിരിക്കേണ്ടത് മുഴുവന്‍ കേരളവുമാണ്. ചെന്നായയ്ക്ക് ആട്ടിന്‍പറ്റത്തെ സംരക്ഷിക്കണമെന്ന് തോന്നാന്‍ ഒരു ന്യായവുമില്ല, ചോര കുടിക്കണമെന്നല്ലാതെ.

 

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.