login
കര്തലുള്ള മന്‌സന്‍

അന്തംസിന്റെ കോവിഡ് കാല വിനോദങ്ങളിലൊന്നായിരുന്നു 'എന്തൊരു കര്തലാണീ മന്‌സന്' എന്ന മലബാറിയന്‍ ഹാഷ്ടാഗ്. മ്മടെ മുഖ്യമന്ത്രി പിണറായി വിജയനെ കഴുകിയുണക്കി തേച്ച് മിനുക്കിയെടുക്കാനുള്ള ബ്രിട്ടാസ് ആന്‍ഡ് കമ്പനിയുടെ ചെപ്പടി വിദ്യകളിലൊന്നായിരുന്നു അത്.

അന്തംസിന്റെ കോവിഡ് കാല വിനോദങ്ങളിലൊന്നായിരുന്നു 'എന്തൊരു കര്തലാണീ മന്‌സന്' എന്ന മലബാറിയന്‍ ഹാഷ്ടാഗ്. മ്മടെ മുഖ്യമന്ത്രി പിണറായി വിജയനെ കഴുകിയുണക്കി തേച്ച് മിനുക്കിയെടുക്കാനുള്ള ബ്രിട്ടാസ് ആന്‍ഡ് കമ്പനിയുടെ ചെപ്പടി വിദ്യകളിലൊന്നായിരുന്നു അത്.  

കോവിഡ്കാല തള്ളുമായി എല്ലാ വൈകുന്നേരവും പിണറായി വിജയന്‍ കുടുംബപ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. ഒരു മണിക്കൂര്‍ നേരം നാട്ടുകാര്‍ക്ക് ക്ലാസെടുക്കുന്നു. രാവിലെ ഉണരണം, പല്ലു തേയ്ക്കണം എന്ന് തുടങ്ങി രാത്രി ഉറങ്ങുന്നത് വരെ മലയാളികള്‍ എന്തൊക്കെ ചെയ്യണം എന്നതായിരുന്നു ക്ലാസിന്റെ ഒരു ഭാഗം. രാജ്യത്തെ മറ്റ് മുഖ്യമന്ത്രിമാര്‍ കോവിഡിനെ തുരത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ സമയബന്ധിതമായി ചെയ്യുമ്പോഴാണ് ഇവിടെ വൈകുന്നേരത്തെ ട്യൂഷന്‍ ക്ലാസ് തകര്‍ക്കുന്നത്. പ്രവാസികള്‍ക്ക്, നിത്യവേല ചെയ്ത് കഴിയുന്ന സാധാരണക്കാര്‍ക്ക്, ആഹാരമില്ലാതെ വലയുന്ന നാട്ടുകാര്‍ക്ക് വിജയന്‍ സഖാവ് തള്ളിത്തരുന്ന ഭക്ഷണമായിരുന്നു ഈ കരുതല്‍. ഓരോ ദിവസത്തെയും തള്ള് കഴിയുമ്പോള്‍ പിആര്‍ ആര്‍മി പുറത്തിറങ്ങും. വിജയന്റെ പടമിടും. 'എന്തൊര് കര്തലാണ് ഈ മന്‌സന്‍' എന്ന് കലാപരമായി അതിന്റെ പുറത്ത് എഴുതിപ്പിടിപ്പിക്കും. പടം മാത്രമല്ല സില്‍മയുമുണ്ട് കൂട്ടിന്. നിലവിളിക്കും പോലെ ഒരു പാട്ടും... 'നന്മയുള്ള ലോകമേ....'

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോടായി പറയുന്നതിനൊക്കെ മുള്ളും മുനയും വെച്ച് തറുതല പറയുകയും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പദ്ധതികളൊക്കെയും സ്വന്തം ക്രെഡിറ്റിലാക്കി തള്ളുകയുമായിരുന്നു ട്യൂഷന്‍ ടീച്ചറുടെ മറ്റൊരു കലാപരിപാടി. ആത്മനിര്‍ഭര്‍ ഭാരത് അടക്കം രാജ്യത്തിന് കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ഉയര്‍ന്ന സ്വന്തം കാലില്‍ നില്‍ക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോഴൊക്കെ പണമെവിടെ, പണമെവിടെ എന്ന് ആക്രാന്തം പിടിച്ച് അലമുറയിട്ട ധനമന്ത്രിയുണ്ടായിരുന്നു കൂട്ടിന്.  

അമേരിക്കയിലെ കോവിഡ് രോഗിക്ക് ടീച്ചറമ്മ മരുന്ന് കൊടുത്തെന്ന്, ബിബിസിക്കാര്‍ക്ക് പ്രത്യേകം ട്യൂഷന്‍ തരപ്പെടുത്തിക്കൊടുത്തെന്ന്, യുഎന്നില്‍ പ്രബന്ധിച്ച് അര്‍മാദിച്ചെന്ന്, ലോകം മുഴുവന്‍ ടീച്ചറമ്മയെയും ടീച്ചറപ്പനെയും വാഴ്ത്തുകയാണെന്ന്, പ്രവാസികള്‍ക്ക് രണ്ട് ലക്ഷം കൂടും കിടക്കയും ഒരുക്കുമെന്ന്, ക്യൂബയില്‍ നിന്ന് കോവിഡ് വാക്‌സിന്‍ കൊണ്ടുവന്ന് മറിക്കുമെന്ന്, ഒടുവില്‍ രാജ്യത്തെ മിടുക്കരായ ആരോഗ്യവിദഗ്ധര്‍, ശാസ്ത്രജ്ഞര്‍ വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ടപ്പോള്‍ ദാണ്ടെ അതിപ്പം ഇവിടെ നിര്‍മ്മിച്ച് മൂടോടെ എല്ലാവരെയും സുഖപ്പെടുത്തിത്തരുമെന്ന്..... തള്ളിയിട്ടും തള്ളിയിട്ടും തീരാത്ത തള്ളായിരുന്നു. ഓരോ തള്ളിനും ബിജിഎം ആയി ആ നിലവിളി മുഴങ്ങും... നന്മയുള്ള ലോകമേ......

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ കോവിഡില്‍ നിന്ന് മുക്തരാകുമ്പോഴും ഇവിടെ കര്തലുള്ള മന്‌സന്റെ തള്ള് മാത്രമാണ് മിച്ചം. വാക്‌സിനേഷനില്‍ പോലും കൃത്യത കാണിക്കാത്ത സര്‍ക്കാരാണ് വിജയന്റേത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ച പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ കേരളവുമുണ്ട്. ഇമ്മാതിരി കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരെ സംസ്ഥാനദ്രോഹികളാക്കുകയായിരുന്നു തള്ള് മൂത്തിരുന്ന കാലത്ത് പിആര്‍ ആര്‍മിയുടെ പണി. അതേറ്റെടുത്ത് തെറിവിളിയുമായി അന്തംസ് സൈബറിടങ്ങളില്‍ അഴിഞ്ഞാടുകയും ചെയ്യും.  

തള്ളുന്നത് ഒരു സ്വഭാവമായതിനാല്‍ അത് കോവിഡില്‍ തുടങ്ങിയതാണെന്ന് പറയാനാവില്ല. എന്നാല്‍ ബ്രിട്ടാസ് ആന്‍ഡ് കമ്പനി വിജയന്റെ ആ ദൗര്‍ബല്യം മുതലാക്കി സര്‍ക്കാരിന് ക്രെഡിറ്റുണ്ടാക്കാന്‍ പ്രത്യേക തള്ളല്‍ എപ്പിസോഡുകളുണ്ടാക്കുകയായിരുന്നുവെന്ന് വേണം അനുമാനിക്കാന്‍. ബ്രണ്ണന്‍ തള്ള് മുതല്‍ കോവിഡ് തള്ള് വരെയുള്ള പട്ടികയെടുത്താല്‍ ഏതായിരുന്നു മികച്ചതെന്ന് കണ്ടെത്തുക പ്രയാസമാകും. ആറ് മണി സീരിയല്‍ പോരാഞ്ഞാണ് ചാനലുകള്‍ക്ക് അങ്ങോട്ട് പണം കൊടുത്ത് ബ്രിട്ടാസും വീണാജോര്‍ജുമൊക്കെ അവതാരകരായി 'നാം മുന്നോട്ട്' എന്ന് പ്രത്യേക ടെലിഫിലിം സീരീസ് ആരംഭിച്ചത്. എടുത്ത നടപടികളും ഒപ്പുവെച്ച കരാറുകളുമടക്കം മുന്നോട്ടുവെച്ചതെല്ലാം പിന്‍വലിച്ച ഉരുപ്പടികളാണ് 'നാം മുന്നോട്ട്' എന്ന കലാപരിപാടിക്കിറങ്ങിയതെന്നതാണ് ഏറെ കൗതുകം.

ഒടുവില്‍ തെരഞ്ഞെടുപ്പ് വന്ന് മൂക്കില്‍ പിടിച്ചപ്പോള്‍ പിന്നെയും വിജയന്‍ സഖാവ് ആറ് മണി പരിപാടിയുമായി എത്തിയിട്ടുണ്ട്. കോവിഡ് മുതല്‍ ചൂട് വരെയാണ് ഇപ്പോളത്തെ വിഷയങ്ങള്‍. ചൂട് കാലമാണ്, വെള്ളം ധാരാളം കുടിക്കണം, വെയിലത്ത് നടക്കരുത്. കുട കരുതണം, ടാറിട്ട റോഡില്‍ ചെരുപ്പിട്ട് നടക്കണം,  കഞ്ഞിവെള്ളം ഉപ്പിട്ട് കുടിക്കണം തുടങ്ങി വിജയന്‍ സഖാവിന്റെ കര്തലിന് ഇത്രയായിട്ടും ഒരു കുറവുമില്ല. പണ്ടും കര്തലിന്റെ മറവില്‍ ചോദ്യം ചോദിക്കുന്നവരെ പുച്ഛിക്കുകയും ഇപ്പോഴാണോ ഇതൊക്കെ എന്ന് കയര്‍ക്കുകയും വിജയന് ഹരമായിരുന്നു. ആരും മിണ്ടില്ലെന്ന് കരുതിയ കാലത്താണ് ഇഡിയും കസ്റ്റംസും എന്‍ഐഎയും സിബിഐയും എല്ലാം കൂടി കയറി നിരങ്ങിയത്. കോവിഡ് കാല കര്തല്‍ പാക്കേജിന്റെ പിന്നാമ്പുറത്തുകൂട് സ്വപ്‌ന നാട് വിടുന്നു, സ്പീക്കര്‍ പാട് പെടുന്നു....

ഇപ്പോഴും പതിവ് തെറ്റുന്നില്ല. വേനലിനെതിരെ നാട്ടുകാര്‍ക്ക് ക്ലാസെടുക്കാനെന്ന മട്ടില്‍ മുഖ്യമന്ത്രി പദമുപയോഗിച്ച് നടത്തുന്ന പിആര്‍ തള്ളിനിടെ വിജയന്‍ ഇ. ശ്രീധരനടക്കമുള്ളവരെ ഭള്ള് പറയുകയാണ്. കവലയിലെ രാഷ്ട്രീയം വിജയന്‍ സെക്രട്ടറിയേറ്റിലിരുന്ന് പറയുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. അതിനാണ് പാര്‍ട്ടി വേദികള്‍. അവിടെ വിളമ്പണം അതൊക്കെ. അതിന് പകരം മുഖ്യമന്ത്രിയുടെ പദവിയുപയോഗിച്ച് കര്തല്‍ വിളമ്പിന്റെ കൂടെ തള്ളിയിറക്കരുതെന്ന് സാരം.

ഇപ്പോള്‍പിന്നെ പാര്‍ട്ടിയില്‍ വിജയനും വിധേയരുമല്ലാതെ വേറെ ആരുമില്ലല്ലോ. വെടി കൊണ്ട ജയരാജനും വെട്ടുകൊണ്ട ജയരാജനും വെറി പിടിച്ച ജയരാജനുമെല്ലാം സൈഡിലായി. ഐസക്കും സുധാകരനും ബേബിയുമൊക്കെ കടാപ്പുറത്ത് പാടി നടക്കുന്നു. കൂട്ടിനുള്ളത് ചാനല്‍മുറിയിലെ പാര്‍ട്ടി ചാവേറുകളാണ്. ന്യായീകരണക്കമ്മികളെന്ന് സമൂഹമാധ്യമങ്ങളില്‍ വിളിക്കപ്പെടുന്ന അവരെക്കണ്ട് ഇനിയും വിജയന് തള്ളാന്‍ തോന്നുന്നത് സ്വാഭാവികം. അത് തള്ളാണെന്ന് വിജയനും വിധേയര്‍ക്കും മാത്രമാണ് ഇനിയും മനസ്സിലാകാത്തത് എന്നതാണ് കഷ്ടം. എന്നാലും ഇത്ര തോനേം കര്തല് ഈ മന്‌സന് എങ്ങനെ കിട്ടിയാവോ?

 

 

 

  comment
  • Tags:

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.