login
രാജ്യത്തെ ഞെട്ടിച്ച അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്ത്

2020 ഒക്ടോബര്‍ 28ന് ശിവശങ്കരന്‍ അറസ്റ്റിലായി. ശിവശങ്കരന് പിന്നാലെ മുഖ്യമന്ത്രിയൊടൊപ്പം നിഴല്‍പോലെ എപ്പോഴും കൂടെയുള്ള അഡിഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി സി.എം രവീന്ദ്രനെയും ഇഡി ചോദ്യം ചെയ്തു.

കേരളത്തെ മാത്രമല്ല, രാജ്യത്തെയും ഞെട്ടിച്ചു കൊണ്ട് സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സ്വര്‍ണ്ണക്കടത്തുകാരുടെ താവളമായി മാറി  2020 ജൂണ്‍ 5 ന് യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജില്‍ നിന്ന് 30 കിലോ ഗ്രാം സ്വര്‍ണ്ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസുകാര്‍ പിടികൂടിയതോടെയാണ് ഭരണത്തിന്റെ തണലില്‍ തഴച്ചുവളര്‍ന്ന കള്ളക്കടത്ത് പുറത്തായത്. സ്വര്‍ണ്ണക്കടത്തിന് ഒത്താശ ചെയ്ത മുഖ്യമന്ത്രിയുടെ വലംകൈ ആയിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്‍ അറസ്റ്റിലായി.  സ്വര്‍ണ്ണക്കടത്തിലെ നായിക സ്വപ്നാ സുരേഷ് മുഖ്യമന്ത്രിയുടെ കീഴിലെ ഐടി വകുപ്പില്‍ സ്‌പേസ് പാര്‍ക്കിലെ ഉന്നത ഉദ്യോഗസ്ഥയായി കയറിപ്പറ്റിയിട്ടുണ്ടെന്ന വിവരം അമ്പരപ്പിക്കുന്നതായിരുന്നു.  പത്താം ക്ലാസ് പോലും പാസ്സാകാത്ത സ്വപ്നയ്ക്ക് സര്‍ക്കാരില്‍ ഉന്നത ജോലി ലഭിക്കത്തക്ക വിധം ജീര്‍ണ്ണിച്ചതായിരുന്നു പിണറായിയുടെ സര്‍ക്കാര്‍ സംവിധാനം.   പതിനാല്  തവണയായി 230 കിലോ സ്വര്‍ണ്ണം നയതന്ത്ര ബാഗേജിലൂടെ ഈ സംഘം കടത്തി എന്നാണ് കണ്ടെത്തിയത്.    

2020 ഒക്ടോബര്‍ 28ന് ശിവശങ്കരന്‍ അറസ്റ്റിലായി.  ശിവശങ്കരന് പിന്നാലെ മുഖ്യമന്ത്രിയൊടൊപ്പം നിഴല്‍പോലെ എപ്പോഴും കൂടെയുള്ള അഡിഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി സി.എം രവീന്ദ്രനെയും ഇഡി  ചോദ്യം ചെയ്തു. അസാധാരണമായ കാര്യങ്ങളാണ് പിന്നീട് കണ്ടത്. അന്വേഷണ ഏജന്‍സികള്‍ പരിധി വിടുന്നു എന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ കത്ത് കേന്ദ്രത്തിലേക്ക് പോകുന്നു. അന്വേഷണമെല്ലാം അതോടെ മരവിക്കുന്ന അവസ്ഥയും വന്നു. ഇതിനിടയില്‍ പ്രതിയായ സ്പനാ സുരേഷ് കോടതിയില്‍ ഐപിസി 164 അനുസരിച്ച് കൊടുത്ത മൊഴി പുറത്തു വന്നു. വിദേശത്തേക്കുള്ള ഡോളര്‍കടത്തില്‍ മുഖ്യമന്ത്രിയെയും സ്പീക്കറെയും മന്ത്രിമാരെയും പ്രതിക്കൂട്ടില്‍ കയറ്റുന്നതാണത്. എന്നിട്ടും അന്വേഷണ ഏജന്‍സികള്‍ അതിനെപ്പറ്റി അന്വേഷിച്ചില്ല എന്നതാണ് സംശയകരമാവുന്നത്.

 

  comment

  LATEST NEWS


  സവര്‍ക്കറെ കരുതുന്നത് 'അത്യധികം ബഹുമാനത്തോടെ'; അഞ്ച് വര്‍ഷം മുമ്പ് നല്‍കിയ ലേഖനത്തിന് ക്ഷമാപണം നടത്തി മലയാള മനോരമയുടെ ദ വീക്ക്


  പണം കണ്ടാണ് ഇതു ചെയ്തതെങ്കില്‍ നിങ്ങളേക്കാള്‍ മാന്യത തെരുവില്‍ ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവര്‍ക്കുണ്ട്;ഏഷ്യാനെറ്റ്ന്യൂസിനോട് യുവമോര്‍ച്ച


  ബിജെപിക്കും യുഡിഎഫിനും എതിരായി കള്ളക്കഥകള്‍ ഉണ്ടാക്കുക; ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുടെ നിര്‍ദേശം; സിന്ധുവിന്റെ ഇ-മെയ്ല്‍; പുറത്തുവിട്ട് സുരേന്ദ്രന്‍


  മരണത്തെ പുഞ്ചിരിയോടെ പുണര്‍ന്ന യുവ സാഹസികന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം; നന്ദു മഹാദേവയെ അനുസ്മരിച്ച് കുമ്മനം


  ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് അടുത്താഴ്ച പുറത്തിറങ്ങും; ആദ്യഘട്ടം വിതരണം ചെയ്യുന്നത് 10,000 ഡോസ്, രോഗികളിലെ ഓക്‌സിജന്‍ ക്ഷമത കൂട്ടുമെന്ന് പഠനം


  പൊതിച്ചോറെന്ന പേരില്‍ കഞ്ചാവ്; കോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ കഞ്ചാവ് കടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍ (വീഡിയോ)


  രാജ്യത്തിന് ആശ്വാസമായി കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്; മരണസംഖ്യയും കുറയുന്നു


  ആരോഗ്യകേരളത്തിന് വീണ്ടും അപമാനം; മലപ്പുറത്ത് കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; അറ്റന്‍ഡര്‍ അറസ്റ്റില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.