login
കിഫ്ബി‍ എന്ന പെരുംനുണ

ഇടതു മുന്നണി സര്‍ക്കാര്‍ അവരുടെ വികസന പദ്ധതികളെല്ലാം കെട്ടി ഉയര്‍ത്തിയിരിക്കുന്നത് കിഫ്ബി അഥവാ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡ് എന്ന പെരുംനുണയുടെ അടിത്തറയിലാണ്. അയഥാര്‍ത്ഥമായ ഒരു സ്വപ്‌ന പദ്ധതി.

ഇടതു മുന്നണി സര്‍ക്കാര്‍ അവരുടെ വികസന പദ്ധതികളെല്ലാം കെട്ടി ഉയര്‍ത്തിയിരിക്കുന്നത് കിഫ്ബി അഥവാ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡ് എന്ന പെരുംനുണയുടെ അടിത്തറയിലാണ്. അയഥാര്‍ത്ഥമായ ഒരു സ്വപ്‌ന പദ്ധതി. അമ്പതിനായിരം കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബിയിലൂടെ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ സര്‍ക്കാരിന്റെ കയ്യിലുള്ളത് കേവലം നാലായിരം കോടി രൂപ മാത്രമാണ്. മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്‌നമല്ലാതെ മറ്റൊന്നുമല്ല. അമ്പതിനായിരം കോടി രൂപ കടമെടുത്താല്‍ പത്തുവര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടിയായി തിരിച്ചടയ്ക്കണം എന്ന വസ്തുത ബോധപൂര്‍വ്വം  എല്‍ഡിഎഫ് സര്‍ക്കാര്‍ മറച്ചു വയ്ക്കുകയാണ്. ആദ്യമൂന്നുവര്‍ഷം തിരിച്ചടവില്ല. അടുത്ത ഏഴുവര്‍ഷം കൊണ്ടുതുകയെല്ലാം അടയ്ക്കണം.

ആഗോള കുത്തകകള്‍ക്കും സ്വകാര്യ മുതലാളിത്ത സാമ്പത്തിക സ്ഥാപനങ്ങള്‍ക്കുമെതിരെ സിപിഎം നടത്തുന്ന പോരാട്ടം വെറും ഇരട്ടത്താപ്പാണെന്ന് തെളിയിച്ചുകൊണ്ട് കിഫ്ബിയുടെ ഭൂരിഭാഗം നിക്ഷേപവും സ്വകാര്യ പുതുതലമുറ ബാങ്കുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. 2012 ല്‍ നടന്ന സിപിഎമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പ്രമേയം പറയുന്നത് സ്വകാര്യ  സാമ്പത്തിക സ്ഥാപനങ്ങള്‍ രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും ഇത് രാജ്യത്തെ സമ്പത്തു മുഴുവന്‍ കുത്തക മുതലാളിമാരിലേക്കു എത്തിക്കുമെന്നാണ്. എന്നാല്‍ പ്രവൃത്തി മറിച്ചാണ്. കിഫ്ബിയിലേക്ക് സമാഹരിച്ച 4062 കോടി രൂപയില്‍ 1227 കോടി രൂപ നിക്ഷേപിച്ചിരിക്കുന്നത് ബ്ലേഡ് കമ്പനികളെന്ന് സിപിഎം സദാ പറയുന്ന ന്യൂജനറേഷന്‍ ബാങ്കുകളിലാണ്. സാധാരണ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും റിട്ടയര്‍ ചെയ്തവരുടെ പെന്‍ഷനും ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് മാറ്റി ട്രഷറിയില്‍ നിക്ഷേപിച്ച സര്‍ക്കാര്‍ തന്നെയാണ് കിഫ്ബിയിലെ തുക ദേശസാല്‍കൃതം പോലുമല്ലാത്ത ന്യൂ ജെന്‍ ബാങ്കുകളിലിട്ടത്. എസ്ബിഐയില്‍ സൂക്ഷിച്ചിരുന്ന പണം എടുത്ത് ഇന്‍ഡസ് ബാങ്ക്, ഐസിഐസിഐ, യെസ്ബാങ്ക്, കൊടക് മഹീന്ദ്ര എന്നിവയിലാണ് നിക്ഷേപിച്ചത്.

 

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.