×
login
തൊഴിലാളികളെ പട്ടിണിക്കിട്ട് കെഎസ്ആര്‍ടിസി‍ ഇനി എത്രനാള്‍

ജനോപകാരമുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തെ നല്ലനിലയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സര്‍ക്കാര്‍ എല്ലാകുറ്റവും ജീവനക്കാരുടെ തലയില്‍ വച്ചുകെട്ടുന്ന സ്ഥിതിയാണ് കെഎസ്ആര്‍ടിസിയിലുള്ളത്. ദിവസങ്ങളായി വീട്ടുസാധനങ്ങള്‍ വാങ്ങാനോ വിശേഷ ദിവസങ്ങള്‍ ആഘോഷിക്കാനോ കഴിയാതെ ബുദ്ധിമുട്ടുകയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍

ന്നര മാസത്തെ ശമ്പളം കിട്ടാതെ നട്ടം തിരിയുകയാണ് കെഎസ്ആര്‍ടിസി തൊഴിലാളികള്‍. തൊഴിലാളി വര്‍ഗത്തിന്റെ ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണാതെ മുഖംതിരിക്കുകയാണ് സംസ്ഥാനം ഭരിക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്യുന്നത്. ജീവനക്കാരുടെ പ്രതീക്ഷ മുഴുവന്‍ സംസ്ഥാന സര്‍ക്കാരിലായിരിക്കെ സര്‍ക്കാരും ജീവനക്കാരെ കൈയൊഴിയുന്ന അവസ്ഥയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍.  

മുഖ്യമന്ത്രി തിരികെ എത്തുന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ ധനസഹായം നല്‍കുമെന്നും ശമ്പളം കിട്ടുമെന്നുമായിരുന്നു ഇതുവരെ ജീവനക്കാരും കരുതിയത്. എന്നാല്‍ വിദേശ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി തിരികെവന്നിട്ടും മന്ത്രിസഭായോഗത്തില്‍ തൊഴിലാളികളുടെ ശമ്പളക്കാര്യത്തില്‍ തീരുമാനമെടുത്തില്ല. ഇനി വിദേശ പര്യടനത്തിലുള്ള എംഡി ബിജുപ്രഭാകര്‍ കൂടി തിരികെ വരട്ടെയെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു പറയുന്നത്. അദ്ദേഹം തിരിച്ചെത്താതെ ഈ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനാകില്ലെന്ന പിടിവാശിയിലുമാണ് ഗതാഗതമന്ത്രി. സര്‍ക്കാരിനെ വെല്ലുവിളിച്ച് സമരം ചെയ്ത ജീവനക്കാരെ ഒരു പാഠം പഠിപ്പിക്കണമെന്ന ഫാസിസ്റ്റ് നിലപാടാണ് മന്ത്രിയുടേത്. കാര്‍ഷിക നിയമത്തിന്റെ പേരുപറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിച്ചു സമരം ചെയ്ത ഇടനിലക്കാരോട് നിരവധി തവണ ചര്‍ച്ച നടത്തിയ മോദിയെ ഫാസിസ്റ്റ് എന്നുവിളിച്ചവരാണ് ചെയ്ത ജോലിക്ക് കൂലി ചോദിച്ച് സമരം ചെയ്യുന്നവര്‍ക്കെതിരെ ചന്ദ്രഹാസം മുഴക്കി എത്തുന്നത്.  


ജനോപകാരമുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തെ നല്ലനിലയില്‍ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്ത സര്‍ക്കാര്‍ എല്ലാകുറ്റവും ജീവനക്കാരുടെ തലയില്‍ വച്ചുകെട്ടുന്ന സ്ഥിതിയാണ് കെഎസ്ആര്‍ടിസിയിലുള്ളത്. ദിവസങ്ങളായി വീട്ടുസാധനങ്ങള്‍ വാങ്ങാനോ വിശേഷ ദിവസങ്ങള്‍ ആഘോഷിക്കാനോ കഴിയാതെ ബുദ്ധിമുട്ടുകയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍. കിട്ടാവുന്നിടത്തുനിന്നെല്ലാം കടംവാങ്ങി കഴിഞ്ഞു. ഇനി എത്രകാലം ഇങ്ങനെ കഴിയുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. ശമ്പളം വൈകുന്നതിലൂടെ നിത്യജീവിതത്തിന് വഴിയടയുക മാത്രമല്ല ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍. വൈദ്യുതി ബില്‍, വാട്ടര്‍ബില്‍, ബാങ്ക് ലോണ്‍, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്, മരുന്നുകള്‍ എന്നുവേണ്ട നിരവധി പ്രശ്‌നങ്ങളാണ് ഓരോ കുടുംബവും നേരിടുന്നത്. മാസത്തിന്റെ ആദ്യ പത്തു ദിവസങ്ങള്‍ക്കുള്ളിലാണ് ഇവയുടെയൊക്കെ അടവ് വരുന്നത്. ശമ്പളം വൈകുന്നതോടെ ഇതിന്റെയെല്ലാം പിഴയും കൂടുതലായി അടയ്‌ക്കേണ്ടിവരുന്നു. തിരിച്ചടവ് മുടങ്ങുമോയെന്ന ഭയത്താല്‍ ബാങ്കുകാര്‍ മാത്രമല്ല നാട്ടിലെ ചെറുകിട വായ്പ നല്‍കുന്നവരും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വായ്പ നല്‍കാന്‍ മടിക്കുകയാണ്.  

അവകാശ പോരാട്ടങ്ങളുടെ കണക്കു പറയാന്‍ നൂറു നാവുള്ളവര്‍ക്ക് ചെയ്ത ജോലിയുടെ കൂലി നല്‍കാന്‍ ഭരണത്തിലുണ്ടായിട്ടും കഴിയുന്നില്ല.

തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കമ്യുണിസ്റ്റ് സര്‍ക്കാരാണ് ചെയ്ത തൊഴിലിന്റെ കൂലിനല്‍കാതെ കെഎസ്ആര്‍ടിസി ജീവനക്കാരെ പട്ടിണി കിടത്തുന്നത്. ബാങ്കിലെ ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ തുക വര്‍ധിപ്പിക്കാനോ സമ്പാദ്യ ചിട്ടിയില്‍ മാസവരി അടയ്ക്കാനോ അല്ല. കുഞ്ഞുങ്ങള്‍ക്കും കുടുംബത്തിനുംഅരച്ചാണ്‍ വയറിന്റെ വിശപ്പടക്കാന്‍ റേഷനരി വാങ്ങാനുള്ള പണമാണ് ഒന്നരമാസം കഴിഞ്ഞിട്ടും നല്‍കാന്‍ തയ്യാറാകാത്തത്. മാസം തോറും കിട്ടുന്ന ശമ്പളം പാല്‍ക്കാരനും പത്രക്കാരനും മരുന്നിനും കറണ്ടു ബില്ലിനും അതുപോലെ നിരവധി ബില്ലുകള്‍ക്കും പങ്കുവച്ചു നല്‍കാനുള്ളതാണ്. അല്ലാതെ മിച്ചം പിടിച്ച് ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടാനുള്ളതല്ല എന്നെങ്കിലും അധികാരികള്‍ ഓര്‍ക്കണം. ചെയ്ത ജോലിയുടെ കൂലിക്കായി നൂറു കണക്കിന് കുടുംബങ്ങളാണ് കാത്തിരിക്കുന്നത്. അവരുടെ ശാപം ഏറ്റുവാങ്ങിയാല്‍ താങ്ങാനുള്ള കരുത്ത് ഒരു സര്‍ക്കാരിനും ഒരു പാര്‍ട്ടിക്കും ഉണ്ടാകില്ല.

  comment

  LATEST NEWS


  നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


  സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


  പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


  അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


  മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


  102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.