×
login
തത്വമസിപ്പൊരുളറിഞ്ഞ സംഗീതജ്ഞന്‍

സര്‍ക്കാരിന്റ നിയന്ത്രണത്തില്‍ നിന്നും ക്ഷേത്രങ്ങളെ വിമോചിപ്പിക്കുന്നതിനുവേണ്ടി 1988-ല്‍ നടന്ന ജനകീയ പ്രക്ഷോഭത്തിന് കരുത്തു പകര്‍ന്നത് രംഗനാഥ് സംഗീതം നല്‍കിയ സമരഗാനങ്ങളായിരുന്നു. 'രക്ഷിക്കും പരിരക്ഷിക്കും ക്ഷേത്രം ഞങ്ങള്‍ രക്ഷിക്കും' എന്ന ഗാനം ഒരു ജനതയുടെ മുഴുവന്‍ ഉണര്‍ത്തു പാട്ടായി മാറി.

ഇക്കഴിഞ്ഞ മകരവിളക്കിന് ശബരിമലയില്‍ ഹരിവരാസനം പുരസ്‌കാരം വാങ്ങാനെത്തിയ ആലപ്പി രംഗനാഥ് കുമ്മനം രാജശേഖരനൊപ്പം

സ്വാമി സംഗീതം ആലപിച്ച് ശരണപാതകളിലൂടെ ബഹുദൂരം തീര്‍ത്ഥാടനം നടത്തിയ താപസഗായകനെ നമുക്ക് നഷ്ടപ്പെട്ടു. ആലപ്പി രംഗനാഥ് ഊണിലും ഉറക്കത്തിലും ഉണര്‍വിലും സംഗീതസാന്ദ്രതയുടെ അലൗകികാനുഭൂതിയില്‍ നിമഗ്‌നനായിരുന്നു. അതുകൊണ്ടു തന്നെ എഴുതിയ വരികളും ഈണം നല്‍കിയ ഗാനങ്ങളും നാടിന് മുതല്‍ക്കൂട്ടായി. സംഗീതജ്ഞര്‍ക്കും ആസ്വാദകര്‍ക്കും രംഗനാഥ് ഒരു പാഠപുസ്തകമായിരുന്നു.  

സര്‍ക്കാരിന്റ നിയന്ത്രണത്തില്‍ നിന്നും ക്ഷേത്രങ്ങളെ വിമോചിപ്പിക്കുന്നതിനുവേണ്ടി 1988-ല്‍ നടന്ന ജനകീയ പ്രക്ഷോഭത്തിന് കരുത്തു പകര്‍ന്നത് രംഗനാഥ് സംഗീതം നല്‍കിയ സമരഗാനങ്ങളായിരുന്നു. 'രക്ഷിക്കും പരിരക്ഷിക്കും ക്ഷേത്രം ഞങ്ങള്‍ രക്ഷിക്കും' എന്ന ഗാനം ഒരു ജനതയുടെ മുഴുവന്‍ ഉണര്‍ത്തു പാട്ടായി മാറി.

'എറിയും പൊട്ടിച്ചെറിയും നമ്മള്‍  

ക്ഷേത്ര ഭരണ ചങ്ങലകള്‍...'

'മാറ്റുവിന്‍ ക്ഷേത്ര ഭരണ ചട്ടങ്ങള്‍...'


'സമഗ്രമാനവസമത്വ ഭാവം  

നേടിയ വൈക്കം തെരുവുകളില്‍...' തുടങ്ങിയ ഗാനങ്ങളിലൂടെ ലഭിച്ച സമരവീര്യം ഒരു ജനമുന്നേറ്റത്തിന് ശക്തി പകര്‍ന്നു.

ആത്മതത്വങ്ങളെയും ഉപനിഷത് സത്യങ്ങളെയും സ്വന്തം വരികളിലൂടെ സംഗീതാവിഷ്‌കാരം നടത്തിയ ദാര്‍ശനിക ശ്രേഷ്ഠനായിരുന്നു അദ്ദേഹം. തൃക്കണ്ണാപുരം ക്ഷേത്രത്തില്‍ ദീര്‍ഘകാലം താപസനുഷ്ഠിച്ചപ്പോള്‍ തനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞ സത്യദര്‍ശനമാണ് പല പാട്ടുകളുടെയും അദ്ദേഹത്തിന്റെ പ്രേരണാ സ്രോതസ്.

സിനിമാഗാനങ്ങള്‍ക്കും നൃത്തച്ചുവടുകള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും സംഗീത മധുരം പകര്‍ന്നു കൊടുത്ത് അവയെ രസനിഷ്യന്ദികളാക്കി മാറ്റുവാനുള്ള ആലപ്പി രംഗനാഥിന്റെ നൈപുണ്യം ഒന്നു വേറെയാണ്. നാടകമോ, സിനിമയോ, നൃത്തമോ, കച്ചേരിയോ, ഗാനമേളയോ, തത്വവിചാരമോ എന്തുമാകട്ടെ, അവിടെയെല്ലാം സംഗീതപ്പൂമഴ പൊഴിച്ച് ആസ്വാദക ലോകത്തെ ആനന്ദാനുഭൂതിയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പക്ഷേ സംഗീതമെന്ന കേന്ദ്രബിന്ദുവില്‍ നിന്നുകൊണ്ടേ ഏതു രംഗങ്ങളിലും കൈവച്ചിട്ടുള്ളു. അവിടെയെല്ലാം വിജയക്കൊടി നാട്ടിയിട്ടുമുണ്ട്. സംഗീതദേവതയുടെ നിത്യനിസ്തുല സാധകനായിരുന്നതുകൊണ്ട് എന്നും ദേവീകടാക്ഷം അദ്ദേഹത്തിന് ഉണ്ടായിരുന്നു.

താപസന്മാരിലെ ഗായകനും ഗായകന്മാരിലെ താപസനുമായിരുന്നു രംഗനാഥ്. ജപമാലയല്ല ശ്രുതിമീട്ടും തംബുരുവുമായിട്ടാണ് സ്വാമിയുടെ സംഗീതമാലപിക്കുന്നതെന്ന് പാടുമ്പോള്‍ അദ്ദേഹത്തിലെ ഋഷിമനസ്സാണ് വെളിപ്പെടുന്നത്. ആത്മചേതനയുടെ അനര്‍ഗ്ഗള പ്രവാഹമായി അവിടെ സംഗീതം മാറി. ഭഗവദ് നാമം നാവിലെ പുണ്യ നൈവേദ്യമായി അനുഭവിക്കാന്‍ കഴിഞ്ഞു. തത്വമസിയുടെ പൊരുള്‍ ബോധ്യപ്പെട്ടിട്ടുള്ള ഒരാളിനെ അത് സാധിക്കു.

കഴിഞ്ഞ മകരവിളക്കു ദിവസം ശബരിമലയില്‍ കണ്ടപ്പോള്‍ സംഗീതത്തിന് പുതിയ മാനവും വഴിത്തിരിവും കണ്ടെത്തുവാന്‍ ഇടയാക്കുന്ന കര്‍മ്മപദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയുണ്ടായി. ഒട്ടേറെ സ്വപ്നങ്ങള്‍ മനസ്സില്‍ കാത്തുസൂക്ഷിച്ച്, അവയെല്ലാം നടക്കുമെന്ന നിശ്ചയദാര്‍ഢ്യത്തോടെ അയ്യപ്പസ്വാമി പാദങ്ങളില്‍ സര്‍വ്വതും സമര്‍പ്പിതമായി ജീവിച്ച ആ കലോപാസകന് സ്‌നേഹ പ്രണാമം! ധന്യ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍.

  comment

  LATEST NEWS


  ടെക്നോളജി കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന കമ്മ്യൂണിസം; ജിപിഎസ് സര്‍വ്വേ അടയാളം എങ്ങിനെ പിഴുതെറിയുമെന്ന് ജനങ്ങളെ പരിഹസിച്ച് തോമസ് ഐസക്


  ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ദല്‍ഹി


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി; ആഴ്‌സണലിന് തിരിച്ചടി


  ഈ യുവാവ് ശ്രീകൃഷ്ണന്‍ തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്‍കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്


  കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്


  അസമില്‍ പ്രളയവും വെള്ളപൊക്കവും; റോഡുകള്‍ ഒലിച്ചു പോയി; റെയില്‍വേ സ്റ്റേഷനിലും വന്‍ നാശനഷ്ടം; രണ്ട് ലക്ഷം പേര്‍ ദുരിതത്തില്‍ ( വീഡിയോ)

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.