login
ഏതെല്ലാം കാണണം, എന്തെല്ലാം കേള്‍ക്കണം

ട്രാക്ടര്‍ ഉപയോഗിച്ച് കൃഷി ചെയ്താല്‍ കാര്‍ഷിക ജോലിക്കാര്‍ വേലയും കൂലിയുമില്ലാതെ ചത്തൊടുങ്ങും. അതുകൊണ്ട് സഖാക്കളെ ട്രാക്ടറുകളെ മണ്ണിലിറക്കാന്‍ അനുവദിക്കരുത്. അനുമതിയില്ലാതെ മണ്ണിലിറങ്ങുന്നവയെ വെണ്ണീറാക്കണം. പാര്‍ട്ടി സ്വാധീനമുള്ള സ്ഥലങ്ങളിലെല്ലാം നേതാക്കളുടെ ആഹ്വാനം ചെവിക്കൊണ്ടു. ട്രാക്ടറുകള്‍ കത്തിച്ചു. അതുകൊണ്ടുവന്ന ജന്മി, കുത്തക ബൂര്‍ഷ്വാ, കര്‍ഷകന്റെ നിലങ്ങള്‍ പലതും കുളംതോണ്ടി. എന്നിട്ടും അരിശം തീരാഞ്ഞ് കുളക്കരയിലോ കരഭൂമിയിലോ വളര്‍ന്ന കായ്ഫലം പേറിനില്‍ക്കുന്ന തെങ്ങും വാഴയും കവുങ്ങും വെട്ടിനീക്കി. എന്തിന് വിളഞ്ഞുനില്‍ക്കുന്ന നെല്ലുപോലും അരിയാക്കാന്‍ അനുവദിച്ചില്ല.

ഗിരീഷ് പുത്തഞ്ചേരി രചിച്ച് രവീന്ദ്രന്‍ സംഗീതം നല്‍കിയ ഒരുപാട്ടുണ്ട്. കൃഷ്ണചന്ദ്രനാണത് പാടിയത്.

'കാലം കലികാലം  

പലവിധകോലംചില ജാലം

ഒരു ചെറുമായം മറിമായം  

മനസ്സുകളില്‍

നാഴി ചെറുമണ്ണില്‍ വരുമൊരു  

നാലഞ്ചിഴനേരം.....'

കലികാലത്തിങ്ങനെയാണ്. കാലത്തിനൊത്ത് കോലം കെട്ടുക എന്നുണ്ടല്ലൊ. അത് ഏറ്റവും കൂടുതല്‍ കാണുന്ന രംഗം ഏതെന്ന് ചോദിച്ചാല്‍ രാഷ്ട്രീയം തന്നെയാണ്. പുരോഗമനത്തിന്റെ മേലങ്കിയും. പുതച്ച് നടക്കുന്ന കമ്യൂണിസ്റ്റുകാരില്‍ അതിന്ന് പ്രകടമാണ്. കമ്യൂണിസത്തോട് എനിക്ക് സ്വാഭാവികമായി അടുപ്പമെന്ന് ഉളുപ്പില്ലാതെ പ്രഖ്യാപിച്ച നെഹ്രുവിന്റെ കോണ്‍ഗ്രസിലും അത് ഇപ്പോള്‍ കാണാം.

ട്രാക്ടര്‍ ഉപയോഗിച്ച് കൃഷി ചെയ്താല്‍ കാര്‍ഷിക ജോലിക്കാര്‍ വേലയും കൂലിയുമില്ലാതെ ചത്തൊടുങ്ങും. അതുകൊണ്ട് സഖാക്കളെ ട്രാക്ടറുകളെ മണ്ണിലിറക്കാന്‍ അനുവദിക്കരുത്. അനുമതിയില്ലാതെ മണ്ണിലിറങ്ങുന്നവയെ വെണ്ണീറാക്കണം. പാര്‍ട്ടി സ്വാധീനമുള്ള സ്ഥലങ്ങളിലെല്ലാം നേതാക്കളുടെ ആഹ്വാനം ചെവിക്കൊണ്ടു. ട്രാക്ടറുകള്‍ കത്തിച്ചു അതുകൊണ്ടുവന്ന ജന്മി, കുത്തക ബൂര്‍ഷ്വാ, കര്‍ഷകന്റെ നിലങ്ങള്‍ പലതും കുളംതോണ്ടി. എന്നിട്ടും അരിശം തീരാഞ്ഞ് കുളക്കരയിലോ കരഭൂമിയിലോ വളര്‍ന്ന കായ്ഫലം പേറിനില്‍ക്കുന്ന തെങ്ങും വാഴയും കവുങ്ങും വെട്ടിനീക്കി. എന്തിന് വിളഞ്ഞുനില്‍ക്കുന്ന നെല്ലുപോലും അരിയാക്കാന്‍ അനുവദിച്ചില്ല. പാവപ്പെട്ടവന്റെ അണ്ണാക്കില്‍ അതുമൂലം ചോറോ കഞ്ഞിയോ എത്തിയില്ല. പകരം മണ്ണുതിന്നേണ്ടിവന്നു. ഏറ്റവും ഒടുവില്‍ കൊയ്ത്ത് യന്ത്രത്തിന് പോലും വിലക്ക് കാണാനായി. കൊയ്യാറായ നെല്ലുകള്‍ വെള്ളത്തില്‍ കിടന്നഴുകിയതും കേരളം കണ്ടതാണ്.

അതോടൊപ്പം കണ്ടതാണ് കംപ്യൂട്ടറുകള്‍ക്കെതിരായ സമരം. കംപ്യൂട്ടറുകള്‍ വന്നാല്‍ ഓഫീസുകളില്‍ ജോലിയില്ലാതാകും, പഠനം കഴിഞ്ഞവന്‍ പിന്നെ തെരുവു തെണ്ടേണ്ടിവരും. അതുകൊണ്ട് വേണ്ടേ വേണ്ടേ കംപ്യൂട്ടര്‍ എന്ന മുദ്രാവാക്യവും കേട്ടു. ആദ്യകാലത്ത് ചില ബാങ്കുകളില്‍ സ്ഥാപിച്ച കംപ്യുട്ടറുകള്‍ക്കെതിരെ ചാവേറുകളെ പോലെ ചിലര്‍ പാഞ്ഞടുത്തു. നൂറുകണക്കിന് കംപ്യൂട്ടറുകള്‍ തവിടുപൊടിയായി. എന്നിട്ടിപ്പോഴെന്താണ്.

ട്രാക്ടര്‍ ഉപയോഗിച്ച് കൃഷിചെയ്യുന്നവരുടെ എണ്ണം കൂടി. ഇങ്ങനെയുള്ളവരുടെ അദ്ധ്വാനം പരിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണം നടത്തി. ട്രാക്ടര്‍ പരിഷ്‌ക്കാരമായിരുന്നല്ലോ. ട്രാക്ടര്‍ ഉണ്ടാക്കുന്നത് കിര്‍ലോസ്‌കറിന്റെ മുതലാളിയല്ല. അവിടെ ആയിരക്കണക്കിന് തൊഴിലാളിയുണ്ട്. വിദഗ്ധരുണ്ട്, അവിദഗ്ധരുമുണ്ട്. ട്രാക്ടര്‍ കമ്പനികള്‍ അടച്ചുപൂട്ടിയാല്‍ തൊഴിലാളികളുടെ ആപ്പീസ് പൂട്ടും. അണ്ണാക്കില്‍ പിന്നെ തിരുവനന്തപുരത്തെ ചില കുട്ടികള്‍ക്ക് മണ്ണ് കുഴച്ച് തിന്നേണ്ടിവന്നില്ലെ അതുപോലെയാകും. കൃഷിയോ അപരിഷ്‌കൃത രീതിയിലേക്കുമെത്തും. പരിഷ്‌കാരം എല്ലാവിധ കര്‍ഷകരുടെയും വരുമാനവും ജീവിതവും മെച്ചപ്പെടുത്താനാണെന്ന് ആവര്‍ത്തിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ മുട്ടുകുത്തുക തന്നെ വേണമെന്നായി. ഇതിനായി ഉപയോഗിച്ചതോ ട്രാക്ടര്‍ സമരം. ദല്‍ഹിയിലും പഞ്ചാബിലും മാത്രമല്ല കേരളത്തിലും കണ്ടു ട്രാക്ടര്‍ സമരം.

കംപ്യൂട്ടറുകള്‍ക്കെതിരെ സമരം നടത്തി നാശം വിതച്ചവരുടെയും പരമ്പരകളുടെ കയ്യിലുണ്ട് കംപ്യൂട്ടര്‍. വീട്ടിലുണ്ട് കംപ്യൂട്ടര്‍. ഓഫീസുകളിലുണ്ട് കംപ്യൂട്ടര്‍. കംപ്യൂട്ടറിന് മാത്രമായി ജോലി ചെയ്യാന്‍ കഴിയുന്ന കാലമുണ്ടാകും. ഏതായാലും കംപ്യൂട്ടറിന്റെ മുന്നില്‍ ഒരു ജോലിക്കാരന്‍ ഇന്ന് വേണം. ജോലിക്കാരന്റെ ശത്രുവല്ല, മിത്രമാണ് കംപ്യൂട്ടര്‍ എന്ന് തിരിച്ചറിയാന്‍ കാലമേറെയെടുത്തു. അപ്പോഴേക്കും ലോകം ഏറെ മുന്നേറി. പഴയകാലത്തെ ട്യൂബ് ലൈറ്റ് അങ്ങിനെയാണ്. സ്വിച്ച് ഇട്ട് കുറേ നിമിഷം കഴിഞ്ഞേ പ്രകാശിക്കൂ. അങ്ങിനെയാണ്‌നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റുകാരും. കാര്‍ഷിക ബില്‍ നല്ലതെന്ന് മനസ്സിലാക്കാന്‍ കാലം കുറേ കഴിയണം.

കോണ്‍ഗ്രസിന്റെ സോണിയാമോന്‍ എന്താണ് പുലമ്പുന്നതെന്ന് കോണ്‍ഗ്രസുകാര്‍ക്ക് പോലും മനസ്സിലാകുന്നില്ല. ചൈനാ പിന്‍മാറ്റത്തെ പരിഹസിക്കാനാണ് ഒടുവില്‍ പാര്‍ലമെന്റില്‍ വായ തുറന്നത്. ചൈനയുടെ പ്രകോപനം ഇപ്പോഴൊന്നുമല്ല ഉണ്ടായത്. അപ്പന്റെ അപ്പൂപ്പന്‍ പ്രധാനമന്ത്രിയായിരുന്നില്ലെ. ഇന്ത്യ-ചീന ഭായി ഭായി എന്ന് കൈപിടിച്ച് നെഹ്‌റുവും ചൗഎന്‍ലായിയും ഉല്ലസിക്കുമ്പോഴാണ് ഇന്ത്യാ അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളം കടന്നുകയറിയത്. അതാണ് 1962 ല്‍ ഒരു യുദ്ധത്തിലേക്കെത്തിയത്. ഒക്‌ടോബര്‍ 20 മുതല്‍ നവംബര്‍ 21 വരെ നീണ്ട യുദ്ധത്തിനൊടുവില്‍ ചീന ഒരുപാട് ഇന്ത്യന്‍ മണ്ണ് കയ്യടക്കി. ഇത് വിവാദമായി. പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നു. നെഹ്‌റു അന്ന് പറഞ്ഞത് ''ചൈനയുടെ കൈയിലിപ്പോള്‍ ഉള്ളത് പുല്ലുപോലും മുളക്കാത്തസ്ഥലം'' എന്നാണ്. പുല്ലുപോലും മുളക്കാത്തതാണെങ്കില്‍ എന്തിനാണ് ആ ഇന്ത്യന്‍ മണ്ണ് ചൈനയ്ക്ക് എന്ന ചോദ്യത്തിന് ഒരിക്കലും നെഹ്‌റുവിന് മറുപടി ഉണ്ടായില്ല.

പാക്കിസ്ഥാന്‍ കയ്യേറിയ ഭൂമി സിംലാ കരാറിലൂടെ വിട്ടുകൊടുത്തത് രാഹുലിന്റെ അമ്മൂമ്മ ഇന്ദിരയാണ്. സിംലാ കരാര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ ബിജെപിയുടെ പൂര്‍വ രൂപമായ ജനസംഘത്തിന്റെ ആയിരക്കണക്കിന് പ്രവര്‍ത്തകരെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ തടവിലിട്ടത്. ആ കോണ്‍ഗ്രസിന്റെ നായകനായ രാഹുലാണ് ആദ്യം രാജ്യം പിന്നെയേ മറ്റെന്തുമുള്ളൂ എന്ന പ്രതിജ്ഞയുമായി മുന്നേറുന്ന ബിജെപിയേയും നരേന്ദ്രമോദിയേയും ആക്ഷേപിക്കാന്‍ മുതിരുന്നത്.

കാലം മാറുമ്പോഴുള്ള കോലം തുള്ളലാണ് സിപിഎമ്മില്‍ ഏറ്റവും ഒടുവില്‍ ഇപ്പോള്‍ കാണാനാകുക. അമ്പലം വേണ്ട, വിശ്വാസം വേണ്ട, വിഗ്രഹം വേണ്ട എന്ന മുദ്രാവാക്യമാണ് കമ്യൂണിസ്റ്റുകാരുടെ കൈമുതല്‍. 'ഞങ്ങളിലില്ല ഹൈന്ദവരക്തം, ഞങ്ങളിലുള്ളത് മാനവരക്തം' എന്ന് പാടിനടന്ന സഖാക്കളെ നോക്കിയാണ് സംസ്ഥാനത്തിന്റെ പാര്‍ട്ടി നായകന്‍ പറഞ്ഞത്. ഇവിടെ ഹിന്ദുവായാണ് ഓരോ ജന്മവുമെന്ന്. പാര്‍ട്ടി അംഗത്തിന് മാത്രമല്ല കുടുംബത്തിനും ആചാരലംഘനം പാടില്ലെന്നും തിരുത്തി. അമ്പലത്തില്‍ പോലും കമ്മിറ്റികളില്‍ കയറണം. പറ്റുമെങ്കില്‍ കോലം കെട്ടിയാടുകയും തോറ്റം പാടുകയും വേണമെന്നുവരെ വിജയരാഘവന്റെ വിശദീകരണത്തിലുണ്ട്. അതിനേക്കാള്‍ കെങ്കേമമാണ് പ്രത്യയശാസ്ത്രം പാലിക്കാനാകില്ലെന്ന പ്രഖ്യാപനം. മാര്‍ക്‌സിസം വരട്ട്‌വാദതത്ത്വമെന്ന് ആക്ഷേപിച്ചവരെ വടികൊണ്ടും വാക്കുകള്‍കൊണ്ടും വരികള്‍കൊണ്ടും വിരട്ടിയവരുടെ ഈ മലക്കം മറിച്ചില്‍ കലികാലത്തിന്റെ പ്രസക്തി തന്നെയല്ലെ വിളിച്ചോതുന്നത്. ഇത്രകാലവും അണികളെയും ജനങ്ങളെയും വഞ്ചിക്കുകയല്ലെ ചെയ്തത്. ഏതെല്ലാം കാണണം, എന്തെല്ലാം കേള്‍ക്കണം! കാലം കലികാലം. പലവിധ കോലം, ചിലജാലം. മുന്നേ കണ്ടെത്തിയ കവി ഗിരീഷിന് പ്രണാമം.

 

  comment
  • Tags:

  LATEST NEWS


  കേരളത്തില്‍ വാക്‌സിനേഷന്‍ മന്ദഗതിയില്‍; സ്‌റ്റോക്കില്‍ നാലു ലക്ഷം ഡോസ് വാക്‌സിന്‍; ശനിയാഴ്ച നല്‍കിയത് ലക്ഷ്യമിട്ടതിന്റെ 41 ശതമാനം മാത്രം


  ക്ലാസുകള്‍ എടുക്കാതെ പരീക്ഷയുമായി കേരള സര്‍വകലാശാല; പരീക്ഷ മാറ്റിയത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം


  രാജ്യവ്യാപകമായി മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിന് അതിവേഗ സംവിധാനം; തീരുമാനം വ്യവസായ വികസന-ആഭ്യന്തര വ്യാപരം മന്ത്രാലയങ്ങളുടെ യോഗത്തില്‍


  പത്തോളം അഴിമതിക്കേസുകള്‍; ലോകായുക്തയും വിജിലന്‍സും പുറകെ; സി.കെ. ബൈജുവിനു വേണ്ടി കസേര ഒഴിച്ചിട്ട് വ്യവസായ വകുപ്പ്


  'ഇന്നു മുതല്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് വേണ്ട; നഴ്‌സറി മുതലുള്ള എല്ലാ സ്‌കൂളുകളും തുറക്കും'; കൊറോണയെ വാക്‌സിനേഷനിലൂടെ അതിജീവിച്ച് ഇസ്രയേല്‍


  അഥര്‍വ്വവേദ ഭൈഷജ്യയജ്ഞം; അഹല്യയില്‍ യാഗശാല ഉണര്‍ന്നു


  'അപ്‌ന ബൂത്ത് കൊറോണ മുക്ത്'; ഓരോ ബൂത്തും കോവിഡ് മുക്തമാക്കാനുള്ള പ്രചാരണത്തിന് ബിജെപി, നിര്‍ദേശം നല്‍കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ


  സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ക്രൈംബ്രാഞ്ച് കള്ളം പറഞ്ഞു, വ്യാജ രേഖ നല്‍കി; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.