Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പ്രതിസന്ധിയിലും പ്രതീക്ഷയായി ബിഎംഎസ്

സമസ്ത മാനവസമൂഹത്തിനും പ്രേരണാസ്രോതസ്സും ത്യാഗത്തിന്റെയും കര്‍മ്മനൈപുണ്യത്തിന്റെയും പ്രതീകവുമായ വിശ്വകര്‍മ്മാവിന്റെ ജയന്തിതന്നെയാണ് ദേശീയതൊഴിലാളിദിനമായി ആചരിക്കുവാന്‍ സര്‍വ്വഥായോഗ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2021, 05:00 am IST
inArticle

കെ.വി. മധുകുമാര്‍

ഭാരതത്തിലെ മഹാഭൂരിപക്ഷം തൊഴിലാളികളും തൊഴിലിന്റെ പരമാചാര്യനായ വിശ്വകര്‍മ്മാവിന്റെ ജയന്തിദിനം ദേശീയ തൊഴിലാളിദിനമായി ആചരിച്ചുവരുന്നു. ഭാദ്രമാസത്തിലെ വെളുത്തപക്ഷ പഞ്ചമിനാളില്‍ ലോകസൃഷ്ടാവായ വിശ്വകര്‍മ്മദേവന്‍ സ്വപുത്രന്മാരായ മനു, മയ, ത്വഷ്ട, ശില്‍പ്പി, വിശ്വജ്ഞ എന്നീ പഞ്ചഋഷികള്‍ക്ക് വിശ്വരൂപദര്‍ശനംനല്‍കി അനുഗ്രഹിച്ചതിന്റെ സ്മരണ പുതുക്കിയാണ് വിശ്വകര്‍മ്മജയന്തി കൊണ്ടാടുന്നത്.

സമസ്ത മാനവസമൂഹത്തിനും പ്രേരണാസ്രോതസ്സും ത്യാഗത്തിന്റെയും കര്‍മ്മനൈപുണ്യത്തിന്റെയും പ്രതീകവുമായ വിശ്വകര്‍മ്മാവിന്റെ ജയന്തിതന്നെയാണ് ദേശീയതൊഴിലാളിദിനമായി ആചരിക്കുവാന്‍ സര്‍വ്വഥായോഗ്യം.  

ലോകത്തെ പ്രമുഖ രാജ്യങ്ങളെല്ലാം ഉപേക്ഷിച്ചുകഴിഞ്ഞ മെയ്ദിനം ഇന്നും ഭാരതത്തിലെ ചിലയിടങ്ങളിലെങ്കിലും ‘ലോകതൊഴിലാളിദിനം’ എന്ന നിലയില്‍ കൊണ്ടാടുന്നുണ്ട്. ചരിത്രത്തിലാദ്യമായി 1886 മെയ് 1-ന് ചിക്കാഗോവില്‍ 8 മണിക്കൂര്‍ പ്രവൃത്തിസമയത്തിനുവേണ്ടി തൊഴിലാളികള്‍ നടത്തിയ  സമരത്തിന്റെ സ്മരണയാണ് മെയ്ദിനാചരണത്തിന്റെ അടിസ്ഥാനം. എന്നാല്‍ ഇതിനും 24 വര്‍ഷം മുമ്പ് ഇതേ ആവശ്യം മുന്‍നിര്‍ത്തി ഭാരതത്തില്‍ കൊല്‍ക്കത്തയിലെ റെയില്‍വേ തൊഴിലാളികള്‍ പണിമുടക്ക് സമരം നടത്തിയിട്ടുണ്ട്.  

പ്രമുഖ ഇടതുപക്ഷ ട്രേഡ് യൂണിയന്‍നേതാവായിരുന്ന സുകോമള്‍ സെന്‍ തന്റെ ണീൃസശിഴ രഹമ ൈീള കിറശമ, ഒശേെീൃ്യ ീള ഋാലൃഴലിരല മിറ ങീ്‌ലാലി,േ 1830 – 1970 എന്ന പുസ്തകത്തില്‍ എഴുതുന്നു,  ‘1862 ഏപ്രില്‍-മെയ് കാലത്ത് ദിവസം 8 മണിക്കൂര്‍ ജോലി എന്ന ആവശ്യത്തിനുവേണ്ടി ഹൗറ റെയില്‍വേസ്റ്റേഷനിലെ 1200 തൊഴിലാളികള്‍ പണിമുടക്കി. ചിക്കാഗോയിലെ തൊഴിലാളികളുടെ ചരിത്രപ്രധാനമായ മെയ് പ്രക്ഷോഭത്തിനും 24 വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇന്ത്യയിലെ ഒരു വിഭാഗം തൊഴിലാളികള്‍ ദിവസത്തില്‍ 8 മണിക്കൂര്‍ ജോലി എന്ന ആവശ്യത്തിനുവേണ്ടി ഈ സമരം നടത്തിയതെന്ന വസ്തുത ചരിത്രപ്രാധാന്യമര്‍ഹിക്കുന്നു. മാത്രമല്ല ഇന്ത്യയില്‍ ആദ്യമായി മെയ്ദിനം ആഘോഷിച്ചത് എഐടിയുസി യുടെ നേതൃത്വത്തില്‍ 1927-ലാണ്.  

രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലെ നിയമവകുപ്പ് റീഡറായിരുന്ന എസ്.എന്‍. ധ്യാനി ‘ഠൃമറല ഡിശീി മിറ വേല ഞശഴവ േീേ ടൃേശസല ‘എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 1926-ലെ ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ആക്ട് നടപ്പിലാക്കിയ ദിവസം എന്ന നിലയിലാണ് 1927മെയ് 1 ആഘോഷിക്കപ്പെട്ടത് എന്നാണ്. ചിക്കാഗോ സമരങ്ങള്‍ അരങ്ങേറിയ അമേരിക്കയില്‍ മെയ് 1 ശിശുദിനമായിട്ടാണ് ആചരിക്കുന്നത്. പല കത്തോലിക്കാ രാജ്യങ്ങളിലും മെയ് 1 വിശുദ്ധ ഔസേപ്പ് പിതാവിന്റെ തിരുനാളായിട്ടാണ് ആഘോഷിക്കുന്നത്. ഇതില്‍ നിന്നും ചിക്കാഗോ സമരത്തിന് പിന്നീടുണ്ടായ പ്രാധാന്യമെന്തെന്നും മെയ് ദിനാചരണത്തിന്റെ നിരര്‍ത്ഥകതയെന്തെന്നും ബോദ്ധ്യപ്പെടാവുന്നതേയുള്ളൂ.

കമ്പോളാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ മുന്നോട്ട് വയ്‌ക്കുന്ന മുതലാളിത്ത നയങ്ങളോ വര്‍ഗ്ഗസംഘര്‍ഷ സിദ്ധാന്തം മോചനമാര്‍ഗ്ഗമായിക്കാണുന്ന മാര്‍ക്‌സിയന്‍തത്വശാസ്ത്രങ്ങളോ മാനവ സമൂഹത്തിന്റെ രക്ഷയ്‌ക്ക് പര്യാപ്തമല്ലെന്ന് വ്യക്തമായി കഴിഞ്ഞു. മനുഷ്യനെ കേവലം സാമ്പത്തികജീവിയായോ രാഷ്‌ട്രീയജീവിയായോ ഭൗതികജീവിയായോ ആത്മീയജീവിയായോ കാണാതെ അവന്റെ സമഗ്രമായ അടിത്തറയില്‍ കാണുകയും പ്രപഞ്ചത്തിലെ വൈരുദ്ധ്യങ്ങള്‍ തമ്മില്‍ സമന്വയമാണ് വേണ്ടതെന്നും അവ പരസ്പരം പൂരകമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ പുരോഗതി കൈവരിക്കുവാന്‍ സാധിക്കുകയുള്ളൂ എന്നുമുള്ള തികച്ചും ഭാരതീയമായ തത്വശാസ്ത്രമാണ് ഇന്ന് ഏറെ സ്വീകാര്യമായിട്ടുള്ളത്. തൊഴിലാളികളുടേയും സമൂഹത്തിന്റേയും സര്‍വ്വതോന്മുഖമായ പുരോഗതിയ്‌ക്ക് ഇതുതന്നെയാണ് ശരിയായ മാര്‍ഗ്ഗമെന്ന് ഇന്ന് ഏറെക്കുറെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

രാഷ്‌ട്രത്തിന്റെ സര്‍വ്വാംഗീണമായ പുരോഗതി ദേശഹിതം മാനിക്കുന്ന തൊഴിലാളികളെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. സംതൃപ്തരായ തൊഴിലാളികളാണ് ഏതൊരു സ്ഥാപനത്തിന്റേയും നിലനില്‍പ്പിന്റെ ആധാരവും.

ഈ കൊവിഡ് മഹാമാരിക്കാലത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ചവെച്ച ആരോഗ്യപ്രവര്‍ത്തകരേയും അനുബന്ധ ജീവനക്കാരേയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സഹജീവികളെ ചേര്‍ത്തുനിര്‍ത്തുവാനും സാമ്പത്തിക സഹായമടക്കമുള്ള സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ബി.എം.എസ്സിന്റെ സംഘടനസംവിധാനം ഒന്നാകെ നടത്തിക്കൊണ്ടിരിക്കുന്ന സേവനപ്രവര്‍ത്തനങ്ങള്‍ ഈ പ്രതിസന്ധികളേയും നാം മറികടക്കുമെന്ന പ്രതീക്ഷകളാണ് നല്‍കുന്നത്. മാനവരാശിയുടെ നിലനില്‍പ്പിനെതന്നെ അപകടത്തിലാക്കുന്ന ആഗോളഭീകരവാദവും അവരുടെ സാമ്പത്തിക സ്രോതസായ സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് മാഫിയകളും നമ്മുടെവെല്ലുവിളികളാണ്.  പുരാതന ഭാരതത്തില്‍ കന്നി സംക്രാന്തി ദിനത്തിലാണ് വിശ്വകര്‍മ്മ ജയന്തി ആചരിച്ചുവന്നിരുന്നത്. കന്നിസംക്രാന്തി (കന്നി ഒന്ന്) എല്ലാവര്‍ഷവും സെപ്തംബര്‍ മാസം പതിനേഴാം തീയതിയാണ് വരുന്നത് എന്നുള്ളതുകൊണ്ട് ഭാരതീയ മസ്ദൂര്‍സംഘം ആരംഭകാലം മുതല്‍ തന്നെ സെപ്തംബര്‍ 17 വിശ്വകര്‍മ്മജയന്തി ദേശീയ തൊഴിലാളിദിനമായി ആചരിച്ചുവരുന്നു.  

അസം, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ സെപ്തം. 17 തൊഴിലാളിദിനമായി അംഗീകരിക്കുകയും വേതനത്തോട് കൂടിയ അവധിദിനമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയതലത്തില്‍ വിശ്വകര്‍മ്മജയന്തി ദേശീയതൊഴിലാളിദിനമായി അംഗീകരിക്കുകയും ദേശീയ ഉല്‍സവാവധി നിയമമനുസരിച്ച് നിര്‍ബന്ധിത അവധിയായി പ്രഖ്യാപിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.രാഷ്‌ട്രത്തിന്റെ സര്‍വ്വാംഗീണമായ ഉയര്‍ച്ചയ്‌ക്കും പുരോഗതിയ്‌ക്കും വേണ്ടി സ്വയം സമര്‍പ്പിക്കുവാനും അന്യായം, ശോഷണം, അസമത്വം എന്നിവയ്‌ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ഗതിവേഗം വര്‍ദ്ധിപ്പിക്കുവാനും ഈ സുദിനത്തില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

Entertainment

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

മാണി വിഭാഗത്തിന്‌റെ പിന്തുണ ബിജു മാത്യൂസിന്, ദിയ ബിനുവിനെ വീഴ്‌ത്തിയതിനുള്ള പാരിതോഷികം

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

ടെലഗ്രാം ആപ്പ് വഴി വര്‍ക്ക്ഫ്രം ഹോം ജോലി വാഗ്ദാനം: യുവതിയ്‌ക്ക് 3 ലക്ഷം രൂപ നഷ്ടമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.