login
പിന്‍വാതില്‍ നിയമനവും ബന്ധു നിയമനവും

മന്ത്രി ബന്ധുക്കള്‍ക്കും നേതാക്കളുടെ ഭാര്യമാര്‍ക്കും പിണറായി വിജയന്റെ ഭരണത്തില്‍ കൊയ്ത്ത് കാലമായിരുന്നു. എംഎല്‍എമാരുടെയും തലപ്പത്തുള്ള നേതാക്കളുടെയും മക്കളും മരുമക്കളും ആശ്രിതരും അവസരം മുതലാക്കി.

പിന്‍വാതില്‍ നിയമനവും താത്ക്കാലികക്കാരെ നിയമിക്കലുമൊക്കെ സര്‍ക്കാര്‍ മേളയാക്കി. ഒരു തൊഴിലിനുവേണ്ടി പഠിച്ച് പരീക്ഷയെഴുതി വിജയിച്ച് റാങ്ക് ലിസ്റ്റില്‍പ്പെട്ടവര്‍ പ്രതീക്ഷയറ്റ് ആത്മഹത്യാ മുനമ്പിലെത്തിയപ്പോള്‍ സമരം. അവരുടെ ഉള്ളില്‍ കനലാണ്. സര്‍ക്കാരിനോട് താണ് കേണ് പറഞ്ഞിട്ടും രക്ഷയില്ല. സര്‍ക്കാരിന്റെ മനസ്സ് കരിങ്കല്ലാണെന്ന് തെളിയുമ്പോള്‍ രണ്ടും കല്‍പ്പിച്ചവര്‍ ഇഴഞ്ഞും ഭിക്ഷയാചിച്ചും ശയനപ്രദക്ഷിണം നടത്തി സമരം അര്‍ഹതപ്പെട്ട ജോലിക്കായി മുട്ടിലിഴഞ്ഞാലും ഭിക്ഷ യാചിച്ചാലും തൊഴില്‍ നല്‍കില്ലെന്ന ധാര്‍ഷ്ട്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം ചെയ്യുന്നവരെ വെല്ലുവിളിച്ച്   താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തി. സമരം ചെയ്യുന്നവരെ തിരിഞ്ഞു നോക്കേണ്ടെന്നാണ് പിണറായിയുടെ തീരുമാനം. ഇതൊന്നും പിഎസ്‌സിക്ക് വിട്ടിട്ടില്ലെന്ന ന്യായീകരണം മുഖ്യമന്ത്രിക്ക്. ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ ജീവിത പ്രശ്‌നമായിരുന്നിട്ടും കരുണയില്ലാത്ത നിലപാടിലാണ് പിണറായി.

താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതിലൂടെ നിയമനത്തിലെ സംവരണ തത്വവും സര്‍ക്കാര്‍ അട്ടിമറിച്ചു. പിന്നാക്ക വിഭാഗത്തിലെയും മുന്നാക്ക വിഭാഗത്തിലെയും  നിരവധി പേര്‍ക്ക് ലഭിക്കേണ്ട സംവരണ ആനുകൂല്യങ്ങളാണ് ഇതോടെ നഷ്ടപ്പെട്ടത്. താല്‍ക്കാലികക്കാരെ നിയമിച്ച തസ്തികകള്‍ ഇനി പിഎസ്‌സിക്കു വിട്ടാലും ഈ തസ്തികകളില്‍ നിയമനം നടക്കണമെങ്കില്‍ കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും കാത്തിരിക്കണം.

മന്ത്രി ബന്ധുക്കള്‍ക്കും നേതാക്കളുടെ ഭാര്യമാര്‍ക്കും പിണറായി വിജയന്റെ ഭരണത്തില്‍ കൊയ്ത്ത് കാലമായിരുന്നു. എംഎല്‍എമാരുടെയും തലപ്പത്തുള്ള നേതാക്കളുടെയും മക്കളും മരുമക്കളും ആശ്രിതരും അവസരം മുതലാക്കി. പിഎസ് സി പരീക്ഷയെഴുതി തൊഴിലെന്ന സ്വപ്‌നം പേറിക്കഴിയുന്ന പാവപ്പെട്ട യുവാക്കള്‍ക്ക് ഒരു ഗതിയും ഉണ്ടാക്കിക്കൊടുത്തില്ല. ചോദ്യപ്പേപ്പറുകള്‍ പോലും ചോര്‍ത്തിക്കൊടുത്ത വിചിത്രമായ സത്യങ്ങള്‍ കേട്ട് യുവ കേരളം നടുങ്ങി. സഹികെട്ട് സമരത്തിനിറങ്ങിയവരെ അടിച്ചും അവഹേളിച്ചും ഭരണം

 

  comment

  LATEST NEWS


  പണം കണ്ടാണ് ഇതു ചെയ്തതെങ്കില്‍ നിങ്ങളേക്കാള്‍ മാന്യത തെരുവില്‍ ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവര്‍ക്കുണ്ട്;ഏഷ്യാനെറ്റ്ന്യൂസിനോട് യുവമോര്‍ച്ച


  ബിജെപിക്കും യുഡിഎഫിനും എതിരായി കള്ളക്കഥകള്‍ ഉണ്ടാക്കുക; ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുടെ നിര്‍ദേശം; സിന്ധുവിന്റെ ഇ-മെയ്ല്‍; പുറത്തുവിട്ട് സുരേന്ദ്രന്‍


  മരണത്തെ പുഞ്ചിരിയോടെ പുണര്‍ന്ന യുവ സാഹസികന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം; നന്ദു മഹാദേവയെ അനുസ്മരിച്ച് കുമ്മനം


  ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് അടുത്താഴ്ച പുറത്തിറങ്ങും; ആദ്യഘട്ടം വിതരണം ചെയ്യുന്നത് 10,000 ഡോസ്, രോഗികളിലെ ഓക്‌സിജന്‍ ക്ഷമത കൂട്ടുമെന്ന് പഠനം


  പൊതിച്ചോറെന്ന പേരില്‍ കഞ്ചാവ്; കോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ കഞ്ചാവ് കടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍ (വീഡിയോ)


  രാജ്യത്തിന് ആശ്വാസമായി കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്; മരണസംഖ്യയും കുറയുന്നു


  ആരോഗ്യകേരളത്തിന് വീണ്ടും അപമാനം; മലപ്പുറത്ത് കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; അറ്റന്‍ഡര്‍ അറസ്റ്റില്‍


  അറബിക്കടലിലെ ന്യൂനമര്‍ദ്ദം ടൗട്ടെ ചുഴലിക്കാറ്റായി, 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കും; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.