login
മത്സ്യ സമ്പത്ത് വിദേശ കമ്പനിക്ക് തീറെഴുതാന്‍ നോക്കിയ ഇടത് സര്‍ക്കാരിന്റെ ആഴക്കടല്‍ക്കൊള്ള

മന്ത്രി മെഴ്‌സിക്കുട്ടിയമ്മ ഫയല്‍ കണ്ടതും ക്‌ളിഫ് ഹൗസല്‍ വച്ച് കമ്പനി പ്രതിനിധികളുമായി മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ചര്‍ച്ച നടത്തിയതും ഉള്‍പ്പടെയുള്ളവയുടെ തെളിവുകള്‍ ഓരോന്നായി പുറത്തു വന്നതോടെ സര്‍ക്കാര്‍ കുരുക്കിലായി. ഒടുവില്‍ എല്ലാ കരാറും റദ്ദാക്കേണ്ടി വന്നു.

കേരളത്തിന്റെ അമൂല്യമായ മത്സ്യസമ്പത്ത് അമേരിക്കന്‍ കമ്പനിയായ ഇഎംസിസിക്ക്  തീറെഴുതിക്കൊടുക്കാനുള്ള 5000 കോടിയുടെ പദ്ധതി. 400 അത്യാധുനിക ട്രോളറുകളും 5 കൂറ്റന്‍ കപ്പലുകളും കടലിന്റെ അടിത്തട്ടു വരെ അരിച്ചു വാരാന്‍ കഴിയുന്ന വലകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനായിരുന്നു പദ്ധതി.  ഇത് നടപ്പായിരുന്നെങ്കില്‍ നമ്മുടെ  മത്സ്യസമ്പത്ത് അപ്പാടെ മൂന്നോ നാലോ വര്‍ഷം കൊണ്ട് കൊള്ളയടിക്കപ്പെടുമായിരുന്നു. മത്സ്യത്തൊഴിലാളികള്‍ നിത്യപ്പട്ടിണിയിലാവുകയും  കേരളീയരുടെ ഇഷ്ടവിഭവമായ മത്സ്യം നഷ്ടപ്പെടുകയും ചെയ്യുമായിരുന്നു.  

ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ 2018 ല്‍ ന്യൂയോര്‍ക്കില്‍ ഇഎംസിസി എന്ന അമേരിക്കന്‍ കുത്തക കമ്പനിയുമായി  നടത്തിയ ചര്‍ച്ചയോടെയാണ് ഈ ഇടപാടിന് തുടക്കമായത്. അടുത്ത വര്‍ഷം സംസ്ഥാനത്തിന്റെ മത്സ്യനയത്തില്‍ ഇതിന് വേണ്ടി മാറ്റം വരുത്തുകയും 2020 ഫെബ്രുവരി 28 ന്  കൊച്ചിയിലെ ആഗോള നിക്ഷേപക സംരംഭമായ അസന്റില്‍ വച്ച്  സംസ്ഥാന സര്‍ക്കാരും  ഇഎംസിസിയും ഇതിനുള്ള ഇതിനുള്ള ധാരണാ പത്രത്തില്‍ ഒപ്പു വയ്ക്കുകയും ചെയ്തു. ഇതനുസരിച്ച് 2020 ഒക്ടോബര്‍ 3 ന് ഈ ഈ കമ്പനിക്ക് പള്ളിപ്പുറത്തെ ഫുഡ്പാര്‍ക്കില്‍  4 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ അനുവദിച്ചു. തുടര്‍ന്ന് പദ്ധതി നടപ്പാക്കാന്‍ 400 ട്രോളറുകളും 5 മദര്‍ഷിപ്പുകളും 7 തുറമുഖങ്ങള്‍ക്കുമായുള്ള  ഉപധാരണാ പത്രത്തില്‍  കേരളാ ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ഒപ്പിട്ടു. 2021 ഫെബ്രുവരി 11 ന് ഈ പദ്ധതി അവസാനമായി മന്ത്രിസഭയുടെ അനുമതിക്കായി വ്യവസായ മന്ത്രി ഇ.പി.ജയരാജന് സമര്‍പ്പിക്കപ്പെട്ടു. അത് മന്ത്രിസഭയിലെത്തുന്നതിനിടിയലാണ് കൊള്ള പുറത്തുവരുന്നത്.  പ്രതിപക്ഷ നേതാവിന് മാനസിക നില തെറ്റി എന്നാണ് ഈ കൊള്ള പുറത്തു കൊണ്ടു വന്നപ്പോള്‍ ഫഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞത്.  

മന്ത്രി മെഴ്‌സിക്കുട്ടിയമ്മ ഫയല്‍ കണ്ടതും ക്‌ളിഫ് ഹൗസല്‍ വച്ച് കമ്പനി പ്രതിനിധികളുമായി മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ചര്‍ച്ച നടത്തിയതും ഉള്‍പ്പടെയുള്ളവയുടെ തെളിവുകള്‍ ഓരോന്നായി പുറത്തു വന്നതോടെ സര്‍ക്കാര്‍ കുരുക്കിലായി. ഒടുവില്‍ എല്ലാ കരാറും റദ്ദാക്കേണ്ടി വന്നു.

 

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.